Author: News Desk

രാജപുരം: മഴയുടെയും കാറ്റിന്‍റെയും കണക്ക് എത്രയും വേഗം ലഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കാലാവസ്ഥാ വകുപ്പ്. കാസർഗോഡ് പനത്തടി പഞ്ചായത്തിലാണ് കാലാവസ്ഥാ കേന്ദ്രം സ്ഥാപിക്കുന്നത്. ആവശ്യമായ ഭൂമി പഞ്ചായത്ത് കൈമാറും. പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള പാണത്തൂർ വട്ടക്കയം, മേലാട്ടി എന്നിവിടങ്ങളിൽ എവിടെയും സ്ഥാപിക്കാൻ അനുമതി നൽകും. കാലാവസ്ഥാ വ്യതിയാനം വേഗത്തിൽ കണ്ടെത്തുന്നതിനുള്ള ഓട്ടോമാറ്റിക്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമാണ് ഇവിടെ സ്ഥാപിക്കുക. നിലവിൽ ജില്ലയിൽ ഏഴ് നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. ഇവയിൽ മടിക്കെെ, പടന്നക്കാട്, മുളിയാർ, ബായാർ എന്നിവിടങ്ങളിൽ ഇത് അടുത്തിടെ സ്ഥാപിതമായി. അതേ സമയം പനത്തടി പാണത്തൂരിൽ സെന്‍റർ സ്ഥാപിക്കാൻ നീക്കം നടന്നെങ്കിലും ഭൂമിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വൈകുകയായിരുന്നു. കാലാവസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രാദേശികമായി വേഗത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. 2018ലെ പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് കൂടുതൽ കാലാവസ്ഥാ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും സഹകരണത്തോടെയാണ് ഇവ പ്രാദേശികമായി സ്ഥാപിക്കുന്നത്. കേന്ദ്രത്തിന്‍റെ ടവറും മറ്റ് ഉപകരണങ്ങളും സ്ഥാപിക്കുന്നത് ഉൾപ്പെടെ 10 ചതുരശ്ര…

Read More

ഏഴിക്കര: നിയമഭേദഗതികൾ വരുന്നതോടെ സഹകരണമേഖലയിലെ ക്രമക്കേടുകൾ തടയാനാകുമെന്ന് മന്ത്രി വി.എൻ വാസവൻ. പള്ളിയാക്കൽ സഹകരണ ബാങ്കിന്‍റെ പൊക്കാളി റൈസ് മിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ഈ മേഖലയെ ആക്രമിക്കുകയാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ആര് വിചാരിച്ചാലും തകർക്കാനാവില്ല. സി ഡിറ്റിന്റെ സഹായത്തോടെ കോ–ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിങ് ആൻഡ് ഇൻഫർമേറ്റീവ് സിസ്റ്റം നടപ്പാക്കി. സഹകരണ സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വെബ് സൈറ്റ് വഴി ലഭിക്കും. കേരളത്തിലെ എല്ലാ സംഘങ്ങളെയും ബന്ധിപ്പിച്ച് ഐടി ഇന്‍റഗ്രേഷൻ കരാറിനായി ചർച്ചകൾ നടക്കുകയാണ്. നബാർഡിന്‍റെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് സംഘങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി 2,250 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഒരു ശതമാനം പലിശയ്ക്ക് എടുക്കുന്ന തുക 7 വർഷത്തിന് ശേഷം തിരിച്ചടയ്ക്കണം. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആർക്കും പണം നഷ്ടപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. മുൻ മന്ത്രി എസ്.ശർമ്മ അധ്യക്ഷത വഹിച്ചു. ജോയിന്‍റ് രജിസ്ട്രാർ ജനറൽ സജീവ് കർത്ത, അഡീഷണൽ രജിസ്ട്രാർ ജ്യോതി…

