- പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി; പാലക്കാട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
- ഗൾഫ് പ്രവാസികൾക്ക് ഇനി കൂടുതൽ സന്തോഷം ; വമ്പൻ പ്രഖ്യാപനവുമായി എയർ ഇന്ത്യ
- 15,000 കോടിയുടെ മെത്താംഫെറ്റമിൻ പിടികൂടിയ കേസ്: പ്രതിയായ ഇറാൻ പൗരനെ വെറുതേവിട്ടു
- ‘ഈ ഫ്ളക്സ് സ്ഥാപിച്ചവർക്ക് അതിനെങ്ങനെയാണ് ധൈര്യം വന്നത്?’, ഉദ്യോഗസ്ഥർ ഉത്തരവാദികളെങ്കിൽ അച്ചടക്ക നടപടിയടക്കം സ്വീകരിക്കണമെന്ന് ഹൈക്കോടതി
- കൊച്ചി ഉള്‍പ്പെടെ ഏഴ് വിമാനത്താവളങ്ങളില്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ പ്രോഗ്രാം
- “കണ്ണ് കാണില്ല, രണ്ട് മാസം മുമ്പ് ഗോപൻ സ്വാമിയുടെ വീട്ടിൽ പോയപ്പോൾ ഭാര്യയും മകനും പറഞ്ഞത്”; പരിസരവാസിയുടെ വെളിപ്പെടുത്തൽ
- അന്‍വര്‍ എന്തും പറയുന്ന ആള്;പ്രതിപക്ഷ നേതാവിനെതിരായ ആരോപണത്തില്‍ എന്റെ ഓഫീസ് ഇടപെട്ടിട്ടില്ല.
- വ്യക്തിപൂജയ്ക്ക് നിന്ന് കൊടുക്കില്ല, അധിക്ഷേപത്തിനിടെ ലേശം പുകഴ്ത്തൽ വന്നാൽ അതിൽ അസ്വസ്ഥത ഉള്ളവർ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
Author: News Desk
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാരിന്റെ വിവാദമായ പുതിയ എക്സൈസ് നയത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്സേന. ജൂലൈ എട്ടിലെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പ്രകാരം മദ്യ ലൈസൻസികൾക്ക് ടെന്‍ഡര്‍ ചെയ്തതിന് ശേഷം അനർഹമായ ആനുകൂല്യങ്ങൾ നൽകുന്നതിൽ മനപ്പൂർവ്വമായ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതിന് പുറമെ നിരവധി നിയമ ലംഘനങ്ങൾ നടന്നിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും വിനയ് കുമാർ സക്സേനയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പരാമർശിച്ച ലഫ്റ്റനന്‍റ് ഗവർണർ, ഉന്നത രാഷ്ട്രീയ തലത്തിലുള്ളവരുടെ സാമ്പത്തിക താൽപ്പര്യങ്ങളെയാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞു.
