Author: News Desk

തിരുവനന്തപുരം : ഇ-ഓഫീസ് സംവിധാന സേവനങ്ങൾ വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇ-ഓഫീസ്, പഞ്ചിംഗ് സംവിധാനങ്ങൾ എന്നിവയിലൂടെ ആരോഗ്യവകുപ്പിന്‍റെ ദീർഘകാലമായുള്ള ആവശ്യമാണ് നിറവേറ്റിയത്. ഈ സൗകര്യങ്ങൾ ഒരുക്കുന്നതിനായി 86.39 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഡയറക്ടറേറ്റിൽ ഐടി സെൽ രൂപീകരിച്ച് ഐടി നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ ഒരു ടീം രൂപീകരിച്ചിട്ടുണ്ട്. നിരവധി തടസ്സങ്ങൾ നീക്കി ജീവനക്കാരുടെ പിന്തുണയോടെയാണ് ഇ-ഓഫീസും പഞ്ചിംഗ് സംവിധാനവും ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ഇ-ഓഫീസിന്‍റെയും പഞ്ചിംഗ് സൗകര്യങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതൽ ജീവനക്കാരുള്ള ഡയറക്ടറേറ്റുകളിലൊന്നാണ് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത്. ജനങ്ങളുമായി അടുത്ത ബന്ധമുള്ള ഓഫീസാണിത്. ആരോഗ്യ ഡയറക്ടറേറ്റ് ഓൺലൈനിലേക്ക് നീങ്ങുമ്പോൾ അത് ആളുകൾക്കും ജീവനക്കാർക്കും ഒരുപോലെ സഹായകമാകും. ജില്ലാ മെഡിക്കൽ ഓഫീസുകളിൽ ഇ-ഓഫീസുകൾ സ്ഥാപിക്കും. ഘട്ടം ഘട്ടമായി ആരോഗ്യ വകുപ്പിനെ പൂർണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് കൊണ്ടുവരും. ജൂലൈ ആദ്യം മുതൽ ട്രയൽ റൺ നടത്തിയാണ് ഇ-ഓഫീസ് യാഥാർത്ഥ്യമാക്കിയത്. ഏകദേശം 1,300 ഓളം…

Read More

കൊച്ചി: പിതൃക്കളുടെ ആത്മശാന്തിക്കായി ഇന്ന് കർക്കടക വാവുബലി. കൊവിഡ് ഭീഷണി തുടരുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ കർശനമല്ലാത്തതിനാൽ ബലിതർപ്പണത്തിനായി സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, കൊല്ലം തിരുമുല്ലവാരം, തൃശ്ശൂർ തിരുവിൽവാമല പാമ്പാടി, കോഴിക്കോട് വരക്കൽ കടപ്പുറം, ഷൊർണൂർ ശാന്തിതീരം, ചെറുതുരുത്തി പുണ്യതീരം, പെരുമ്പാവൂർ ചേലമറ്റം, ആനിക്കാട് തിരുവംപ്ലാക്കൽ തുടങ്ങി സംസ്ഥാനത്തെ നിരവധി പ്രധാന കേന്ദ്രങ്ങളിലെല്ലാം ബലിതർപ്പണത്തിന് ആളുകൾ എത്തി. ഇന്ന് രാവിലെ മുതൽ ആയിരക്കണക്കിനാളുകൾ ആണ് ആചാര്യൻമാരുടെ നേതൃത്വത്തിൽ സ്നേഹ സ്മരണകൾക്കു തിലോദകം അർപ്പിക്കുന്നത്. ആൾക്കൂട്ടം ഒഴിവാക്കാൻ പല സ്ഥലങ്ങളിലും ബലിതർപ്പണങ്ങൾ തുടങ്ങിക്കഴിഞ്ഞു. എല്ലാ പ്രധാന ക്ഷേത്രങ്ങളിലും പിതൃപൂജ, തിലഹോമം, സായൂജ്യപൂജ തുടങ്ങിയ വഴിപാടുകൾക്കുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: കേരളത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ സ്കൂളുകളിൽ 100 എംബിപിഎസ് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ കൈറ്റും ബിഎസ്എൻഎല്ലും ധാരണയായി. നിലവിലുള്ള എട്ട് എംബിപിഎസ് ഫൈബർ കണക്ഷനുകളേക്കാൾ പന്ത്രണ്ടര മടങ്ങ് വേഗത്തിൽ ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ കൈറ്റ് സിഇഒ കെ അൻവർ സാദത്ത്, ബിഎസ്എൻഎൽ കേരള സിജിഎം സി വി വിനോദ് എന്നിവരും ഒപ്പുവെച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവർ പങ്കെടുത്തു. ഇതോടെ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 4,685 സ്കൂളുകളിലായി 45,000 ക്ലാസ് മുറികളിൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠനത്തിനായി അതിവേഗ ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് ലഭ്യമാകും.

