- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
- ഷെറി ഗോവിന്ദൻസംവിധാനം ചെയ്തടി.പത്മനാഭന്റെ കഥകളായ’സമസ്താലോക’ഇന്നുമുതൽIFFK യിൽ കാണാം.
- മാധ്യമ പ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു.
- ‘ഫലം അനുകൂലമാകുമ്പോൾ രാഹുൽ സ്വീകരിക്കുന്നു’; കേരളത്തിലെ കോൺഗ്രസിന്റെ വിജയം ആയുധമാക്കി ബിജെപി
- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
Author: News Desk
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പേരിൽ തട്ടിപ്പ് നടത്താൻ വീണ്ടും ശ്രമം. മന്ത്രി പൊലീസിൽ പരാതി നൽകി. ആരോഗ്യമന്ത്രിയുടെ ഫോട്ടോ സഹിതം ആരോഗ്യവകുപ്പിലെ പല ഉന്നത ഉദ്യോഗസ്ഥർക്കും വാട്സാപ്പിൽ സന്ദേശം ലഭിച്ചു. തനിക്ക് സഹായം ആവശ്യമാണെന്നും ആമസോൺ ജിപേ പരിചയമുണ്ടോ എന്നും ചോദിച്ചാണ് സന്ദേശം വരുന്നത്. തട്ടിപ്പാണെന്ന് അറിഞ്ഞതോടെ സ്ക്രീൻഷോട്ട് സഹിതം ഇവർ മന്ത്രിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് മന്ത്രി പരാതി നൽകിയത്. മുമ്പും സമാനമായ ശ്രമം നടന്നിട്ടുണ്ട്. പരാതി നൽകിയതിനെ തുടർന്ന് ഇത് താൽക്കാലികമായി നിലച്ചിരിക്കുകയായിരുന്നു. 91 95726 72533 എന്ന നമ്പറിൽ നിന്നാണ് വാട്സ്ആപ്പ് സന്ദേശം ലഭിച്ചത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്നലെ ഏഴുപേർ മരിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണ്. കുളച്ചൽ സ്വദേശികളായ ഗിൽബർട്ട്, മണി എന്നിവർക്കായാണ് തിരച്ചിൽ തുടരുന്നത്. നാവികസേനയുടെ ഹെലികോപ്റ്ററിലും കടലിൽ തിരച്ചിൽ നടത്തി. അതേസമയം, സംസ്ഥാനത്തെ പ്രളയ സ്ഥിതിഗതികളും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാർ വിവിധ ജില്ലകളിൽ തങ്ങുന്ന സാഹചര്യത്തിൽ യോഗം ഓൺലൈനായാണ് നടത്തുന്നത്. നിലവിൽ സ്വീകരിച്ച പ്രതിരോധ നടപടികളും അപകടസാധ്യതകളും മന്ത്രിമാർ യോഗത്തെ അറിയിക്കും. ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ ദുരന്ത നിവാരണ സംഘങ്ങളെ വിന്യസിക്കുന്നതും കൂടുതൽ കേന്ദ്ര സേനയുടെ സഹായം തേടുന്നതും ഇന്നത്തെ യോഗം ചർച്ച ചെയ്യും.
മാനന്തവാടി: മങ്കിപോക്സ് ലക്ഷണങ്ങളോടെ ഒരാൾ വയനാട് ജില്ലയിൽ നിരീക്ഷണത്തിൽ. ജൂലൈ 15ന് ദുബായിൽ നിന്നെത്തിയ 38കാരിയെയാണ് വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പിന്നീട് വയനാട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും യുവതിയിൽ നിന്ന് ശേഖരിച്ച സാമ്പിൾ ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. മൂന്ന് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
‘പിണറായി സര്‍ക്കാരിനെ കാണുമ്പോൾ ഉമ്മന്‍ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയുടെ മൂല്യം കേരളം തിരിച്ചറിയുന്നു’
കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഉമ്മൻചാണ്ടിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. സമാനതകളില്ലാത്ത വികസന മുന്നേറ്റങ്ങളിലൂടെ കേരളത്തിന്‍റെ മുഖച്ഛായ മാറ്റിയ ഉമ്മൻചാണ്ടിയുടെ ഭരണം സംസ്ഥാന ചരിത്രത്തിലെ സുവർണ കാലഘട്ടമാണ്. എല്ലാ മേഖലകളെയും തകർത്ത് കേരളത്തെ പതിറ്റാണ്ടുകൾ പിറകോട്ട് തള്ളിയ പിണറായി സർക്കാരിനെ കാണുമ്പോൾ ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ മൂല്യം കേരളം തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ 18,728 ദിവസം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കെ സുധാകരന്‍റെ വിമർശനം. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ, ശ്രുതി തരംഗം, കാരുണ്യ, പുതിയ റോഡുകൾ, നൂറിലധികം വലിയ പാലങ്ങൾ, വർദ്ധിപ്പിച്ചതും മുടങ്ങാതെ നൽകിയതുമായ ക്ഷേമ പെൻഷനുകൾ, 4 ലക്ഷത്തിലധികം വീടുകൾ, പുതിയ സ്കൂളുകൾ, കോളേജുകൾ തുടങ്ങി എണ്ണമറ്റ വികസന, ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ട് ചരിത്രത്തിൽ സുവർണ്ണ ലിപിയിൽ എഴുതപ്പെട്ട പേരാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് സുധാകരൻ പറഞ്ഞു.
