Author: News Desk

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്ന് യാത്രയയപ്പ് നൽകും. വൈകിട്ട് പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിലാണ് പരിപാടി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, എംപിമാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അത്താഴവിരുന്ന് ഒരുക്കിയിരുന്നു. ഡൽഹിയിലെ ഹോട്ടൽ അശോകയിൽ സംഘടിപ്പിച്ച അത്താഴവിരുന്നിൽ കേന്ദ്രമന്ത്രിസഭാംഗങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു. നിയുക്ത പ്രസിഡന്‍റ് ദ്രൗപദി മുർമുവും വിടവാങ്ങൽ പാർട്ടിയിൽ സന്നിഹിതയായിരുന്നു.

Read More

ന്യൂഡല്‍ഹി: രാജ്യത്തെ അർഹരായ 4 കോടി ഗുണഭോക്താക്കൾ കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് എടുത്തിട്ടില്ലെന്ന് കണക്ക്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാറാണ് ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്. ഇതുവരെ നൽകിയ ഡോസുകളിൽ 97 ശതമാനവും സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമായി നൽകിയിട്ടുണ്ട്. മുതിർന്നവർക്ക് സൗജന്യ ബൂസ്റ്റർ ഷോട്ട് ഉറപ്പാക്കാൻ പ്രത്യേക ഡ്രൈവും നടത്തിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. ഇതുവരെ 6.77 കോടി ബൂസ്റ്റർ ഡോസുകൾ രാജ്യത്തുടനീളം മുതിർന്നവർക്ക് നൽകി. ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാ ഗുണഭോക്താക്കൾക്കും സർക്കാർ കേന്ദ്രങ്ങൾ വഴിയും 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങൾ വഴിയും മുൻകരുതൽ ഡോസുകൾ സൗജന്യമായി ലഭ്യമാക്കി. 18 വയസും അതിന് മുകളിലും പ്രായമുള്ള എല്ലാവർക്കും മുൻകരുതൽ ഡോസുകൾ ഉറപ്പാക്കുന്നതിനായി ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്‍റെ ഭാഗമായി ജൂലൈ 15 മുതൽ 75 ദിവസത്തെ സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് ‘കോവിഡ്…

Read More

മഹാകവി കുമാരനാശാന്‍റെ 150-ാം ജന്മവാർഷികാഘോഷവും ആശാൻ സൗധത്തിന്റെ നിർമ്മാണവും ഇന്ന് തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30-ന് നടക്കുന്ന ചടങ്ങിൽ കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ആശാൻ കവിതകളുടെ ശിൽപം മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. അത്യാധുനിക ഓഡിറ്റോറിയം, ഓഡിയോ വിഷ്വൽ തിയേറ്റർ, ഓഫീസ് കോംപ്ലക്സ്, ഡിജിറ്റൽ സൗകര്യങ്ങളുള്ള ലൈബ്രറി കെട്ടിടം, റഫറൻസ്, ഗവേഷണ സൗകര്യങ്ങൾ, കുട്ടികളുടെ കേന്ദ്രങ്ങൾ, എഴുത്തുകാർക്കുള്ള താമസം, കോൺഫറൻസ് ഹാൾ എന്നിവ ആശാൻ സൗധത്തിൽ ഉണ്ടാകും. അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ വി.ശശി, കടകംപള്ളി സുരേന്ദ്രൻ, വി.മധുസൂദനൻ നായർ, പെരുമ്പടവം ശ്രീധരൻ, പ്രൊഫ.എം.കെ.സാനു, കെ.ജയകുമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് കല്ലറ ഗോപൻ, ശ്രീറാം എന്നിവരുടെ നേതൃത്വത്തിലുള്ള ആശാൻ കാവ്യ സംഗീതികയും ചിന്താവിഷ്ടയായ സീതയുടെ നൃത്താവിഷ്കാരവും ഉണ്ടായിരിക്കും.

Read More

കരിമ്പ (പാലക്കാട്): ബസ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്നതിന് സ്കൂൾ വിദ്യാർത്ഥികളെ മർദ്ദിച്ചതെന്ന് പരാതി. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് കല്ലടിക്കോട് പൊലീസിൽ പരാതി നൽകിയത്. സ്കൂൾ വിട്ട ശേഷം ബസ് കാത്തുനിൽക്കുന്നതിനിടെ പെൺകുട്ടികളും ഉണ്ടായിരുന്നതിനാൽ സദാചാര പ്രശ്നങ്ങൾ ഉന്നയിച്ച് പരിചയമുള്ള ഒരു സംഘം ആളുകൾ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. അഞ്ച് വിദ്യാർത്ഥികളാണ് പരാതി നൽകിയത്. പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ എസ്എഫ്ഐ പ്രതിഷേധിച്ചു.

