- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
ന്യൂഡൽഹി: കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിന്‍റെ ആസ്ഥാനത്ത് ഇഡി നടത്തിയ റെയ്ഡിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്നലെ രാവിലെ പാർലമെന്‍റിൽ നടന്ന യോഗത്തിൽ പാർട്ടി എംപിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ ഗാന്ധി. “നാഷണൽ ഹെറാൾഡിന്‍റെ പാരമ്പര്യം നിങ്ങൾക്കറിയില്ലേ? ജവഹർലാൽ നെഹ്റു സ്ഥാപിച്ച പത്രമായിരുന്നു അത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പത്രത്തിന്‍റെ ആസ്ഥാനത്താണ് ഇഡി സംഘം എത്തിയത്. ബ്രിട്ടീഷുകാർ പോലും ചെയ്യാത്ത കാര്യമാണിത്. പാർലമെന്‍റിൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കണം,” അവർ പറഞ്ഞു. നാഷണൽ ഹെറാൾഡിന്‍റെ ആസ്ഥാനം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ച സീൽ ചെയ്തു. തൊട്ടുപിന്നാലെ പാർട്ടി ആസ്ഥാനത്തിന് മുന്നിലും സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വീടുകൾ സ്ഥിതി ചെയ്യുന്ന റോഡുകളിലും പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. നേതാക്കളും പ്രവർത്തകരും ആസ്ഥാനത്തേക്ക് ഓടിയെത്തി. രണ്ടര മണിക്കൂറിന് ശേഷം രാത്രി ഏഴരയോടെയാണ് ബാരിക്കേഡുകൾ നീക്കിയത്. കോൺഗ്രസിനെ നിശബ്ദരാക്കാൻ കഴിയില്ലെന്നും കേന്ദ്രത്തിന്‍റെ നീക്കം വിനാശകാലത്തെ വിപരീത ബുദ്ധിയാണെന്നും പാർട്ടി ജനറൽ സെക്രട്ടറി…
ഭാരതി എയർടെൽ ഈ മാസം തന്നെ രാജ്യത്ത് 5 ജി സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നോക്കിയ, എറിക്സൺ, സാംസങ് തുടങ്ങിയ ടെക്നോളജി സേവന ദാതാക്കളുമായി കമ്പനി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലാണ് 5ജി സേവനം ആദ്യം ആരംഭിക്കുക. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചായിരിക്കും പ്രഖ്യാപനം. 3.5 ജിഗാഹെർട്സ്, 26 ജിഗാഹെർട്സ് ബാൻഡുകൾക്കായി 43,084 കോടി രൂപയാണ് എയർടെൽ മുടക്കുന്നത്. 24,740 മെഗാഹെർട്സിനായി 88,078 കോടി രൂപ മുടക്കിയ റിലയൻസ് ജിയോയാണ് ലേലത്തിൽ ഒന്നാമതെത്തിയത്.
കൊച്ചി: വൈകി അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ വിജ്ഞാപനവുമായി എറണാകുളം ജില്ലാ കളക്ടർ രേണു രാജ്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടതില്ല. സ്കൂളുകളിൽ എത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും രേണു രാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഭൂരിഭാഗം സ്കൂളുകളിലും വിദ്യാർത്ഥികൾ എത്തിയതിന് പിന്നാലെ അവധി പ്രഖ്യാപിച്ചതിനെതിരെ കളക്ടറുടെ പേജിൽ വലിയ വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഇന്നലെ മുതൽ കളക്ടറുടെ പേജിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അഭ്യർത്ഥിച്ചിട്ടും ഇന്ന് രാവിലെ 8.25 നാണ് അവധി പ്രഖ്യാപിച്ചത്. അപ്പോഴേക്കും കുട്ടികൾ സ്കൂളിൽ എത്തിയിരുന്നു. അതിനാൽ, ഫലത്തിൽ അവധി പ്രഖ്യാപിക്കുന്നതിന്‍റെ പ്രയോജനം വിദ്യാർത്ഥികൾക്ക് ലഭിക്കാത്തതിൽ രക്ഷിതാക്കൾ അസ്വസ്ഥരാണ്. കുട്ടികളെ സ്‌കൂളില്‍ അയച്ച ശേഷം ഓഫിസുകളിലേക്കു പോയ മാതാപിതാക്കള്‍ മക്കളെ എങ്ങനെ വീടുകളിലേക്കു തിരിച്ചെത്തിക്കുമെന്നറിയാതെ ഇരിക്കുകയായിരുന്നു.