Read More

മോട്ടോർ വാഹന വകുപ്പിന്‍റെ നിരീക്ഷണ ക്യാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് ഇനിമുതൽ ‘വാഹൻ’ സോഫ്റ്റ് വെയർ വഴി പിഴയടയ്ക്കേണ്ടിവരും. വകുപ്പിന്റെ പഴയ വെബ്സൈറ്റിലൂടെയും (സ്മാര്‍ട്ട് വെബ്) ഓഫീസുകളില്‍ നേരിട്ടും പിഴത്തുക സ്വീകരിച്ചിരുന്നതിന് പകരമാണ് പുതിയ സംവിധാനം. പിഴയടയ്ക്കാൻ ‘ഇ-ചലാൻ’, ‘വാഹൻ’ തുടങ്ങിയ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാം. പിഴയുടെ അറിയിപ്പ്, എസ്എംഎസ് എന്നിവ ലഭിക്കുമ്പോൾ, ഏതിലേക്കാണ് പണം അടയ്‌ക്കേണ്ടതെന്ന് വ്യക്തമാക്കും. നിലവിലുള്ള നിരീക്ഷണ ക്യാമറ സംവിധാനങ്ങളിൽ കണ്ടെത്തിയ എല്ലാ ലംഘനങ്ങളും രാജ്യവ്യാപകമായി ശൃംഖലയായ ‘വാഹൻ’ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. പിഴ ചുമത്തിയിട്ടുള്ള ഓഫീസിലേക്ക് ഫോൺ വിളിച്ച ശേഷം വാഹനത്തിന്‍റെ നമ്പർ പറഞ്ഞാല്‍ ഉടമയുടെ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് യൂസർ നെയിമും പാസ് വേഡും ലഭിക്കുകയും ചെയ്യും. ഇതുപയോഗിച്ചാണ് പിഴയടയ്‌ക്കേണ്ടത്.

Read More

മുംബൈ: താന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ ഭൂകമ്പമുണ്ടാകുമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ശനിയാഴ്ച മലേഗാവിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവസേനയുടെ ഭാവിയും വളർച്ചയും മാത്രമാണ് തന്‍റെ മനസ്സിലെന്നും ഷിൻഡെ പറഞ്ഞു. “ഞാൻ അഭിമുഖങ്ങൾ നൽകാൻ തുടങ്ങിയാൽ, ഇവിടെ ഭൂകമ്പം ഉണ്ടാകും. എന്നെക്കൊണ്ട് അധികം സംസാരിപ്പിക്കാത്തതാണ് നല്ലത്” അദ്ദേഹം പറഞ്ഞു.

Read More

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ മുംബൈയിലെ വസതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് റാവത്തിനെ രണ്ട് തവണ ഇഡി വിളിപ്പിച്ചിരുന്നു. എന്നാൽ പാർലമെന്‍റ് സമ്മേളനം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരാകാൻ വിസമ്മതിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് ഇഡി സംഘം റാവത്തിന്‍റെ വീട്ടിലെത്തി ചോദ്യം ചെയ്തുവരികയാണെന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് ശിവസേന പ്രവർത്തകർ അദ്ദേഹത്തിന്‍റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്. സിആർപിഎഫ് സംഘത്തോടൊപ്പമാണ് ഇഡി ഉദ്യോഗസ്ഥർ റാവത്തിന്‍റെ വീട്ടിലെത്തിയത്. ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യ കേസാണ് റാവത്ത് നേരിടുന്നത്. തനിക്കെതിരെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് റാവത്ത് ആരോപിച്ചു. ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് ബാലസാഹിബ് താക്കറെയുടെ പേരിൽ താൻ ശപഥം ചെയ്യുന്നുവെന്ന് ഞായറാഴ്ചയും അദ്ദേഹം ആവർത്തിച്ചു. പോരാടാനാണ് താക്കറെ പഠിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Read More