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ഉദ്ഘാടനം ചെയ്ത ഇലക്ട്രിക് ബസ് വഴിയിൽ നിന്നു. തിരുവനന്തപുരം നഗരത്തിൽ ബ്ലൂ സർക്കിൾ സർവീസിനായി വിട്ടുനൽകിയ രണ്ട് ബസുകളിൽ ഒന്നാണ് പണിമുടക്കിയത്. ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് 95 ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് ബസ് വഴിയിൽ നിന്നത്. തുടർന്ന് യാത്രക്കാരെ ഇറക്കി മറ്റൊരു ബസിൽ കയറ്റി വിട്ടു. പിന്നാലെ മൊബൈൽ വർക്ക്ഷോപ്പ് വാഹനം എത്തി ഇലക്ട്രിക് ബസ് കെട്ലിടിച്ച് വികാസ് ഭവൻ ഡിപ്പോയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബസിന് കേടുപാടുകൾ സംഭവിച്ചതിന്‍റെ കാരണം വ്യക്തമല്ല. ഇത് ബാറ്ററിയുടെ തകരാറാണെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസം മുമ്പ് ഹരിയാനയിൽ നിന്ന് വാങ്ങിയ ബസ് ട്രയൽ റൺ നടത്തിയതിന് ശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടി. ഘട്ടം ഘട്ടമായി നഗരഗതാഗതത്തിന് ഇലക്ട്രിക് ബസുകൾ ഉപയോഗിക്കാനുള്ള 400 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് ബസ് വാങ്ങിയത്. ആദ്യഘട്ടത്തിൽ 25 ബസുകൾ നിരത്തിലിറക്കും. ജീവനക്കാർക്ക് ശമ്പളം നൽകാൻ പാടുപെടുന്ന കെ.എസ്.ആർ.ടി.സി ഇത്രയും വിലയ്ക്ക് പുതിയ…
ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്‍റൺ മിക്സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് വെള്ളി. ഫൈനലിൽ മലേഷ്യയോട് 1-3ന് തോറ്റതോടെ ഇന്ത്യയുടെ സ്വർണപ്രതീക്ഷകൾക്ക് വിരാമമായി. മിക്സഡ് ബാഡ്മിന്‍റൺ ഫൈനലിന്‍റെ ആദ്യ മത്സരത്തില്‍ ചിരാഗ് ഷെട്ടിയും സാത്വിക്‌സായ് രാജുമാണ് ഇന്ത്യക്കായി ഇറങ്ങിയത്. മലേഷ്യയുടെ ടെങ് ഫോങ് ആരോണ്‍ ചിയ, വൂയി എന്നിവരായിരുന്നു എതിരാളികള്‍. ആദ്യ ഗെയിം 21-18, 21-15 എന്ന സ്കോറിനാണ് മലേഷ്യ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ പിവി സിന്ധുവാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്. മലേഷ്യയുടെ ജിന്‍ വെയ് ഗോഹിനെയാണ് സിന്ധു തോൽപ്പിച്ചത്. 21-17 എന്ന സ്കോറിനായിരുന്നു സിന്ധുവിന്‍റെ ജയം. എന്നാൽ മൂന്നാം മത്സരത്തിൽ മലേഷ്യയുടെ എന്‍ജി സെ യോങ്ങിനോട് തോറ്റ് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് വെള്ളി നേടേണ്ടി വന്നു.