Read More

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും കോഴിക്കോട്ടെ കെപിസിസി ചിന്തൻ ശിബിരത്തിൽ പങ്കെടുത്തേക്കില്ല. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനുമായുള്ള അഭിപ്രായവ്യത്യാസമാണ് കാരണമെന്നാണ് സൂചന. ഇന്ന് രാവിലെ 9.30ന് കെ സുധാകരൻ പതാക ഉയർത്തിക്കൊണ്ടാണ് ചിന്തൻ ശിബിരത്തിന് തുടക്കമിടുക. രാവിലെ 10ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. സംഘടനാ നവീകരണം ഉൾപ്പെടെ അഞ്ച് റിപ്പോർട്ടുകളിൽ 12 മണിക്കൂർ ദൈർഘ്യമുള്ള വിശദമായ ചർച്ച നടന്നേക്കും.

Read More

കോഴിക്കോട്: കെ.പി.സി.സിയുടെ നവസങ്കൽപ് ചിന്തൻ ശിബിരത്തിന് ഇന്ന് കോഴിക്കോട് തുടക്കമാകും. ഇന്നും നാളെയും കോഴിക്കോട് ബീച്ചിന് സമീപം ആസ്പൈൻ കോർട്ട് യാർഡിൽ നടക്കുന്ന പരിപാടിയിൽ സംഘടനാ ശേഷി ശക്തിപ്പെടുത്തുന്നതിനൊപ്പം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചർച്ച ചെയ്യും. കെ.പി.സി.സി ഭാരവാഹികളെ കൂടാതെ ഡി.സി.സി പ്രസിഡന്‍റുമാരും പോഷക സംഘടനാ ഭാരവാഹികളും ഉൾപ്പെടെ ഇരുന്നൂറോളം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. ഉദയ്പൂർ ക്യാമ്പിന്‍റെ മാതൃകയിലായിരിക്കും പരിപാടി. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നേതൃനിരയിൽ എത്തിയ ശേഷം പാർട്ടിയിലെ നേതാക്കളും അനുബന്ധ സംഘടനകളും ഒന്നിക്കുന്ന വേദിയെന്ന നിലയിൽ പാര്‍ട്ടിയിലെ ശൈലി മാറ്റത്തെക്കുറിച്ചടക്കം സജീവ ചർച്ചയുണ്ടാകും.

Read More

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബ്രൂവറി-ഡിസ്റ്റിലറി വിവാദത്തിൽ ഉൾപ്പെട്ട കമ്പനിക്ക് വീണ്ടും മദ്യം നിർമ്മിക്കാൻ അനുമതി നല്‍കാന്‍ നീക്കം. ഇന്ത്യന്‍നിര്‍മിത വിദേശമദ്യം നിര്‍മിക്കുന്ന കോമ്പൗണ്ടിങ് ആന്‍ഡ് ബ്ലന്‍ഡിങ് യൂണിറ്റിനുവേണ്ടി എം.പി. ഹോള്‍ഡിങ്സ് നല്‍കിയ അപേക്ഷ വിശദറിപ്പോര്‍ട്ടിനുവേണ്ടി പാലക്കാട് ഡെപ്യൂട്ടി കമ്മീഷണർക്ക് കൈമാറിയിട്ടുണ്ടെന്ന് വിവരാവകാശനിയമപ്രകാരം എക്‌സൈസ് കമ്മീഷണറേറ‍റ് രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ ഇതേ ഉടമയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയുടെ പേരിലാണ് അപേക്ഷ നൽകിയത്. 2018ൽ, ബ്രൂവറി ആരംഭിക്കാൻ അവർക്ക് പ്രാഥമിക അനുമതി നൽകിയെങ്കിലും നടപടിക്രമങ്ങളിലെ പാളിച്ചകൾ കാരണം റദ്ദാക്കി. പാലക്കാട് എലപ്പുള്ളിയിൽ ബിയർ പ്ലാന്‍റ് (ബ്രൂവറി) സ്ഥാപിക്കുന്നതിനുള്ള അപേക്ഷ എക്സൈസ് കമ്മീഷണർക്ക് നൽകുന്നതിനുപകരം കമ്പനി ഉടമ നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. പ്രതിവർഷം അഞ്ച് കോടി ലിറ്റർ ഭൂഗർഭജലം ആവശ്യമുള്ള പ്ലാന്‍റ് കാരണം ജലം ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ളത് പഠിക്കാതെയാണ് എക്സൈസ് വകുപ്പ് പ്ലാന്‍റ് ശുപാർശ ചെയ്തത്. ശ്രീചക്ര, പവർ ഇൻഫ്രാടെക് തുടങ്ങിയ പേപ്പർ കമ്പനികൾക്കും അനുമതി നൽകിയിട്ടുണ്ട്. മദ്യനയത്തിന് അനുകൂലമല്ലാത്തതും…