ഉപഭോക്താക്കൾക്ക് സേവനം എളുപ്പമാക്കി എസ്ബിഐ. ഇതിന്‍റെ ഭാഗമായി എസ്ബിഐ വാട്ട്സ്ആപ്പ് വഴി ബാങ്കിംഗ് സേവനം ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താവിന് സ്വന്തം ഫോണിൽ നിന്ന് ഒരു മെസ്സേജ് അയച്ച് തന്നെ വാട്ട്സ്ആപ്പ് ബാങ്കിംഗ് ആക്ടിവേറ്റ് ചെയ്യാനാകും. ഈ സേവനം പ്രയോജനപ്പെടുത്താൻ, ഒരാൾ ആദ്യം എസ്ബിഐ വാട്ട്സ്ആപ്പ് ബാങ്കിംഗിനായി രജിസ്റ്റർ ചെയ്യണം. ഇതിനായി, WAREG എന്ന് ടൈപ്പ് ചെയ്ത്, സ്പേസ് ഇട്ട് അക്കൗണ്ട് നമ്പർ നൽകി, 7208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കണം. എസ്ബിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പറിൽ നിന്നാണ് സന്ദേശം അയയ്ക്കേണ്ടത്. തുടർന്ന് എസ്ബിഐയിൽ നിന്ന് നിങ്ങളുടെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് ഒരു സന്ദേശം ലഭിക്കും. 90226 90226 എന്ന നമ്പറിൽ നിന്നായിരിക്കും സന്ദേശം.

Read More

പെരുമ്പാവൂര്‍: കണ്ടന്തറയിൽ തട്ടുകട നടത്തുന്ന ബംഗാൾ സ്വദേശിക്ക് 66 ലക്ഷം രൂപയുടെ ജി.എസ്.ടി. കുടിശ്ശിക നോട്ടീസ്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ബിദ്യുത് ഷെയ്ഖിന്‍റെ വീട്ടിലാണ് നോട്ടീസ് ലഭിച്ചത്. കോയമ്പത്തൂരിലെ ടോം അസോസിയേറ്റ്സ് കുടിശ്ശിക വരുത്തിയെന്നാണ് നോട്ടീസിൽ പറയുന്നത്. ബിദ്യുത് ഷെയ്ഖിന്‍റെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് 2019 ഫെബ്രുവരിയിൽ കമ്പനി രജിസ്റ്റർ ചെയ്തതായാണ് വിവരം. 2021ലാണ് രജിസ്ട്രേഷൻ റദ്ദാക്കിയത്. അതേസമയം, നോട്ടീസ് ലഭിച്ചപ്പോഴാണ് കമ്പനിയെക്കുറിച്ച് അറിഞ്ഞതെന്നും തിരിച്ചറിയൽ രേഖകൾ ആർക്കും കൈമാറിയിട്ടില്ലെന്നും ബിദ്യുത് ഷെയ്ഖ് പറഞ്ഞു. ആറുകൊല്ലമായി പെരുമ്പാവൂരില്‍ കച്ചവടം നടത്തി കുടുംബസമേതം ജീവിക്കുകയാണ് ബിദ്യുത് ഷെയ്ഖ്. പെരുമ്പാവൂർ മേഖലയിൽ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ചും അവരുടെ പേരിൽ കമ്പനികൾ രജിസ്റ്റർ ചെയ്തും വന്‍ നികുതിവെട്ടിപ്പ് നടത്തുന്ന സംഘം സജീവമാണ്.

Read More

നാളെ മുതൽ അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് നാളെ മുതൽ ആഴ്ചയിൽ രണ്ട് തവണ പാലും മുട്ടയും നൽകുന്നത്. വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടികളുടെ പോഷകാഹാര നില മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഓരോ കുട്ടിക്കും ഒരു ഗ്ലാസ് പാൽ വീതം ലഭിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ട ലഭിക്കും. അങ്കണവാടികളിൽ മൂന്ന് മുതൽ ആറ് വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പാലും മുട്ടയും നൽകുന്നത്.

