- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: News Desk
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ടും കുറ്റപത്രവും വിചാരണ കോടതി ഇന്ന് സ്വീകരിക്കും
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ടും അനുബന്ധ കുറ്റപത്രവും നിയമപരമായ പരിശോധന പൂർത്തിയാക്കിയ ശേഷം വിചാരണക്കോടതി ഇന്ന് സ്വീകരിക്കും. വെള്ളിയാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം സെഷൻസ് കോടതി വഴിയാണ് വിചാരണക്കോടതിയിലെത്തിയത്. കുറ്റപത്രം ഫയലിൽ സ്വീകരിച്ചാലുടൻ വിചാരണ നടപടികൾ പുനരാരംഭിക്കും. വിചാരണ ഉടൻ പുനരാരംഭിക്കുമെന്നും ഇത് വൈകിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യുവിൽ മാറ്റം വരുത്തിയതുൾപ്പെടെയുള്ള അന്വേഷണം തുടരാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. കേസിൽ വെളിപ്പെടുത്തൽ നടത്തിയ സംവിധായകന്റെ മൊഴിയിൽ കഴമ്പുണ്ടെന്നും കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആഷിഖ് അബു, ചെമ്പൻ വിനോദ്, മഞ്ജു വാര്യർ, രഞ്ജു രഞ്ജിമാർ, വീട്ടുജോലിക്കാരനായ ദാസൻ എന്നിവരെയും കേസിൽ സാക്ഷികളാക്കിയിട്ടുണ്ട്. പൾസർ സുനിയിൽ നിന്നാണോ അതോ മറ്റേതെങ്കിലും ഉറവിടം വഴിയാണോ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചതെന്നാണ് ഇനി അറിയേണ്ടത്. ഇതുമായി ബന്ധപ്പെട്ട് കുറ്റപത്രത്തിൽ പരാമർശമില്ലെന്നാണ് റിപ്പോർട്ടുകൾ.
കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവം; ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം
വടകര: വടകര പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവന്‍റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഉദ്യോഗസ്ഥർക്ക് അന്വേഷണ സംഘം വീണ്ടും നിർദ്ദേശം നൽകി. സസ്പെൻഷനിലായ എസ്.ഐ എം.നിജേഷ്, എ.എസ്.ഐ അരുൺകുമാർ, സി.പി.ഒ ഗിരീഷ് എന്നിവരോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും മൂന്ന് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. തുടർന്നാണ് വീണ്ടും നിർദേശം നൽകിയത്. ഉദ്യോഗസ്ഥർ ഇന്ന് ഹാജരായില്ലെങ്കിൽ കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ തേടും. രാവിലെ വടകര സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. ഇന്നലെ സസ്പെൻഷനിലായ സിപിഒ പ്രജീഷിനെയും ചോദ്യം ചെയ്യും. കേസിൽ ഇതുവരെ 26 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രം പൊലീസ് സർജന്‍റെ മൊഴിയെടുത്താൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്. വാഹനമോഷണ കേസുമായി ബന്ധപ്പെട്ടാണ് സജീവനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 22ന് രാത്രിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ഇയാൾ വടകര സ്റ്റേഷൻ…
കൊച്ചി: ഒടിടി റിലീസിനെച്ചൊല്ലി മലയാള സിനിമയിൽ മറ്റൊരു വിവാദം കൂടി കത്തിപ്പടരുകയാണ്. സംസ്ഥാനത്തെ തിയേറ്ററുകൾ വലിയ നഷ്ടത്തിലായതിനാൽ ഒടിടി റിലീസുകൾ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തിയേറ്റർ ഓണേഴ്സ് അസോസിയേഷൻ ഫിയോക്ക് രംഗത്തെത്തി. തിയേറ്ററുകളിൽ റിലീസ് ചെയ്ത് 56 ദിവസത്തിന് ശേഷം മാത്രമേ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാവൂ എന്നാണ് ഫിയോക്കിന്‍റെ ആവശ്യം. സഹകരിക്കാത്ത താരങ്ങളെ വിലക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളാണ് ഫിയോക്ക് ആലോചിക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഒ.ടി.ടി റിലീസുകൾക്കായി മലയാളത്തിൽ നിന്നുള്ള ചിത്രങ്ങൾ വ്യാപകമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പിന്‍വലിച്ച ശേഷവും ഒടിടി റിലീസ് തിരഞ്ഞെടുക്കുന്നതിനെ നേരത്തെ ഫിയോക്ക് വിമർശിച്ചിരുന്നു. മോഹന്‍ലാലിന്റെ ദൃശ്യം 2വും തുടര്‍ന്ന് മരക്കാര്‍ ഒടിടി റിലീസ് ആലോചിച്ചതുമെല്ലാം വലിയ വിവാദമായിരുന്നു.
