Author: News Desk

കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്‍റെ അറസ്റ്റ് മെയ് 30 വരെ കോടതി സ്റ്റേ ചെയ്തു. മെയ് 30ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണകുമാറാണ് ഉത്തരവിട്ടത്. യുവ എഴുത്തുകാരിയുടെ പരാതിയിൽ കഴിഞ്ഞയാഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ അദ്ദേഹം ഒളിവില്‍ പോയിരിക്കുകയാണ്. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ വീട്ടിൽ അന്വേഷണ സംഘം നിരവധി തവണ എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫാണെന്നും ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും സിവിക് ചന്ദ്രൻ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിൻ കഴിഞ്ഞിട്ടില്ലെന്നും ഒരാഴ്ചയ്ക്കകം നടപടിയുണ്ടായില്ലെങ്കിൽ ഉത്തരമേഖ ഐ.ജി ഓഫീസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങുമെന്നും ദളിത് സംഘടനകള്‍ അറിയിച്ചു. ഐജിയുടെ ഓഫീസിന് മുന്നിൽ കുടിൽ നിർമ്മിച്ച് സമരം…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ഇനി കിയയുടെ കാർണിവൽ. 33 ലക്ഷം രൂപയാണ് ഈ വാഹനത്തിന്‍റെ വില. ടാറ്റയുടെ ഹാരിയറിന് പകരം ഡിജിപി അനിൽ കാന്തിന്‍റെ നിർദേശ പ്രകാരമാണ് കിയ കാർണിവൽ വാങ്ങാൻ തീരുമാനിച്ചത്. കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയത്. ബുള്ളറ്റ് പ്രൂഫ് ഉൾപ്പെടെ കൂടുതൽ സുരക്ഷാ ഫീച്ചറുകളുമായാണ് പുതിയ വാഹനം എത്തുന്നത്. എല്ലാ സുരക്ഷാ ക്രമീകരണങ്ങൾക്കും ശേഷം വാഹനം കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് തിരിച്ചുവിട്ടു. കറുപ്പിൽ കിയ കാർണിവൽ 8എടി ലിമോസിൻ പ്ലസ് 7-സീറ്റർ ആണ്. നിലവിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ കണ്ണൂരും കോഴിക്കോടും ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ അകമ്പടി ഡ്യൂട്ടിക്ക് ഉപയോഗിക്കും. ഇവയെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന്‍റെ ചുമതലയിൽ നിലനിർത്തും.

Read More

പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി ആദിവാസി യുവാവ് മധുവിന്റെ വധക്കേസിൽ വീണ്ടും കൂറുമാറ്റം. കേസിലെ പതിനേഴാം സാക്ഷിയായ കെ.സി ജോളിയാണ് മണ്ണാർക്കാട് കോടതിയിൽ മൊഴി മാറ്റിയത്. സംഭവസമയത്ത് മുക്കാലിയിൽ പെട്ടിക്കട നടത്തിയിരുന്ന ജോളി മധുവിനെ കണ്ടിട്ടില്ലെന്നും പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പറഞ്ഞു. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഏഴായി.

Read More

ന്യൂഡല്‍ഹി: ഹണിട്രാപ്പില്‍ കുടുങ്ങി സൈനിക വിവരങ്ങൾ ചോർത്തി നൽകിയതിന് ഇന്ത്യൻ സൈനികൻ ശാന്തിമയ് റാണയെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ബഗുണ്ട ജില്ലയിൽ താമസിക്കുന്ന റാണയ്ക്കെതിരെ 1923ലെ പ്രിവൻഷൻ ഓഫ് സീക്രട്ട്സ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജയ്പൂരിലെ ആർട്ടി യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്നു ശാന്തിമയ് റാണ. പാകിസ്‌താൻ ഏജന്റുമാരായ ഗുര്‍നൗര്‍കൗര്‍ എന്ന അങ്കിതയും നിഷയും ഇയാളെ സോഷ്യല്‍ മീഡിയ വഴിയാണ് ബന്ധപ്പെട്ടിരുന്നത്. രാജസ്ഥാൻ പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇവരുടെ ബന്ധം കണ്ടെത്തിയത്. റാണയുമായി അടുപ്പമുള്ളവർ ഇയാളുടെ നമ്പർ വാങ്ങി വാട്സ് ആപ്പിൽ സംസാരിക്കാറുണ്ടായിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. സൈനികന്‍റെ വിശ്വാസം ആദ്യം നേടിയ ശേഷം ഇരുവരും ഇയാളിൽ നിന്ന് രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. റാണയുടെ അക്കൗണ്ടിലേക്ക് അവർ കുറച്ച് പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. വാട്സ്ആപ്പ് ചാറ്റുകളിലൂടെയും വീഡിയോകളിലൂടെയും ഓഡിയോ മെസേജുകളിലൂടെയും ഏറെക്കാലമായി അവരുമായി സംസാരിച്ചിരുന്നതായി അദ്ദേഹം സമ്മതിച്ചു. ഷാജഹാൻപൂർ സ്വദേശിയാണെന്ന് ഒരു സ്ത്രീ റാണയെ ബോധ്യപ്പെടുത്തിയിരുന്നു. താൻ അവിടെ…

