- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
Author: News Desk
കോഴിക്കോട്: കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശി മർഷീദിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല. താമരശേരിക്ക് അടുത്തുള്ള കൈതപ്പൊയിൽ ഉള്ള സംഘമാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. ഇർഷാദിന്‍റെ അമ്മ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകും. അതേസമയം, കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേരെ ചോദ്യം ചെയ്യലിൻ ശേഷം വിട്ടയച്ചു. ദുബായിൽ ചിലർ ഭർത്താവിനെ ബന്ദിയാക്കിയെന്നും സ്വർണം നൽകിയാൽ മാത്രമേ ഭർത്താവിനെ മോചിപ്പിക്കൂവെന്നും ഇർഷാദിന്‍റെ അമ്മയോട് പറഞ്ഞ യുവതിയെയും ഇന്നലെ കസ്റ്റഡിയിലെടുത്ത ഷമീർ നൽകിയ മൊഴിയിലെ യുവാവിനെയും ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഇർഷാദ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് കോഴിക്കോട് നഗരത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഈ മാസം 6 നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. അതിനുശേഷം ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ…
തൃശ്ശൂര്‍: ശരീരത്തിന്‍റെ അടിവശത്ത് സഞ്ചി പോലുള്ള മടക്കുകൾ. ‘മോഷണ വസ്തു’ സൂക്ഷിക്കാൻ ഉളളതാണിത്. ആളൊരു ഉറുമ്പാണ്. മോഷ്ടിക്കുന്നത് മറ്റ് ഉറുമ്പുകളുടെ മുട്ടകൾ. വിചിത്രമായ വേട്ടയാടൽ ശൈലിയുള്ള ഉറുമ്പിനെ ശാസ്ത്രജ്ഞർ കേരളത്തിലും കണ്ടെത്തി. പെരിയാർ കടുവാ സങ്കേതത്തിലെ വള്ളക്കടവിലാണ് പ്രോസെറാറ്റിയം ഗിബ്ബോസം ഇനത്തിലുളള ഉറുമ്പിനെ ആദ്യമായി കണ്ടെത്തിയത്. മേഘാലയ, യു.പി, ബംഗാൾ എന്നിവിടങ്ങളിൽ ഈ തവിട്ടുനിറത്തിലുള്ള ഉറുമ്പിനെ മുമ്പ് കണ്ടിട്ടുണ്ട്. മണ്ണിൽ കൂടുകൂട്ടുന്ന ചിലന്തികളുടെ മുട്ടകളും ഈ ഉറുമ്പുകൾ സഞ്ചിയിലാക്കി കടത്തുന്നു. നിത്യഹരിത വനത്തിലെ ജീർണിച്ച കരി ഇലകളുടെ കീഴിൽ അവർ ജീവിക്കുന്നു. എന്തെങ്കിലും അപകടത്തിന്‍റെ സൂചനയുണ്ടെങ്കിൽ, മണ്ണിൽ പതിഞ്ഞിരിക്കും. ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഉറുമ്പിനെ തിരിച്ചറിഞ്ഞത്. ഗവേഷകരായ ഡോ. കലേഷ് സദാശിവൻ, മനോജ് കൃപാകരൻ എന്നിവരാണ് പഠനം നടത്തിയത്. പശ്ചിമഘട്ടത്തിൽ മറ്റ് രണ്ട് ഉറുമ്പുകളെ കൂടി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം പേപ്പാറ വന്യജീവി സങ്കേതത്തിലെ ബോണക്കാട്ട് കണ്ടെത്തിയ വോളൻ ഹോവിയ കേരളീയൻ എന്ന ഇനം ഉറുമ്പ് കടപുഴകി…
പത്തനംതിട്ട : പത്തനംതിട്ടയിൽ കനത്ത മഴ. അച്ചൻകോവിലാർ ഉൾപ്പെടെയുള്ള നദികളിൽ ജലനിരപ്പ് ഉയരുകയാണ്. അച്ചൻകോവിലാറിൽ ജലനിരപ്പ് രണ്ടടിയെങ്കിലും ഉയർന്നതായാണ് സൂചന. നദിയിലേക്ക് വലിയ ഒഴുക്ക് ഉണ്ടായിട്ടുണ്ട്. വെള്ളം കലങ്ങി ഒഴുകുന്നതിനാൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം. കിഴക്കൻ മേഖലകളിൽ മഴ ആദ്യം ബാധിക്കുന്നത് അച്ചൻകോവിലാറിനെയാണ്. വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്നലെ മുതൽ തുടർച്ചയായി പെയ്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. സിലിണ്ടറിന് 36 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിലെ വാണിജ്യ സിലിണ്ടറിന്‍റെ പുതുക്കിയ വില 1991 രൂപയായി കുറഞ്ഞു. ഡൽഹിയിൽ 1976.50 രൂപയും മുംബൈയിൽ ഇത് 1936.50 രൂപയുമാണ്. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
