- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
Author: News Desk
കാൾ മാക്സ്, ഏംഗൽസ്, ലെനിൻ എന്നിവർക്കെതിരെ വിവാദ പരാമർശം നടത്തിയ മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനെതിരെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ. സിപിഎം പറഞ്ഞാൽ മുനീറിന്റെ ഓഫീസ് ഇടിച്ചുനിരത്തുമെന്നും പൊലീസിനെ ഭയന്നല്ല ചെയ്യാത്തതെന്നും ഡി.വൈ.എഫ്.ഐ നേതാവ് മഹ്റൂഫ് പറഞ്ഞു. കാൾ മാക്സ്, ഏംഗൽസ് എന്നിവരുടെ പേര് പറയാൻ പോലും എം.കെ മുനീറിന് അർഹതയില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാവ് പറഞ്ഞു. സഹായികളില്ലാതെ നേരെ നിൽക്കാൻ ആരോഗ്യമില്ലാത്ത നേതാവാണ് മുനീറെന്നും മഹ്റൂഫ് വിമർശിച്ചു. ‘മതം, മാർക്സിസം, നാസ്തികത’ എന്ന വിഷയത്തിൽ എം.എസ്.എഫിന്‍റെ നേതൃത്വത്തിലുള്ള ‘വേര്’ കാമ്പയിന്‍റെ സംസ്ഥാനതല സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുനീർ. “മാർക്സിനെപ്പോലെ വൃത്തിഹീനനായ മറ്റൊരു മനുഷ്യനും ലോകത്തുണ്ടാവില്ല. കുളിക്കുകയോ പല്ലുതേയ്ക്കുകയോ ചെയ്യില്ലായിരുന്നു. ഭാര്യയെ കൂടാതെ വീട്ടുജോലിക്കാരിയുമായും ബന്ധമുണ്ടായിരുന്നു. വേലക്കാരിയുടെ മകൻ അടുക്കളയിലൂടെയാണ് അമ്മയെ കാണാൻ വന്നത്. മാർക്സ് മദ്യത്തിന് അടിമയായിരുന്നു. മാർക്സും ഏംഗൽസും ലെനിനും എല്ലാം കോഴികളായിരുന്നു,” മുനീർ പറഞ്ഞു.
തിരുവനന്തപുരം: മഴ കുറഞ്ഞതിനെ തുടർന്ന് കേരളത്തിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. ഇടുക്കി, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ചൊവ്വാഴ്ച വരെ കേരളത്തിൽ പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര, തീരദേശ മേഖലകളിൽ ജാഗ്രത തുടരും. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ഇടുക്കി ഡാം ഇന്ന് വൈകുന്നേരത്തോടെ തുറക്കാൻ സാധ്യതയുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ 10 ഷട്ടറുകൾ ഇന്നലെ തുറന്നു. ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ചെറുതോണിയിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ ഡാമിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 അടിയിലേറെയാണ്. കഴിഞ്ഞ വർഷം മൂന്ന് തവണയാണ് ഡാം തുറന്നത്. ഇന്നലെ രാത്രി ഏഴ് മണിയോടെ ജലനിരപ്പ് 2381.54 അടിയിലെത്തി. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. തൃശൂരിലെ പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: മുൻ ധനമന്ത്രി ടി.എം തോമസ് ഐസക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരായേക്കില്ല. പകരം നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ ഇഡിക്ക് വിശദമായ മറുപടി രേഖാമൂലം നൽകും. ചോദ്യം ചെയ്യലിന് ഹാജരായാൽ മുഖ്യമന്ത്രിയുടെ കാര്യത്തിലും ഇ.ഡി സമാനമായ നീക്കം നടത്തുമോയെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. ഈ സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിക്കാനുള്ള നീക്കം. കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമലംഘനമുണ്ടെന്നാണ് ഇഡിയുടെ വാദം. 11ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് തോമസ് ഐസക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്നാണ് നിലവിലെ തീരുമാനം. പകരം തന്‍റെ നിലപാട് വിശദീകരിച്ച് തോമസ് ഐസക് ഇ.ഡിക്ക് വിശദമായ മറുപടി നൽകും. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്ന് ഇഡിക്ക് ലഭിച്ച അനുകൂല വിധി കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ മാത്രമേ ബാധകമാകൂവെന്നാണ് നിയമോപദേശം ലഭിച്ചത്. കിഫ്ബിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. ഇതുമായി…
വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; പൊതുതാല്പര്യഹര്ജിയെ എതിര്‍ത്ത് എന്‍ടിഎ
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പൊതുതാൽപര്യ ഹർജിയെ എതിർത്ത് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഹൈക്കോടതിയിൽ. നീറ്റ് പരീക്ഷയ്ക്ക് പൊതുമാനദണ്ഡം ആവശ്യപ്പെട്ടുള്ള ഹർജിയെയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി എതിർത്തത്. നിലവിൽ പരീക്ഷ എഴുതാൻ പൊതുവായ മാനദണ്ഡമുണ്ടെന്ന് എൻടിഎ പറഞ്ഞു. പൊതുതാൽപര്യ ഹർജി തള്ളണമെന്നും ആവശ്യപ്പെട്ടു. വാദം പൂർത്തിയായതോടെ ഹർജിയിൽ വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. കൊല്ലം ആയൂരിൽ പരീക്ഷയെഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അധികൃതർ അഴിപ്പിച്ചെന്ന് ആരോപിച്ച്, അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കമ്മീഷൻ അംഗം ബീന കുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് മുതൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ. നിലവിൽ വിചാരണ നടത്തുന്ന പ്രത്യേക സി.ബി.ഐ ജഡ്ജിയായിരുന്ന ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകുകയും സെഷൻസ് ജഡ്ജിയാക്കുകയും ചെയ്തതിന് പിന്നാലെയാണ് കോടതിയുടെ മാറ്റം. കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും അനുവദിച്ചില്ല. കേസിൽ തുടരന്വേഷണത്തിന് ശേഷം സമർപ്പിച്ച കുറ്റപത്രത്തിന്‍റെ പകർപ്പ് ഇന്ന് പ്രതികൾക്ക് കൈമാറിയേക്കും. അതിജീവിതയുടെ ആവശ്യപ്രകാരം വനിതാ ജഡ്ജിയുടെ മേൽനോട്ടത്തിലായിരുന്നു കേസിന്‍റെ വിചാരണ. വിചാരണക്കോടതിക്കെതിരെ ആരോപണമുന്നയിച്ചതിന് നടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്ന് നടിയുടെ അഭിഭാഷക വ്യക്തമാക്കി.
മുംബൈ: ഇന്ത്യയിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ വൈദ്യുതി, വെള്ളം, ഫോൺ മുതലായവയുടെ ബിൽ തുക പ്രവാസികൾക്കും ഇനി ഓൺലൈനായി അടയ്ക്കാം. നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷന് കീഴിലുള്ള ഭാരത് ബിൽ പേയ്മെന്‍റ് സിസ്റ്റം (ബിബിപിഎസ്) പ്രവർത്തനക്ഷമമാകുന്ന സാഹചര്യത്തിലാണിത്. ഇത് ഉടൻ നടപ്പാക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
ഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. രാജ്യത്തിൻ്റെ പുതിയ ഉപരാഷ്ട്രപതിയെ പാർലമെന്‍റ് അംഗങ്ങൾ ഇന്ന് തിരഞ്ഞെടുക്കും. എൻഡിഎയുടെ ജഗദീപ് ധൻകർ, പ്രതിപക്ഷ മുന്നണിയുടെ മാർഗരറ്റ് ആൽവ എന്നിവരാണ് സ്ഥാനാർത്ഥികൾ. ധൻകർ ഇതിനകം വിജയമുറപ്പിച്ചുകഴിഞ്ഞു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പാർലമെന്‍റ് മന്ദിരത്തിലാണ് വോട്ടെടുപ്പ് നടക്കുക. ലോക്സഭയിലും രാജ്യസഭയിലുമായി ആകെ 788 അംഗങ്ങളാണ് വോട്ടർമാർ. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. ഉപരാഷ്ട്രപതിയാണ് രാജ്യസഭാ ചെയർപേഴ്സൺ. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്‍റെ കാലാവധി ഈ മാസം 10ന് അവസാനിക്കും. ബിഎസ്പി, വൈഎസ്ആർസി, ബിജെഡി തുടങ്ങിയ എൻ.ഡി.എ ഇതര പാർട്ടികളുടെ പിന്തുണ ജഗ്ദീപ് ധൻകറിനുണ്ട്. ലോക്സഭയിലും രാജ്യസഭയിലും 36 എംപിമാരുള്ള തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് മാർഗരറ്റ് ആൽവയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.
