- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: News Desk
തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് പി.ബിജുവിന്‍റെ പേരിൽ ഫണ്ട് പിരിച്ചെന്ന് പരാതി. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് എസ് ഷാഹിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത അഞ്ച് ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നാണ് പരാതി. വിഷയത്തിൽ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികൾ സിപിഎം നേതൃത്വത്തിന് പരാതി നൽകി. പി.ബിജുവിന്‍റെ സ്മരണാർത്ഥം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റെഡ് കെയർ സെന്‍ററും ആംബുലൻസ് സർവീസും തുടങ്ങാനാണ് തുക സമാഹരിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം ഡി.വൈ.എഫ്.ഐ പാളയം ഏരിയാ കമ്മിറ്റിയാണ് ഫണ്ട് ശേഖരണത്തിൻ നേതൃത്വം നൽകിയത്. ഇതിനായി സമാഹരിച്ച 11 ലക്ഷത്തിലധികം രൂപ ആദ്യം കൈമാറിയെന്നാണ് വിവരം. ഇതിൽ അഞ്ച് ലക്ഷത്തോളം രൂപ ആംബുലൻസ് വാങ്ങാൻ നീക്കിവച്ചിരുന്നു. ഈ തുക വകമാറ്റി ചെലവഴിച്ചെന്നാണ് പരാതി. പാളയം ലോക്കൽ സെക്രട്ടറിയായിരുന്ന ഷാഹിനാണ് പണം കൈവശം വെച്ചിരുന്നത്. ഷാഹിൻ പിന്നീട് ജില്ലാ വൈസ് പ്രസിഡന്‍റായി.
ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റാ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ വീണ്ടും മുൻ നിരയിൽ. ഈ വർഷം ആഗോളതലത്തിൽ അഞ്ചാമത്തെ സ്ഥാനമാണ് ഇന്ത്യക്ക്. 233 രാജ്യങ്ങളിലെ 1 ജിബി മൊബൈൽ ഡാറ്റയ്ക്ക് ഈടാക്കുന്ന ചാർജ്ജ് പഠനവിധേയമാക്കിയ യുകെ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിൽ നിന്നാണ് റിപ്പോർട്ട്. 0.17 ഡോളറിന് 1 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 12 രൂപ ഫീസുമായി ഫിജി നാലാം സ്ഥാനത്താണ്. സാൻ മരീനോ 11.17 രൂപയും ഇറ്റലിക്ക് 9.57 രൂപയും ഇസ്രായേലിന് 3.19 രൂപയുമാണ് വില. 5 ജി സാങ്കേതികവിദ്യയിൽ ഇസ്രായേൽ ആഗോളതലത്തിൽ മുമ്പിലാണെന്നും ഡാറ്റയ്ക്കായി ഈടാക്കുന്ന ചാർജ്ജിന്‍റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഭൂരിഭാഗം ആളുകളും മൊബൈൽ ഡാറ്റയെ ആശ്രയിക്കുന്നു. ഇത് അതിന്‍റെ ഡിമാൻഡ് വർദ്ധിപ്പിക്കുകയും തൽഫലമായി ചെലവ് കുറയ്ക്കുകയും ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ബഫർ സോൺ വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വിമർശിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ 2019ൽ സംസ്ഥാനം പുറപ്പെടുവിച്ച ഉത്തരവിന് പ്രസക്തിയില്ലെന്നും മന്ത്രി വിശദീകരിച്ചു. ഈ ഉത്തരവ് റദ്ദാക്കിയാലും ഇല്ലെങ്കിലും അതിന് പ്രസക്തിയില്ല. സംസ്ഥാന സർക്കാരുകൾ എടുക്കുന്ന തീരുമാനങ്ങൾ സുപ്രീം കോടതി ഉത്തരവോടെ ഇല്ലാതാകും. ഇത് മനസിലാകാത്തതിന് പ്രതിപക്ഷത്തെ മന്ത്രി കുറ്റപ്പെടുത്തി. ബഫർ സോൺ വിഷയത്തിൽ പ്രതിഷേധിക്കുന്നവർ വസ്തുതകൾ മനസ്സിലാക്കണമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. അതേസമയം, ബഫർ സോൺ പ്രശ്നത്തിൽ കേന്ദ്രം ഇടപെടണമെന്നും വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇടത് എംപിമാർ പാർലമെന്‍റ് ഗേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ബഫർ സോൺ ഉത്തരവിൽ ഭേദഗതി വരുത്താൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്നാണ് ഉത്തരവ് ഭേദഗതി ചെയ്തിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല…
