- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ധാരാളം വിദ്യാർത്ഥികൾ ഒരുമിച്ച് സൈറ്റിൽ പ്രവേശിച്ചതാണ് പ്രശ്നമെന്ന് മന്ത്രി പറഞ്ഞു. എല്ലാ സീറ്റുകളും കൃത്യമായി അനുവദിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് പ്രസിദ്ധീകരിച്ചിരുന്നെങ്കിലും പോർട്ടൽ പണിമുടക്കിയതിനാൽ രാത്രിയിലും അലോട്ട്മെന്‍റ് പരിശോധിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞില്ല. പോർട്ടലിലെ തിരക്കാണ് സംവിധാനത്തിന്‍റെ തകരാറിന് കാരണമെന്ന് അധികൃതർ പറയുന്നു. എന്നാൽ ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങൾ നടത്തിയില്ലെന്നാണ് ആക്ഷേപം. ട്രയൽ അലോട്ട്‌മെന്റ് പരിശോധിച്ച് എന്തെങ്കിലും തിരുത്തുണ്ടെങ്കിൽ അവ പൂർത്തീകരിക്കാനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഞായറാഴ്ച വൈകുന്നേരം 5 മണി വരെ സമയം നൽകിയിട്ടുണ്ട്. അലോട്ട്മെന്‍റ് പരിശോധിക്കാൻ കഴിയാത്തതിനാൽ ആദ്യ ദിവസം ആവശ്യമായ തിരുത്തൽ വരുത്താൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞില്ല. തിരുത്തലിനുള്ള സമയം നീട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. യുവ എഴുത്തുകാരിയുടെ പരാതിയിൽ കോഴിക്കോട് കൊയിലാണ്ടി പൊലീസ് പീഡന ശ്രമത്തിന് കേസെടുത്തു. 2020 ഫെബ്രുവരിയിൽ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. മറ്റൊരു ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പുസ്തക പ്രകാശന ചടങ്ങിനായി കൊയിലാണ്ടി നന്തിയില്‍ ഒത്തുകൂടിയപ്പോള്‍ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ബഫർ സോൺ പ്രശ്നത്തിന് പ്രതിഷേധ മാർഗങ്ങളിലൂടെയല്ല പരിഹാരം കാണേണ്ടതെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നിരന്തരമായ സമരത്തിന്റെ ആവശ്യമുണ്ടോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. വിധി വന്ന ദിവസം മുതൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിച്ച നിലപാട് നീതീകരിക്കാനാവില്ല. ജനവാസ മേഖലകളെ ഒഴിവാക്കി ബഫർ സോൺ പ്രഖ്യാപിക്കുന്നതിനുള്ള കരട് തയ്യാറാക്കാനാണ് 2019ലെ ഉത്തരവ്. ആ ഉത്തരവിന്‍റെ പ്രസക്തി അവസാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 23 വൈൽഡ് ലൈഫ് സാങ്കേതങ്ങളിലെ ബഫർസോൺ മാത്രാണ് സുപ്രീംകോടതി പറഞ്ഞത്. ആശയ കുഴപ്പം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇപ്പോൾ കാടടച്ചു വെടി വെക്കുകയാണ്. ജനവാസ മേഖലയെ ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളം അതിനു നിയമപരമായുള്ള ശ്രമങ്ങൾ തുടരും. നേഷണൽ വൈൽഡ് ലൈഫ് ബോർഡാണ് വന്യജീവി സങ്കേതത്തിന്റെ അതിർത്തി തീരുമാനിക്കുന്നത്. കേരളത്തിന് അതിർത്തി തീരുമാനിക്കുന്നതിൽ പരിമിതികൾ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി ബഫർ സോൺ ഉത്തരവിൽ ഭേദഗതി വരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ…
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം പൂർത്തിയാക്കാൻ നിലവിലുള്ള ഏജൻസികൾക്ക് കരാർ നൽകാനാകുമോ എന്ന കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിൽ നിന്ന് സർക്കാർ നിയമോപദേശം തേടുന്നു. ആറുമാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കാത്ത ഏജൻസിക്ക് കരാർ വീണ്ടും നൽകുന്നതിനെ തുടർന്നുണ്ടാകുന്ന നിയമപ്രശ്നങ്ങളിലാണ് സർക്കാർ നിയമോപദേശം തേടുന്നത്. ഒരു ഏജൻസി 6 മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കിയില്ലെങ്കിൽ, വിജ്ഞാപനം റദ്ദാക്കുകയും പുതിയത് പുറപ്പെടുവിക്കുകയും വേണം. സിൽവർ ലൈൻ സമൂഹികാഘാത പഠനം നാല് ഏജൻസികളാണ് നടത്തിയത്. എന്നാൽ രാഷ്ട്രീയ പ്രതിഷേധങ്ങൾ കാരണം ആറ് മാസത്തിനുള്ളിൽ ഒരു ജില്ലയിലും 100 ശതമാനം പൂർത്തിയാക്കാൻ ഏജൻസികൾക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ആറുമാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കാത്ത ഏജൻസികൾക്ക് കൂടുതൽ സമയം അനുവദിക്കാനാകുമോ എന്ന കാര്യത്തിൽ എജിയുടെ ഉപദേശം തേടുന്നത്. നിലവിലുള്ള ഏജൻസികൾക്ക് തുടരാമെന്നാണ് എജിയുടെ നിയമോപദേശമെങ്കിൽ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. പുതിയ ഏജൻസിയെ കണ്ടെത്തണമെന്നാണ് നിയമോപദേശമെങ്കിൽ അവരെ കണ്ടെത്താനുള്ള സമയമെടുക്കും.