കാഞ്ഞിരപ്പുഴ: സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ മലയോരമേഖലയായ കാഞ്ഞിരപ്പുഴ ഡാമിലേക്ക് വെള്ളം ഒഴുകാനുള്ള സാധ്യത കണക്കിലെടുത്ത് ഡാമിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ഓഗസ്റ്റ് ഒന്നിന് രാവിലെ 11 മണിക്ക് ഉയർത്തും. ഇത് 20 സെന്‍റീമീറ്റർ വീതം ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. 93.70 മീറ്ററാണ് ഡാമിലെ ഇന്നത്തെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷി 97.50 മീറ്ററാണ്. വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്നലെ മുതൽ തുടർച്ചയായി പെയ്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അട്ടപ്പാടി: പ്രഥമ ദേശീയ ഗോത്രഭാഷാ ചലച്ചിത്ര മേളയ്ക്ക് അട്ടപ്പാടിയിൽ കൊടിയുയർന്നു. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മ ത്രിദിന മേളയുടെ കൊടി ഉയർത്തി. ക്യാമ്പ് സെന്‍ററിൽ നടന്ന ചടങ്ങിൽ വടികിയമ്മ, വെള്ളമ്മ, വിജീഷ് മണി, കുപ്പുസാമി, ഈശ്വരൻ, മുരുകേഷ്, ചന്ദ്രൻ മാരി, ഷറഫുദ്ദീൻ, കാളിസ്വാമി, അഖിലേഷ്, കൈലാഷ്, രാമദാസ്, ബാലൻ എന്നിവർ പങ്കെടുത്തു. ലോക ട്രൈബൽ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 7, 8, 9 തീയതികളിൽ ദേശീയ ഗോത്ര ഭാഷാ ചലച്ചിത്ര മേള നടക്കും. ഇന്ത്യയിലെ വിവിധ ഗോത്രഭാഷകളിലുള്ള സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. ആദിവാസി ഭാഷാ കലാകാരൻമാരും ചലച്ചിത്ര താരങ്ങളും പങ്കെടുക്കും.
ന്യൂഡല്‍ഹി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പുതിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മണിച്ചന്‍റെ മോചനത്തിനായി 30 ലക്ഷം രൂപ കെട്ടിവയ്ക്കാനുള്ള ഉത്തരവിൽ ഇളവ് തേടി ഭാര്യ ഉഷ ചന്ദ്രനാണ് സുപ്രീം കോടതിയെ സമീപിച്ചത്. മണിച്ചൻ ഉൾപ്പെടെ കേസിലെ 33 തടവുകാരെ വിട്ടയച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും മണിച്ചന് പുറത്തിറങ്ങാനായില്ല. ഹൈക്കോടതി പിഴയായി വിധിച്ച 30 ലക്ഷം രൂപ കെട്ടിവച്ചാൽ മാത്രമേ മണിച്ചനെ മോചിപ്പിക്കാനാകൂവെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ ജയിൽ മോചനം അനിശ്ചിതമായി നീളുകയാണെന്ന് കാണിച്ച് മണിച്ചന്‍റെ ഭാര്യ ഉഷ ചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചു. മണിച്ചന്‍റെ മോചനം സംബന്ധിച്ച് നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് മെയ് 20ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് മണിച്ചന്‍റെ മോചനത്തിനുള്ള സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടിരുന്നു.