ന്യൂ ഡൽഹി: കോവിഡ്-19 നെതിരെ ‘കൊറേണില്‍’ എന്ന മരുന്ന് നിർമ്മിച്ച് വിൽപ്പന നടത്തിയതിന് കമ്പനിയുടെ വിശദീകരണം സ്വീകരിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ബാബാ രാംദേവിന്‍റെ പതഞ്ജലിയാണ് ഇത്തരമൊരു മരുന്ന് വിപണിയുമായി എത്തിയത്. ബാബാ രാംദേവിന്‍റെ പതഞ്ജലി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും കൊറോണിൽ വിൽപ്പനയ്ക്കിടെ അലോപ്പതിക്കും ഡോക്ടർമാർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ച് ഡോക്ടർമാരുടെ സംഘടനകൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ന്യൂഡൽഹി: കറുത്ത വസ്ത്രം ധരിച്ച് കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രതിഷേധം രാമക്ഷേത്ര വിരുദ്ധ സന്ദേശമാണ് നൽകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തി രണ്ട് വർഷം പൂർത്തിയാക്കിയ ദിവസമാണ് കോൺഗ്രസ് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് അമിത് ഷാ പറഞ്ഞു. 2020 ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്തറക്കല്ലിട്ടത്. എന്തിനാണ് എല്ലാ ദിവസവും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്? കോൺഗ്രസിന് ഗൂഢതാൽപര്യങ്ങളുണ്ട്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ആരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല. റെയ്ഡുകളൊന്നും നടന്നിട്ടില്ല. പിന്നെന്തിനാണ് പ്രതിഷേധം നടന്നതെന്ന് മനസ്സിലാകുന്നില്ല. 550 വർഷം പഴക്കമുള്ള പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തി, രാമജൻമഭൂമിക്ക് നരേന്ദ്ര മോദി തറക്കല്ലിട്ട ദിവസമാണത്. കോൺഗ്രസിന്‍റെ പ്രീണന നയം രാജ്യത്തിനും കോൺഗ്രസിനും നല്ലതല്ല. അമിത് ഷാ പറഞ്ഞു. വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വർദ്ധനവ് എന്നിവയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഡൽഹിയിൽ ‘ചലോ രാഷ്ട്രപതി ഭവൻ’ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ അറസ്റ്റിലായിരുന്നു. പാർലമെന്‍റിൽ…
ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ ഗുസ്തിയിൽ, 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ അൻഷു മാലിക് വെള്ളി മെഡൽ നേടി. ഫൈനലിൽ സ്വർണം നേടാൻ ഉറച്ച് ഇറങ്ങിയ അൻഷു തോൽവിയോടെ വെള്ളി മെഡൽ ഉറപ്പിച്ചു. നൈജീരിയയുടെ ഒഡുനായോ ഫോളാസേഡ് അഡേകുയോറോയെയാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. 6-4 എന്ന സ്കോറിനാണ് നൈജീരിയൻ താരം വിജയിച്ചത്. മത്സരത്തിന്‍റെ തുടക്കം മുതൽ ഒഡുനായോ ആധിപത്യം പുലർത്തിയിരുന്നു. ഒരു ഘട്ടത്തിൽ നൈജീരിയൻ താരം 4-0ന് മുന്നിലെത്തി. എന്നിരുന്നാലും, അൻഷു പിന്നീട് തിരിച്ചടിക്കുകയും വിജയിക്കാൻ ശ്രമിക്കുകയും ചെയ്തു, പക്ഷേ മത്സരത്തിൽ നൈജീരിയൻ താരം ജയം സ്വന്തമാക്കി.