ന്യൂഡല്‍ഹി: മങ്കിപോക്സ് പടരുന്നത് അപകടകരമായ സൂചനയാണെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്‍റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു. “ഈ രോഗത്തിന്‍റെ വ്യാപനം ഭയാനകമായ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനെതിരെ എല്ലായ്പ്പോഴും ജാഗ്രത പുലർത്താൻ നമ്മെ ഓർമ്മിപ്പിക്കുന്നു,” അവർ പറഞ്ഞു. 1979 മുതൽ 1980 വരെ വസൂരിക്ക് എതിരായ വാക്സിനേഷൻ പരിപാടികൾ നിർത്തിവച്ചത് വൈറസ് വ്യാപനത്തിന് മറ്റൊരു അവസരം നൽകിയെന്നും സൗമ്യ സ്വാമിനാഥൻ കൂട്ടിച്ചേർത്തു. ഓർത്തോപോക്സ് ജനുസ്സിൽ പെട്ട ഒരു വൈറസാണ് മങ്കിപോക്സ് ഉണ്ടാക്കുന്നത്. വസൂരിക്ക് സമാനമായ ലക്ഷണങ്ങളും മങ്കിപോക്സിനുണ്ട്. 1980 കളിൽ ഭൂമിയിൽ നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടതായി കരുതപ്പെടുന്ന ഒരു രോഗമാണ് വസൂരി. അതിനാൽ, വസൂരിക്കെതിരായ ആഗോള രോഗപ്രതിരോധം പിന്നീട് താൽക്കാലികമായി നിർത്തിവച്ചു. വസൂരിക്കെതിരെ പോരാടാൻ ഉപയോഗിക്കുന്ന വാക്സിൻ മങ്കിപോക്സിനെതിരെ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റ് പറയുന്നു. എന്നിരുന്നാലും, പുതിയ വാക്സിനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിലൊന്ന് മങ്കിപോക്സിനെതിരെ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വസൂരിക്കെതിരായ വാക്സിനുകൾ മങ്കിപോക്സിനെതിരെ ഫലപ്രദമാണെങ്കിലും ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് സൗമ്യ സ്വാമിനാഥൻ…
ബംഗാൾ: അധ്യാപക റിക്രൂട്ട്മെന്‍റ് തട്ടിപ്പ് കേസിലെ ചോദ്യം ചെയ്യലുമായി മന്ത്രി പാർത്ഥ ചാറ്റർജി സഹകരിക്കുന്നില്ലെന്ന് ഇഡി. പാർത്ഥ ചാറ്റർജിയെയും കൂട്ടാളി അർപ്പിത മുഖർജിയെയും എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തന്‍റെ ഫ്ലാറ്റ് പാർത്ഥാ ചാറ്റർജി ബാങ്കായാണ് ഉപയോഗിച്ചതെന്ന് അർപ്പിത പറഞ്ഞു. എംഎൽഎ മണിക് ഭട്ടാചാര്യയെയും ഇഡി ഇന്ന് ചോദ്യം ചെയ്യും. പാർത്ഥ ചാറ്റർജിയെയും കൂട്ടാളി അർപ്പിത മുഖർജിയെയും ഇഡി ഒരുമിച്ചിരുത്തി ചോദ്യം ചെയ്തെങ്കിലും പാർത്ഥ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. പല ചോദ്യങ്ങൾക്കും പാർത്ഥ ഉത്തരം നൽകുന്നില്ലെന്ന് ഇഡി വ്യക്തമാക്കി. എന്നാൽ ചോദ്യം ചെയ്യലുമായി അർപിത മുഖർജി സഹകരിക്കുന്നുണ്ടെന്നാണ് വിവരം. ടോളിഗഞ്ചിലെ തന്‍റെ ഫ്ലാറ്റ് പണം സംഭരിക്കാൻ പാർത്ഥ ഉപയോഗിച്ചതായി അർപ്പിത ഇഡി സംഘത്തിന് മൊഴി നൽകി. അർപ്പിതയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ബ്ളാക്ക് ഡയറിയിൽ നിന്ന് നിർണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അർപ്പിതയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ചോദ്യം ചെയ്യലിന്…
ന്യൂഡൽഹി: ഹജ്ജ്, ഉംറ തീർത്ഥാടനങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരെ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസുമാരായ എ.എം ഖാൻവിൽകർ, എ.എസ്. ഓഖ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. ആർട്ടിക്കിൾ 245 പ്രകാരം രാജ്യത്തിന് പുറത്തുള്ള സേവനങ്ങൾക്ക് ജിഎസ്ടി ചുമത്താൻ കഴിയില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹജ്ജ് കമ്മിറ്റി വഴി പോകുന്നവരിൽ നിന്ന് ഇത്തരം നികുതികൾ ഈടാക്കുന്നില്ലെന്നും ഇത് വിവേചനപരമാണെന്നുമുള്ള ഹർജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല. നിലവിൽ ഹജ്ജ്, ഉംറ തീർത്ഥാടനത്തിന് അഞ്ച് ശതമാനം ജിഎസ്ടിയാണ് സർക്കാർ ഈടാക്കുന്നത്.
ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് സോണിയയെ ഇഡി ചോദ്യം ചെയ്യുന്നത്. ഈ മാസം 18നാണ് സോണിയയെ ഇഡി രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ ഇഡി എട്ട് മണിക്കൂറോളമാണ് ഇ.ഡി. സോണിയയെ ചോദ്യം ചെയ്തത്. ബുധനാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. സോണിയാ ഗാന്ധിയെ ചോദ്യംചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാവിലെ 10 മണി മുതൽ, വിട്ടയക്കുന്നത് വരെ ജില്ലാ-സംസ്ഥാന ആസ്ഥാനങ്ങളിൽ സത്യാഗ്രഹം നടത്താൻ കോണ്‍ഗ്രസ് നേരത്തെ ഉത്തരവിട്ടിരുന്നു. അതേസമയം, രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ചിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തു. രാഷ്ട്രപതിഭവന്‍ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ വിജയ് ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരായ നടപടി രാഹുലിനൊപ്പമുണ്ടായിരുന്ന കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള എംപിമാരെയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ബലം പ്രയോഗിച്ച് വാനിൽ കയറ്റിയെങ്കിലും രാഹുലിനെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ്…
രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച കോൺഗ്രസ് നേതാവിനെ മുടിയില്‍ കുത്തിപ്പിടിച്ച് ഡല്‍ഹി പോലീസ്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച കോൺഗ്രസ് നേതാവിനെ വലിച്ചിഴച്ച് ഡൽഹി പോലീസ്. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ശ്രീനിവാസ് ബി.വിയെ ഡൽഹി പോലീസ് തലമുടിയിൽ കുത്തിപ്പിടിച്ച് പോലീസ് വാഹനത്തിൽ തള്ളിക്കയറ്റുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനു വിലക്കയറ്റത്തിനും എതിരെ കോൺഗ്രസ് നടത്തിയ രാഷ്ട്രപതി ഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തു. കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ് തുടങ്ങിയ എം.പിമാരെ പോലീസ് റോഡിൽ വലിച്ചിഴച്ചു. രാഷ്ട്രപതിഭവന്‍ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ വിജയ്ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു രാഹുൽ ഗാന്ധിക്കെതിരായ നടപടി. രാഹുലിനൊപ്പമുണ്ടായിരുന്ന കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള എംപിമാരെയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ബലം പ്രയോഗിച്ച് വാനിൽ കയറ്റിയെങ്കിലും രാഹുലിനെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് ആദ്യം വിസമ്മതിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമം പത്രത്തിനെതിരെ കെ.ടി.ജലീൽ കത്തയച്ചെങ്കിൽ അത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെതിരായ കേസിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും സ്വർണക്കടത്ത് കേസ് കർണാടകയിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇടവേളയ്ക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഇതുവരെ മൗനം പാലിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞു. ‘എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ അന്വേഷണം പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനാലാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അവർ ഗൗരവമായി അന്വേഷിക്കുകയാണ്. പ്രതികളെ ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം പി.വത്സലയ്ക്ക്. പുരസ്‌കാരം 28ന് വൈകിട്ട് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പി വത്സലയ്ക്ക് സമ്മാനിക്കും. ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ അധ്യക്ഷനാകും. മന്ത്രി അഹമ്മദ് ദേവർകോവിലും ചടങ്ങിൽ പങ്കെടുക്കും.