- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എത്രയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യോഗ്യതയ്ക്ക് പുറമെ ജീവനക്കാരുടെ എണ്ണവും ശമ്പള സ്കെയിലും ഗവർണറുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് ആരാഞ്ഞു. അതേസമയം, പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പേരും ശമ്പളവും ചീഫ് സെക്രട്ടറി രാജ്ഭവൻ കൈമാറിയെങ്കിലും അവരുടെ വിദ്യാഭ്യാസ യോഗ്യതകൾ വെളിപ്പെടുത്തിയില്ല. തുടർന്ന് വിദ്യാഭ്യാസ യോഗ്യതകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ വീണ്ടും കത്തയച്ചു. പേഴ്സണൽ സ്റ്റാഫിൽ മതിയായ യോഗ്യതയുള്ള ആളുകൾ ഇല്ലാത്തതിനാലാണ് ഈ ഒളിച്ചുകളി നടത്തുന്നതെന്ന് രാജ്ഭവൻ പറയുന്നു. സർക്കാരിൽ നിന്ന് വിവരങ്ങൾ തേടിയ ശേഷം ഗവർണർ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കും കത്തയച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് അധിക ബാധ്യത സൃഷ്ടിക്കുകയാണെന്നും രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഗവർണർ പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും പ്രതികരിച്ചിട്ടില്ല. 1984 ഏപ്രിൽ ഒന്നുമുതലുള്ളതാണ് പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനുള്ള ചട്ടം.…
ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സർവീസിലുള്ള ഒരു വ്യക്തിക്ക് ഓരോ ഘട്ടത്തിലും വ്യത്യസ്തമായ ഓരോ ദൗത്യം നിർവഹിക്കേണ്ടിവരും. മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കളക്ടറായി നിയമിച്ചത് ശരിയാണോ എന്നാണ് വിമർശനം. ശ്രീറാമിന്‍റെ നിയമനത്തിൽ ശക്തമായ എതിർപ്പാണ് കോൺഗ്രസ് ഉയർത്തുന്നത്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ശ്രീറാമിന്‍റെ നിയമനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എന്തിനാണ് ഞങ്ങൾ ആലപ്പുഴക്കാരുടെ തലയിൽ കെട്ടിയിടുന്നത്. അദ്ദേഹം ചോദിച്ചു. സർക്കാർ തീരുമാനം പിൻവലിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. ആലപ്പുഴ കലക്ടറുമായുള്ള ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം അംഗീകരിക്കാൻ സാധിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. സമനില തെറ്റിയ സർക്കാരിന്‍റെ സമനില…
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ച് ശതമാനം ജി.എസ്.ടി എന്ന കേന്ദ്ര നയം കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഢംബര വസ്തുക്കളുടെ നികുതി വർദ്ധിപ്പിക്കണമെന്ന് ജിഎസ്ടി കൗൺസിലിൽ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ദൈനംദിന ഉപയോഗ വസ്തുക്കൾക്ക് ഉൾപ്പടെ കേന്ദ്രം 5% ജിഎസ്ടി ഏർപ്പെടുത്തുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ കടമെടുക്കൽ പരിധി പരിമിതപ്പെടുത്തുന്ന കേന്ദ്ര നിലപാടിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. കിഫ്ബി വായ്പയെ സർക്കാർ കടമായി കണക്കാക്കുന്ന കേന്ദ്ര നയം തെറ്റാണെന്നും അത് തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂ ഡൽഹി: ഇന്ത്യയിൽ നാലു മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വാക്സിൻ നിർമ്മാണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് വാക്സിൻ നിർമ്മാതാവ് അഡാർ പൂനെവാല. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്വന്തം ഫണ്ട് ചെലവഴിച്ച് ഡാനിഷ് വസൂരി വാക്സിന്‍റെ ദശലക്ഷക്കണക്കിൻ ഡോസുകൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡാനിഷ് കമ്പനിയായ ബവേറിയൻ നോർഡിക് നിർമ്മിച്ച വസൂരി വാക്സിന്‍റെ പ്രാരംഭ കൺസൈൻമെന്‍റ് കരാർ ഒപ്പിട്ടുകഴിഞ്ഞാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഇവിടെയെത്തും. ഞങ്ങള്‍ അവരോട് സംസാരിക്കുകയാണ്. വിദഗ്ധരുമായി സഹകരിച്ച് ഇന്ത്യാ ഗവൺമെന്‍റ് എടുക്കേണ്ട തീരുമാനമാണിത്. മറ്റ് രാജ്യങ്ങളെ പോലെ ചെറിയ അളവിൽ വാക്സിൻ സംഭരിക്കാൻ തുടങ്ങിയാല്‍ മതി എന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ എന്‍റെ ചെലവിൽ എനിക്ക് അതിൽ ചിലത് ഇറക്കുമതി ചെയ്യാൻ കഴിയും. എന്നാൽ ഉടൻ തന്നെ ഒരു ആരോഗ്യ നയം സർക്കാർ തീരുമാനിക്കേണ്ടിവരും,” പൂനെവാല പറഞ്ഞു. ലോകമെമ്പാടും വാക്സിൻ വിപണനം ചെയ്യുന്നതിന് മുമ്പ് ഇന്ത്യയുടെ ആവശ്യകതകൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് വാക്സിൻ…
തിരുവനന്തപുരം: കെ.ടി. ജലീല്‍ ദുബായ് ഭരണാധികാരിക്ക് കത്തയച്ച നടപടി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് മേഖലയിൽ മാധ്യമം ദിനപത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജലീൽ യു.എ.ഇ സർക്കാരിന് കത്ത് എഴുതാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ജലീലിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹത്തെ നേരിൽ കാണുമ്പോൾ അതേക്കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: ബി.ജെ.പിയുടെ ഏകാധിപത്യം പുറത്തുവന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പാർലമെന്‍റിൽ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനോ തെരുവുകളിൽ ജനങ്ങളുടെ പ്രതിഷേധം ഉയർത്താനോ കഴിയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. സോണിയാ ഗാന്ധിയെ രണ്ടാം തവണയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദിവസമാണ് പ്രിയങ്കയുടെ ട്വിറ്റർ പരാമർശം. വിജയ് ചൗക്കിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊലീസിന്‍റെയും വിവിധ അന്വേഷണ ഏജൻസികളുടെയും സഹായത്തോടെ പ്രതിപക്ഷത്തിന് മേൽ സമ്മർദ്ദം ചെലുത്താനാണ് ഏകാധിപത്യ സർക്കാർ ശ്രമിക്കുന്നത്. “ഇതു സത്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. തല കുനിക്കുകയോ പേടിച്ചു പിന്മാറുകയോ ചെയ്യില്ല. പോരാടും, വിജയിക്കുക തന്നെ ചെയ്യും” അവർ കൂട്ടിച്ചേർത്തു. ജൂലൈ 21ന് സോണിയയെ രണ്ട് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. 25ന് രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടത്. സോണിയയുടെ തന്നെ അഭ്യർത്ഥന പ്രകാരമാണ് തീയതി നിശ്ചയിച്ചതെന്ന് ഇഡി അറിയിച്ചിരുന്നു. എന്നാൽ, പുതിയ പ്രസിഡന്‍റ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കോൺഗ്രസിന്‍റെ പ്രതിഷേധം…
കോഴിക്കോട്: മഹല്ല് ഗ്രൂപ്പിൽ അംഗമായതിന്‍റെ പേരിൽ മുസ്ലീങ്ങളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി അപലപനീയമാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. പലയിടത്തും സർക്കാർ സർവീസിലെ ഉദ്യോഗസ്ഥർ മുസ്ലീങ്ങളായതിന്‍റെ പേരിൽ കടുത്ത വിവേചനം നേരിടുന്നു. ഇത്തരം നീക്കങ്ങൾ അടുത്ത കാലത്തായി പോലീസ് സേനയിൽ വ്യാപകമായിട്ടുണ്ട്. കേസ് അന്വേഷണത്തിൽ നിന്ന് ഒഴിവാക്കുകയും അവരുടെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താനുള്ള ആസൂത്രിത