തിരുവനന്തപുരം: ഇറാനിൽ നിന്ന് മത്സ്യബന്ധനത്തിനു പോയി ഖത്തർ പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മത്സ്യത്തൊഴിലാളികളിൽ മൂന്ന് പേർ ഇന്ന് നാട്ടിലേക്ക് മടങ്ങും. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയൻ ക്രിസ്റ്റഫർ (36), അരുൺ (22), അടിമലത്തുറ സ്വദേശി മൈക്കിൾ സെൽവദാസൻ (34) എന്നിവർ ഇന്ന് വൈകിട്ട് 5.40നുള്ള വിമാനത്തിൽ തിരുവനന്തപുരത്തെത്തും. ഇവരടക്കം ആറ് മലയാളികളെ ജൂൺ മൂന്നിനാണ് ഖത്തർ പോലീസ് അറസ്റ്റ് ചെയ്തത്. ശക്തമായ കാറ്റിൽ ബോട്ട് ഖത്തർ അതിർത്തിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഡിസംബർ 19നാണ് ഇവർ ഇറാനിലെത്തിയത്. ഇവരെ മോചിപ്പിക്കുന്നതിനായി ഖത്തറിലെയും ഇറാനിലെയും ഇന്ത്യൻ എംബസികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് നോർക്ക അറിയിച്ചു. വ്യാഴാഴ്ച രാവിലെ മൂന്ന് മണിക്ക് ഖത്തറിൽ നിന്ന് മുംബൈയിലെത്തിയ ഇവരെ നോർക്ക ഡെവലപ്മെന്‍റ് ഓഫീസ് അധികൃതർ സ്വീകരിച്ച് കേരള ഹൗസിൽ പാർപ്പിച്ചു. കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് ലഭ്യതയോടെ വൈകിട്ട് 3.30നുള്ള വിമാനത്തിൽ പുറപ്പെടുമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.
സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ആവശ്യമുള്ള സമയത്ത് പണം ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ഇന്നലെ മരിച്ച ഫിലോമിനയ്ക്കും ആവശ്യമായ തുക നൽകിയതായി അറിഞ്ഞതായി മന്ത്രി പറഞ്ഞു. അതേസമയം, നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് മികച്ച ചികിത്സ ലഭിക്കാതെ വയോധിക മരിച്ച സംഭവത്തിൽ കരുവന്നൂർ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാണ്. അതേസമയം കരുവന്നൂർ നിക്ഷേപം തിരികെ നൽകാൻ പ്രത്യേക പാക്കേജ് തയ്യാറാക്കിയതായി സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു. നിക്ഷേപകയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാതയോരത്ത് മൃതദേഹം പ്രദർശനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും നിക്ഷേപകർ ആശങ്കപ്പെടേണ്ടെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. നിക്ഷേപകയോട് അപമര്യാദയായി പെരുമാറിയ ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി ആവശ്യപ്പെട്ടു. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് സമയബന്ധിതമായി ഡെപ്പോസിറ്റ് തുക ലഭിക്കാത്തതിനെ തുടർന്ന് ഫിലോമിന എന്ന രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധം ഉയർന്ന…
ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കുറിച്ചുള്ള രാഷ്ട്രപത്നി’ എന്നുള്ള പരാമര്‍ശം തെറ്റായിപ്പോയെന്നും, അതില്‍ അധീര്‍ രഞ്ജന്‍ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എന്നാൽ ബിജെപിയോട് മാപ്പ് പറയേണ്ട കാര്യമില്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞു. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ദ്രൗപദി മുർമുവിനെ ‘രാഷ്ട്രപത്നി’ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതേതുടർന്ന് ലോക്സഭയും രാജ്യസഭയും താൽക്കാലികമായി നിർത്തിവെച്ചു. അധീര്‍ രഞ്ജന്‍ ചൗധരിയോട് മാപ്പ് പറയാന്‍ പ്രേരിപ്പിക്കുമോയെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടുള്ള ചോദ്യത്തിന്, ‘അദ്ദേഹം ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ട്’ എന്ന് മറുപടിയായി സോണിയ ഗാന്ധി പറഞ്ഞു.