വടകര: കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉന്തിലും തള്ളിലും കലാശിച്ചു. സംഭവത്തിന് പൊലീസ് ഉത്തരവാദികളാണെന്ന് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വം ആരോപിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ മാർച്ച്. സംഭവത്തിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ഉത്തർപ്രദേശ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത യുപിയിലെ എക്സ്പ്രസ് വേ തകർന്നു. ഉദ്ഘാടനം ചെയ്ത് നാലു ദിവസത്തിന് ശേഷമാണ് ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങൾ മഴയിൽ തകർന്നത്. ജൂലൈ 16ന് ഇറ്റാവേയിലെ കുദ്രേലിനെ ചിത്രകൂടിലെ ഭരത് കൂപ്പുമായി ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരുന്നു. ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേയ്ക്ക് 8,000 കോടി രൂപയാണ് ചെലവ്. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഇത് തകർന്നു. എക്സ്പ്രസ് വേയിലെ വിവിധ സ്ഥലങ്ങളിൽ ടാർ ഒലിച്ചുപോയി. ഈ പ്രദേശങ്ങളിൽ കുഴികൾ രൂപപ്പെട്ടതിനാൽ അപകടങ്ങളും ഉണ്ടായി. ഇന്നലെ രാത്രിയാണ് രണ്ട് കാറുകളും ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെട്ടത്. ചിരിയ, അജിത്ത്മൽ എന്നിവിടങ്ങളിലാണ് റോഡ് പ്രധാനമായും തകർന്നത്. റോഡിന്‍റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ന്യൂഡൽഹി : ജൂലൈ 22 ന് ഇന്ത്യയുടെ ചരിത്രത്തിൽ സവിശേഷ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വതന്ത്ര ഇന്ത്യയുടെ ത്രിവർണ്ണ പതാക 1947 ജൂലൈ 22നാണ് സ്വീകരിക്കപ്പെട്ടത്. ഈ ദിനത്തിൽ പതാകയുമായി ബന്ധപ്പെട്ട ചരിത്രം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചു. കൊളോണിയൽ ഭരണത്തിനെതിരെ പോരാടിയ കാലത്ത് സ്വതന്ത്ര ഇന്ത്യയുടെ പതാക സ്വപ്നം കണ്ടവരുടെ കഠിനാധ്വാനവും ധൈര്യവും നാം ഇന്ന് ഓർക്കുന്നു. അവർ സ്വപ്നം കണ്ട ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള നമ്മുടെ ഉത്തരവാദിത്തം നാം തുടരണം.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 10 സീറ്റുകൾ നേടി എൽഡിഎഫ്. ഏഴ് വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി ഒരു സീറ്റിൽ വിജയിച്ചു. തൃത്താല കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെര്‍വാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മല്‍ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്.
ന്യൂ ഡൽഹി: ഉത്തർപ്രദേശ് സർക്കാരിന്റെ ആരോഗ്യ വകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന് കീഴിലുള്ള ഡോക്ടർമാരെ സ്ഥലം മാറ്റിയതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ആർ ക്യുബ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ മനീഷ് ശ്രീവാസ്തവയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൻ പരാതി നൽകിയത്. ആരോഗ്യ വകുപ്പിലെ ട്രാൻസ്ഫർ പോസ്റ്റിംഗുകളിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി പരാതിയിൽ പറയുന്നു.
ന്യൂഡൽഹി: ദോക്‌ലാമിന് സമീപം വീണ്ടും ഗ്രാമം നിർമിച്ച് ചൈന. രണ്ട് ഗ്രാമങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയ ചൈന ഇതിനകം മൂന്നാമത്തെ ഗ്രാമം നിർമ്മിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചതായി ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും വ്യക്തമായി. അമോ ചു നദിക്കരയിലാണ് പുതിയ ഗ്രാമം പണിയുന്നത്. നദിക്ക് കുറുകെ ഒരു പാലവും നിർമ്മിച്ചു. നിർമ്മാണം പൂർത്തിയായ ഗ്രാമങ്ങളിലെ എല്ലാ വീടുകൾക്കും മുന്നിൽ കാർ പാർക്ക് ചെയ്തിട്ടുണ്ടെന്നും ആളുകൾ താമസിക്കാൻ തുടങ്ങിയെന്ന് വ്യക്തമാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2017ലാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായത്. ഇതോടെ അതിർത്തിയിൽ ചൈന വൻ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി. ദോക്‌ലാം പീഠഭൂമിയിൽ നിന്ന് വെറും ഒൻപത് കിലോമീറ്റർ അകലെയാണ് ചൈന നിർമാണം നടത്തുന്നത്. ഇന്ത്യയുടെ തന്ത്രപ്രധാന സ്ഥലമായ ദോക്‌ലാമിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന അമോ ചുവിൽ നിർമ്മാണം ആശങ്കാജനകമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിയുമായി ചൈനയ്ക്ക് എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയും. അതേസമയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ…
ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 21,880 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,38,47,065 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ 5,25,930 പേരാണ് രോഗം ബാധിച്ച് മരിച്ചത്. നിലവിൽ 1,49,482 പേർക്കാണ് രോഗം ബാധിച്ചത്. ആകെ രോഗബാധിതരുടെ 0.34 ശതമാനവും ചികിത്സയിലുള്ളവരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,219 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,31,71,653 ആയി. രോഗമുക്തി നിരക്ക് 98.46 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 4.42 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.51 ശതമാനമാണ്. ആകെ 87.16 കോടി പരിശോധനകളാണ് നടത്തിയത്. ഇതിൽ 4,95,359 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. രാജ്യവ്യാപക വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി ഇതുവരെ 201.30 കോടി ഡോസ് വാക്സിൻ (92.85 കോടി രണ്ടാം ഡോസും 6.63 കോടി പ്രതിരോധ…
ഈ വർഷം ഫെബ്രുവരിയിലാണ് ധാരാളം ഉപയോക്താക്കൾ ഫേസ്ബുക്കിൽ നിന്ന് പുറത്തുപോകുന്നതായി മെറ്റ വെളിപ്പെടുത്തിയത്. ഇതിന്‍റെ കാരണങ്ങൾ കമ്പനി അന്വേഷിച്ച് വരികയാണ്. അതേസമയം, ഇന്ത്യയിലെ സ്ത്രീകൾ വലിയ തോതിൽ ഫെയ്സ്ബുക്കിൽ നിന്ന് പിൻമാറിയതായി ഒരു പഠനം വ്യക്തമാക്കുന്നു. മെറ്റായുടെ ഗവേഷണമനുസരിച്ച്, പുരുഷാധിപത്യമുള്ള സോഷ്യൽ മീഡിയ നെറ്റ് വർക്കിലെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കകൾ കാരണമാണ് പല സ്ത്രീകളും ഫെയ്സ്ബുക്കിനെ അകറ്റിനിർത്തുന്നത്. അവർ പങ്കിടുന്ന ഉള്ളടക്കത്തിന്‍റെ സുരക്ഷയും ആളുകളുടെ അനാവശ്യ സമ്പർക്കവും ഫേസ്ബുക്ക് ഉപയോഗിക്കുന്നതിൽ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്നുവെന്ന് പഠനം പറയുന്നു.
തിരുവനന്തരപുരം: വടകര എംഎൽഎ കെ കെ രമയ്ക്ക് വധഭീഷണി. മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സർക്കാരിനെയും കുറ്റപ്പെടുത്തി കൈയടി നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ സൂക്ഷിക്കുക, ഭരണം പോയാലും ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യേണ്ടി വരുമെന്ന് കത്തിൽ പറയുന്നു. പയ്യന്നൂർ സഖാക്കളുടെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെയാണ് കത്ത് സഹിതം കെ കെ രമ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. നിയമസഭയില്‍, സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥ എന്ന വിമര്‍ശനമടക്കം മുഖ്യമന്ത്രിക്കെതിരേ ഉന്നയിക്കുകയും എം എം മണി കെ കെ രമയ്ക്ക് എതിരായി പ്രസ്താവന നടത്തുകയും അത് വിവാദമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഭീഷണി. ഇന്നലെ എംഎൽഎ ഹോസ്റ്റലിൽ കെ കെ രമയ്ക്ക് വധഭീഷണി കത്ത് ലഭിച്ചു. ‘എംഎം മണി മാപ്പ് പറയണമെന്ന് പറയാൻ നാണമുണ്ടോ? ഒഞ്ചിയം രക്തസാക്ഷികളെ അൽപം ഓർത്തിരുന്നെങ്കിൽ കോൺഗ്രസുകാരുടെ വോട്ട് വാങ്ങി എംഎൽഎ ആകുമായിരുന്നോ? നിന്നെ രാജ്യദ്രോഹി എന്നല്ലാതെ മറ്റെന്താണ് വിളിക്കാനാവുക? വിഡി സതീശൻ, കെ മുരളീധരൻ, കെ സി വേണുഗോപാൽ…