യോഗത്തിലേക്ക് വിളിച്ചില്ല: രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയോട് മാപ്പ് പറഞ്ഞ് അനുരാഗ് ഠാക്കൂര്‍
ദില്ലി: സിപിഎം അംഗം ജോൺ ബ്രിട്ടാസിനോട് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ പരസ്യമായി ക്ഷമാപണം നടത്തി. മലയാള മാധ്യമങ്ങളുടെ തലവൻമാരുമായി നടത്തിയ കൂടിക്കാഴ്ചയിലേക്ക് തന്നെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന ജോൺ ബ്രിട്ടാസിന്‍റെ പരാമർശത്തിന് പിന്നാലെയാണ് അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ പരസ്യമായി ക്ഷമാപണം നടത്തിയത്. ഒരു വിഭാഗം മാധ്യമങ്ങളുടെ പ്രതിനിധികളെ മാത്രമാണ് മലയാള മാധ്യമ സ്ഥാപന മേധാവികളുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലേക്ക് ക്ഷണിച്ചതെന്ന് ജോണ്‍ ബ്രിട്ടാസ് സഭയില്‍ വ്യക്തമാക്കി. ഇത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബി ജെ പി അനുകൂല നിലപാടില്ലാത്ത മാധ്യമങ്ങളെ കൂടിക്കാഴ്ചയില്‍ നിന്ന് ഒഴിവാക്കിയിരുന്നു എന്ന വിമര്‍ശനവുമുയര്‍ന്നിരുന്നു. കൈരളി ടി വിയുടെ ചീഫ് എഡിറ്റർ & എം ഡി എന്നതിനൊപ്പം തന്നെ ഐ.ടി. ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കൂടിയാണ് താൻ. ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളുടെ പ്രധാനപ്പെട്ട സംഘടനയായ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷനിലെ ബോര്‍ഡ് അംഗവുമാണ്. ഇത്തരത്തിൽ ഉള്ള ഒരു കൂടിക്കാഴ്ചയില്‍ എന്നെ…
രാജ്യത്ത് 19893 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം 44087037 ആയി. 53 മരണങ്ങൾ കൂടി പുതുതായി രേഖപ്പെടുത്തിയതോടെ മരണസംഖ്യ 526530 ആയി.
ദിവസവരുമാനത്തിൽ നിന്ന് ശമ്പളം നൽകിയതോടെ കെ.എസ്.ആർ.ടി.സിയിൽ ഡീസൽ വിതരണം നിലച്ചു. എണ്ണക്കമ്പനികൾക്കുള്ള പേയ്മെന്‍റുകൾ നിലച്ചതാണ് ഡീസൽ വിതരണത്തെ സാരമായി ബാധിച്ചത്. ഇന്ധനത്തിന്‍റെ അഭാവം മൂലം വടക്കൻ, മധ്യ മേഖലകളിൽ ബുധനാഴ്ച 250 ബസുകളാണ് റദ്ദാക്കിയത്. ഡീസലിൻ ക്ഷാമമുണ്ടെങ്കിൽ വരുമാനമില്ലാത്ത റൂട്ടുകൾ റദ്ദാക്കാനാണ് നിർദേശം. മഴയും പ്രകൃതിക്ഷോഭവും കാരണം ദൈനംദിന വരുമാനത്തിലും കുറവുണ്ടായി. ചൊവ്വാഴ്ചത്തെ വരുമാനം 4.6 കോടി രൂപയായിരുന്നു. ബാങ്ക് ഓവർ ഡ്രാഫ്റ്റായി ലഭിച്ച 50 കോടി രൂപയ്ക്ക് ശേഷം, ബാക്കി ശമ്പളം ദൈനംദിന വരുമാനത്തിൽ നിന്നാണ് നൽകിയത്. കഴിഞ്ഞ മൂന്ന് ദിവസമായി എണ്ണക്കമ്പനികൾക്ക് പണം നൽകിയിട്ടില്ല. 10 കോടി രൂപയുടെ കുടിശ്ശികയുണ്ട്. അടിയന്തര സഹായമായി 20 കോടി രൂപ സർക്കാരിൽ നിന്ന് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. സ്ഥാപനം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ജൂണിലെ ശമ്പളം പൂർണമായി നൽകിയിട്ടില്ല. മെക്കാനിക്കൽ, മിനിസ്റ്റീരിയൽ ജീവനക്കാരുടെ ശമ്പളം ജില്ല തിരിച്ചാണ് നൽകുന്നത്. രണ്ട് ജില്ലകളിലെ ശമ്പളം ഇനിയും നൽകാനുണ്ട്. ഇതിനുശേഷം ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും ശമ്പളം…
പൊലീസ് ക്വാട്ടേഴ്സിനുള്ള പണം വില്ല പണിയാൻ ഉപയോഗിച്ചു; ബെഹ്റയ്ക്ക് സര്‍ക്കാരിന്റ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം: ലോക്നാഥ് ബെഹ്റ ഡി.ജി.പിയായിരിക്കെ പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സിനുള്ള ഫണ്ട് വകമാറ്റി വില്ലകളും ഓഫീസുകളും നിർമ്മിച്ച നടപടി സർക്കാർ സാധൂകരിച്ചു. ജൂലൈ 27ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് 4.33 കോടി രൂപ വകമാറ്റിയ നടപടി സാധൂകരിച്ചതായി തീരുമാനിച്ചത്. ചട്ടപ്രകാരമുളള അനുമതിയില്ലാതെ ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്ന കർശന നിർദ്ദേശങ്ങളോടെയാണ് സർക്കാർ ഉത്തരവിറക്കിയത്. പൊലീസ് വകുപ്പിന്‍റെ ആധുനികവൽക്കരണ പദ്ധതി പ്രകാരം പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിക്കുന്നതിനാണ് പണം അനുവദിച്ചത്. എന്നാൽ അനുവദിച്ച 4.33 കോടി രൂപ സർക്കാരിന്റെ അനുമതിയില്ലാതെ വകമാറ്റി. ക്വാർട്ടേഴ്സിന് പകരം തിരുവനന്തപുരം വഴുതക്കാട്, ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കായി കൂറ്റൻ വില്ലകളാണ് നിർമിച്ചത്. ഡി.ജി.പിയായിരുന്ന ബെഹ്റ ഇതിൽ ഒരു വില്ലയിലാണ് താമസിച്ചിരുന്നത്.
