Author: News Desk

കോഴിക്കോട്: കോഴിക്കോട് ആവിക്കൽ തോട് മലിനജല ശുദ്ധീകരണ പ്ലാന്‍റ് പദ്ധതി വിശദീകരിക്കാൻ ചേർന്ന ജനസഭയിലുണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകർ ഉൾപ്പെടെ 125 പേർക്കെതിരെ കേസെടുത്തു. അതേസമയം, പദ്ധതി പ്രദേശം ഉൾപ്പെടുന്ന വെള്ളയിൽ വാർഡിൽ നാളെ നടക്കുന്ന ജനസഭയിൽ പങ്കെടുക്കുമെന്നാണ് സമരസമിതിയുടെ നിലപാട്. സമരസമിതിയിലെ 75 അംഗങ്ങൾക്കും 50 സി.പി.ഐ.എം പ്രവർത്തകർക്കുമെതിരെയാണ് വെള്ളയിൽ പൊലീസ് കേസെടുത്തത്. തോപ്പയിൽ വാർഡിലെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എൽ.ഡി.എഫ് വിളിച്ചുചേർത്ത ജനസഭയിലാണ് സംഘർഷമുണ്ടായത്. പരിപാടി ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ കാറിന് നേരെ കല്ലേറുണ്ടായതായി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പറഞ്ഞു. ജനങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ താൻ തയ്യാറാണെന്നും സാധാരണക്കാരെ ആരോ തെറ്റിദ്ധരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. വെള്ളയിൽ വാർഡിൽ നാളെ എൽഡിഎഫിന്‍റെ പിന്തുണയോടെ നടക്കുന്ന ജനസഭയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് യു.ഡി.എഫ് അംഗമായ വാർഡ് കൗൺസിലർ പറഞ്ഞു. ക്ഷണമില്ലെങ്കിലും ജനസഭയിൽ പങ്കെടുക്കുമെന്നും സമരസമിതി വ്യക്തമാക്കി. അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് ആവിക്കൽ തോട് മേഖലയിൽ കനത്ത പോലീസ്…

Read More

കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ദുബായിൽ ചിലർ ഭർത്താവിനെ ബന്ദിയാക്കിയെന്നും ഇർഷാദ് സ്വർണ്ണം നൽകിയാൽ മാത്രമേ ഭർത്താവിനെ മോചിപ്പിക്കൂവെന്നും ഇർഷാദിന്‍റെ അമ്മയോട് പറഞ്ഞ യുവതിയെയും ഇന്നലെ കസ്റ്റഡിയിലെടുത്ത ഷമീർ നൽകിയ മൊഴിയിലെ യുവാവിനെയും ചോദ്യം ചെയ്തിരുന്നു. പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല. താമരശ്ശേരിക്കടുത്ത് കൈതപ്പൊയിൽ ഉള്ള സംഘമാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് പൊലീസിനെ ലഭിച്ച സൂചന. ഇർഷാദിന്‍റെ അമ്മ തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകും. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഇർഷാദ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് കോഴിക്കോട് നഗരത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഈ മാസം 6 നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. അതിനുശേഷം ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്സ്ആപ്പ് വഴി ഭീഷണി സന്ദേശം ലഭിച്ചു. ഇർഷാദിനെ കെട്ടിയിട്ടിരിക്കുന്ന ചിത്രവും സംഘം…

Read More

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ബൈക്ക് ഓടിക്കാൻ ചെയ്യാൻ നൽകിയ ബിസിനസുകാരന് ഒരു ദിവസത്തെ തടവും 34,000 രൂപ പിഴയും കോടതി വിധിച്ചു. ചന്നപട്ടണ സ്വദേശി അന്‍വര്‍ ഖാനെയാണ് (40) കോടതി ശിക്ഷിച്ചത്. അപകടത്തിൽ ബൈക്കോടിച്ച 16 വയസുകാരൻ മരിച്ചിരുന്നു. 2021 സെപ്റ്റംബർ 18ന് ചന്നപട്ടണ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ബൈക്ക് ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച്, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 16 വയസുകാരൻ ഏതാനും ദിവസങ്ങൾക്ക് ശേഷം മരിച്ചു. എന്നാൽ വഴിയരികിൽ നിൽക്കുകയായിരുന്ന കൗമാരക്കാരനെ ലോറി ഇടിച്ചതായി ആരോപിച്ച് ബന്ധുക്കൾ ചന്നപട്ടണ പൊലീസിൽ പരാതി നൽകി.

