- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
ചെസ് ഒളിമ്പ്യാഡ്: ‘പരസ്യത്തില്‍ പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും ചിത്രം ഉള്‍പ്പെടുത്തണം’
ചെന്നൈ: തമിഴ്നാട്ടിൽ നടക്കുന്ന 2022ലെ ചെസ്സ് ഒളിമ്പ്യാഡിന്റെ എല്ലാ പരസ്യങ്ങളിലും പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് തമിഴ്നാട് സർക്കാരിന് നിർദേശം നൽകി മദ്രാസ് ഹൈക്കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെയും ചിത്രങ്ങൾ നശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ചെസ്സ് ഒളിമ്പ്യാഡിൽ പങ്കെടുക്കുന്നില്ലെങ്കിലും പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തിൽ ഉൾപ്പെടുത്താമായിരുന്നുവെന്നാണ് ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കിയത്.
ജയ്പുര്‍: രാജസ്ഥാനിലെ ബാർമറിനടുത്ത് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നു വീണു. മിഗ്-21 യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. വിമാനത്തിന്‍റെ ചില ഭാഗങ്ങളിലും പ്രദേശത്തും ഉണ്ടായ തീപിടുത്തത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വ്യോമസേനാ മേധാവി വി.ആർ ചൗധരി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി സംഭവത്തെ കുറിച്ച് ആശയവിനിമയം നടത്തി. അപകടത്തിന്‍റെ കാരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം: വൈറ്റില-പാലാരിവട്ടം ബൈപ്പാസിലും പരിസരത്തും അർദ്ധരാത്രിക്ക് ശേഷം ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് പണം തട്ടുന്ന സംഘം സജീവമാകുന്നു. തിരക്ക് കുറയുമ്പോൾ അതിരാവിലെയാണ് സംഘം സജീവമാകുക. നിരവധി പേർ സംഭവത്തിന് ഇരയായെങ്കിലും ആരും പരാതി നൽകിയില്ല. പാലച്ചുവട് ഭാഗത്ത് തട്ടിപ്പിന് ഇരയായയാൾ പരാതിയുമായി സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പുലർച്ചെ മൂന്ന് മണിക്ക് വൈറ്റിലയിൽ നിന്ന് പാലാരിവട്ടത്തേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്ന ഫോർട്ട് കൊച്ചി സ്വദേശിക്കും സമാനമായ അനുഭവം ഉണ്ടായെങ്കിലും പരാതിപ്പെടാൻ തയ്യാറായില്ല. പാലാരിവട്ടം പാലത്തിൽ എത്തുന്നതിന് തൊട്ടുമുമ്പ് ഇയാളെ റോഡിൽ തടഞ്ഞുനിർത്തി പണം കവർന്നു. പൊലീസിൽ പരാതി നൽകിയാൽ ഗുണ്ടാസംഘങ്ങളുടെ ലക്ഷ്യമായി മാറുമെന്ന് ഭയന്നാണ് പരാതി നൽകാതിരുന്നതെന്ന് യുവാവ് പറയുന്നു. ബൈക്കിലുണ്ടായിരുന്നയാൾ കാർ വട്ടം നിർത്തിയ ശേഷം ദേഹാസ്വാസ്ഥ്യം നടിച്ച് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. തുടര്‍ന്ന് ‘വൈറ്റിലയ്ക്ക് അടുത്തു വച്ചു തന്റെ വാഹനം തട്ടിയെന്നും നഷ്ടപരിഹാരം നൽകണം എന്നും ഭീഷണിപ്പെടുത്താൻ തുടങ്ങി. മറ്റ് വാഹനങ്ങൾ ഒന്നും ആ സമയം അതുവഴി…
ന്യൂ ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മറ്റ് ബിജെപി നേതാക്കളും പാർലമെന്‍റിൽ കോൺഗ്രസ് അധ്യക്ഷയും മുതിർന്ന ലോക്സഭാംഗവുമായ സോണിയാ ഗാന്ധിക്ക് നേരെ ആക്രോശാക്ഷേപങ്ങൾ ചൊരിഞ്ഞ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ടി എൻ പ്രതാപൻ എം പി. കഴിഞ്ഞ ദിവസം വിജയ് ചൗക്കിൽ നടന്ന പ്രതിഷേധത്തിനിടെ കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചതിനിടയിൽ കോൺഗ്രസിന്റെ സഭാകക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി രാഷ്ട്രപതിയെ ‘രാഷ്ട്രപത്നി’ എന്ന് പരാമർശിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.
