- കലാപത്തിലുലഞ്ഞ് നേപ്പാള്‍; പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികള്‍, കാഠ്മണ്ഡു വിമാനത്താവളം അടച്ചു
- ഇത് ഇന്ത്യൻ രൂപയുടെ തകർപ്പൻ തിരിച്ചുവരവ്, ട്രംപിന്റെ കൊടും ഭീഷണികളെ കാറ്റിൽപ്പറത്തി മുന്നേറ്റം, ഡോളറിന് മുന്നിൽ 28 പൈസയുടെ മൂല്യം ഉയർന്നു
- ജെൻ സി പ്രക്ഷോഭം രൂക്ഷം, നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു
- കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്ക യുടെ പൊന്നോണം
- ആളിപ്പടർന്ന് ജെൻ സി പ്രക്ഷോഭം: നേപ്പാൾ പ്രധാനമന്ത്രിയുടെ വീട് കത്തിച്ചു, വിമാനത്താവളം അടച്ചു, നിയന്ത്രണം ഏറ്റെടുത്ത് സൈന്യം
- നേപ്പാള്‍ പ്രക്ഷോഭം; നിരവധി മലയാളി വിനോദ സഞ്ചാരികള്‍ കാഠ്മണ്ഡുവിൽ കുടുങ്ങി
- സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ തീപിടിത്തം; സിവിൽ ഡിഫൻസ് സംഘം തീയണച്ചു
- പൊലീസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം താറുമാറാകുന്നു, സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത
Author: News Desk
സത്യജിത്ത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (SRFTI) ജാതി അധിക്ഷേപം നടത്തിയ ഗസ്റ്റ് അധ്യാപകനെക്കൊണ്ട് മാപ്പ് പറയിച്ച് വിദ്യാര്‍ഥികള്‍. പ്രശസ്ത ഛായാഗ്രാഹകൻ ജഹാംഗീർ ചൗധരി ഒരു വര്‍ക്ക്‌ഷോപ്പിനായി എത്തിയപ്പോൾ ക്ലാസിൽ ജാതീയമായ പരാമർശങ്ങൾ നടത്തിയതിനാണ് മാപ്പ് പറയിച്ചത്. വിദ്യാർത്ഥി യൂണിയന്‍റെ പരാതിയെ തുടർന്ന് ജഹാംഗീർ ചൗധരി ക്ഷമാപണം നടത്തുകയും ശിൽപ്പശാലയിൽ തുടരുന്നതിൽ നിന്ന് അധികൃതർ അദ്ദേഹത്തെ നീക്കം ചെയ്യുകയും ചെയ്തു. ബോളിവുഡ് ഛായാഗ്രാഹകനും ദേശീയ അവാർഡ് ജേതാവുമായ ജഹാംഗീർ ചൗധരിയുടെ ലൈറ്റിംഗ് വര്‍ക്ക്‌ഷോപ്പ് കഴിഞ്ഞയാഴ്ച എസ്ആർഎഫ്ടിഐയിൽ നടന്നിരുന്നു. വര്‍ക്ക്‌ഷോപ്പ് നടക്കുന്നതിനിടയില്‍ ഒരാള്‍ തുടര്‍ച്ചയായി തെറ്റ് ആവര്‍ത്തിച്ചപ്പോള്‍ ‘ ഇവന്‍ എസ്.സി /എസ്.ടി ആണോ ‘ എന്നായിരുന്നു അധ്യാപകന്റെ കമന്റ്. തുടര്‍ന്ന് ക്ലാസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ അത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടുകയും ചോദ്യം ചെയ്യുകയും ചെയ്തുവെങ്കിലും അതിന് കൃത്യമായി മാപ്പ് പറയാന്‍ ജഹാംഗീര്‍ ചൗധരി തയ്യാറായില്ല. തുടര്‍ന്ന് വിദ്യാര്‍ഥി യൂണിയന്‍ ഇടപെടുകയും പ്രതിഷേധം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് ജഹാംഗീര്‍ ചൗധരി മാപ്പ് പറഞ്ഞത്.
