Author: News Desk

ബാലുശ്ശേരി (കോഴിക്കോട്): സംസ്ഥാനത്ത് ഗർഭച്ഛിദ്രം സംബന്ധിച്ച് കൂടുതൽ സ്ത്രീസൗഹൃദപരവും വിവേചനരഹിതവുമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യം. അവിവാഹിതയാണെന്ന കാരണത്താൽ 20-24 ആഴ്ചകളിൽ ഗർഭച്ഛിദ്രം നിഷേധിക്കാനാവില്ലെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വനിതാ ശിശുക്ഷേമ, ആരോഗ്യ വകുപ്പുകൾ ഇടപെടണം എന്നാണ് ആവശ്യം. നിലവിൽ സ്വകാര്യതയും അന്തസ്സും സൂക്ഷിച്ചുകൊണ്ടുള്ള ഗര്‍ഭച്ഛിദ്രം വിവാഹിതകള്‍ക്കുപോലും എളുപ്പമല്ല. ഗര്‍ഭമലസിപ്പിക്കാമെന്ന നിയമപിന്തുണയുള്ളപ്പോഴും ഭര്‍ത്താവോ ഉത്തരവാദപ്പെട്ട പുരുഷന്മാരോ സമ്മതപത്രം നല്‍കിയാല്‍ മാത്രമാണ് ഗൈനക്കോളജിസ്റ്റുകള്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ തയ്യാറാവുന്നുള്ളൂ. നിയമപരമായി സ്ത്രീയുടെ മാത്രം സമ്മതം ആവശ്യമുള്ളിടത്താണ് ഈ നിര്‍ബന്ധബുദ്ധി. ഭര്‍ത്താവില്ലാതെ ഗര്‍ഭച്ഛിദ്രത്തിനായി ആശുപത്രികള്‍ കയറിയിറങ്ങിയ വിവാഹിതയായ യുവതിക്ക് ഒടുവില്‍ വനിതാകമ്മിഷനെ സമീപിക്കേണ്ടിവന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ കാണാനായിരുന്നു കമ്മീഷൻ നൽകിയ നിര്‍ദേശം. അവിടുത്തെ സാഹചര്യം അറിയാവുന്നതിനാല്‍ ഒടുവില്‍ അവര്‍ അബോര്‍ഷന്‍കിറ്റിനെ ആശ്രയിക്കുകയായിരുന്നു.

Read More

പാണഞ്ചേരി: കനത്ത മഴയിൽ പട്ടത്തിപ്പാറയുടെ ഭംഗി വർദ്ധിച്ചു. ഒപ്പം വിനോദസഞ്ചാരികളുടെ എണ്ണവും വർധിച്ചു. എന്നിരുന്നാലും, തൽക്കാലം, ഈ കാഴ്ചയ്ക്ക് വനംവകുപ്പ് ഒരു ഇടവേള പ്രഖ്യാപിച്ചിട്ടുണ്ട്. പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് പട്ടത്തിപ്പാറ വെള്ളച്ചാട്ടം. പാതാളത്തവളകളെ ഈ പ്രദേശത്ത് ധാരാളം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പാതാളത്തവളകളുടെ പ്രജനനകാലമാണ്. ടൂറിസ്റ്റുകളുടെ ചവിട്ടേറ്റ് അവ ചാകുന്നത് തടയുന്നതിനാണ് നിരോധനം. ജീവിതത്തിന്‍റെ ഭൂരിഭാഗവും മണ്ണിനടിയിൽ കഴിയുന്ന പാതാളത്തവളകൾ, മഴക്കാലത്ത് പ്രജനനത്തിനായി രണ്ടാഴ്ചത്തേക്ക് മാത്രമാണ് പുറത്തുവരുന്നത്. ഈ സമയത്ത്, നിരവധി തവളകൾ സന്ദർശകരുടെ ചവിട്ടേറ്റ് ചത്തുപോകുന്നു. വാല്‍മാക്രിഘട്ടത്തിന് ശേഷം മണ്ണിനടിയിലേക്ക് പോകുന്ന ഇവ മാവേലിത്തവളകൾ എന്നും അറിയപ്പെടുന്നു. പശ്ചിമഘട്ട മേഖലയിൽ മാത്രം കാണപ്പെടുന്ന ഇവ പീച്ചി പ്രദേശത്ത് സുലഭമാണ്. ഉരഗങ്ങളുടെയും ഉഭയജീവികളുടെയും ഒരു സർവേ നടത്തിയപ്പോഴാണ് ഇവയെ കണ്ടെത്തിയത്.

