- ഇനി മുതൽ അധിക ഫീസ്, വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ച് കുവൈത്ത്
- ജി.ഒ.പി.ഐ.ഒ. ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ആറിന്
- ദുരന്തമായി ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 12 മരണം, 50 പേർക്ക് പരുക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം
- ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു
Author: News Desk
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ പുള്ളിപ്പുലികൾക്കും കഴുതപ്പുലികൾക്കും റേഡിയോ കോളർ ഘടിപ്പിക്കുന്നു. നമീബിയയിൽ നിന്ന് പുതുതായി വരുന്ന ചീറ്റകളെ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടെത്താനാണ് റേഡിയോ കോളറുകൾ ഘടിപ്പിച്ചിക്കുന്നത്. ഡെറാഡൂണിലെ വേൾഡ് ലെഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹായത്തോടെ 10 പുള്ളിപ്പുലികൾക്കും കഴുതപ്പുലികൾക്കുമാണ് റേഡിയോ കോളറുകൾ ഘടിപ്പിക്കുക. കഴിഞ്ഞ മാസം നമീബിയയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ചീറ്റകളുള്ള രാജ്യം കൂടിയാണ് നമീബിയ. കരാർ പ്രകാരം 10 ചീറ്റകളെ എത്തിക്കും. ഇവ ഈ മാസം 15ന് എത്തും. 1952-ൽ ചീറ്റകളെ രാജ്യത്ത് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചിരുന്നു. അനിയന്ത്രിതമായ വേട്ടയാടലും ആവാസവ്യവസ്ഥയുടെ തകർച്ചയും അവയുടെ വംശനാശത്തിനുള്ള കാരണങ്ങളിൽ ഒന്നായി മാറി. കുനോ ഉദ്യാനത്തിൽ എത്തുന്ന അതിഥിചീറ്റകളോട് ഇപ്പോൾ അവിടെയുള്ള മൃഗങ്ങളുടെ പെരുമാറ്റം എങ്ങനെയായിരിക്കുമെന്നതിൽ ആശങ്കയുണ്ട്. റേഡിയോ കോളർ ഘടിപ്പിക്കുന്നതിലൂടെ ഇവയെ കൃത്യമായി നിരീക്ഷിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.
ന്യൂഡൽഹി: വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എം പി. ഹൈബി ഈഡൻ പാർലമെന്‍റിൽ ഇക്കാര്യം ആവശ്യപ്പെട്ടു. തിരുവനന്തപുരം ലോ കോളേജിൽ കെ.എസ്.യു പ്രവർത്തകയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈ ആവശ്യം ഉന്നയിച്ചത്. ശൂന്യവേളയിൽ ആണ് ഹൈബി ഈഡൻ വിഷയം ഉന്നയിച്ചത്. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനോടായിരുന്നു ഹൈബിയുടെ ചോദ്യം. എന്നാൽ ക്രമസമാധാനം സംബന്ധിച്ച പ്രശ്നം സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. അതിനാൽ ഹൈബിയുടെ അഭ്യർത്ഥന കേരള ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്കും ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും നിർദ്ദേശം നൽകിയതായി നിയമമന്ത്രി പറഞ്ഞു.
നാളെ ചേരാനിരുന്ന കെപിസിസി സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടീവ് യോഗവും പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുള്ള നേതാക്കളുടെ യോഗവും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഓഗസ്റ്റ് 11ലേക്ക് മാറ്റിയതായി കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. ഓഗസ്റ്റ് 9 മുതൽ ആരംഭിക്കേണ്ടിയിരുന്ന ഡി.സി.സി പ്രസിഡന്‍റുമാരുടെ പദയാത്രകളും ഇതേ കാരണത്താൽ ഈ മാസം 13, 14, 15 തീയതികളിലേക്ക് മാറ്റിവെച്ചു. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്രയുടെ കേരളത്തിലെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പിയുടെ അധ്യക്ഷതയിൽ നേതൃയോഗം ചേരുമെന്ന് ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ എന്നിവർ പങ്കെടുക്കുന്ന യോഗത്തില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,…
ഇടുക്കി: ഇടുക്കി ഡാമിൽ ജലനിരപ്പ് 2382.53 അടിയായതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ തുടരുന്നതിനാൽ ഡാമിലെ അധിക ജലം ഇന്ന് തുറന്ന് വിടുമെന്നാണ് റിപ്പോർട്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് കനത്തമഴയായതിനാല്‍ കഴിഞ്ഞ പത്ത് ദിവസമായി ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുകയാണ്. ഒപ്പം മുല്ലപ്പെരിയാര്‍ നിന്നുള്ള അധിക ജലവും എത്തുന്നു. ഇതോടെയാണ് എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരുന്നത്. അധികമുള്ള ജലം ഡാമില്‍ നിന്നും ഒഴുക്കി വിടുന്നതിനായി മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ആകെ ജലസംഭരണ ശേഷിയുടെ 82.89 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. അതേസമയം 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ന്നിട്ടില്ല. 138.05 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ് തൃശൂരിലെ പെരിങ്ങൽക്കുത്ത്, ഷോളയാർ അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. മഴ കുറഞ്ഞതിനെത്തുടർന്നു സംസ്ഥാനത്ത് ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ…