അട്ടപ്പാടി: അട്ടപ്പാടിയിലെ ജനവാസ മേഖലകളിലേക്ക് എത്തുന്ന കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി പി പ്രസാദ്. ആർ.ടി.ഒ.യുടെ എണ്ണം വർദ്ധിപ്പിക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തും. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ച സാഹചര്യത്തിൽ അട്ടപ്പാടിയിൽ കാട്ടാനശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് മന്ത്രി പി പ്രസാദിന്‍റെ സാന്നിധ്യത്തിൽ യോഗം ചേർന്നത്. അട്ടപ്പാടി കാവുണ്ടിക്കലിൽ കാട്ടാനയുടെ ആക്രമണത്തിലാണ് വീട്ടമ്മ മരിച്ചത്. സംഭവം ഗൗരവമുള്ളതാണെന്നും സർക്കാരും വനംവകുപ്പും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
കർണാടക : വിവാഹത്തിൽ പങ്കെടുക്കാത്ത ആളുകൾ കുറവായിരിക്കും. വ്യത്യസ്ത ആചാരങ്ങൾ പിന്തുടരുന്ന വിവാഹങ്ങളും കണ്ടിരിക്കാം. പക്ഷേ, മരിച്ച് മുപ്പതു വർഷത്തിനു ശേഷം വിവാഹിതരായവരെ നിങ്ങൾക്കറിയാമോ? അതെ, ശോഭയും ചന്ദപ്പയും മരിച്ച് 30 വർഷത്തിന് ശേഷം ‘വിവാഹിതരായി’. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു വിവാഹം. കർണാടകയിലെ ചില ഭാഗങ്ങളിൽ ഇപ്പോഴും ഒരു വിഭാഗം പിന്തുടരുന്ന ‘പ്രേതവിവാഹം’ (മരിച്ചവരുടെ വിവാഹം) പരമ്പരാഗത ചടങ്ങുകളോടെ നടന്നു. അത്തരമൊരു വിവാഹ ചടങ്ങ് ജനനസമയത്ത് മരിച്ചവർക്കായാണ് ക്രമീകരിച്ചിരിക്കുന്നത്. ആത്മാക്കളെ ബഹുമാനിക്കാനുള്ള ഒരു മാർഗമായാണ് അവർ ഈ വിവാഹത്തെ കാണുന്നത്. പ്രേതവിവാഹം പതിവ് വിവാഹം പോലെ ഔപചാരികമായിരുന്നു. ഒരേയൊരു വ്യത്യാസം അവരുടെ പ്രതിമകൾ യഥാർത്ഥ വധുവിനും വരനും പകരം ഉപയോഗിച്ചു എന്നതാണ്. പ്രസവസമയത്ത് മരിച്ചവർക്ക്, അതേ രീതിയിൽ മരിച്ച മറ്റൊരു കുട്ടിയെ വിവാഹം കഴിപ്പിക്കുന്ന ചടങ്ങാണിത്.