തിരുവനന്തപുരം: വകുപ്പുകളുടെ തർക്കക്കുരുക്കിൽ പെട്ട് കർഷകർക്ക് 5000 രൂപ പെന്ഷന് നൽകുക എന്നതുൾപ്പെടെയുള്ള ലക്ഷ്യത്തോടെ രൂപീകരിച്ച കർഷകക്ഷേമനിധി ബോർഡ്. ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച പദ്ധതി പെന്ഷന് തുകയെച്ചൊല്ലി ധന-കൃഷി വകുപ്പുകൾ തമ്മിലുള്ള ശീതയുദ്ധത്തിലാണ് അകപ്പെട്ടിരിക്കുന്നത്. ആരുമായി ചർച്ച ചെയ്ത ശേഷമാണ് പരമാവധി പെന്ഷന് തുകയായ 5000 രൂപ നിശ്ചയിച്ചതെന്നാണ് ധനവകുപ്പിന്റെ ചോദ്യം. പദ്ധതിക്ക് അനുമതി തേടിയുള്ള ഫയൽ കഴിഞ്ഞ ഒന്പത് മാസമായി ധനമന്ത്രിയുടെ ഓഫീസിൽ നിന്ന് അനങ്ങിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചാരണത്തിലെ പ്രധാന ഇനമായിരുന്നു കർഷക ക്ഷേമനിധി ബോർഡ്. തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പാണ് സർക്കാർ ക്ഷേമനിധി ബോർഡ് രൂപീകരിച്ചത്. എന്നാൽ, ബോർഡിന്‍റെ പ്രവർത്തനത്തിന് ആവശ്യമായ പദ്ധതിക്ക് അംഗീകാരം ലഭിച്ചില്ല. ഫയൽ മന്ത്രിസഭയുടെ മുമ്പാകെ വന്ന് ഉത്തരവിറക്കിയാൽ മാത്രമേ ബോർഡിന് പൂർണമായി പ്രവർത്തനം ആരംഭിക്കാൻ കഴിയൂ. കർഷകന് നൽകുന്ന 5,000 രൂപ പെൻഷൻ സർക്കാരിന് ബാധ്യതയാകുമോ എന്ന സംശയമാണ് ധനവകുപ്പ് ഉയർത്തിയത്. എന്നാൽ ഈ തുക തനതുവരുമാനത്തിൽനിന്നുതന്നെ…
കോട്ടയം: ലോട്ടറിയടിച്ചാൽ ഇനി സർക്കാരിന്റെ ക്‌ളാസിലിരിക്കണം. സമ്മാനമായി കിട്ടിയ പണം എങ്ങനെ കെകാര്യം ചെയ്യാമെന്ന് വിജയികളെ ഇനി ലോട്ടറിവകുപ്പ് പഠിപ്പിക്കും. ഇതിനായാണ് ലോട്ടറി വകുപ്പ് നടത്തുന്ന ക്ലാസിൽ പങ്കെടുക്കേണ്ടത്. പണം ധൂർത്തടിക്കാതെ എങ്ങനെ ഫലപ്രദമായി നിക്ഷേപിക്കാമെന്ന് വിദഗ്‌ധർ പഠിപ്പിക്കും. എല്ലാ ലോട്ടറി വിജയികളെയും മണി മാനേജ്മെന്‍റ് പഠിപ്പിക്കാനാണ് ലോട്ടറി വകുപ്പിന്‍റെ തീരുമാനം. ഈ വർഷത്തെ ഓണം ബമ്പറിലെ വിജയികൾക്ക് ഫസ്റ്റ് ക്ലാസ് നൽകാനാകുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്. വിവിധ നിക്ഷേപ പദ്‌ധതികൾ, നികുതി ഘടന മുതലായവയെക്കുറിച്ച് അവരെ പഠിപ്പിക്കും. ഒരു മാസത്തിനകം പാഠ്യപദ്ധതി തയ്യാറാകും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലാണ് ക്ലാസ് നടക്കുക. ഏകദിന ബോധവൽക്കരണ ക്ലാസ് നടത്തുകയാണ് ലക്ഷ്യം. ലഘുലേഖകളും വിതരണം ചെയ്യും. ലോട്ടറി ജേതാക്കളിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. വലിയ സമ്മാനത്തുക ലഭിച്ചിട്ടും അനാവശ്യമായി ചെലവഴിക്കുന്നത് മൂലം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്ങനെ സുരക്ഷിതമായി പണം നിക്ഷേപിക്കാം എന്നതിനെക്കുറിച്ച് ഒരു ധാരണയില്ലെന്നതാണ് പ്രശ്നം.…
ന്യൂ ഡൽഹി: പാർത്ഥ ചാറ്റർജിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിലെ കൂടുതൽ നേതാക്കള്‍ ഇഡിയുടെ നിരീക്ഷണത്തിൽ. എസ്.എസ്.സി അഴിമതിയുമായി ബന്ധപ്പെട്ട് മമത സർക്കാരിലെ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്റുളളവര്‍ക്കായി ഇ ഡി വല വിരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മൊളോയ് ഘട്ടക്, തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് അനുബ്രത മൊണ്ടാൽ, വിദ്യാഭ്യാസ മന്ത്രി പരേഷ് അധികാരി, തൃണമൂൽ എംഎൽഎ മാണിക് ഭട്ടാചാര്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മനീഷ് ജെയിൻ എന്നിവരാണ് ഇ ഡിയുടെ നിരീക്ഷണത്തിലുള്ളത്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് പരേഷ് അധികാരിയെയും മാണിക് ഭട്ടാചാര്യയെയും ഇ ഡി ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. പാർഥ ചാറ്റർജിയെയും അദ്ദേഹത്തിന്‍റെ അടുത്ത അനുയായി അർപ്പിത മുഖർജിയെയും ജൂലൈ 23നാണ് എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ ടോളിഗുഞ്ചിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ 21 കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. ബെൽഖരിയയിലെ അർപ്പിതയുടെ രണ്ട് ഫ്ലാറ്റുകളിൽ നടത്തിയ പരിശോധനയിലാണ് ഇഡി 10 പെട്ടി നിറയെ…