മംഗളൂരു: മംഗളൂരു സൂറത്ത്കലിലെ ഫാസിൽ വധക്കേസിൽ കൂടുതൽ അറസ്റ്റുകൾ ഇന്ന് ഉണ്ടായേക്കും. കേസിൽ നിലവിൽ അറസ്റ്റിലായ മംഗളൂരു സ്വദേശിയിൽ നിന്നാണ് കൊലപാതക സംഘത്തിലെ മറ്റ് നാല് പേരെക്കുറിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന. അതേസമയം, യുവമോർച്ച നേതാവ് പ്രവീണിന്‍റെ കൊലപാതകത്തിൽ എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു. സൂറത്ത്കലിലെ ഫാസിലിന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് വിവരം. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്നലെ അറസ്റ്റിലായ പ്രതിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മറ്റ് പ്രതികളെ പിടികൂടിയാൽ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമാകൂ. അതേസമയം, ബെല്ലാരയിലെ യുവമോർച്ച നേതാവ് പ്രവീൺ നട്ടാരുവിന്‍റെ കൊലപാതകത്തിൽ എൻഐഎ സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നിൽ മലയാളി ബന്ധമുണ്ടെന്ന നിഗമനത്തിന്‍റെ പശ്ചാത്തലത്തിൽ കർണാടകയിലും കേരളത്തിലും അന്വേഷണം രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ മംഗളൂരു ഉൾപ്പെടെയുള്ള ദക്ഷിണ കന്നഡ പ്രദേശങ്ങൾ ഇപ്പോഴും പോലീസ്…
മഹാത്മാ ഗാന്ധിയെ ഗുസ്തിക്കാരനായി ചിത്രീകരിക്കുന്ന ലൈവ് സ്ട്രീം വീഡിയോ ഗെയിം വിവാദമാകുന്നു. വേൾഡ് റെസ്ലിംഗ് എന്‍റർടെയ്ൻമെന്‍റ് (ഡബ്ല്യുഡബ്ല്യുഇ) ചാമ്പ്യൻഷിപ്പിലെ നിലവിലെ ലോക ചാമ്പ്യൻ റോമൻ റെയിൻസുമായി ഗാന്ധിജി മത്സരിക്കുന്ന രീതിയിലാണിത്. ഗോദയ്ക്കു മുകളില്‍ ഉയരത്തില്‍ കെട്ടിയിട്ടിരിക്കുന്ന പെട്ടി എടുക്കുന്നതിനുള്ള ലാഡര്‍ മാച്ച് എന്ന വിഭാഗത്തിലെ മത്സരമാണു ചിത്രീകരിച്ചിരിക്കുന്നത്. ഗാന്ധിജിയെ ഒരു തോർത്തും മേൽ മുണ്ടും ധരിച്ച രീതിയിലാണ് കാണിച്ചിരിക്കുന്നത്. ഗാന്ധിജിയെ എതിരാളി ആക്രമിക്കുകയും വേട്ടയാടുകയും ചെയ്യുന്നതായി ഇത് ചിത്രീകരിക്കുന്നു. ഗോദയിലെ ഒരു വലിയ ഏണി ഉപയോഗിച്ചുള്ള പോരാട്ടം ഉൾപ്പെടെ ഏകദേശം ഒന്നര മണിക്കൂർ സ്ട്രീമിംഗ് നീണ്ടുനിൽക്കും. റോമന്‍ റെയിന്‍സിനെ തോല്‍പ്പിച്ച് ഗാന്ധിജി ഏണിക്കു മുകളില്‍ക്കയറി ‘മണി ബാങ്ക്’ എന്നെഴുതിയിരിക്കുന്ന പെട്ടി ഉയര്‍ത്തിപ്പിടിക്കുന്നതോടെയാണ് ഗെയിം പൂര്‍ത്തിയാകുന്നത്. മണിപ്പൂർ സ്വദേശിയാണ് ഗെയിം സ്ട്രീം ചെയ്യുന്നതെന്നാണ് നിഗമനം. ഫെയ്സ്ബുക്കിൽ പ്രദർശനം ആരംഭിച്ച ഗെയിം 3.3 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. 8,300 കമന്‍റുകളുണ്ട്. ഈ തത്സമയ സംപ്രേഷണം നിരോധിക്കണമെന്നും ഇത് ദേശവിരുദ്ധമാണെന്നും കമന്‍റുകളിൽ ഭൂരിഭാഗവും പറയുന്നു.
മഹാബലിപുരം: ചെസ്സ് ഒളിമ്പ്യാഡിന്‍റെ നാലാം റൗണ്ട് ഇന്ന് തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യയിലെ ആറ് ടീമുകളും ഇന്ന് കളിക്കും. ഓപ്പൺ വിഭാഗത്തിൽ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവരാണ് എതിരാളികള്‍. ഹംഗറി, എസ്റ്റോണിയ, ജോർജിയ എന്നീ ടീമുകളെയാണ് വനിതാ ടീം നേരിടുക. ഈ ഒളിമ്പ്യാഡിൽ ഇന്നലെയാണ് ഇന്ത്യ ആദ്യ തോൽവി ഏറ്റുവാങ്ങിയത്. വനിതാ സി ടീമിലെ സാഹിതി വർഷിണി ഓസ്ട്രിയയോട് തോറ്റു. ആറ് ടീമുകളിൽ 16 പേർ വിജയിച്ചപ്പോൾ ഒമ്പത് പേർ സമനില വഴങ്ങി. ഓപ്പൺ വിഭാഗത്തിൽ ബി ടീം ഇന്നലെയും മത്സരം ജയിച്ചു.