നീക്കമാണിത്. മുസ്ലിം ഉദ്യോഗസ്ഥരെ വേട്ടയാടുന്ന ഇത്തരം സമീപനം ആഭ്യന്തര വകുപ്പ് അവസാനിപ്പിക്കണമെന്നും അബ്ദുൾ സത്താർ പറഞ്ഞു. പോലീസ് സ്റ്റേഷനുകളിൽ പൂജകൾ നടത്താനും മറ്റ് മതാചാരങ്ങൾക്കനുസൃതമായി ഡ്യൂട്ടി ഏറ്റെടുക്കാനും അനുവദിക്കുന്ന ആഭ്യന്തര വകുപ്പ് മുസ്ലിം പോലീസുകാർ നാട്ടിലെ മഹല്ല് കൂട്ടായ്മകളിലും പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും അംഗമാവുന്നത് അപരാധമായി കാണുന്നതിന്റെ കാരണം ദുരൂഹമാണ്. ശബരിമലയുടെ പേരിൽ കലാപത്തിന് ആഹ്വാനം ചെയ്ത ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കരിക്ക് പ്രസംഗിക്കാൻ മൈക്ക്…
ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസ് ആരുടെയും പിന്തുണ തേടുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. ബി.ജെ.പിയാണ് ഒന്നാം നമ്പർ ശത്രു. രാജ്യത്ത് സ്വേച്ഛാധിപത്യ ഭരണമാണ് നടക്കുന്നത്. ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് അറസ്റ്റിലായ കോൺഗ്രസ് എം.പിമാരുമായും അറസ്റ്റിലായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏകാധിപത്യ ഭരണമുണ്ട്. ഭരണാധികാരിയുടെ താൽപ്പര്യം മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്. പാർലമെന്‍റിൽ ഒരു ചർച്ചയും നടക്കുന്നില്ല. എംപിമാരെ സസ്പെൻഡ് ചെയ്യുകയാണ്. സോണിയ വേട്ടയാടപ്പെടുകയാണ്. ജനാധിപത്യത്തെ രക്ഷിക്കാൻ ബി.ജെ.പി തകരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറുകൾ നീണ്ട നാടകീയതകൾക്കൊടുവിലാണ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം മറ്റ് എംപിമാരെയും ബലം പ്രയോഗിച്ച് നീക്കി. എ.ഐ.സി.സി ആസ്ഥാനവും സംഘർഷഭരിതമായിരുന്നു. കേന്ദ്രസർക്കാരിന് ഞങ്ങളുടെ മനോവീര്യം കെടുത്താൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി. കാപ്പ അഡ്വൈസറി ബോർഡിൻ്റേതാണ് തീരുമാനം. 2017ന് ശേഷം കേസുകളില്ലെന്നും മുൻ കേസുകൾ സിപിഐഎം പ്രവർത്തകനായിരുന്ന കാലത്താണെന്നും കാണിച്ച് അർജുൻ ആയങ്കി നൽകിയ അപ്പീൽ പരിഗണിച്ചാണ് നടപടി. 2017ന് ശേഷം അർജുനെതിരെ മറ്റ് കേസുകളൊന്നുമില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരുന്നില്ലെന്നും ഗുണ്ടാ നിയമത്തിന്‍റെ പരിധിയിൽ വരാൻ മതിയായ കാരണങ്ങൾ ഇല്ലെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ മാസമാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. ആറ് മാസത്തേക്കാണ് ഇയാൾക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരമാണ് റേഞ്ച് ഡിഐജി ഉത്തരവിറക്കിയത്. സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ ഉൾപ്പെട്ട അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ്, കാപ്പ ചുമത്താൻ സിറ്റി പൊലീസ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും ശുപാർശ ചെയ്തത്. സൈബർ സഖാവായി പ്രവർത്തിക്കുമ്പോഴും ഡി.വൈ.എഫ്.ഐക്കെതിരെ സൈബർ യുദ്ധം നടത്തുന്നതിൽ അർജുൻ ആയങ്കി മുൻപന്തിയിലായിരുന്നു. ഓപ്പറേഷൻ കാവലിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്മീഷണർ…
തിരുവനന്തപുരം: ക്യൂബൻ അംബാസഡർ അലജാന്‍ഡ്രോ സിമാന്‍കസ് മറിന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ആരോഗ്യരംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ആരോഗ്യ രംഗത്തെ സഹകരണത്തിൽ ക്യൂബയ്ക്ക് വലിയ അനുഭവസമ്പത്തുണ്ടെന്ന് ക്യൂബൻ അംബാസഡർ പറഞ്ഞു.