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി നിയമിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി വിഷയത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞ കാര്യങ്ങൾ തന്‍റെ പേരിൽ കെട്ടിച്ചമയ്ക്കാനാണ് ചില സംഘപരിവാർ അനുകൂല മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുരളീധരന്‍റെ പ്രതികരണം. തനിക്ക് സംഘപരിവാർ അനുകൂല മാധ്യമങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കെ മുരളീധരനെ ആരു വിചാരിച്ചാലും സംഘിയാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആദ്യം പ്രതികരിച്ചത് ഞാനായിരുന്നു. അന്ന് ശ്രീറാം വെങ്കിട്ടരാമനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും അയാളെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.’ അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ണുത്തി ദേശീയപാതയിലെ കുഴികൾ 48 മണിക്കൂറിനകം അടയ്ക്കണം; ദേശീയപാത അതോറിട്ടിക്ക് നോട്ടീസ്
തൃശ്ശൂർ: മണ്ണുത്തി ദേശീയപാതയിലെ കുഴികൾ 48 മണിക്കൂറിനകം അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി തൃശൂർ ജില്ലാ കളക്ടർ ദേശീയപാത അതോറിറ്റിക്ക് നോട്ടീസ് നൽകി. കുഴികൾ അടച്ചുവെന്ന് ഉറപ്പാക്കിയ ശേഷം നോട്ടീസിന് മറുപടി നൽകാനാണ് നിർദേശം. ദേശീയപാതയിൽ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കളക്ടർ ഹരിത വി കുമാർ ഹൈക്കോടതിക്ക് കൈമാറി. ദേശീയപാതയിലെ കുഴികളിൽ വീണ് അപകടങ്ങൾ തുടർച്ചയായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കളക്ടർ ഹരിത വി കുമാർ കഴിഞ്ഞ ദിവസം ദേശീയപാതയിൽ പരിശോധന നടത്തിയിരുന്നു. കരാർ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാണിച്ചാണ് കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. റോഡിലെ കുഴി 48 മണിക്കൂറിനുള്ളിൽ അടച്ച് പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ എൻഎച്ച്എഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ദേശീയപാതയിൽ ഇപ്പോൾ നടക്കുന്ന കുഴിയടയ്ക്കൽ പ്രഹസനമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സംവിധായകൻ ലിജു കൃഷ്ണയില്‍ നിന്ന് ബലാല്‍സംഗം നേരിട്ട പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിവിൻ പോളി നായകനായി സണ്ണി വെയിന്‍ ഒരുക്കുന്ന പടവെട്ട് എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ക്രെഡിറ്റിൽ നിന്ന് ബലാത്സംഗക്കേസിലെ പ്രതിയായ ലിജു കൃഷ്ണയുടെ പേര് നീക്കം ചെയ്യണമെന്നും അതിജീവിത ആവശ്യപ്പെട്ടു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും (സിബിഎഫ്സി) സംഘടനകൾക്കും ഇത് സംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ പിന്തുണ തേടുകയാണ് അതിജീവിത. ‘പടവെട്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ ലിജു കൃഷ്ണ മൃഗസമാനമായി തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് ഒരു അഭിമുഖത്തിലാണ് ആതിജീവന ആരോപിച്ചത്. “എന്നെ മൃഗസമാനമായി, നിഷ്ഠൂരമായി റേപ്പ് ചെയ്ത ലിജു കൃഷ്ണ സ്വന്തം സിനിമയുടെ പ്രമോഷനിലേക്കും തുടര്‍പണികളിലേക്കും കടക്കുമ്പോള്‍ ഞാന്‍ ഇവിടെ ആശുപത്രിക്കിടക്കയിലാണ്. കോടതി വിചാരണ തുടങ്ങിയിട്ട് പോലുമില്ല. എവിടെ നീതി?” അതിജീവിത ചോദിക്കുന്നു.
