- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: News Desk
ന്യൂഡല്‍ഹി: ട്രേഡ്മാർക്ക് സംബന്ധിച്ച വർഷങ്ങളായുള്ള നിയമ തർക്കത്തിന് ശേഷം, ഡൽഹി കോടതി കാഡ്ബറി ജെംസിന് അനുകൂലമായി വിധി പറഞ്ഞു. ഡൽഹി ഹൈക്കോടതിയാണ് വിധി പ്രസ്താവിച്ചത്. ‘ജെയിംസ് ബോണ്ട്’ എന്ന പേരിൽ കാഡ്ബറി ജെംസിന് സമാനമായ ഒരു ചോക്ലേറ്റ് ഉൽപ്പന്നം നീരജ് ഫുഡ് പ്രൊഡക്ട്സ് അവതരിപ്പിച്ചു. ഇതേതുടർന്ന് വ്യാപാരമുദ്രയുടെ പേരിൽ നിയമപോരാട്ടം ആരംഭിച്ചു. കാഡ്ബറി ജെംസ് നിർമ്മാതാക്കളുടെ അവകാശങ്ങൾ ലംഘിച്ചതിന് നീരജ് ഫുഡ് പ്രൊഡക്ട്സിന് കോടതി 15 ലക്ഷം രൂപ പിഴ ചുമത്തി.
ന്യൂഡൽഹി: 5 ജി സ്പെക്ട്രത്തിനായുള്ള ടെലികോം കമ്പനികളുടെ ലേലം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. 1.49 ലക്ഷം കോടി രൂപയുടെ ലേലമാണ് കഴിഞ്ഞ ദിവസം നടന്നത്. ആദ്യ ദിനം 1.45 ലക്ഷം കോടി രൂപയ്ക്കാണ് സ്പെക്ട്രം വിറ്റുപോയത്. എന്നാൽ, ഇത്തവണ പരമാവധി ബിഡ് തുക 1.60 ലക്ഷം കോടി രൂപ കടക്കില്ലെന്നാണ് കണക്കുകൂട്ടൽ. 700 മെഗാഹെർട്സ്, 3,300 മെഗാഹെർട്സ് എന്നിവയിൽ ലേലത്തിന് കൂടുതൽ ഡിമാൻഡ് ഉണ്ടായിരുന്നു. യു.പിയുടെ കിഴക്കൻ സർക്കിളിൽ 1,800 മെഗാഹെർട്സ് ബാൻഡിനായി കമ്പനികൾ വാശിയോടെ ലേലം വിളിക്കുകയായിരുന്നു. സ്പെക്ട്രത്തിനായി ഓരോ ബാൻഡിലും നല്ല മത്സരമാണ് നടക്കുന്നതെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയാണ് ലേലത്തിൽ മുന്നിൽ. ലേലത്തിന്‍റെ മുഴുവൻ വിശദാംശങ്ങളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 80,100 കോടി രൂപയുടെ ഏറ്റവും ഉയർന്ന തരംഗത്തിനായി ജിയോ ശക്തമായ മത്സരം നടത്തുകയാണെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റുകൾ വിലയിരുത്തി. പ്രീമിയം 700 മെഗാഹെർട്സ് ബാൻഡിൽ 10 മെഗാഹെർട്സ് സ്പെക്ട്രം…
ന്യൂഡൽഹി: 17 വയസിന് മുകളിലുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് മുൻകൂട്ടി അപേക്ഷിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇനി മുതൽ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 18 വയസ്സ് തികയുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും സിഇഒമാർ/ ഇആർഒ/ എഇആർഒമാർക്ക് നിർദ്ദേശങ്ങൾ നൽകി. ഒരു വർഷത്തിൽ നാല് തവണ പേര് ചേർക്കാൻ അവസരമുണ്ടാകും. ജനുവരി 01, ഏപ്രിൽ 01, ജൂലൈ 01, ഒക്ടോബർ 01 എന്നീ പാദങ്ങളിൽ അവസരം ലഭിക്കും. 2023 ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 തീയതികളിൽ 18 വയസ്സ് പൂർത്തിയായ വ്യക്തിക്ക് കരട് പ്രസിദ്ധീകരിച്ച തീയതി മുതൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് മുൻകൂർ അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുപ്പ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്‌നി’യെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരിയുടെ പരാമർശം ലോക്സഭയിലും രാജ്യസഭയിലും വലിയ പ്രതിഷേധമാവുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതിയെ ‘രാഷ്ട്രപത്‌നി’ എന്നാണ് വിശേഷിപ്പിച്ചത്. രാവിലെ സഭ സമ്മേളിക്കുന്നതിന് മുമ്പ് തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഈ വിഷയത്തിൽ വാർത്താസമ്മേളനം നടത്തിയിരുന്നു. ലോക്സഭ സമ്മേളിച്ചയുടൻ സ്മൃതി ഇറാനി ഈ വിഷയം സഭയിലും ഉന്നയിച്ചു. ധനമന്ത്രി നിർമ്മല സീതാരാമനും വിഷയം രാജ്യസഭയിൽ ഉന്നയിച്ചു. കോൺഗ്രസും സോണിയ ഗാന്ധിയും ദളിതർക്കും ആദിവാസികൾക്കും എതിരാണെന്നും ഇതിന് കൂട്ടുനിന്നതിൽ സോണിയാ ഗാന്ധി മാപ്പ് പറയണമെന്നും സ്മൃതി ഇറാനി ലോക്സഭയിൽ ആവശ്യപ്പെട്ടു. മനപ്പൂർവ്വമുള്ള ലൈംഗിക അവഹേളനമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഈ പരാമർശത്തെ വിശേഷിപ്പിച്ചത്. എന്നാൽ ഈ വിഷയം അധീര്‍ രഞ്ജൻ ചൗധരിയുടെ നാവ് വഴുതിപ്പോയതാണെന്നും അതിൽ ഖേദം പ്രകടിപ്പിച്ചതായും സോണിയ ഗാന്ധി പറഞ്ഞു.