Read More

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ജൂലൈ മാസത്തെ പെൻഷൻ കിട്ടാതെ കഷ്ടപ്പെടുന്നത് 41,000 ജീവനക്കാർ. സഹകരണ വകുപ്പുമായുള്ള ധാരണാപത്രം പുതുക്കാത്തതിനെ തുടർന്നാണ് ഇത്രയധികം പേരുടെ പെൻഷൻ മുടങ്ങിയത്. പെൻഷൻ ഉടൻ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും കെ.എസ്.ആർ.ടി.സി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം, ജൂൺ മാസത്തെ ശമ്പള വിതരണം ഇന്ന് ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് അറിയിച്ചു. ഡ്രൈവർക്കും കണ്ടക്ടർക്കും ആദ്യം ശമ്പളം നൽകും. മുൻ മാസങ്ങളിലെ പോലെ ശമ്പള വിതരണം ഘട്ടം ഘട്ടമായി നടത്തും. സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചതോടെയാണ് ശമ്പളവിതരണത്തിന് വഴിയൊരുക്കിയത്. എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ 79 കോടി രൂപ വേണം. ബാക്കി തുക എങ്ങനെ കണ്ടെത്തുമെന്ന ചോദ്യത്തിന് നിലവിൽ മാനേജ്മെന്‍റിന് ഉത്തരമില്ല.

Read More

കൊച്ചി: ഫ്ലവേഴ്സ് ഒരു കോടി എന്ന പ്രോഗ്രാമിലൂടെ ദുരിത ജീവിതം പങ്കുവെച്ച ധനലക്ഷ്മിക്ക് സർക്കാർ സഹായം. ഒരു നേരത്തെ അന്നത്തിനായി ബുദ്ധിമുട്ടുന്ന ധനലക്ഷ്മിക്ക് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം വെള്ള റേഷൻ കാർഡാണ് ലഭിച്ചിരുന്നത്. വിഷയം ശ്രദ്ധയിൽ പെട്ടതോടെ മന്ത്രി ജി ആർ അനിൽ ഇടപെടുകയും മഞ്ഞ കാർഡ് അനുവദിക്കുകയുമായിരുന്നു ജൂലൈ 18നാണ് കൊച്ചി ഗാന്ധിനഗർ സ്വദേശിനിയായ ധനലക്ഷ്മിയുടെ ജീവിതം ഫ്ളവേഴ്സ് ഒരു കോടിയിലൂടെ ലോകം അറിയുന്നത്. കഴിഞ്ഞ ഏഴ് വർഷമായി ഓട്ടോ ഓടിക്കുന്നയാളാണ് ധനലക്ഷ്മി. ഓട്ടിസം ബാധിച്ച മകനും മാനസിക രോഗിയായ അമ്മയുമായി ചികിത്സാച്ചെലവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. രണ്ട് മാസമായി റേഷൻ വാങ്ങാത്തതിനെ തുടർന്നാണ് മഞ്ഞ റേഷൻ കാർഡ് വെള്ള കാർഡായി പുതുക്കി നൽകിയത്. സർക്കാർ ഓഫീസുകളിൽ കയറി പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ധനലക്ഷ്മി പറഞ്ഞിരുന്നു. “വെള്ള റേഷൻ കാർഡ് ഒന്നുമാറ്റി കിട്ടാൻ എത്ര തവണ സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങി. പക്ഷേ ഫലം ഇല്ല’- ധനലക്ഷ്മി പറഞ്ഞതിങ്ങനെ.…

Read More

ന്യൂഡൽഹി: താൻ ചെയ്തിരുന്ന ജോലി തുടരുമെന്നും സുപ്രീം കോടതി അതിന് ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്നും ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ട്വീറ്റ് ചെയ്ത കേസിൽ മുഹമ്മദ് സുബൈറിന് രണ്ട് ദിവസം മുമ്പാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജൂണ് 27നാണ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും ഒരു ട്വീറ്റിന് രണ്ട് കോടി രൂപ പ്രതിഫലം വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് ആരും തന്നോട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിൽ മോചിതനായതിന് ശേഷമാണ് ഇത്തരമൊരു ആരോപണത്തെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കോടി രൂപ പ്രതിഫലം വാങ്ങിയാണ് ട്വീറ്റുകൾ നടത്തിയതെന്ന് ഉത്തർപ്രദേശ് സർക്കാരാണ് കോടതിയിൽ ആരോപിച്ചത്. മുഹമ്മദ് സുബൈർ ഒരു പത്രപ്രവർത്തകനല്ല, മറിച്ച് തെറ്റായ മാർഗങ്ങളിലൂടെ പണം സമ്പാദിക്കുന്ന വ്യക്തിയാണെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകൾ ട്വീറ്റ് ചെയ്ത് സാമുദായിക ചേരിതിരിവ് സൃഷ്ടിക്കുകയാണ് സുബൈറിന്‍റെ ജോലിയെന്ന് യു പി സർക്കാരിന്…

Read More