- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: News Desk
ദില്ലി: അലഹബാദ് സർവകലാശാലയിലെ പുതിയ ബിരുദാനന്തര കോഴ്സുകൾ ചർച്ചയാകുന്നു. ഹിന്ദു ജ്യോതിഷത്തിലും, പൂജാവിധികളിലുമെല്ലാം ഇനി ഇവിടെ ബിരുദം നേടാൻ കഴിയും. സർവകലാശാലയിലെ സംസ്കൃത വകുപ്പാണ് ഈ കോഴ്സുകൾ അവതരിപ്പിക്കുന്നത്. ഹിന്ദുമതത്തിന്‍റെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്സുകൾ സർവകലാശാല കൊണ്ടുവരുന്നത്. സംസ്കൃത വകുപ്പിൽ വേദിക് പഠനത്തിനുള്ള സെന്റര്‍ ഉടൻ സ്ഥാപിക്കുമെന്ന് സർവകലാശാലാ വക്താവ് പറഞ്ഞു. അതേസമയം മതപരമായ പഠനത്തിലേക്ക് ഹിന്ദു മതവും വരുന്നുവെന്ന് ഇതോടെ വ്യക്തമാകുകയാണ്. മൂന്ന് പുതിയ കോഴ്‌സുകളും വേദി പഠനത്തെ ആസ്പദമായിട്ടായിരിക്കും. ഇതെല്ലാം വേദ പഠനങ്ങളുടെ നിര്‍ണായക ഭാഗങ്ങളായിരിക്കും. ഈ പഠനത്തിന്റെ ഭാഗമായി ഹിന്ദു മതത്തിന്റെ ആചാരങ്ങളും പൂജാവിധികളും കര്‍മങ്ങളും, ജ്യോതിഷവുമെല്ലാം ഉണ്ടാകും.
തിങ്കളാഴ്ച അവസാനിച്ച 5ജി ലേലത്തിൽ റിലയൻസ് ജിയോ ഉൾപ്പെടെയുള്ള സ്വകാര്യ ടെലികോം സേവന ദാതാക്കളാണ് പങ്കെടുത്തത്. 88078 കോടി രൂപ മുടക്കി 24740 മെഗാഹെർട്സ് വാങ്ങിയ റിലയൻസ് ജിയോയാണ് ലേലത്തിൽ ഒന്നാമതെത്തിയത്. എയർടെൽ 43,084 കോടി രൂപ ചെലവിൽ 19,897.8 മെഗാഹെർട്സ് സ്പെക്ട്രവും വോഡഫോൺ ഐഡിയ 3,300 മെഗാഹെർട്സ് സ്പെക്ട്രവും വാങ്ങി. ഈ കമ്പനികൾ ഒക്ടോബറോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 5 ജി സേവനങ്ങൾ ആരംഭിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 2023ൽ തന്നെ 5 ജി കണക്റ്റിവിറ്റി ആരംഭിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. “സെന്‍റർ ഫോർ ഡെവലപ്മെന്‍റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്) ഇതിനായി ഒരു നോൺ-സ്റ്റാൻഡ്-എലോൺ കോർ നെറ്റ്വർക്ക് വികസിപ്പിക്കുന്നുണ്ട്. ഈ വർഷം ഓഗസ്റ്റിൽ ഇത് തയ്യാറാകും. ഈ വർഷം ഡിസംബറോടെ പരീക്ഷണങ്ങൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്”. മന്ത്രി അറിയിച്ചു.
കോട്ടയം: കനത്തമഴയെ തുടർന്ന് മൂവാറ്റുപുഴയ്ക്കടുത്ത് എം.സി.റോഡിൽ ഉണ്ടായ ഗർത്തം കോൺക്രീറ്റ് ചെയ്ത് അടയ്ക്കുന്ന ജോലികൾ പുരോഗമിക്കുകന്നു. കച്ചേരിത്താഴത്തെ വലിയ പാലത്തിന് സമീപം അപ്രോച്ച് റോഡിൽ രൂപപ്പെട്ട വലിയ ഗർത്തമാണ് അടയ്ക്കുന്നത്. കുഴിയിൽ കോൺക്രീറ്റ് മിശ്രിതം നിറയ്ക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. പ്രദേശത്തെ വലിയ ഗതാഗതക്കുരുക്ക് എത്രയും വേഗം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. നേരത്തെ ഇവിടെ നിന്ന് മണ്ണ് നീക്കി പരിശോധിച്ചിരുന്നു. ഇളകിയ മണ്ണ് നീക്കം ചെയ്ത് ഒന്നര ഇഞ്ച് മെറ്റല്‍ കോൺക്രീറ്റ് ചെയ്ത് കുഴിയിൽ ഇട്ട് ശരിയാക്കുക എന്നതാണ് ആദ്യ ഘട്ടം. പൊതുമരാമത്ത് വകുപ്പിലെ മുതിർന്ന എഞ്ചിനീയർമാർ സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് ഈ താൽക്കാലിക പരിഹാരമായത്. ഗർത്തം കണ്ടെത്തിയതിനെ തുടർന്ന് ഈ റൂട്ടിൽ ഗതാഗതം നിയന്ത്രിച്ചിരുന്നു. എം.സി. റോഡിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നായതിനാൽ മൂവാറ്റുപുഴ ഭാഗത്ത് കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കുണ്ടായി. അതിനാൽ, പ്രശ്നത്തിന് ഉടനടി പരിഹാരം കണ്ടെത്താൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. കുഴി വീണ്ടും രൂപപ്പെടുമോ എന്നും പരിശോധിക്കുന്നുണ്ട്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒരു മണിക്കൂർ ഇടവിട്ട് പരിശോധന നടത്താൻ നിർദേശം. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 134.80 അടിയാണ്. നിലവിലെ റൂൾ കർവ് 137.40 അടിയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി-മുല്ലപ്പെരിയാർ ഡാമുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരുന്നു. മുല്ലപ്പെരിയാറിൽ ജലവിഭവ വകുപ്പ് അതീവ ജാഗ്രതയിലാണ്. നിലവിൽ 134.75 അടി വെള്ളമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്. ഇന്നത്തെ റൂൾ കർവ് 137.15 അടിയാണ്. ഓഗസ്റ്റ് 10ന് ഇത് 137.5 അടിയായി ഉയരും. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഓരോ മണിക്കൂറിലും ജലനിരപ്പ് പരിശോധിക്കുന്നുണ്ട്. ഒറ്റ ദിവസം കൊണ്ട് ജലനിരപ്പ് 2-3 അടി ഉയരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്താനാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. പെരിയാറിന്‍റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ ഇന്നലെ വരെ ഇത് 2374.52 അടിയായിരുന്നു. നിലവിൽ ഡാമിന്‍റെ ആകെ സംഭരണ…
ഓസ്ട്രേലിയ: വിക്ടോറിയ ബാൻഡ്സ് ലീഗ് 2022 ജൂനിയർ കിറ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയത് കേരളത്തിൽ നിന്നുള്ള ആദിത്യ കൃഷ്ണ മൂർത്തി . പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യ . ഓസ്ട്രേലിയൻ ബാൻഡ്സ് ലീഗ് സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ ആണ് വിജയം സ്വന്തമാക്കിയത് . തിരുവനന്തപുരം സ്വദേശികളായ കൃഷ്ണമൂർത്തി വേണുഗോപാലിന്‍റെയും ജയശ്രീ ലീലയുടെയും മകനായ ആദിത്യ മൂന്ന് ഇംഗ്ലീഷ് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിഭാഗത്തിന് യഥാർത്ഥ ശിവസേനയാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗത്തിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായപ്പോഴാണ് കപിൽ സിബലിന്‍റെ പരാമർശം. ഏക്നാഥ് ഷിൻഡെ വിഭാഗവും മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പക്ഷവും രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ഹർജികൾ സമർപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ജെൻഡർ ന്യൂട്രൽ യൂണിഫോമിനെക്കുറിച്ച്, ഡോ. എം. കെ മുനീറിന്റെ പരാമര്‍ശങ്ങള്‍ക്കിടെയിൽ വസ്ത്രസ്വാതന്ത്ര്യത്തെ കുറിച്ച് എം.എം അക്ബറിന്റെ ലേഖനം. ‘ജെന്‍ഡര്‍ ന്യൂട്രല്‍ എതിര്‍പ്പെന്തുകൊണ്ട്’ തലക്കെട്ടോടെയാണ് ചന്ദ്രിക ദിനപ്പത്രത്തിൽ വന്ന ലേഖനത്തിൽ ഇസ്ലാമിക പ്രബോധകനും പ്രഭാഷകനുമായ എംഎം അക്ബര്‍ നിലപാട് വ്യക്തമാക്കിയത്. ലേഖനത്തിന്‍റെ പൂർണ്ണരൂപം; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെക്കുറിച്ച ഡോ: എം. കെ. മുനീറിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുകയാണല്ലോ. വിദ്യാര്‍ത്ഥികളുടെ വസ്ത്രസ്വാതന്ത്ര്യത്തിനെതിരെയുള്ള എതിര്‍പ്പയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ പലരും വളച്ചൊടിക്കുന്നത്. ആറാം നൂറ്റാണ്ടിലെ മാനസികാവസ്ഥ വെച്ചുകൊണ്ടുള്ളതാണ് ഇത്തരം പരാമര്‍ശങ്ങള്‍ എന്ന് പ്രാസ്താവിക്കുന്നതോടെ മതത്തെ പ്രതിക്കൂട്ടിലാക്കാമെന്ന് കരുതുന്നവരുമുണ്ട്. വിഷയത്തിന്റെ കാതല്‍ കാണാതെയുള്ളതാണ് ഇത്തരം പ്രതികരണങ്ങള്‍. ജെന്‍ഡര്‍ന്യൂട്രല്‍ യൂണിഫോമിനോട് ഉയരുന്ന എതിര്‍പ്പ് ഏതെങ്കിലും ഒരു വസ്ത്രത്തോടുള്ള എതിര്‍പ്പല്ല; പെണ്ണ് പാന്റുടുക്കുന്നതും പുരുഷന്‍ പാവാടയിടുന്നതും ഉള്‍ക്കൊള്ളാന്‍ സമൂഹത്തില്‍ ചിലര്‍ക്ക് കഴിയാത്തതാണ് ആണ്‍- പെണ്‍ ഭേദമില്ലാത്ത യൂണിഫോം അടിച്ചേല്‍പ്പിക്കുന്നതിനോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് എന്ന വിലയിരുത്തല്‍ വിഷയത്തിന്റെ മര്‍മ്മം കാണാതെയുള്ളതാണ്.