Read More

ന്യൂഡൽഹി : വളരെ തന്ത്രപ്രധാനമായ ഒരു മേഖലയാണ് ടെലികോം. ടെലികോം വിപണിയിൽ ബിഎസ്എൻഎല്ലിന്‍റെ സാന്നിധ്യം ഒരു മാർക്കറ്റ് ബാലൻസറായി പ്രവർത്തിക്കുന്നു. ഗ്രാമീണ മേഖലകളിൽ ടെലികോം സേവനങ്ങൾ വ്യാപിപ്പിക്കുന്നതിലും തദ്ദേശീയ സാങ്കേതിക വിദ്യയുടെ വികസനത്തിലും ദുരന്ത നിവാരണത്തിലും ബിഎസ്എൻഎൽ നിർണായക പങ്ക് വഹിക്കുന്നു. ബിഎസ്എൻഎല്ലിനെ സാമ്പത്തികമായി ലാഭകരമാക്കുന്നതിന് 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ (ബിബിഎൻഎൽ) ബിഎസ്എൻഎല്ലുമായി ലയിപ്പിച്ച് ബിഎസ്എൻഎൽ സേവനങ്ങൾ നവീകരിക്കുന്നതിനും സ്പെക്ട്രം അനുവദിക്കുന്നതിനും ബാലൻസ് ഷീറ്റിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും ഫൈബർ ശൃംഖല വർദ്ധിപ്പിക്കുന്നതിനും പുതിയ മൂലധനം നിക്ഷേപിക്കുന്നതിനു മന്ത്രിസഭ അംഗീകാരം നൽകി.

Read More

ന്യൂഡൽഹി : രണ്ട് പ്രാദേശിക കമ്പനികളുമായി സഹകരിച്ച് ഇന്ത്യയിലെ 10 നഗരങ്ങളിൽ ഗൂഗിൾ മാപ്സ് സ്ട്രീറ്റ് വ്യൂ സേവനം ആരംഭിച്ചതായി കമ്പനി അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ റോഡുകളുടെയും മറ്റ് സൈറ്റുകളുടെയും പനോരമിക് ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സർക്കാർ നേരത്തെ അനുവദിച്ചിരുന്നില്ല. സ്ട്രീറ്റ് വ്യൂ ലോഞ്ച് ചെയ്യുന്നതിന് ജെനെസിസ് ഇന്‍റർനാഷണലുമായും ടെക് മഹീന്ദ്രയുമായും സഹകരിച്ചതായി ഗൂഗിൾ അറിയിച്ചു.

Read More

തൃശൂര്‍: കേരള സാഹിത്യ അക്കാദമി 2021ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം ആർ രാജശ്രീയും വിനോയ് തോമസും പങ്കിട്ടു. കവിതയ്ക്കുള്ള പുരസ്കാരം അന്‍വര്‍ അലിക്കും ചെറുകഥയ്ക്കുള്ള പുരസ്‌കാരം ദേവദാസ് വി.എമ്മിനും ലഭിച്ചു. വൈശാഖൻ, പ്രൊഫ.കെ.പി.ശങ്കരൻ തുടങ്ങിയ മുതിർന്ന എഴുത്തുകാർക്ക് അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു. ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന നോവലാണ് ആർ. രാജശ്രീക്ക് പുരസ്കാരം ലഭിച്ചത്. ‘പുറ്റ്’ എന്ന നോവലിനാണ് വിനോയ് തോമസിന് പുരസ്കാരം ലഭിച്ചത്. ‘മെഹബൂബ് എക്സ്പ്രസ്’ എന്ന കവിതയ്ക്ക് അന്‍വര്‍ അലിയും വഴി കണ്ടുപിടിക്കുന്നവര്‍ എന്ന കഥയ്ക്ക് ദേവദാസ് വി.എമ്മും പുരസ്‌കാരത്തിന് അര്‍ഹരായി. നാടകം- പ്രദീപ് മണ്ടൂര്‍, സാഹിത്യ വിമര്‍ശനം- എന്‍. അജയകുമാര്‍, വൈജ്ഞാനിക സാഹിത്യം- ഡോ. ഗോപകുമാര്‍ ചോലയില്‍, ആത്മകഥ- പ്രൊ. ടി.ജെ ജോസഫ്, എം. കുഞ്ഞാമന്‍, യാത്രാവിവരണം- വേണു, വിവര്‍ത്തനം- കായേന്‍, ബാലസാഹിത്യം- രഘുനാഥ് പാലേരി, ഹാസ സാഹിത്യം- ആന്‍ പാലി എന്നിവയാണ് മറ്റ് പുരസ്‌കാരങ്ങള്‍. ഇരുപത്തയ്യായിരം രൂപയും ഫലകവും…