Read More

മുംബൈ: മഹാരാഷ്ട്ര വനമേഖലയിലെ ആരെ കോളനിയിൽ സർക്കാരിന്റെ നിർദിഷ്ട മെട്രോ -3 കാർ പദ്ധതി കാട്ടിലെ പുള്ളിപ്പുലികൾക്ക് മാത്രമല്ല, മറ്റ് ഇനം പക്ഷികൾക്കും ജന്തുജാലങ്ങൾക്കും ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവർത്തകർ. 1800 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ആരെ വനം നഗരത്തിന്‍റെ പച്ച ശ്വാസകോശം എന്നാണറിയപ്പെടുന്നത്. പുള്ളിപ്പുലികളെ കൂടാതെ നിരവധി ഇനം മൃഗങ്ങളും ഇവിടെ കാണപ്പെടുന്നു. സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിനടുത്തുള്ള സബർബൻ ഗൊരെഗാവിലാണ് ആരെ വനം സ്ഥിതി ചെയ്യുന്നത്. ചിത്രശലഭങ്ങൾ, പക്ഷികൾ, ഉഭയജീവികൾ, സസ്തനികൾ എന്നിവയ്ക്ക് പുറമെ, പുതുതായി കണ്ടെത്തിയ വിവിധ ഇനം തേളുകളും ചിലന്തികളും വനത്തിൽ ഉണ്ട്. അതിനാൽ ആരെ വനം ഒരു ബയോടോപ്പ് എന്നാണറിയപ്പെടുന്നത്.

Read More

മംഗളൂരു: സൂറത്കൽ സ്വദേശി ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. മംഗളൂരു സ്വദേശി അജിത്ത് ഡിസോസയാണ് അറസ്റ്റിലായത്. സംഘം വന്ന കാർ ഓടിച്ചിരുന്നത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 21 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി 9 മണിയോടെ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് കാറിൽ മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ഫാസിലിനെ കൊലപ്പെടുത്തിയത്. ബെള്ളാരിയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകത്തെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയായിരുന്നു സംഭവം.

Read More

എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തെ ട്രോളി മുസ്ലീം ലീഗ് നേതാവ് പികെ അബ്ദു റബ്ബ്. എ.കെ.ജി സെന്‍ററിന് സമീപം ദിനേശ് ബീഡി വലിച്ചവരെയും ഏറുപടക്കം പൊട്ടിച്ചവരെയും വരെ ചോദ്യം ചെയ്തിട്ടും യഥാർഥ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് അബ്ദു റബ്ബ് തന്‍റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. റിക്ടർ സ്കെയിലിൽ 9 രേഖപ്പെടുത്തിയ എകെജി സെന്‍റർ ഭൂചലനം നടന്നിട്ട് ഒരു മാസമായി. അന്ന് എ.കെ.ജി സെന്‍ററിന് സമീപം ദിനേശ് ബീഡി വലിച്ചവരെയും പടക്കം പൊട്ടിച്ചവരെയും ചോദ്യം ചെയ്തിട്ടും യഥാർഥ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതി മാപ്പിളയോ മറ്റോ ആണെങ്കിൽ യു.എ.പി.എ ഫയൽ ചെയ്യാവുന്ന കേസ്.! പ്രതി ആർ.എസ്.എസുകാരനാണെങ്കിൽ ‘മാനസികരോഗി’ എന്ന് മുദ്രകുത്താവുന്ന ഒരു കേസ്! പ്രതി യു.ഡി.എഫുകാരനാണെങ്കിൽ അതിന്‍റെ പേരിൽ കേരളത്തിലുടനീളമുള്ള കോൺഗ്രസ്, ലീഗ് ഓഫീസുകൾ പൊളിക്കാവുന്ന കേസ്. പ്രതി ഐഎഎസ് ഉദ്യോഗസ്ഥനോ സർക്കാർ ഉദ്യോഗസ്ഥനോ ആണെങ്കിൽ, ‘സ്ഥാനക്കയറ്റം’ നൽകി ശിക്ഷിക്കപ്പെടാവുന്ന ഒരു കേസ്! ഒരു തുമ്പോ വാലോ ഇല്ലാതെ ഇതുപോലെ ഇഴയുന്നത് അത്തരമൊരു…

Read More

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ അറസ്റ്റിൽ. മുഹമ്മദ് ഷമീം എന്നയാളാണ് അറസ്റ്റിലായത്. ഒരു കോടിയിലധികം രൂപ വിലവരുന്ന 2,647 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. മറ്റൊരാൾ കൊണ്ടുവന്ന സ്വർണം പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Read More

ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് പഠനം മുടങ്ങിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള ഇന്ത്യയിൽ പഠനം പൂർത്തിയാക്കാൻ അവസരം തേടി സുപ്രീം കോടതിയെ സമീപിച്ചു. തങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരോ ദേശീയ മെഡിക്കൽ കമ്മീഷനോ (എൻഎംസി) ഇടപെടുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ തുടർപഠനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ ദേശീയ മെഡിക്കൽ കമ്മീഷനോട് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘടനയായ ഓൾ കേരള യുക്രൈൻ മെഡിക്കൽ സ്റ്റുഡന്‍റ്സ് ആൻഡ് പാരന്‍റ്സ് അസോസിയേഷനാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. തങ്ങളുടെ തുടർവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ദേശീയ മെഡിക്കൽ കമ്മിഷന്‍റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമായിട്ടും മടങ്ങിയെത്തിയവരുടെ പുനരധിവാസത്തിന് കമ്മീഷൻ നയമോ മാനദണ്ഡമോ തയ്യാറാക്കിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മടങ്ങിയെത്തുന്നവരെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഒഡീഷ,…

Read More

റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളിൽ നിന്ന് ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 1,49,966 കോടി രൂപയുടെ ബിഡ്ഡുകൾ ലഭിച്ചതിന് ശേഷം അൾട്രാ-ഹൈസ്പീഡ് ഇന്‍റർനെറ്റ് വാഗ്ദാനം ചെയ്യാൻ ശേഷിയുള്ള 5 ജി സ്പെക്ട്രത്തിന്‍റെ ലേലം ലേലത്തിന്‍റെ ആറാം ദിവസത്തിലേക്ക് കടന്നു. 31ആം റൗണ്ടോടെ ഞായറാഴ്ച രാവിലെ ലേലം പുനരാരംഭിച്ചതായും തുടർന്നുള്ള റൗണ്ട് ഇപ്പോൾ പുരോഗമിക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച മുതൽ 1800 മെഗാഹെർട്സിന്‍റെ ഡിമാൻഡ് ഉയർന്ന ഉത്തർപ്രദേശ് ഈസ്റ്റ് സർക്കിളിലെ പിച്ച് യുദ്ധം ഇപ്പോൾ തണുത്തതായി തോന്നുന്നു, ഇത് ലേലങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമെന്ന് സൂചിപ്പിക്കുന്നു.

Read More

‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’ നിരോധിച്ചതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നിർമ്മാതാക്കൾ . ഗെയിം നിരോധിച്ചതിന് ശേഷം ഇതാദ്യമായാണ് നിർമ്മാതാവ് ക്രാഫ്റ്റൺ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ രാജ്യത്ത് നിരോധിച്ചിരുന്നു. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ വിദേശത്തേക്ക് കടത്തുന്നുവെന്ന ആശങ്കയാണ് നിരോധനത്തിന് പിന്നിലെ കാരണം. “ദയവായി ഞങ്ങൾ പ്രതികരിക്കുന്നതുവരെ കാത്തിരിക്കുക. ഈ വിഷയത്തിലെ മറ്റ് കാര്യങ്ങൾ ഞങ്ങൾ നിങ്ങളെ അറിയിക്കും. ഇന്ത്യയിൽ ഗെയിമിംഗ് മെച്ചപ്പെടുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇന്ത്യൻ വിപണിയോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ കസ്റ്റമർമാരുടെ വിവരങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് പരമപ്രധാനമാണ്. ഞങ്ങൾ എല്ലായ്പ്പോഴും ഇന്ത്യൻ നിയമം അനുസരിച്ചിട്ടുണ്ട്. ഞങ്ങൾ അധികാരികളുമായി സംസാരിക്കുകയും പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യും.” – ക്രാഫ്റ്റൺ പ്രതികരിച്ചു. ഗെയിം കളിക്കാൻ അനുവദിക്കാത്തതിന് 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ അഥവാ ബിജിഎംഐക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് 16 വയസുകാരൻ അമ്മയെ…

Read More