തിരുവനന്തപുരം: എംജി, കേരള, കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് (03.08.2022) നടത്താനിരുന്ന പരീക്ഷകൾ കനത്ത മഴയെ തുടർന്ന് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷകൾ മാറ്റിവച്ചത്. സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം: മുസ്ലീം ലീഗ് രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കെഎം ഷാജി. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് ഷാജിയുടെ പ്രതികരണം. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മാത്രമാണ് ഇന്ത്യയിലെ ഫാസിസത്തിന്‍റെ രണ്ട് ശത്രുക്കൾ. വലതുപക്ഷ ഫാസിസത്തിനെതിരെ പോരാടാൻ രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുക എന്നതാണ് മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം അധികാരത്തേക്കാൾ പ്രധാനം. രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്താൻ ബി.ജെ.പിക്കൊപ്പം നിൽക്കാൻ മുസ്ലിം ലീഗ് തയ്യാറാണെങ്കിൽ രാജ്യത്തെ ഒരു സംസ്ഥാനം ബി.ജെ.പി ലീഗിന് എഴുതിത്തരും, പക്ഷേ ലീഗ് അത് ചെയ്യില്ല. ഈ രാജ്യത്തെ മുസ്ലിം ലീഗിന്‍റെ രാഷ്ട്രീയ ദൗത്യത്തിന്‍റെ വലുപ്പം മനസ്സിലാക്കാൻ ഈ ഒരു കാര്യം മാത്രം ഓർത്താൽ മതിയാകും. കൊക്കിന് ജീവനുള്ളിടത്തോളം കാലം മുസ്ലിം ലീഗ് ഫാസിസത്തിനൊപ്പം നിൽക്കില്ലെന്നും ഷാജി കൂട്ടിച്ചേർത്തു. നിങ്ങൾ ഏത് വശത്ത് നിന്നാലും അധികാരം ലഭിച്ചാൽ പോരേയെന്ന് പലരും ചോദിക്കുന്നു. എന്നുമുതലാണ് അധികാരം ലീഗിന് മാനദണ്ഡമായതെന്ന്…
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുമ്പോൾ ഫ്ലാഗ് കോഡിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. വീട്ടിൽ രാത്രിയിൽ ദേശീയ പതാക താഴ്ത്തേണ്ട ആവശ്യമില്ല. പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം, അത് ബഹുമാനത്തോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്. കേടുപാടുകൾ സംഭവിച്ചതോ, അശുദ്ധമോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല മറ്റേതെങ്കിലും പതാകയോടൊപ്പം ഒരേ സമയം ഒരു കൊടിമരത്തിൽ ദേശീയപതാക ഉയർത്താൻ പാടില്ല. ദേശീയപതാക തലകീഴായി പ്രദർശിപ്പിക്കാൻ പാടില്ല. തോരണമായി ഉപയോഗിക്കരുത് തുടങ്ങിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്‍റുമായ പ്രഹ്ലാദ് മോദി ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജീവിതച്ചെലവ് വർദ്ധനവും സ്ഥാപനങ്ങളുടെ നടത്തിപ്പ് ചെലവിലുണ്ടായ വർദ്ധനവും ന്യായവില സ്ഥാപനങ്ങൾ നടത്തുന്നവരുടെ ജീവിതം ദുസ്സഹമാക്കിയെന്നും മോദി പറഞ്ഞു. “കിലോഗ്രാമിന് 20 പൈസ മാത്രമാണ് ലാഭം ലഭിക്കുന്നത്. ഇതൊരു ക്രൂരമായ തമാശയാണ്. സഹായം പ്രഖ്യാപിക്കാനും സാമ്പത്തിക പ്രതിസന്ധികൾ അവസാനിപ്പിക്കാനും ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം സമർപ്പിക്കുമെന്നും മോദി പറഞ്ഞു. കൂടുതൽ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യാൻ ബുധനാഴ്ച ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിക്കാനാണ് തീരുമാനം. ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജനറൽ സെക്രട്ടറി ബിശ്വംഭർ ബസു അറിയിച്ചു. ന്യായവില സ്ഥാപനങ്ങൾ വഴി നഷ്ടത്തിൽ വിൽക്കുന്ന അരി, ഗോതമ്പ്, പഞ്ചസാര, ധാന്യങ്ങൾ എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു.