ജമ്മുകശ്മീർ: ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിട്ട് ഓഗസ്റ്റ് 5 ന് മൂന്ന് വർഷം തികയുന്നു. അതിനുശേഷം കശ്മീർ താഴ്വരയിലെ സ്ഥിതിഗതികൾ ഒരേ സമയം മെച്ചപ്പെടുകയും മോശമാവുകയും ചെയ്തു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ വൻ തോതിൽ കശ്മീരിലേക്ക് എത്തുകയും അതുവഴി ഈ മേഖലയിൽ വലിയ സാമ്പത്തിക കുതിച്ചുചാട്ടം ഉണ്ടാക്കുകയും ചെയ്തതാണ് ഈ പുരോഗതിക്ക് കാരണം. അതേസമയം, കശ്മീരി മുസ്ലീങ്ങളോടുള്ള അന്യവത്കരണത്തിന്റെ കഥകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കശ്മീരിലെ നിലവിലെ അവസ്ഥയുടെ പ്രശ്നം മാറ്റിനിർത്തിയാൽ, ആർട്ടിക്കിൾ 370 റദ്ദാക്കിയത് നമ്മെ എന്ത് പാഠങ്ങളാണ് പഠിപ്പിച്ചത്? നിയമത്തിൽ പഴുതുകൾ കണ്ടെത്തിയതിനെ തുടർന്ന് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി നാണക്കേട് മൂലം റദ്ദാക്കിയെന്ന കാര്യം നാം വിസ്മരിക്കരുത്. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി വിഭജിക്കാനുള്ള ‘സമ്മതം’ രാഷ്ട്രപതി ഭരണത്തിന് കീഴിലായിരുന്നപ്പോഴാണ് ലഭിച്ചത്. അതും കേന്ദ്രം നിയമിച്ച ഗവർണറെ ‘സംസ്ഥാന’മായി പരിഗണിച്ച് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അനുമതി സർക്കാർ…
ബെംഗളുരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി പ്രധാനമന്ത്രിയാകുമെന്ന പ്രവചനവുമായി ലിംഗായത്ത് പുരോഹിതന്‍. രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠത്തില്‍ സന്യാസിമാരെ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്താണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് മുഖ്യപുരോഹിതന്‍ പറഞ്ഞ് അനുഗ്രഹിച്ചതെന്നാണ് റിപ്പോർട്ട്. ‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും.’ ഹവേരി ഹൊസമുട്ട് സ്വാമി തന്റെ പ്രസംഗത്തില്‍ പറഞ്ഞു, ഈ സമയം സ്ഥാപനത്തിന്റെ പ്രസിഡന്റായ ശ്രീ ശിവമൂര്‍ത്തി മുരുഘാ ശരണരു ഇടപെട്ട് മഠം സന്ദര്‍ശിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടും എന്ന് കൂട്ടിച്ചേര്‍ത്തു
തിരുവനന്തപുരം: ആൻഡമാനിലെ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ വി.ഡി സവർക്കറുടെ പേര് . സി.പി.എം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് പരാമർശിച്ചത്. “കുപ്രസിദ്ധമായ ആൻഡമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികൾ. ഈ ധീരരായ യോദ്ധാക്കളിൽ 80 ശതമാനവും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടവരാണ്,” പോസ്റ്റിൽ പറയുന്നു. പോസ്റ്റിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. 1909 മുതൽ 1921 വരെ ജയിലിൽ കിടന്ന സമരനേതാക്കളുടെ പട്ടികയിലാണ് സവർക്കറുടെ പേര് . അതേസമയം ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. “സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ സവർക്കറെ ഉൾപ്പെടുത്തിയ ഔദാര്യത്തിൻ നമോവാകം . വെള്ളക്കാരനായ സായിപ്പിന്‍റെ കൈയിൽ നിന്ന് കറുത്ത സായിപ്പിന്‍റെ കൈയിലേക്കുള്ള അധികാര കൈമാറ്റം മാത്രമായിരുന്നു 1947 ൽ . ത്രിവർണ്ണപതാക വലിച്ച് കരിങ്കൊടി ഉയർത്തിയ 15 വർഷത്തെ ചരിത്രം ഓർക്കുന്നത് നല്ലതാണ്. എഴുപത്തഞ്ചു വർഷങ്ങൾക്കു ശേഷം, തെറ്റ് തിരിച്ചറിഞ്ഞ് പ്രായശ്ചിത്തം ചെയ്യുന്നതാണ്…