ന്യൂഡല്‍ഹി: കേരളത്തിന്റെ ലോട്ടറി നിയമഭേദഗതിക്കെതിരെ നാഗാലാൻഡ് സുപ്രീം കോടതിയെ സമീപിച്ചു. ലോട്ടറി നിയമങ്ങൾ രൂപീകരിക്കാൻ കേരളത്തിന് അധികാരമില്ലെന്ന് നാഗാലാൻഡ് അപ്പീലിൽ അവകാശപ്പെടുന്നു. കേരളത്തിൽ അന്യസംസ്ഥാന ലോട്ടറി വിൽപ്പന നിയമഭേഭഗതിയിലൂടെ സംസ്ഥാനം തടഞ്ഞിരുന്നു. കേരള പേപ്പർ ലോട്ടറി ഭേദഗതി നിയമത്തിനെതിരെ നാഗാലാൻഡ് നൽകിയ ഹർജിയ ഹൈക്കോടതി അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് നാഗാലാൻഡ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളം നടത്തിയ നിയമനിർമ്മാണം ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നാണ് ഹർജിയിൽ നാഗാലാൻഡിന്‍റെ വാദം. ലോട്ടറി നിയമങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നാണ് നാഗാലാൻഡ് പറയുന്നത്. ലോട്ടറി നിയമനിർമ്മാണം കേന്ദ്ര സർക്കാരാണ് നടത്തേണ്ടതെന്നാണ് നാഗാലാൻഡിന്‍റെ നിലപാട്. സെക്ഷൻ 12 പ്രകാരം ലോട്ടറി വിഷയത്തിൽ സംസ്ഥാനത്തിന് നിയമനിർമ്മാണം നടത്താൻ കഴിയുമെന്ന ഹൈക്കോടതി തീരുമാനം നിയമവിരുദ്ധമാണെന്നും നാഗാലാൻഡിന്‍റെ ഹർജിയിൽ പറയുന്നു. പേപ്പർ ലോട്ടറി നിയമപ്രകാരം സിക്കിം ലോട്ടറിക്ക് നികുതി ചുമത്താനുള്ള കേരളത്തിന്‍റെ നീക്കം സുപ്രീം കോടതി നേരത്തെ ശരിവച്ചിരുന്നു. ലോട്ടറി ചൂതാട്ടത്തിന്‍റെ പരിധിയിൽ വരുന്നതിനാൽ സംസ്ഥാനത്തിന് നികുതി പിരിച്ചെടുക്കാമെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.…
കൊച്ചി: ‘അന്ന് ഉറങ്ങിപ്പോയതല്ല; കുട്ടികളുടെ സുരക്ഷയും അസൗകര്യവും മുന്നിൽ വന്നപ്പോൾ സുരക്ഷ തിരഞ്ഞെടുത്തതാണ്’ എന്ന് എറണാകുളം ജില്ലാ കലക്ടർ ഡോ.രേണുരാജ്. ‘കളക്ടർ ഉറങ്ങിപ്പോയതുകൊണ്ടാണോ വൈകി അവധി പ്രഖ്യാപിച്ചത്?’ ഉൾപ്പെടെയുള്ള ചോദ്യങ്ങൾ ഉന്നയിച്ചവർക്കായിരുന്നു മറുപടി. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കവെയാണ് അന്ന് എന്താണ് സംഭവിച്ചതെന്ന് അറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്ന് പറഞ്ഞപ്പോഴുള്ള കളക്ടറുടെ വിശദീകരണം. “അവധി പ്രഖ്യാപിക്കാതെ എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ അത് തിരികെ പറയുമായിരുന്നു. അന്നത്തെ തീരുമാനത്തെക്കുറിച്ച് എനിക്ക് 100 ശതമാനം ബോധ്യമുണ്ട്, ഒരു തെറ്റും സംഭവിച്ചിട്ടില്ല,” അവർ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാവിലെ 8.25ന് കുട്ടികൾ സ്കൂളുകളിലേക്കു പോയതിനു ശേഷം കലക്ടർ അവധി പ്രഖ്യാപിച്ച സംഭവം. ഇത് പൊതുജനങ്ങളിൽനിന്നു രൂക്ഷമായ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിവച്ചിരുന്നു. പിന്നീട് മാധ്യമങ്ങൾ കളക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