യുവാവ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച കേസ്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും
വടകര: വടകരയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത സജീവൻ മരിച്ച കേസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും. വടകര റൂറൽ എസ്.പിയോട് ഇന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്‍റെ വിശദാംശങ്ങളും പൊലീസ് നടപടിയും ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് എസ്.പി സമർപ്പിക്കും. അതേസമയം, കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് വടകര പൊലീസ് സ്റ്റേഷനിലെ രേഖകൾ ശേഖരിക്കും. നടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ വാങ്ങും. സജീവന്‍റെ അമ്മയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും. സജീവൻ ഉൾപ്പെടെയുള്ളവർ മദ്യപിച്ചിരുന്നോ എന്ന് വ്യക്തമാക്കാൻ ബാറിലെ ജീവനക്കാരുടെ മൊഴിയെടുക്കും. സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. സസ്പെൻഷനിലായ എം.നിജേഷ്, എഎസ്ഐ അരുൺകുമാർ, സിപിഒ ഗിരീഷ് എന്നിവരെ അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് വിവരം. ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായില്ലെങ്കിൽ എസ്.ഐ ഉൾപ്പെടെയുള്ളവർക്ക് സി.ആർ.പി.സി 160 പ്രകാരം നോട്ടീസ് അയയ്ക്കാനാണ് നീക്കം. ഹാർഡ് ഡിസ്കും മറ്റ് വസ്തുക്കളും പൊലീസ് സ്റ്റേഷനിൽ നിന്ന്…
കോഴിക്കോട്: ലോകോത്തര നിലവാരത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള അവയവമാറ്റ ആശുപത്രി കോഴിക്കോട് സ്ഥാപിക്കുന്നു. കോഴിക്കോട് ചേവായൂർ ത്വഗ്രോഗാശുപത്രി കാമ്പസിലെ 20 ഏക്കർ സ്ഥലത്ത് 500 കോടി രൂപ ചെലവിൽ ആശുപത്രി നിർമ്മിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് സർക്കാരിന്റെ ഉടമസ്ഥതയിൽ ഇത്തരമൊരു ആശുപത്രി സ്ഥാപിക്കുന്നത്. ഈ രംഗത്ത് ലോകത്തിലെ നാലാമത്തെ ആശുപത്രിയായിരിക്കും ഇത്. യുഎസിലെ മിയാമി ട്രാൻസ്പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മാതൃകയിലായിരിക്കും ആശുപത്രി പ്രവർത്തിക്കുക. അവയവമാറ്റ പഠനത്തിലും പരിശീലനത്തിലും കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും. 150 സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, 800 നഴ്സിംഗ്, ടെക്നിക്കൽ സ്റ്റാഫ്, 22 സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകൾ എന്നിവ പരിഗണനയിലുണ്ട്. 500 കിടക്കകൾ, പരിശീലന കേന്ദ്രം, ഗവേഷണ കേന്ദ്രം എന്നിവയ്ക്കൊപ്പം എയർ ആംബുലൻസ്, ഹെലിപാഡ് സൗകര്യം എന്നിവയുമുണ്ടാകും. ചികിത്സ, അവയവം മാറ്റിവയ്ക്കൽ, അധ്യാപനം, പരിശീലനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ആശുപത്രി പ്രവർത്തിക്കുക. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് ഫെലോഷിപ്പുകൾ ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ഹൃദയം, ശ്വാസകോശം, വൃക്ക, കരൾ, കോർണിയ, മജ്ജ, കൈകാൽ, മുഖം, തൊലി,…
ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തു
പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ, ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് ഗെയിം ഇന്ത്യയിൽ നിരോധിച്ചതായി റിപ്പോർട്ടുകൾ വന്നത്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. എന്തുകൊണ്ടാണ് ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്തതെന്ന് വ്യക്തമല്ലെന്ന് ഗെയിമിംഗ് ഡെവലപ്പർമാരായ ക്രാഫ്റ്റൺ ഇന്ത്യ പറഞ്ഞു. നിർമാതാക്കൾക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തിയെന്നും അത് അവരെ അറിയിച്ചുയെന്ന് പ്ലേ സ്റ്റോർ ഇന്ത്യ പറഞ്ഞു.