Read More

ന്യൂഡൽഹി: സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്പൈസ് ജെറ്റിന്‍റെ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിലവിലുള്ള വിമാന സർവീസുകളിൽ 50 ശതമാനം മാത്രമേ അടുത്ത എട്ട് ആഴ്ചത്തേക്ക് സർവീസ് നടത്താവൂ എന്നാണ് ഡിജിസിഎയുടെ നിർദേശം. ഇക്കാലയളവിൽ ഡിജിസിഎയുടെ കർശനമായ നിരീക്ഷണം ഉണ്ടാകുമെന്നും നിർദ്ദേശത്തിൽ പറയുന്നു. കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ വിമാന സുരക്ഷയുമായി ബന്ധപ്പെട്ട എട്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഡിജിസിഎ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ജൂലൈ ആറിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്‍റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് സ്പൈസ് ജെറ്റ് നോട്ടീസിന് മറുപടി നൽകിയത്. മറുപടിയിൽ തൃപ്തനാകാതെ വന്നതോടെയാണ് നടപടി സ്വീകരിച്ചത്.

Read More

തിരുവനന്തപുരം : ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്‍റെ ഭാഗമായി 30 വയസിന് മുകളിലുള്ള അഞ്ച് ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 30 വയസിന് മുകളിലുള്ളവരെ വീടുകളിൽ എത്തി സന്ദർശിച്ച് സൗജന്യമായി രോഗനിർണയവും ചികിത്സയും നൽകുന്നു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിൽ ഓരോ പഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി ആരംഭിച്ച് അഞ്ചാഴ്ചയ്ക്കുള്ളിൽ ഇത്രയധികം ആളുകളിലേക്ക് എത്താൻ ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. 30 വയസിന് മുകളിലുള്ളവർ ജീവിതശൈലീ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. ആകെ 5,02,128 പേരെ സ്‌ക്രീനിംഗ് നടത്തിയതില്‍ 21.17 ശതമാനം പേര്‍ (1,06,312) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 11.49 ശതമാനം പേര്‍ക്ക് (57,674) രക്താതിമര്‍ദ്ദവും, 8.9 ശതമാനം പേര്‍ക്ക് (44,667) പ്രമേഹവും, 4.14 പേര്‍ക്ക് (20,804) ഇവ രണ്ടും…

Read More

ദില്ലി: വിമർശനങ്ങൾക്കൊടുവിൽ മുതിർന്ന പൗരൻമാരുടെ ഇളവുകൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ച് റെയിൽവേ. മുതിർന്ന പൗരൻമാർക്ക് ജനറൽ, സ്ലീപ്പർ ക്ലാസ്സുകളിൽ മാത്രമേ ഇളവുകൾ നൽകൂ എന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് മഹാമാരിക്ക് ശേഷമാണ് മുതിർന്ന പൗരൻമാർക്ക് നൽകിയിരുന്ന ഇളവുകൾ റെയിൽവേ നിർത്തലാക്കിയത്. നേരത്തെ സ്ത്രീകളുടെ പ്രായം 58 വയസും പുരുഷൻമാരുടെ പ്രായം 60 വയസിന് മുകളിലുമാകണമായിരുന്നു. എന്നാൽ ഇളവുകൾ പുനഃസ്ഥാപിക്കുമ്പോൾ പ്രായപരിധിയിൽ മാറ്റം വരുത്തുമെന്ന് റെയിൽവേ അറിയിച്ചു.  70 വയസിന് മുകളിലുള്ളവർക്ക് ഇളവുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഇളവുകൾ പൂർണ്ണമായും ഒഴിവാക്കില്ലെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. മുതിർന്ന പൗരൻമാരുടെ ഇളവിനുള്ള പ്രായപരിധിയിൽ മാറ്റം വരുത്തി 70 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമായി നൽകുന്ന  കാര്യം റെയിൽവേ ബോർഡ് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇത് ബാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് അവർ വ്യക്തമാക്കി.

Read More