ന്യൂഡൽഹി: രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും സഭാനടപടികൾ തടസ്സപ്പെടുത്തുകയും പ്ലക്കാർഡുകൾ ഉയർത്തുകയും നിയമങ്ങൾ ലംഘിച്ച് പ്രതിഷേധിക്കുകയും ചെയ്തതിന് മൂന്ന് പ്രതിപക്ഷ എംപിമാരെ കൂടി രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആം ആദ്മി പാർട്ടി എംപിമാരായ സുശീൽ കെ ആർ ഗുപ്ത, സന്ദീപ് കെ ആർ പഥക്, സ്വതന്ത്ര എം പി അജിത് കുമാർ ഭുയാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സഭ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവെച്ചു. ഇതോടെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 23 ആയി. നേരത്തെ നാല് അംഗങ്ങളെ ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ നിന്ന് ഇതുവരെ 27 എംപിമാരെ സസ്പെൻഡ് ചെയ്തു.
പെരുമ്പാവൂര്‍: പെരുമ്പാവൂർ വളയന്‍ചിറങ്ങരയില്‍ ഇരുനില വീടിന്‍റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്ന് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. 13 വയസുകാരനാണ് മരിച്ചത്. മധ്യവയസ്‌കനായ ഒരാള്‍ക്കാണ് പരിക്കേറ്റത്. സൗത്ത് പരിത്തേലിപ്പടി കാവില്‍തോട്ടം ഇല്ലമാണ് പുലര്‍ച്ചെ ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നത്. സംഭവസമയത്ത് ഏഴുപേരാണ് വീട്ടിലുണ്ടായിരുന്നത്. താഴത്തെ നിലയിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.
മധ്യപ്രദേശ്: മധ്യപ്രദേശിൽ നഴ്സ് ഒരു സിറിഞ്ചും സൂചിയും ഉപയോഗിച്ച് 30 കുട്ടികൾക്ക് വാക്സിൻ നൽകി. സാഗർ ജില്ലയിലെ ജെയിൻ പബ്ലിക് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് നഴ്സായ ജിതേന്ദ്ര കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വാക്സിൻ നൽകിയത്. സംഭവം പുറത്തറിഞ്ഞതോടെ മാതാപിതാക്കൾ ചോദ്യം ചെയ്തു. എന്നാൽ വകുപ്പ് മേധാവി ഒരു സിറിഞ്ച് മാത്രം അയക്കുകയും അത് ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ ആവശ്യപ്പെട്ടത് തന്‍റെ തെറ്റല്ലെന്നും ജിതേന്ദ്ര പറഞ്ഞു. “എനിക്കറിയാമായിരുന്നു ഒരിക്കൽ മാത്രമേ ഇത് ഉപയോഗിക്കേണ്ടതുള്ളൂ എന്ന്. ഇക്കാര്യം ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നു. പക്ഷേ, അത് വീണ്ടും ഉപയോഗിക്കുക എന്നതായിരുന്നു ഉത്തരം.” “ഇത് എങ്ങനെ എന്‍റെ തെറ്റാവും,” ജിതേന്ദ്ര പറഞ്ഞു, സംഭവത്തിൽ മാതാപിതാക്കൾ സ്കൂളിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കുട്ടികൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആരാണ് ഉത്തരവാദി? ഇതിന്‍റെ ഉത്തരവാദിത്തം സ്കൂളോ ആരോഗ്യവകുപ്പോ ഏറ്റെടുക്കുമോയെന്നും രക്ഷിതാക്കൾ ചോദിച്ചു. ഒരു സമയം ഒരു സിറിഞ്ചും ഒരു സൂചിയും എന്ന കേന്ദ്ര സർക്കാരിന്റെ കൊവിഡ് വാക്സിൻ…
കോഴിക്കോട്: പെരുമ്പാവൂർ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ഫാ.ജേക്കബ് വർഗീസ് അറസ്റ്റിലായി. നേരത്തെ 12 കുട്ടികളെ അനധികൃതമായി കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് ഇടനിലക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അനുമതിയില്ലാതെയാണ് കുട്ടികളെ കേരളത്തിലെത്തിച്ചത്. ജേക്കബ് വർഗീസ് ഡയറക്ടറായ കരുണ ചാരിറ്റബിൾ ട്രസ്റ്റ് അനധികൃതമായി പ്രവർത്തിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കുട്ടികളെ അനധികൃതമായി കൊണ്ടുവന്ന ഇടനിലക്കാരെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നുണ്ടായ അന്വേഷണമാണ് വൈദികനിലേക്കെത്തിയത്. രാജസ്ഥാൻ സ്വദേശികളായ ലോകേഷ് കുമാർ, ശ്യാം ലാൽ എന്നിവരാണ് അറസ്റ്റിലായത്. കുട്ടികളുമായി റെയിൽവേ സ്റ്റേഷനിൽ എത്തുന്നത് കണ്ട് സംശയം തോന്നിയ യാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു.