- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
Author: News Desk
ഇന്ന് ജൂലൈ 29. ദേശീയ കടുവാ ദിനം . ഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തിന്‍റെ സന്ദേശം നൽകുന്ന ഈ ദിനം കടന്നുപോകുന്നത് രാജയെക്കുറിച്ചുള്ള ദുഃഖാർത്ത സ്മരണകളിലൂടെയാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന കടുവകളിൽ ഒന്നായ രാജ രണ്ടാഴ്ച മുമ്പാണ് ഓർമ്മയായത്. കടുവയുടെ മരണം ദേശീയ പ്രാധാന്യമുള്ള വാർത്തയായി മാധ്യമങ്ങളിൽ വന്നിരുന്നു. രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് അനുശോചന സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ ഒഴുകിയെത്തി. ബംഗാളിന്‍റെ വടക്കൻ മേഖലയിലെ അലിപുർദാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഖൈർബാരി സംരക്ഷിത വനത്തിലാണ് രാജ താമസിച്ചിരുന്നത്. 25 വയസ്സും 10 മാസവും പ്രായമുള്ളപ്പോഴാണ് മരണം. സുന്ദർബനിൽ ജനിച്ച ബംഗാൾ കടുവയായിരുന്നു രാജ. 2008ൽ ബംഗാളിലെ മാൾട്ട നദിയിൽ നീന്തുന്നതിനിടെ രാജയെ മുതല ആക്രമിച്ചിരുന്നു. ആക്രമണത്തിൽ രാജയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു മുതല തന്‍റെ വലതുകാലിന്‍റെ നല്ലൊരു ഭാഗം കടിച്ചതിനാൽ രാജയ്ക്ക് കഠിനമായ വേദനയും നടക്കാൻ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. അങ്ങനെ കഷ്ടപ്പെടുന്നതിനിടെയാണ് അധികാരികൾ രാജയെ കണ്ടെത്തി ഖൈർബാരിയിൽ…
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,409 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 43,979,730 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം സജീവ കേസുകളുടെ എണ്ണം 1,43,988 ആണ്. ഇന്നലെ 47 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ ആകെ മരണസംഖ്യ 5,26,258 ആണ്. രോഗമുക്തി നിരക്ക് 98.48 ശതമാനമാണ്. അതേസമയം, കോവിഡ് വാക്സിനേഷൻ കവറേജ് 200 കോടി (2,03,60,46,307) കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,63,960 പേർക്കാണ് വാക്സിൻ നൽകിയത്. 12 നും 14 നും ഇടയിൽ പ്രായമുള്ളവരിൽ 3.88 കോടി പേർക്ക് ആദ്യ ഡോസും 2.76 കോടി പേർക്ക് രണ്ടാം ഡോസും ലഭിച്ചു. 15 നും 18 നും ഇടയിൽ പ്രായമുള്ള 6.11 കോടിയിലധികം ആളുകൾക്ക് ആദ്യ ഡോസും 5.09 കോടിയിലധികം പേർക്ക് രണ്ടാം ഡോസും നൽകി. 60 വയസിന് മുകളിലുള്ളവർ, ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ എന്നിവർക്ക്…
യുവതിയെ നവമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ യുട്യൂബർ സൂരജ് പാലാക്കാരൻ പൊലീസിനു മുന്നിൽ കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. ക്രൈം വാരിക ഉടമ നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകിയ യുവതിക്ക് എതിരെ സൂരജ് പാലാക്കാരൻ മോശം പരാമർശം നടത്തിയെന്നാണ് കേസ്. സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാൾ കീഴടങ്ങിയത്. മുൻപ്, യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും സൂരജ് ഒളിവിൽ പോയിരുന്നു. ഇയാളുടെ വീട്ടിൽ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് സൂരജ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ മോശം പരാമർശം നടത്തുന്നത് കുറ്റകരമാണ് എന്നു നിരീക്ഷിച്ച കോടതി, ഹർജി തള്ളി. ഇതോടെ സൂരജ് പാലാക്കാരൻ കീഴടങ്ങാൻ നിർബന്ധിതനാവുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനുമാണ് കേസ്.
നെടുമ്പാശേരി: യുഎസിൽ നിന്ന് നാവികസേന വാങ്ങുന്ന 24 എംഎച്ച് 60ആർ മൾട്ടി റോൾ ഹെലികോപ്റ്ററുകളിൽ രണ്ടെണ്ണം ഇന്നലെ പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലേക്ക് എത്തിച്ചു. ഇത്തരത്തിലുള്ള മൂന്ന് കോപ്ടറുകളാണ് കൊച്ചിക്ക് ലഭിക്കുക. മൂന്നാമത്തേത് അടുത്ത 22ന് എത്തും. 2020ൽ 24 ഹെലികോപ്റ്ററുകൾ വാങ്ങാൻ യുഎസ് സർക്കാരുമായി കരാർ ഒപ്പിട്ടിരുന്നു. ആദ്യ മൂന്നെണ്ണം കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയിരുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 24 ഹെലികോപ്റ്ററുകൾ എത്തിക്കും.