Read More

ന്യൂഡല്‍ഹി: ജീവനാംശം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ പെണ്‍മക്കള്‍ പിതാവിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ‘പെണ്‍മക്കള്‍ ബാധ്യതയാണെന്ന’ പിതാവിന്റെ അഭിഭാഷകന്റെ വാദം തിരുത്തിക്കൊണ്ട് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു നിരീക്ഷണം. കേസില്‍ കോടതി ജീവനാംശമായി നിര്‍ദേശിച്ച പ്രതിമാസ തുക 2018 ഏപ്രിലിനുശേഷം ഹര്‍ജിക്കാരന്‍ നല്‍കുന്നില്ലെന്നായിരുന്നു പരാതി. 2,50,000 രൂപ ഭാര്യയ്ക്കും മകള്‍ക്കും രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് 2020 ഒക്ടോബറില്‍ കോടതി നിര്‍ദേശിച്ചിരുന്നു. പിതാവും യുവതിയും ഏറെ നാളായി പരസ്പരം സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞതിനെ തുടർന്ന് സംസാരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. മകള്‍ക്ക് ഓഗസ്റ്റ് എട്ടിനകം 50,000 രൂപ നല്‍കണമെന്ന് ബെഞ്ച് ഉത്തരവിട്ടു.

Read More

ന്യുഡൽഹി: മകൾക്കെതിരായ ആരോപണത്തിൽ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്മൃതി ഇറാനിയുടെ 18കാരിയായ മകൾ ഗോവയിൽ ബാർ നടത്തുന്നതായിരുന്നു കോൺഗ്രസ് ആരോപണം. കോണ്‍ഗ്രസിനു ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്മൃതി ഇറാനി. ഒപ്പം മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും സ്മൃതി ഇറാനി വെല്ലുവിളിച്ചു. സ്മൃതി ഇറാനിയുടെ മകള്‍ കിരാത് നാഗ്ര ആണ് വടക്കന്‍ ഗോവയിലെ സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാര്‍ നടത്തുന്നത് എന്നാണ് ആരോപണം. 2021 മേയിൽ മരിച്ച ഒരാളുടെ പേരിലാണ് ബാർ ലൈസൻസ് പുതുക്കിയതെന്നും ഇതിനെ തുടർന്ന് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചെന്നും കോൺഗ്രസ് ആരോപിച്ചു. സ്മൃതി ഇറാനിയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Read More

പാലക്കാട്: വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണവുമായി ബന്ധപ്പെട്ട് കേസുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് മണ്ണാറക്കാട് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ. ഇപ്പോഴത്തെ സംഭവം മാത്രമല്ല, പല കുട്ടികൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. “കുട്ടികൾ ശാരീരികമായ ഉപദ്രവത്തിന് വിധേയരായിട്ടുണ്ട്. അത് അനുവദിക്കാവുന്ന ഒന്നല്ല. നടപടിയെടുത്തില്ലെങ്കിൽ ഇത്തരം അതിക്രമങ്ങൾ തുടരും. ഈ പരിപാടി നിർത്തണം. ഈ കുട്ടികൾക്ക് ഒരു വർഷം കൂടി അവിടെ പഠിക്കണം. നാളെ ഇതുപോലൊരു അനുഭവം ഉണ്ടായാല്‍ പ്രയാസമാണ്. കുട്ടികൾക്ക് മേൽ കൈ വയ്ക്കാൻ ആർക്കും അവകാശമില്ല,” മാതാപിതാക്കൾ പ്രതികരിച്ചു. തുടക്കത്തിൽ ഒത്തുതീർപ്പിലെത്താൻ ശ്രമം നടന്നിരുന്നെങ്കിലും നിലവിൽ പോലീസ് അന്വേഷണം നടന്നുവരികയാണെന്നും അവർ പറഞ്ഞു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമൊപ്പം ഇരുന്നതിന്, വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ നാട്ടുകാർക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലര്‍ന്നിരുന്ന് വിദ്യാർത്ഥികൾ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രദേശത്ത് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