കോഴിക്കോട്: എം കെ മുനീർ എംഎൽഎയുടെ ആരോഗ്യനിലയെ പരിഹസിച്ച് നടത്തിയ പ്രസംഗത്തിന്‍റെ പേരിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്. പ്രസംഗത്തിനെതിരെ പൊലീസിൽ പരാതി നൽകാനാണ് മുസ്ലിം ലീഗിന്‍റെ തീരുമാനം. പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും മുസ്ലിം ലീഗ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. വിഷയത്തിൽ യൂത്ത് ലീഗും കഴിഞ്ഞ ദിവസം കൊടുവള്ളിയിൽ പ്രതിഷേധിച്ചിരുന്നു. ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറിയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗവുമായ ടി മഹ്റൂഫിന്‍റെ പ്രസംഗമാണ് വിവാദമായത്. കോഴിക്കോട് എം.എസ്.എഫ് സംസ്ഥാന ക്യാമ്പിൽ കമ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ എം.കെ മുനീർ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് കൊടുവള്ളി എം.എൽ.എ ഓഫീസിന് മുന്നിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പ്രകടനത്തിലായിരുന്നു ടി മഹ്റൂഫിന്‍റെ വിവാദ പ്രസംഗം. മതം, കമ്യൂണിസം, നാസ്തികത എന്നീ വിഷയങ്ങളിൽ കമ്യൂണിസ്റ്റ് ആചാര്യന്‍മാര്‍ക്കെതിരെയും സർക്കാരിന്റെ ലിംഗസമത്വനയത്തിനെതിരെയും എംഎസ്എഫ് സംസ്ഥാന ക്യാമ്പിൽ മുനീർ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
രക്ഷാബന്ധൻ പ്രമാണിച്ച് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 48 മണിക്കൂർ ആണ് യാത്ര സൗജന്യമാക്കുന്നത്. ഓഗസ്റ്റ് 10 അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 12 അർദ്ധരാത്രി വരെയാണ് സൗജന്യ യാത്ര ലഭ്യമാകുക. രക്ഷാബന്ധൻ അടുത്തിരിക്കെ സംസ്ഥാനത്തെ സ്ത്രീകൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമ്മാനമായാണ് ഈ പ്രഖ്യാപനം. രക്ഷാബന്ധൻ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടെയും സുരക്ഷിതമായ യാത്രയ്ക്കായി ഉത്തർപ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (യുപിഎസ്ടിസി) ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. ‘ആസാദി കാ അമൃത് മഹോത്സവം’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് യോഗിയുടെ പ്രഖ്യാപനം. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആഹ്വാനം ഏറ്റെടുത്താണ് സ്ത്രീകൾക്ക് സൗജന്യങ്ങൾ നൽകാൻ സർക്കാർ തീരുമാനിച്ചത്.
പെരുവണ്ണാമുഴി : പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഇന്ന് ലഭിക്കും. ശരീരത്തിൽ മുറിവുകളുണ്ടെന്നാണ് പ്രാഥമിക വിവരം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കും. അതേസമയം ഇർഷാദിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇർഷാദിന്‍റെ മരണത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. വിദേശത്തുള്ള ഷംനാദും നാസറുമാണ് മരണത്തിന് പിന്നിലെന്നാണ് ഇർഷാദിന്‍റെ ബന്ധുക്കൾ ആരോപിക്കുന്നത്. വിദേശത്തുള്ള പ്രതികളുടെയും കുടുംബാംഗങ്ങൾ സംശയം ഉന്നയിച്ചവരുടെയും വിദേശയാത്രാ വിവരങ്ങളുടെ വിശദാംശങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്. സ്വർണക്കടത്ത് സംഘം ഇർഷാദിനെ അപായപ്പെടുത്തിയെന്നതിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. ഇർഷാദിന്റെ കൈവശം കൊടുത്തുവിട്ട സ്വർണ്ണം തിരികെ വേണമെന്നാവശ്യപ്പെട്ട് നാസർ എന്നയാൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം ദീപക്കിന്‍റേതാണോ എന്ന് അയാളുടെ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ഡിഎൻഎ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം സംസ്കരിച്ചതെന്തിനാണെന്നും ഇർഷാദിന്‍റെ കുടുംബം ചോദിക്കുന്നു.
ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്നും വെട്ടിക്കുറയ്ക്കും. ഡീസൽ ക്ഷാമം കാരണമുള്ള കെ.എസ്.ആർ.ടി.സി സർവീസ് വെട്ടിച്ചുരുക്കൽ ബുധനാഴ്ച വരെ തുടരും. ഇന്ന് ഓർഡിനറി സർവീസുകളിൽ 25 ശതമാനം മാത്രമാണ് നിരത്തിലിറങ്ങുക. അഞ്ഞൂറോളം സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ഡീസൽ പ്രതിസന്ധി ചൊവ്വാഴ്ചയോടെ പരിഹരിക്കാനാകുമെന്ന് സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസൽ ലഭ്യത കുറയാൻ കാരണം. മോശം കാലാവസ്ഥയും വരുമാനം കുറച്ചിട്ടുണ്ട്. ഇതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം സിഎംഡി കൈക്കൊണ്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ദീർഘദൂര സർവീസുകൾ നടത്തും. ഡീസൽ ഉപഭോഗവും കിലോമീറ്റർ ഓപറേഷനും കുറച്ച് മൂന്ന് ദിവസത്തേക്ക് വരുമാനമില്ലാത്ത സർവീസുകൾ പൂർണ്ണമായും ഒഴിവാക്കി ഡീസൽ ക്ഷാമം പരിഹരിക്കാനാണ് കെ.എസ്.ആർ.ടി.സി ശ്രമിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. കോവിഡ് കേസുകളിൽ നേരിയ വർദ്ധനവുണ്ടായ സാഹചര്യത്തിൽ മാസ്കുകളും സാനിറ്റൈസറുകളും ആറ് മാസത്തേക്ക് നിർബന്ധമാക്കിയാണ് ആരോഗ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. എല്ലാ പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും പൊതുജനങ്ങൾക്കും സാമൂഹിക ഒത്തുചേരലുകൾക്കും എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കണം. സ്ഥാപനങ്ങൾ, കടകൾ, തിയേറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ സാനിറ്റൈസർ നൽകണം. ചടങ്ങുകളിൽ സംഘാടകർ നൽകണം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്. ഇന്നലെ സംസ്ഥാനത്ത് 1,113 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കാക്കനാട്: മോട്ടോർ വാഹന വകുപ്പ് രാജ്യവ്യാപകമായി ഉപയോഗിക്കുന്ന ‘വാഹൻ’ വെബ്സൈറ്റിനുള്ളിൽ നുഴഞ്ഞുകയറി വ്യാജ വാഹന രേഖകൾ സൃഷ്ടിക്കുന്നുവെന്ന കണ്ടെത്തൽ കൂടുതൽ അന്വേഷണത്തിനായി സൈബർ പൊലീസിന് കൈമാറും. ഇതിനുള്ള സോഫ്റ്റ് വെയറും സ്പെഷ്യൽ ആപ്പും കേരളത്തിന് പുറത്തുള്ള ഒരു സംഘമാണ് ആവശ്യക്കാർക്ക് നൽകുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇത്തരം സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയ കൂടുതൽ പുക പരിശോധനാ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചാൽ മാത്രമേ മറ്റ് സംസ്ഥാനങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിക്കാനാകൂ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരം സോഫ്റ്റ് വെയർ ഇതിനകം പിടിച്ചെടുത്തിട്ടുണ്ടെങ്കിലും കേരളത്തിൽ ആദ്യമായാണ് ഇത് കണ്ടെത്തുന്നത്. ഉത്തരേന്ത്യൻ ലോബിയെ സംശയിക്കാൻ കാരണമായത് ഹരിയാനയിൽ നിന്നുള്ള ഒരു സ്ത്രീയുടെ പുക പരിശോധനാ കേന്ദ്രത്തിൽ ആണ് ഈ തട്ടിപ്പ് ആദ്യമായി കണ്ടെത്തിയത് എന്നതാണ്. വാഹനം പരിശോധിക്കാതെ പുക സർട്ടിഫിക്കറ്റ് നൽകുന്നത് മുമ്പും പിടികൂടിയിട്ടുണ്ടെങ്കിലും പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റിൽ അപ‍്‍ലോഡ് ചെയ്യുന്നത് അപൂർവമാണ്. ഗതാഗത കമ്മീഷണറുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തുടനീളം പുക…