ഇ.പി ജയരാജനെതിരായ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും നോട്ടീസ്. ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരോട് തിങ്കളാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. വലിയതുറ എസ്.എച്ച്.ഒയാണ് നോട്ടീസ് നൽകിയത്. ജാമ്യ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ മറുപടി നൽകിയിരുന്നു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത് വിവാദമായിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ യൂത്ത് കോൺഗ്രസുകാരെ തള്ളിമാറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെ കേസെടുത്തപ്പോൾ ഇപിക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം മുഖ്യമന്ത്രി തള്ളി. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇ പി ജയരാജൻ തടയാൻ ശ്രമിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ വാദം. കോടതിയിലോ കസ്റ്റഡിയിലോ പ്രതികൾ ഇ.പിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. പ്രതികൾ ചെയ്ത കുറ്റത്തിന്‍റെ ഗൗരവം കുറക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാൽ കേസില്ലെന്നാണ് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം…
അസം: ഇൻഡിഗോ വിമാനം ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ട്. കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് അപകടമുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് വിമാനം റദ്ദാക്കി. ഇന്നലെയാണ് സംഭവം. അസമിലെ ജോർഹട്ടിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെടാനിരിക്കെയാണ് അപകടമുണ്ടായത്.
കോഴിക്കോട്: കെട്ടിട നമ്പറിലെ ക്രമക്കേട് വലിയ തോതിൽ പുറത്തുവന്നതിന് പിന്നാലെ കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് രംഗത്ത്. ഏജന്‍സികളായിട്ടും ഇടനിലക്കാരായിട്ടും വലിയൊരു മാഫിയ കോർപ്പറേഷനിൽ കേന്ദ്രീകരിച്ചിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നതെന്ന് ബീന ഫിലിപ്പ് പറഞ്ഞു. എല്ലാ ദിവസവും നല്ല തിരക്കായിരുന്നു. എന്നാൽ യഥാർത്ഥ ആവശ്യത്തിനായി വരുന്നവർ വളരെ കുറവാണ്. ബാക്കിയുള്ളവരെല്ലാം ഏജൻസികളും ഇടനിലക്കാരുമാണ്. ഇത്തരക്കാരെ തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്താവശ്യത്തിന് വരുന്നുവെന്ന് ഫോണ്‍ നമ്പര്‍ സഹിതം ബോധ്യപ്പെടുത്താന്‍ രജിസ്റ്റര്‍ വെച്ചിട്ടുണ്ടെന്നും അത് എഴുതുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂവെന്നും മേയർ പറഞ്ഞു. ആവിക്കൽ സമരത്തിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടു. ചർച്ചകൾക്കായി വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും എന്നാൽ അവർ വരുന്നില്ലെന്നും മേയർ പറഞ്ഞു.
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ് പദ്ധതി പ്രതിസന്ധിയിലായത്. ജൂൺ, ജൂലൈ മാസങ്ങളിൽ ചെലവഴിച്ച തുക പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ 126 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതം 279 കോടി രൂപയാണ്. ഇത് ലഭിച്ചില്ലെങ്കിൽ അടുത്ത മാസം മുതൽ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലാകും. സംസ്ഥാനത്തിന്‍റെയും കേന്ദ്രത്തിന്‍റെയും വിഹിതം ഉപയോഗിച്ചാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. വർക്ക് പ്ലാനും പദ്ധതിയുമൊക്കെ കേന്ദ്രം അംഗീകരിച്ചെങ്കിലും ഈ തുക ഇതുവരെ നൽകിയിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 2 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. വിവിധ ദിവസങ്ങളിലെ യെല്ലോ അലേർട്ട്: 29-07-2022: വയനാട്, കണ്ണൂർ 31-07-2022: എറണാകുളം, ഇടുക്കി, മലപ്പുറം 01-08-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ന്യൂഡല്‍ഹി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റിനെതിരേ വ്യാജവാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനല്‍ പരസ്യമായി മാപ്പുരേഖപ്പെടുത്തി 2 ദിവസം ചാനലിൽ സ്ക്രോൾ ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താവിതരണമന്ത്രി മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ ലോക്സഭയിൽ പറഞ്ഞു. ചാനലിനെതിരെ ലഭിച്ച പരാതികൾ പരിശോധിച്ചതിൽ കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് (റെഗുലേഷൻ) ആക്ട് 1995 ലെ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് മാപ്പ് പറയാൻ കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. റിപ്പോർട്ടർ ചാനലിനെതിരായ നടപടിയെ കുറിച്ചുള്ള സുധാകരന്‍റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിപ്പോർട്ടർ ചാനലിനും എംഡിക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും കേസുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ പറഞ്ഞു.