Read More

നിലമ്പൂർ: നമ്പർ പ്ലേറ്റ് മറച്ചുവച്ച് ഡു ഓർ ഡൈ സ്റ്റിക്കർ പതിച്ച ന്യൂജെൻ ബൈക്കിൽ കറങ്ങി യുവാവിനെ അറസ്റ്റ് ചെയ്തത് പൊലീസ്. അരീക്കോട് സ്വദേശിയായ യുവാവിനെ കെ.എൻ.ജി റോഡിലെ കോടതിപ്പടിയിൽ വച്ചാണ് എസ് ഐ തോമസ്കുട്ടി ജോസഫ് കസ്റ്റഡിയിലെടുത്തത്. പിന്നിൽ നമ്പർ കാണാനാവാത്ത രീതിയിലാണ് സ്റ്റിക്കർ ഒട്ടിച്ചിരുന്നത്. മുന്നിലെ നമ്പർ പ്ലേറ്റ് ആകട്ടെ ഉടനെ പെട്ടെന്ന് കഴിയുന്ന രീതിയിലും ആയിരുന്നില്ല. അമിത വേഗതയിലായിരുന്നു യുവാവ് സഞ്ചരിച്ചിരുന്നത്. വാഹനത്തിന്‍റെ രേഖകളും പക്കലില്ലായിരുന്നു. വിവിധ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ പിഴ അടയ്ക്കണം. രേഖകൾ ഹാജരാക്കിയ ശേഷമാണ് ബൈക്ക് വിട്ടയച്ചത്.

Read More

പെരിന്തൽമണ്ണ: ചാറ്റൽമഴയിൽ ചക്രങ്ങൾ തെന്നിമാറുന്നതിനെ തുടർന്ന് ഷൊർണൂർ-നിലമ്പൂർ റൂട്ടിൽ എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ടു. ഇന്നലെ രാവിലെ ചെറുകരയിൽ വച്ചാണ് അരമണിക്കൂറോളം ട്രെയിൻ നിർത്തിയിട്ടത്. ഇതോടെ ചെറുകര റെയിൽവേ ഗേറ്റ് അടച്ചതിനാൽ പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്-നിലമ്പൂർ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ രാവിലെ 7.40ന് ചെറുകര റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. അവിടെനിന്നും പുറപ്പെട്ട് കുറച്ചു ദൂരം യാത്ര ചെയ്തപ്പോഴേക്കും വീൽ സ്ലിപ്പിങ് മൂലം മുന്നോട്ടു പോകാൻ കഴിയാതായി. പ്രശ്നം പരിഹരിച്ച് 8.10ന് യാത്ര പുനരാരംഭിച്ചു. ഇതോടെ അടച്ചിട്ട ചെറുകര ഗേറ്റിന്‍റെ ഇരുവശങ്ങളിലും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഉച്ചവരെയുള്ള മറ്റ് ട്രെയിനുകളും വൈകി. ചാറ്റൽ മഴയുള്ളപ്പോഴാണ് വീൽ സ്ലിപ്പിങ് സംഭവിക്കാറുള്ളത്. പാതയിൽ ചെറുകര, പട്ടിക്കാട്, മേലാറ്റൂർ ഭാഗങ്ങളിൽ ഇത് ഇടയ്ക്ക് സംഭവിക്കാറുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

മണ്ണാർക്കാട്: അപകടകരമാംവിധം റോഡിൽവെച്ച് റീൽസ് ഷൂട്ട് ചെയ്യുന്നതും ഫോട്ടോ എടുക്കുന്നതും തടഞ്ഞ് മണ്ണാർക്കാട് കരിമ്പ എച്ച്എസ്എസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കെതിരെ പരാതിയുമായി നാട്ടുകാർ രംഗത്ത്. അപകടകരമായ രീതിയിൽ റീൽ ഷൂട്ട് ചെയ്യുന്നതിൽ നിന്നും റോഡിൽ ഫോട്ടോ എടുക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ മുൻപും തടഞ്ഞിരുന്നതായി നാട്ടുകാർ പറഞ്ഞു. രണ്ടാഴ്ച മുമ്പ് സമീപത്തെ കടയിൽ നിന്ന് കസേരയെടുത്ത് നടുറോഡിൽ ഇരുന്ന് കുട്ടികൾ റീൽസ് ഷൂട്ട് ചെയ്തതായി നാട്ടുകാർ പറയുന്നു. പലതവണയായി നിരവധി വലിയ അപകടങ്ങൾ ഉണ്ടാകുകയും നിരവധി ആളുകൾ മരിക്കുകയും ചെയ്ത ഒരു പ്രദേശമാണിത് റീലിസിനായി റോഡിൽ കിടന്ന് പുഷ് അപ്പ് എടുക്കുകയും റോഡ് മുറിച്ചുകടക്കുന്ന തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകൾ നടത്തുകയും ചെയ്തതായി നാട്ടുകാർ പരാതിപ്പെട്ടു. ഇക്കാര്യങ്ങൾ ചോദ്യം ചെയ്തപ്പോഴും കുട്ടികൾ നാട്ടുകാർക്ക് നേരെ കയർക്കുകയായിരുന്നു. ഇക്കാര്യങ്ങൾ സ്കൂളിലെ അധ്യാപകരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.