Read More

ചെന്നൈ: മലയാളം ചാനൽ ചർച്ചയിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടത്തിയ പ്രസംഗം തമിഴ്നാട്ടിൽ ചർച്ച. യൂണിയൻ സർക്കാർ എന്നതുകൊണ്ട് യൂണിഫോം സർക്കാർ എന്നല്ല എന്ന കേന്ദ്ര സർക്കാരിനെ ഉദ്ദേശിച്ചുള്ള പരാമർശങ്ങളും ഹിന്ദിയെ ദേശീയ ഭാഷയാക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവും ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നു. സ്റ്റാലിന്‍റെ ‘മലയാളം പേച്ചും’ തമിഴർ ആകാംക്ഷയോടെ സ്വീകരിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള വേദിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്റ്റാലിൻ നടത്തിയ കടന്നാക്രമണം തമിഴ് മാധ്യമങ്ങളിൽ ‘ബ്രേക്കിംഗ് ന്യൂസ്’ ആയി മാറി. വിവിധ നിയമങ്ങളിലൂടെ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ പിടിച്ചെടുക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെക്കുറിച്ചുള്ള പരാമർശവും തമിഴ്നാട്ടിൽ ചർച്ചയായി. ഹിന്ദിയെ ദേശീയ ഭാഷയായി അംഗീകരിക്കില്ലെന്ന പ്രഖ്യാപനം വീണ്ടും ഹിന്ദി വിരുദ്ധ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സംഖ്യത്തിനപ്പുറം സി.പി.എമ്മുമായി ബന്ധമുണ്ടെന്ന സ്റ്റാലിന്‍റെ വാക്കുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. തമിഴ്നാട്ടിൽ പിണറായി വിജയന് ആരാധകരുണ്ടെന്ന സ്റ്റാലിന്‍റെ പരാമർശം തമിഴ്നാട്ടിലെ സി.പി.എം കേന്ദ്രങ്ങളും ഇടതുപക്ഷ സഹയാത്രികരായ മലയാളികളും ആഘോഷിക്കുകയാണ്.

Read More

ന്യൂഡൽഹി: അംബാനി കുടുംബത്തിന് സുരക്ഷ നൽകുന്നത് കേന്ദ്ര സർക്കാറിന് തുടരാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. അംബാനി കുടുംബത്തിന് കേന്ദ്ര സർക്കാർ സുരക്ഷ നൽകുന്നതിനെതിരെ ത്രിപുര ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹരജിയും ഇടക്കാല ഉത്തരവുകളും തീർപ്പാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. സുരക്ഷാ സംവിധാനത്തിനുള്ള ചിലവ് നിലവിലുള്ളതുപോലെ അംബാനി കുടുംബം തന്നെ വഹിക്കണമെന്നും കോടതി വ്യക്തമാക്കി. നിലവിലെ പോലെ തന്നെ സുരക്ഷാ ക്രമീകരണങ്ങൾ പരിപാലിക്കുന്നതിനുള്ള ചെലവുകൾ അംബാനി കുടുംബം തന്നെ വഹിക്കണമെന്നും ബെഞ്ച് പറഞ്ഞു. അംബാനി കുടുംബം ഇന്ത്യയിലെ ഏറ്റവും വലുതും പ്രമുഖവുമായ ചില കമ്പനികളുടെ പ്രമോട്ടർമാരാണ്. അവരുടെ ജീവൻ ഭീഷണിയുണ്ടെന്നത് അവിശ്വസിക്കാൻ ഒരു കാരണവുമില്ലെന്ന് വിധി പ്രസ്താവിക്കവേ ബെഞ്ച് പറഞ്ഞു. ഈ ഭീഷണിയെക്കുറിച്ച് പരാതിക്കാരൻ ഇതിനകം തന്നെ അറിയാം, അതിനാലാണ് അംബാനി കുടുംബത്തിന് മതിയായ സുരക്ഷ നൽകുന്നത്. കൂടാതെ, അംബാനി കുടുംബത്തിന്‍റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ആവശ്യകത ബോംബെ ഹൈക്കോടതിയും നേരത്തെ അംഗീകരിച്ചിരുന്നു. അതിനാലാണ് ഇവർക്ക്…

Read More