കണ്ണൂർ: കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരു യുവതി വർഷങ്ങളായി അഭിമാനത്തോടെ തൻ്റെ മീശ പ്രദർശിപ്പിക്കുന്നു. പലപ്പോഴും ഷേവ് ചെയ്യാൻ ആളുകൾ പറയാറുണ്ടെങ്കിലും അങ്ങനെ ചെയ്യാൻ പദ്ധതികളൊന്നുമില്ലെന്ന് 35 കാരി ഷൈജ പറയുന്നു. മിക്ക സ്ത്രീകളിൽ നിന്നും വ്യത്യസ്തമായി, തൻ്റെ മേൽചുണ്ടിലെ രോമം വളർത്താൻ ഷൈജ തീരുമാനിച്ചു. നേർത്ത രോമങ്ങൾ താമസിയാതെ അവളെ സന്തോഷിപ്പിക്കുന്ന ഒരു മീശയായി വളർന്നു. “അതില്ലാതെ ജീവിക്കുന്നത് എനിക്കിപ്പോൾ സങ്കൽ പ്പിക്കാൻ പോലും കഴിയില്ല. കോവിഡ് മഹാമാരി ആരംഭിച്ചപ്പോൾ, എല്ലായ്പ്പോഴും മാസ്ക് ധരിക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടില്ല, കാരണം അത് എന്‍റെ മുഖം മൂടി” ഷൈജയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. തന്‍റെ ഭർത്താവോ കുടുംബാംഗങ്ങളോ പോലും തന്‍റെ മീശയെ എതിർക്കുന്നില്ലെന്ന് ഷൈജ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ 164 സഹകരണ സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചു. കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ ചോദ്യത്തിന് സഹകരണ മന്ത്രി വി എന്‍ വാസവനാണ് ഈ വിവരം നിയമസഭയെ അറിയിച്ചത്. നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനല്‍കാന്‍ കഴിയാത്ത സഹകരണ സംഘങ്ങളാണ് നഷ്ടത്തിലാണെന്ന് കണക്കാക്കുന്നത്. ഓരോ ജില്ലയിലെയും കണക്കുകളും മന്ത്രി നിയമസഭയിൽ വിശദീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ സഹകരണ സംഘങ്ങള്‍ നഷ്ടത്തിലുള്ളത്. നഷ്ടത്തിലായ 37 സഹകരണ സംഘങ്ങളാണ് ഇവിടെയുള്ളത്. കൊല്ലം 12, പത്തനംതിട്ട-ആലപ്പുഴ ജില്ല 15, കോട്ടയം 22, തൃശൂർ 11, മലപ്പുറം 12.
ന്യൂഡല്‍ഹി: 2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം എട്ട് വർഷത്തിനിടെ 22.05 കോടി തൊഴില്‍ അപേക്ഷകരില്‍ 7.22 ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ ജോലി നൽകിയതായി റിപ്പോർട്ട്. ലോക് സഭയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. 2014-2022 വർഷത്തിൽ കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെ 722311 ഉദ്യോഗാർത്ഥികളെ റിക്രൂട്ടിംഗ് ഏജൻസികൾ ശുപാർശ ചെയ്തതായി പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് പാർലമെന്‍റിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. ഇതിൽ 38,850 പേരെ 2021-22 ൽ നിയമിച്ചു. 2020-21ൽ 78,555 പേരെയും 2019-20 വർഷത്തിൽ 1,47,096 പേരെയുമാണ് നിയമിച്ചത്. 2018-19ൽ 38,100, 2017-18ൽ 76,147, 2016-17ൽ 1,01,333, 2015-16ൽ 1,11,807, 2014-15ൽ 1,30,423 എന്നിങ്ങനെയാണ് നിയമനങ്ങൾ. ഈ എട്ട് വർഷത്തിനിടെ 22,05,99,238 അപേക്ഷകളാണ് ലഭിച്ചത്. തൊഴിൽക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ മുൻഗണന നൽകുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
ന്യൂ ഡൽഹി: പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാജ്യസഭയിലെ സസ്പെൻഷനിലായ അംഗങ്ങളുടെ 50 മണിക്കൂർ രാപ്പകൽ സത്യാഗ്രഹം തുടരുന്നു. വി ശിവദാസൻ, എ എ റഹീം (സി പി എം), പി സന്തോഷ് കുമാർ (സി പി ഐ) തുടങ്ങിവരും ചൊവ്വാഴ്ച സസ്പെൻഡ് ചെയ്യപ്പെട്ട 19 പേരും ബുധനാഴ്ച സസ്പെൻഷനിലായ എഎപി നേതാവ് സഞ്ജയ് സിംഗും റിലേ സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്. വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് പിന്നാലെയാണ് എംപിമാർക്കെതിരെ നടപടി. അതേസമയം, നടപടി നേരിട്ട അംഗങ്ങളുടെ സസ്പെൻഷൻ മാപ്പ് പറഞ്ഞാൽ മാത്രമേ പിൻവലിക്കൂ എന്ന നിലപാടാണ് സ്പീക്കർ വെങ്കയ്യ നായിഡു സ്വീകരിച്ചത്. ക്ഷമാപണത്തിനൊപ്പം സഭയിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കില്ലെന്ന് എംപിമാർ ഉറപ്പ് നൽകണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ മാപ്പ് പറയില്ലെന്നും സമരം തുടരുമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. ജി.എസ്.ടി സഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നത്. ജിഎസ്ടി വിഷയത്തിൽ വെങ്കയ്യ നായിഡു ധനമന്ത്രിയുമായി ഫോണിൽ സംസാരിച്ചതായും ചർച്ചയ്ക്ക്…
ബംഗളൂരു: ഉള്ളടക്കം പിൻവലിക്കാത്ത അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവിന്‍റെ നിയമസാധുത ചോദ്യം ചെയ്ത് ട്വിറ്റർ സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ചു. ആക്ഷേപകരമായ പരാമർശങ്ങൾ അടങ്ങിയ ഉള്ളടക്കം പിൻവലിക്കാത്ത 1474 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും 175 ട്വീറ്റുകൾ നീക്കം ചെയ്യുകയും വേണമെന്നാണ് ഐടി മന്ത്രാലയം ട്വിറ്ററിനോട് ഉത്തരവിട്ടിരുന്നത്. ഐടി ചട്ടപ്രകാരം കഴിഞ്ഞ ജൂൺ നാലിനകം ഇത് പൂർത്തിയാക്കണം. ഇതിനെതിരെ ജൂലൈ 5 ന് ട്വിറ്റർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മുതിർന്ന അഭിഭാഷകൻ മുകുൾ രോഹതഗിയാണ് ട്വിറ്ററിന് വേണ്ടി ഹാജരാകുന്നത്. മുദ്രവച്ച കവറിൽ കേന്ദ്ര ഉത്തരവ് കോടതിയിൽ സമർപ്പിക്കാൻ ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഈ രേഖകൾ കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്. ഐടി മന്ത്രാലയത്തിന്‍റെ ഉത്തരവിലെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഒരു കാരണവുമില്ലെന്ന് ട്വിറ്റർ അറിയിച്ചു. ആക്ഷേപകരമായ കാര്യങ്ങൾ ഉണ്ടെന്ന് അക്കൗണ്ട് ഉടമകളെയും അറിയിച്ചില്ല. ബ്ലോക്ക് ചെയ്താൽ , അതിന്‍റെ കാരണം…
ഭൂമി വിട്ടുനൽകി, നഷ്ടപരിഹാരമില്ല; ദേശീയ പാത വികസന അതോറിറ്റിക്കെതിരെ തിരുവിതാംകൂർ ദേവസ്വം
തിരുവനന്തപുരം : ദേശീയപാതാ വികസന അതോറിറ്റിക്കെതിരെ കർശന നിലപാട് സ്വീകരിച്ച് തിവിതാംകൂർ ദേവസ്വം ബോർഡ്. ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുനൽകിയതിന് നഷ്ടപരിഹാരം നൽകാത്തതിനെതിരെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. പുറമ്പോക്കിന്‍റെ പേരിൽ ക്ഷേത്രഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ . ചില സ്ഥലങ്ങളിൽ മാത്രം ഭൂമി ഏറ്റെടുക്കാൻ ദേവസ്വം ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു. ദേശീയപാത വികസനത്തിനായി ദേവസ്വങ്ങളുടെ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടാണ് ദേശീയപാത അതോറിറ്റി സ്വീകരിച്ചത്. പലയിടത്തും ദേശീയപാത വികസനത്തിനായി ക്ഷേത്രങ്ങളോട് ചേർന്നുള്ള ഭൂമി ഏറ്റെടുത്തിരുന്നു. പിന്നീട് ദേശീയപാതാ വികസന അതോറിറ്റി ഇത് പുറമ്പോക്ക് ആണെന്നും ദേവസ്വങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.