Read More

കൊച്ചി: അച്ഛൻ ആരാണെന്ന് അറിയാത്ത യുവാവിന്‍റെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന് പകരം അമ്മയുടെ പേര് ചേർത്ത് പുതുക്കി നൽകണമെന്ന് ഹൈക്കോടതി. നിലവിൽ രേഖപ്പെടുത്തിയിട്ടുള്ള പിതാവിന്‍റെ പേര് നീക്കം ചെയ്ത് രണ്ടാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നൽകണം. എല്ലാ സർട്ടിഫിക്കറ്റുകളിലും ഈ മാറ്റം വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. പ്രായപൂർത്തിയാകുന്നതിന് മുമ്പ് അജ്ഞാത വ്യക്തിയിൽ നിന്ന് ഗർഭിണിയായ സ്ത്രീയും മകനുമായിരുന്നു ഹർജിക്കാർ. അവിവാഹിതയായ അമ്മയുടെ മകനും രാജ്യത്തെ പൗരനാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ അവർക്ക് നിഷേധിക്കാനാവില്ലെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. . അവിവാഹിതയായ ഒരു അമ്മയുടെ മക്കൾ മാത്രമല്ല, മഹത്തായ രാജ്യമായ ഇന്ത്യയുടെ മക്കൾ കൂടിയാണ് അവർ,” കോടതി പറഞ്ഞു. സർട്ടിഫിക്കറ്റുകളിൽ നിന്ന് പിതാവിന്‍റെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവാവും അമ്മയും സംയുക്തമായി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മഹാഭാരതകഥയിലെ ‘കര്‍ണന്റെ’ ദുരിതപര്‍വം വിവരിക്കുന്ന കഥകളിപ്പദങ്ങളും വിധിന്യായത്തിലുണ്ടായിരുന്നു. ഭരണഘടനയും ഭരണഘടനാകോടതികളും പുതിയകാലത്ത് കര്‍ണന്മാര്‍ക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള എല്ലാ സംരക്ഷണവും ഉറപ്പാക്കും ജനന സർട്ടിഫിക്കറ്റിൽ നിന്ന്…

Read More

മദ്യവ്യവസായികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ശ്രമം തുടങ്ങിയെന്ന് ആരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിവാദ കമ്പനികൾക്ക് ബിയറും സ്പിരിറ്റും നിർമ്മിക്കാൻ അനുമതി നൽകാനുള്ള തീരുമാനമാണ് സർക്കാർ വീണ്ടും എടുക്കുന്നത്. ഇത് ഒരിക്കലും അനുവദിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ‘ഇന്ത്യൻ നിർമ്മിത വിദേശമദ്യ നിർമ്മാണത്തിന് പിണറായി വിജയൻ സർക്കാർ വീണ്ടും ടെൻഡർ ക്ഷണിച്ചു. ഞാൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ, ബ്രൂവറി ഡിസ്റ്റിലറി അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിലെ അഴിമതി ചൂണ്ടിക്കാട്ടി ഞങ്ങൾ അതിനെ ശക്തമായി എതിർത്തിരുന്നു. എതിർപ്പിനെ തുടർന്ന് സർക്കാർ ഇത് പിൻവലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദമായ ഈ കമ്പനികൾക്ക് ബിയറും സ്പിരിറ്റും നിർമ്മിക്കാൻ അനുമതി നൽകാൻ സർക്കാർ വീണ്ടും തീരുമാനം എടുക്കുന്നത്. ഇത് ഒരിക്കലും അനുവദിക്കുന്ന പ്രശ്നമില്ല’ അദ്ദേഹം പറഞ്ഞു.

Read More