തിരുവനന്തപുരം: നടി മാലാ പാർവതിയുടെ അമ്മ കെ.ലളിത അന്തരിച്ചു. ഇന്ന് രാവിലെ പട്ടത്തെ എസ് യു ടി ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈ 12 മുതൽ കരളിലെ ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ മാലാ പാർവതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ന്യൂഡല്‍ഹി: കുരങ്ങുപനി വ്യാപനം തടയുന്നതിനായി ആരോഗ്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗിയുമായുള്ള അടുത്ത സമ്പർക്കം, ശരീരസ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ടുള്ള സമ്പര്‍ക്കം, രോഗി ഉപയോഗിക്കുന്ന വസ്തുക്കളുമായി പരോക്ഷ സമ്പർക്കം എന്നിവയിലൂടെ രോഗം പകരാനുള്ള സാധ്യതയുണ്ട്, ഇത് ഒഴിവാക്കണം. രോഗവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തരുതെന്നും മന്ത്രാലയം വ്യക്തമാക്കി. കുരങ്ങുപനിക്ക് വാക്സിൻ വികസിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാല ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തി.
പത്തനംതിട്ട: ആറൻമുള വള്ളസദ്യ ഇന്ന് തുടങ്ങും. കൊവിഡ് മഹാമാരി സൃഷ്ടിച്ച രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തവണ വള്ളസദ്യ പുനരാരംഭിക്കുന്നത്. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ക്ഷേത്രക്കടവിനോട് അടുക്കുന്ന പള്ളിയോടങ്ങൾക്ക് ജില്ലാ ഭരണകൂടം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത 67 ദിവസം 52 പള്ളിയോടക്കരകളിലും വള്ളസദ്യയുടെ കാലമാണ്. വഞ്ചിപ്പാട്ടിന്‍റെ താളം തെറ്റിച്ച കൊവിഡ് കാലത്തെ മറന്ന് ആറൻമുള പാർത്ഥസാരഥിയുടെ മണ്ണിൽ ഇന്ന് വള്ളസദ്യ സീസൺ വീണ്ടും ആരംഭിക്കുന്നു. 52 കരകളുടെ അധിപനായ ആറൻമുള പാർഥസാരഥിക്ക് മുന്നിൽ വഞ്ചിപ്പാട്ട് അടുത്ത 67 ദിവസം നിർത്താതെ മുഴങ്ങും. രുചിയാൽ സമ്പന്നമായ ആറൻമുളയിലെ 64 വിഭവങ്ങൾ പാട്ടിനൊപ്പം ഇലയിലെത്തും, ഉപ്പിലിട്ടത് തൊട്ട് അഞ്ച് തരം പായസം വരെ നീളുന്ന സദ്യ. ഇലയിൽ വിളമ്പുന്ന 44 വിഭവങ്ങൾക്ക് പുറമേ, തുഴക്കാർ പാടുകയും ചോദിക്കുകയും ചെയ്യുന്ന 20 വിഭവങ്ങളും രുചിയുടെ അളവ് വർദ്ധിപ്പിക്കുന്നു. ആചാരാനുഷ്ഠാനങ്ങളിൽ യാതൊരു വ്യത്യാസവുമില്ലാതെ നടത്തുന്ന വള്ളസദ്യയിൽ പങ്കെടുക്കാൻ വിവിധ കരപ്രതിനിധികൾ എല്ലാ ദിവസവും എത്തും. ഇന്ന് ഏഴ്…