Read More

ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ ശിവസേനയുടെ താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടിയുടെ സഭാ കക്ഷി നേതാവിനെയും ചീഫ് വിപ്പിനെയും മാറ്റിയ നീക്കത്തിനെതിരെയാണ് ഹർജി. അതേസമയം മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഡൽഹിയിലെത്തി. വിനായക് റൗത്തിനെ സഭയിലെ ശിവസേനയുടെ പാർട്ടി നേതാവ് സ്ഥാനത്തു നിന്നും രാജൻ വിചാരയെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കിയ ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ തീരുമാനത്തിനെതിരെയാണ് താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചത്. ഇരുവരും സുപ്രീം കോടതിയിൽ ഹർജി നൽകി. രാഹുൽ ഷെവാലെയെ സഭയിലെ പാർട്ടി നേതാവായും ഭാവന ഗവാലിയെ വിപ്പായും നിയമിക്കാനുള്ള തീരുമാനം റദ്ദാക്കി പഴയത് പുനഃസ്ഥാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഷിൻഡെ വിഭാഗത്തിലേക്ക് കൂറുമാറിയ 12 എംപിമാർ ജൂലൈ 19ന് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ തീരുമാനം. സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങൾ സ്പീക്കർ പാലിച്ചില്ലെന്ന് താക്കറെ വിഭാഗം ഹർജിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, മന്ത്രിസ്ഥാനം സംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി…

Read More

കൊൽക്കത്ത: സ്കൂൾ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാൾ മന്ത്രി പാർഥ ചാറ്റർജിക്കൊപ്പം അറസ്റ്റിലായ നടി അർപിത മുഖർജിയുടെ മറ്റൊരു അപ്പാർട്ട്മെന്‍റിൽ നിന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) 20 കോടി രൂപ കൂടി പിടിച്ചെടുത്തു. രണ്ട് കോടിയിലധികം രൂപ വിലവരുന്ന മൂന്ന് കിലോ സ്വർണവും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ബുധനാഴ്ച 15 സ്ഥലങ്ങളിൽ കൂടി ഇഡി പരിശോധന നടത്തി. ബെൽഗാരിയയിലെ ഒരു അപ്പാർട്ട്മെന്‍റിൽ നിന്നാണ് പണം കണ്ടെടുത്തത്. നിർണായകമായ ചില രേഖകൾ കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ അർപിതയുടെ തെക്കൻ കൊൽക്കത്തയിലെ ആഡംബര ഫ്ളാറ്റിൽ നിന്ന് 21 കോടി രൂപയും ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു. പാർഥ ചാറ്റർജി, അർപിത മുഖർജി എന്നിവരെ ശനിയാഴ്ചയാണ് ഇഡി അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് മൂന്ന് വരെയാണ് ഇരുവരെയും ഇഡി കസ്റ്റഡിയിൽ വിട്ടത്. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കൈക്കൂലിയാണ് ഈ പണമെന്ന് അർപിത അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ട്.

Read More

എകെജി സെന്‍റർ ആക്രമണക്കേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. എല്ലാ പ്രാഥമിക തെളിവുകളും ശേഖരിച്ച പ്രത്യേക സംഘത്തിന് കണ്ടെത്താൻ കഴിയാത്ത പ്രതിയെ ക്രൈംബ്രാഞ്ച് എങ്ങനെ പിടികൂടുമെന്നതാണ് ആകാംക്ഷ. അന്വേഷണം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും എ.കെ.ജി സെന്‍റർ ആക്രമിച്ച പ്രതികളെ പിടികൂടാത്തതിൽ ആഭ്യന്തര വകുപ്പും പൊലീസും പഴി കേട്ടിരുന്നു. അന്വേഷണം കൈമാറി ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണ സംഘത്തെ തീരുമാനിക്കാത്തതും വിമർശനങ്ങൾക്ക് ഇടയാക്കി. പ്രതിരോധത്തിലായതോടെ ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ തീരുമാനിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്.മധുസൂദനനാണ് അന്വേഷണ സംഘത്തിന്‍റെ തലവൻ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങൾക്ക് പിന്നാലെ കെ.ടി ജലീലിന്‍റെ പരാതിയിൽ എടുത്ത ഗൂഡാലോചന കേസും എസ്.പി എസ്. മധുസൂദനൻ തന്നെയാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. കന്‍റോണ്മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണർ വി എസ് ദിനരാജും അന്വേഷണ സംഘത്തിലുണ്ട്. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇന്നലെ…

