- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
Author: News Desk
ഇടുക്കി: ഇടുക്കി അണക്കെട്ട് നാളെ തുറക്കും. ജലനിരപ്പ് 2382.88 ആയതിനെ തുടർന്നാണ് തീരുമാനം. രാവിലെ 10ന് തുറക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. എത്ര വെള്ളം തുറന്നുവിടണമെന്ന് തീരുമാനിച്ചിട്ടില്ല. ജലനിരപ്പ് അപ്പർ റൂൾ കർവിലേക്ക് എത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, ഇടുക്കിയിൽ മഴ വീണ്ടും ശക്തമാകുകയാണ്. ഇടുക്കിയിലെ ഹൈറേഞ്ച് പ്രദേശത്ത് പലയിടത്തും ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്. ചെറുതോണി, മുരിക്കാശ്ശേരി, കരിമ്പൻ, ചേലച്ചുവട്, രാജകുമാരി, കട്ടപ്പന, ദേവികുളം എന്നിവിടങ്ങളിൽ ഇടവിട്ട് കനത്ത മഴ ലഭിക്കുന്നു. ഇടുക്കി അണക്കെട്ടിനെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജലനിരപ്പ് കൂടുതലാണ്. റൂൾ കർവിലേക്ക് എത്തിയാലും ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
പട്‌ന: കേന്ദ്രസർക്കാരിന്റെ സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധത്തിന് പിന്നിൽ ഉന്നത മാവോയിസ്റ്റ് നേതാക്കളാണെന്ന് ബിഹാർ പൊലീസ് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് മനശ്യാം ദാസിനെ തെലങ്കാന പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. അറസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ലഖിസരായിൽ ട്രെയിൻ കത്തിച്ചതിന് പിന്നിൽ തന്‍റെ പങ്ക് മാവോയിസ്റ്റ് നേതാവ് സമ്മതിച്ചിട്ടുണ്ട്. മാവോയിസ്റ്റ് നേതാക്കളാണ് പ്രതിഷേധക്കാരെ റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം നടത്താൻ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. വാടകവീട്ടിലാണ് പദ്ധതികൾ തയ്യാറാക്കിയതെന്നും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. വർഷങ്ങളായി ലഖിസരായിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മനശ്യാം ദാസിന് ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, തെലങ്കാന എന്നിവിടങ്ങളിലെ നക്സൽ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ട്. ഇയാളിൽ നിന്ന് മൊബൈൽ ഫോണുകളും മാവോയിസ്റ്റ് ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യേണ്ട ഓണക്കിറ്റുകൾ ഒരുങ്ങി തുടങ്ങി. ഇത്തവണയും ഓണക്കിറ്റിൽ കുടുംബശ്രീയുടെ മധുരം നിറയും. സപ്ലൈകോ നൽകുന്ന ഓണക്കിറ്റിൽ ഉൾപ്പെടുത്തേണ്ട ശർക്കര വരട്ടിയും ചിപ്സും കുടുംബശ്രീയുടേതായിരിക്കും. ഇതിനായി 12.89 കോടി രൂപയുടെ ഓർഡർ സപ്ലൈകോ കുടുംബശ്രീക്ക് നൽകിയിട്ടുണ്ട്. കരാർ പ്രകാരം കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകൾ സപ്ലൈകോയ്ക്ക് നേന്ത്രക്കായ ചിപ്സും ശർക്കരവരട്ടിയും വിതരണം ചെയ്യും. ആകെ 42,63,341 പാക്കറ്റുകളാണ് സപ്ലൈകോയ്ക്ക് വേണ്ടത്. ഇതിലൂടെ കുടുംബശ്രീ സംരംഭകർക്ക് ജിഎസ്ടി ഉൾപ്പെടെ ഒരു പാക്കറ്റിന് 30.24 രൂപ ലഭിക്കും. ഓരോ പായ്ക്കറ്റും 100 ഗ്രാം വീതമുണ്ടാകും.
ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെറുകിട ഉപഭോക്താക്കൾക്ക് നൽകുന്ന വിലയ്ക്ക് ബള്‍ക്ക് ഉപഭോക്താവായ കെഎസ്ആര്‍ടിക്ക് ഡീസൽ വിതരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി. വിപണി വിലയ്ക്ക് ഡീസൽ നൽകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സമർപ്പിച്ച ഹർജി തള്ളണമെന്ന് കമ്പനി കോടതിയോട് അഭ്യർത്ഥിച്ചു. ഡീസൽ വില നിര്‍ണയത്തില്‍ കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഐഒസി വ്യക്തമാക്കിയിട്ടുണ്ട്. വിപണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ ഹർജിയിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ കൊച്ചി ഇൻസ്റ്റിറ്റ്യൂഷണൽ ബിസിനസിന്‍റെ ബിസിനസ് മാനേജർ എൻ.ബാലാജി സത്യവാങ്മൂലം സമർപ്പിച്ചത്. നേരത്തെ ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഉള്ള പല ആനുകൂല്യങ്ങളും കെഎസ്ആര്‍ടിസി സ്വീകരിച്ചിരുന്നു. ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വില കൂടിയപ്പോള്‍ ചെറുകിട ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന തുകയ്ക്ക് ഡീസല്‍ ലഭിക്കണം എന്ന് പറയുന്നത് ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു ബൾക്ക് ഉപഭോക്താക്കൾക്ക് വില വർദ്ധിപ്പിച്ചതിന് ശേഷം കെ.എസ്.ആർ.ടി.സി ഡീസൽ വാങ്ങിയിട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി)…
കൊച്ചി: ദേശീയപാതയിൽ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. അങ്കമാലിക്കടുത്ത് അത്താണിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. പറവൂർ സ്വദേശിയായ ഹാഷിം ആണ് മരിച്ചത്. അങ്കമാലി-ഇടപ്പള്ളി റോഡിൽ നെടുമ്പാശ്ശേരി സ്കൂളിന് സമീപമാണ് സംഭവം. രാത്രി 11 മണിയോടെ റോഡിലെ വളവിലായിരുന്നു അപകടം. രാത്രി തന്നെ ദേശീയപാത അധികൃതർ റോഡിലെ കുഴികൾ അടച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മരിച്ച ഹാഷിം ഹോട്ടൽ തൊഴിലാളിയാണ്. അപകടം നടന്ന സ്ഥലത്ത് എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധിച്ചു. മാസങ്ങളായി റോഡ് കുഴികൾ കൊണ്ട് മൂടിയിട്ടില്ല. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച നിരവധി പേർ ഈ പ്രദേശത്തുകൂടി സഞ്ചരിക്കുമ്പോൾ അപകടമുണ്ടായിട്ടുണ്ട്. കുഴികൾ കൃത്യമായി അടയ്ക്കാത്തതാണ് അപകടങ്ങൾ പതിവാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
മൂന്നാര്‍: മൂന്നാര്‍ കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടി. സംഭവത്തിൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായി.പ്രദേശത്തെ 175 കുടുംബങ്ങളെ പുതുക്കുടി ഡിവിഷനിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. പൊലീസ്- ഫയര്‍ഫോഴ്‌സ് സംഘമാണ് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് 450ലധികം പേരെ മാറ്റിപാര്‍പ്പിച്ചത്. മൂന്നാര്‍- വട്ടവട പാതയുടെ പുതുക്കുടിയിലെ ഒരു ഭാഗം ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ വട്ടവട പ്രദേശം നിലവിൽ ഒറ്റപ്പെട്ട നിലയിലാണ്.
ടോള്‍ പ്ലാസകളിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കുന്നതിനായി 2019-ലാണ് ഫാസ്ടാഗ് സംവിധാനം ഒരുക്കിയത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഫാസ്ടാഗ് വഴിയുള്ള ടോള്‍ പിരിവ് രീതി ലാഭകരമാണ്. എന്നാല്‍, അടുത്ത ആറ് മാസത്തിനുള്ളില്‍ ടോള്‍ പ്ലാസകള്‍ പൂര്‍ണമായും ഒഴിവാക്കി,കൂടുതല്‍ ഹൈടെക് രീതി പരീക്ഷിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. പുതിയ പദ്ധതി ഉടൻ ഒരുക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു സാറ്റ്‌ലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം നടപ്പാക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നതെന്നും മന്ത്രി പറഞ്ഞു. ടോള്‍ ഈടാക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുന്ന വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ദൂരം കണക്കാക്കി വാഹന ഉടമയുടെ അക്കൗണ്ടില്‍ നിന്ന് ടോൾ ഈടാക്കാനാണു ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനുപുറമെ, ടോൾ പിരിവിനായി വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് വായിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് സംവിധാനം എന്ന ആശയവും മന്ത്രി മുന്നോട്ടുവച്ചിട്ടുണ്ട്. നമ്പർ പ്ലേറ്റ് വായിച്ച് ടോൾ ഈടാക്കുന്ന രീതിയോട് വ്യക്തിപരമായി യോജിക്കുന്നുവെന്ന്…
സെമിയിലെ പെനാല്‍റ്റി ഷൂട്ടൗട്ട് വിവാദം; ഇന്ത്യയോട് രാജ്യാന്തര ഹോക്കി ഫെഡറേഷന് ക്ഷമ ചോദിച്ചു
ബിര്‍മിങ്ഹാം: കൗണ്‍ഡൗണ്‍ നടത്തേണ്ട ക്ലോക്കിലെ പിഴവിനെ തുടര്‍ന്ന് ഓസ്ട്രേലിയയ്ക്ക് മറ്റൊരു പെനാൽറ്റി കിക്ക് എടുക്കാൻ അനുമതി നൽകിയതിന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ (എഫ്ഐഎച്ച്) ഇന്ത്യയോട് ക്ഷമാപണം നടത്തി. സ്ട്രോക്ക് പൂർത്തിയാക്കാൻ എടുത്ത സമയം കണക്കാക്കേണ്ട ക്ലോക്ക് പ്രവര്‍ത്തിച്ചില്ലെന്ന കാരണത്താലാണ് ഓസ്ട്രേലിയയ്ക്ക് വീണ്ടും അവസരം നൽകിയത്. കോമൺവെൽത്ത് ഗെയിംസിന്‍റെ ഹോക്കി സെമി ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം 3-0ന് പരാജയപ്പെട്ടു. ഷൂട്ടൗട്ടിലെ ഓസ്‌ട്രേലിയയുടെ ആദ്യ സ്‌ട്രോക്ക് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സവിത തടഞ്ഞു. എന്നിരുന്നാലും, കൗണ്ട് ഡൗൺ ക്ലോക്ക് പ്രവർത്തിക്കുന്നില്ല എന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി ഓസ്ട്രേലിയയ്ക്ക് മറ്റൊരു അവസരം കൂടി നൽകി. ഇതിനെതിരെ ഇന്ത്യൻ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. അംബ്രോസിയ മലോണ്‍ രണ്ടാമതും അവസരം ലഭിച്ചതോടെ ഓസ്ട്രേലിയക്ക് ലീഡ് നൽകി. ഷൂട്ടൗട്ട് വിവാദമായതോടെ സംഭവം വിശദമായി പരിശോധിക്കുമെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ അറിയിച്ചു.
തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയാൽ ഇനി ചക്കപപ്പടവും കിട്ടും. അതും വ്യത്യസ്ത നിറവും രുചിയുമുള്ള കൽപാത്തി ചക്കപപ്പടം. പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലുള്ള സ്റ്റേഷനുകളിൽ ആരംഭിച്ച വൺ സ്റ്റേഷൻ വൺ പ്രൊഡക്ട് പദ്ധതിയുടെ ഭാഗമായാണ് ഇവിടെ ചക്കപപ്പടം വിൽപ്പനയ്ക്ക് സ്റ്റാൾ ആരംഭിച്ചത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഓരോ റെയിൽവേ സ്റ്റേഷനും പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.. ഭക്ഷ്യോത്പന്നങ്ങൾ, മൺപാത്രങ്ങൾ. കരകൗശല വസ്തുക്കൾ, നെയ്ത്തുകാരുടെ ഉൽപ്പന്നങ്ങൾ മുതലായവ വിപണനം ചെയ്യപ്പെടുന്നു. പാലക്കാട് ഡിവിഷനിലെ സ്റ്റേഷനുകളിൽ കഴിഞ്ഞ ദിവസമാണ് വിപണന കേന്ദ്രങ്ങൾ തുറന്നത്. തിരൂരിൽ കൽപാത്തിയിലെ ജാക്ക് ഫ്രൂട്ട് പ്രോഡക്ട് എന്ന സ്ഥാപനത്തിനാണ് സ്റ്റാൾ ലഭിച്ചത്. ചക്കപപ്പടത്തിന്റെ പാക്കറ്റാണ് ഇവർ വിൽക്കുന്നത്. കുടുംബശ്രീ പ്രവർത്തകരാണ് ഉൽപ്പന്നം നിർമ്മിക്കുന്നത്. കോയമ്പത്തൂരിൽ വച്ച്, വരിക്കച്ചക്ക ചതച്ച് അരിയും ചേർത്ത് ആണ് ഇവ നിർമ്മിക്കുന്നത്. തക്കാളി, പച്ചമുളക്, ബീറ്റ്റൂട്ട്, വെളുത്തുള്ളി, പുതിന മുതലായവയുടെ ഫ്ലേവറുകൾ ഒരുമിച്ച് ചേർത്താണ് ഇവ നിർമിക്കുന്നത്. 100 രൂപയാണ്…
ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചത് സംബന്ധിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു റിപ്പോർട്ട് തേടി. ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി സിഎംഡിയോട് ആവശ്യപ്പെട്ടു. 25 ശതമാനം ഓർഡിനറി ബസുകൾ മാത്രമാണ് ഇന്ന് സർവീസ് നടത്തുന്നത്. അഞ്ഞൂറോളം സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസൽ ലഭ്യത കുറയാൻ കാരണം. മോശം കാലാവസ്ഥയും വരുമാനം കുറച്ചിട്ടുണ്ട്. ഇതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം സിഎംഡി കൈക്കൊണ്ടത്. ഡീസൽ പ്രതിസന്ധി ചൊവ്വാഴ്ചയോടെ പരിഹരിക്കാമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചിരുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷം പരമാവധി ദീർഘദൂര സർവീസുകൾ നടത്താനാണ് തീരുമാനം. ഡീസൽ ഉപഭോഗവും കിലോമീറ്റർ ഓപറേഷനും കുറച്ചും വരുമാനമില്ലാത്ത സർവീസുകൾ മൂന്ന് ദിവസത്തേക്ക് പൂർണ്ണമായും ഒഴിവാക്കിയും ഡീസൽ ക്ഷാമം പരിഹരിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ ശ്രമം.