തൊഴിലുറപ്പ് പദ്ധതി; ഒരു പഞ്ചായത്തിന് ഒരേസമയം 20 ജോലികൾ മാത്രമേ നടത്താൻ കഴിയൂവെന്ന് കേന്ദ്രം
തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഓഗസ്റ്റ് ഒന്നു മുതൽ ഓരോ ഗ്രാമ പഞ്ചായത്തിലും ഒരേ സമയം 20ൽ കൂടുതൽ തൊഴിലവസരങ്ങൾ അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 10.5 കോടി തൊഴിൽ ദിനങ്ങളും പദ്ധതികൾക്കായി ബജറ്റും തയ്യാറാക്കിയ കേരളത്തിന് വലിയ തിരിച്ചടിയായ ഈ തീരുമാനം നടപ്പാകുന്നതോടെ ഒരു കുടുംബത്തിന് 100 തൊഴിൽ ദിനങ്ങൾ എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയില്ല. സംസ്ഥാനത്തെ പഞ്ചായത്തുകളിൽ 13 മുതൽ 23 വരെ വാർഡുകളുണ്ട്. നിലവിൽ എല്ലാ വാർഡുകളിലും ഒരേസമയം വിവിധ ജോലികൾ നടക്കുന്നുണ്ട്. എന്നാൽ ഓഗസ്റ്റ് 1 മുതൽ 20-ൽ കൂടുതൽ വാർഡുകളുള്ള പഞ്ചായത്തുകളിലുള്ള ഏതെങ്കിലും മൂന്നുവാർഡുകളിലുള്ളവർക്ക് തൊഴിൽ നൽകാനാവില്ല. റൊട്ടേഷൻ അനുസരിച്ച് പിന്നീട് ഉൾപ്പെടുത്താം, പക്ഷേ അവർക്ക് സ്ഥിരമായി ലഭിക്കുന്ന തൊഴിൽ നിഷേധിക്കേണ്ടിവരും. കേരളത്തിൽ 25,90,156 സജീവ തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. 310.11 രൂപയാണ് ദിവസവേതനം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് പ്രകാരം ഏറ്റെടുത്ത പദ്ധതികളുടെ അപൂർണത ഉൾപ്പെടെയുള്ള പോരായ്മകളും ക്രമക്കേടുകളും പുതിയ നിയന്ത്രണത്തിന്…
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടപ്പെടും. നിബന്ധനകൾ പാലിക്കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്കാണ് ബാങ്ക് പദവി നഷ്ടമാകുക. സുതാര്യമല്ലാത്ത പണമിടപാടുകൾ നിയന്ത്രിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി എടുത്തുകളയുന്നത്. തങ്ങളുടെ ആസ്തികൾ ഗ്യാരണ്ടികളാക്കി മാറ്റാത്ത സഹകരണ ധനകാര്യ സ്ഥാപനങ്ങളുടെ ബാങ്ക് പദവി ഇനി നിലനിൽക്കില്ല. ബാങ്കിംഗ്, നിക്ഷേപം എന്നിവയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കഴിഞ്ഞ വർഷം അവതരിപ്പിച്ച വ്യവസ്ഥകൾ നടപ്പാക്കാത്ത സഹകരണ സംഘങ്ങൾക്കെതിരെയാണ് റിസർവ് ബാങ്കിന്‍റെ നടപടി. ഇതിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളും ഉൾപ്പെടും.
കോട്ടയ്ക്കൽ: ആയുർവേദ മേഖലയ്ക്കും കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഗവേഷണ പ്രവർത്തനങ്ങൾക്കും സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആര്യവൈദ്യശാല സന്ദർശനത്തിന്‍റെ ഭാഗമായി കൈലാസ മന്ദിരത്തിൽ എത്തിയതായിരുന്നു മന്ത്രി. മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം.വാര്യർ, സി.ഇ.ഒ.ജി.സി.ഗോപാലപിള്ള, ട്രസ്റ്റിമാരായ പി.രാഘവ വാര്യർ, ഡോ.കെ.മുരളീധരൻ, കെ.ആർ.അജയ്, ഡോ.സുജിത് എസ്.വാര്യർ, ജോയിന്‍റ് ജനറൽ മാനേജർ യു.പ്രദീപ്, കെ.വി.രാമചന്ദ്രവാര്യർ, ശൈലജ മാധവൻകുട്ടി, പി.എസ്.സുരേന്ദ്ര വാര്യർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, സി പി എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ്, ഡി എം ഒ ഡോ രേണുക എന്നിവർ അനുഗമിച്ചു. ഉച്ചഭക്ഷണം കഴിച്ചാണ് മന്ത്രി മടങ്ങിയത്.
എ കെ ജി സെന്റര്‍ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. മെയ് 30ന് രാത്രി 11.25 ഓടെ സ്കൂട്ടറിലെത്തിയ ഒരാൾ സി.പി.ഐ(എം) ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തുക്കൾ എറിയുകയായിരുന്നു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞില്ല. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയെങ്കിലും പ്രതികളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ 50 ഓളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലധികം ഫോൺ രേഖകളും പൊലീസ് പരിശോധിച്ചു. പരിശോധിച്ച ദൃശ്യത്തിന്‍റെ പിക്സൽ കുറവായതിനാൽ വ്യക്തത വരുത്താൻ കഴിയാത്തതും പൊലീസിനും തിരിച്ചടിയായി. പാർട്ടി ആസ്ഥാനം ആക്രമിച്ചിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് കാരണം ബോംബേറ് സി.പി.ഐ(എം) കെട്ടിച്ചമച്ച കഥയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയം നിയമസഭയിലും ചർച്ചയായി. പ്രതി ഹോണ്ട ഡിയോ സ്കൂട്ടറിലാണ് സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 350ലധികം സ്കൂട്ടറുകളാണ് ഇതിനകം പരിശോധിച്ചത്.