Read More

ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. പ്രധാന വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പാർലമെന്‍റിന്‍റെ മണ്‍സൂണ്‍ക്കാല സമ്മേളനത്തിൽ പ്രതിപക്ഷത്തിന് അനുമതി ലഭിക്കുന്നില്ലെന്നു അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയോട് 10 ചോദ്യങ്ങളും രാഹുൽ പോസ്റ്റിൽ ചോദിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘രാജാവ്’ എന്നാണ് രാഹുൽ തന്‍റെ പോസ്റ്റിൽ വിശേഷിപ്പിച്ചത്. ഭീഷണിപ്പെടുത്തിയെന്നു വച്ചു ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ മോദിയെ കോൺഗ്രസ്‌ അനുവദിക്കില്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഒരു സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും ചോദ്യങ്ങൾ ഉന്നയിച്ചതിലുള്ള രോഷം കാരണം അദ്ദേഹം 57 എംപിമാരെ അറസ്റ്റ് ചെയ്യുകയും മറ്റ് 23 പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

Read More

ആഴിമലയിൽ കടലിൽ കാണാതായ കിരണിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ വിഴിഞ്ഞം പൊലീസ് ഇന്ന് തമിഴ്നാട് പൊലീസിനെ സമീപിക്കും. തമിഴ്നാട്ടിലെ ഇരയിമ്മൻ തുറയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കിരണിന്‍റേതാണെന്ന് ഇന്നലെ ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനാണ് പൊലീസിന്‍റെ ആലോചന. കിരണിന്‍റെ മൃതദേഹം ഇപ്പോൾ ആശാരിപ്പള്ളം മെഡിക്കൽ കോളേജിലാണ്. തമിഴ്നാട് പോലീസിൽ നിന്ന് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പൊലീസ് ശേഖരിക്കും. പെൺസുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്നും പീഡനം ഭയന്ന് ഓടി രക്ഷപ്പെട്ടപ്പോൾ കാൽവഴുതി കടലിൽ വീണതാകാമെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരി ഭർത്താവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിരണിനെ ബൈക്കിൽ കൊണ്ടുപോയ രാജേഷാണ് പിടിയിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതായത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തിയ കിരണിനെ സഹോദരിയുടെ ഭർത്താവ് രാജേഷും മറ്റ് രണ്ട് പേരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ തട്ടിക്കൊണ്ടു പോയത്.

Read More

ഭോപ്പാല്‍: മഴയത്ത് കുടചൂടി, ബെഞ്ചുകളും മേശകളും ഇല്ലാതെ നിലത്തിരുന്ന് ക്ലാസ് കേൾക്കുന്ന കുട്ടികൾ. മധ്യപ്രദേശിലെ ഒരു സർക്കാർ സ്കൂളിന്‍റെ ദുരവസ്ഥ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ ഒരു സ്കൂൾ എന്ന നിലയിൽ പോസ്റ്റുകൾ നിരവധി പ്രതിപക്ഷ നേതാക്കളും കോൺഗ്രസും ഏറ്റെടുത്തിരിക്കുകയാണ്. മധ്യപ്രദേശിലെ സെയോണി ജില്ലയിലെ ഗൈരികലയിലുള്ള ഒരു സർക്കാർ സ്കൂളിന്‍റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം സർക്കാർ സ്കൂളുകളുടെയും അവസ്ഥ ഇതാണെന്നും ഇതാണ് ശിവരാജ് സർക്കാരിന്റെ യഥാർത്ഥ അവസ്ഥയെന്നും കോൺഗ്രസ് ആരോപിച്ചു. ഒരു കൈയിൽ കുടയും മറുകൈയിൽ പുസ്തകവുമായി വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ ഇരിക്കുന്നത് വീഡിയോയിൽ കാണാം. ക്ഷുദ്രജീവികള്‍പോലും തകർന്ന കെട്ടിടങ്ങളും ജനലുകളും ക്ലാസ് മുറികളിൽ പ്രവേശിക്കാറുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് നേതാവ് നരേന്ദ്ര സലൂജയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

Read More

ന്യൂഡല്‍ഹി: തീർഥാടന കേന്ദ്രമായ അമർനാഥിന് സമീപം വീണ്ടും മേഘവിസ്ഫോടനം. ഇതേ തുടർന്ന് മിന്നല്‍ പ്രളയം ഉണ്ടായി. 4000 തീർഥാടകരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാഴ്ച മുമ്പ് ഇതേ പ്രദേശത്ത് ഉണ്ടായ മേഘവിസ്ഫോടനത്തിൽ 15 പേർ മരിച്ചിരുന്നു. ഇന്നലെ മുതൽ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മോശം കാലാവസ്ഥയെ തുടർന്ന് അമർനാഥ് തീർത്ഥാടനം നിർത്തിവച്ചിരിക്കുകയാണ്.

Read More