പട്‌ന: ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ആർജെഡി–കോൺഗ്രസ്–ഇടതു സഖ്യത്തിനൊപ്പം ‘മഹാസഖ്യം’ പ്രഖ്യാപിച്ച നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എട്ടാം തവണയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. മറ്റ് മന്ത്രിമാർ ആരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല. പുതിയ ഭരണസഖ്യം ഏഴ് പാർട്ടികളുടെ മഹാസഖ്യം ആയിരിക്കുമെന്ന് നിതീഷ് കുമാർ ഇന്നലെ പറഞ്ഞിരുന്നു. ആര്‍ജെഡി, ജെഡിയു, കോൺഗ്രസ്, സിപിഐ (എംഎൽ), ഹിന്ദുസ്ഥാനി അവാം മോർച്ച, സിപിഐ, സിപിഎം എന്നീ പാർട്ടികളാണ് സഖ്യത്തിലുള്ളത്. അതേസമയം, നിതീഷ് കുമാർ ജനവിധിയെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ബിജെപി ഇന്ന് പട്‌നയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. ബിഹാറിലെ ജനങ്ങൾ നിതീഷ് കുമാറിനോട് ഒരിക്കലും പൊറുക്കില്ലെന്ന് ബിഹാർ ബിജെപി സംസ്ഥാന അധ്യക്ഷൻ ഡോ. സഞ്ജയ് ജയ്‌സ്വാൾ പറഞ്ഞു
മുംബൈ: 41 ദിവസത്തിന് ശേഷം നടന്ന മന്ത്രിസഭാ വിപുലീകരണത്തിൽ സ്ത്രീകളെ ഉൾപ്പെടുത്താത്തതിൽ വിശദീകരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. അടുത്ത മന്ത്രിസഭാ വിപുലീകരണത്തിൽ തീർച്ചയായും സ്ത്രീകൾ ഉണ്ടാകുമെന്നും ഫഡ്നാവിസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഏക്നാഥ് ഷിൻഡെ മന്ത്രിസഭയുടെ വിപുലീകരണം നടത്തിയത്. ആകെ 18 എം.എൽ.എമാരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒൻപത് പേർ ശിവസേനയിൽ നിന്നുള്ള വിമതരും ബാക്കി ഒൻപത് പേർ ബിജെപിയിൽ നിന്നുള്ളവരുമാണ്. എന്നാൽ ഇവർക്കിടയിൽ സ്ത്രീ പ്രാതിനിധ്യം ഇല്ലാത്തത് പ്രതിപക്ഷ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാത്തതിനെ തുടർന്ന് ഓർഡിനൻസുകൾ അസാധുവായ സാഹചര്യത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 2 വരെയാണ് സമ്മേളനം. അസാധുവായ 11 ഓർഡിനൻസുകൾ ബില്ലായി അവതരിപ്പിക്കാനാണ് സർക്കാർ തയാറെടുക്കുന്നത്. ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ച 11 ഓർഡിനൻസുകളിൽ തീരുമാനമെടുത്തു തിരിച്ചയയ്ക്കാത്തതിനാൽ ഇത് നിയമസഭയിൽ ബില്ലായി അവതരിപ്പിക്കുക മാത്രമാണ് സർക്കാരിന് മുന്നിലുള്ള ഏക പോംവഴി. ഓർഡിനൻസുകൾ ബില്ലായി സഭയിൽ അവതരിപ്പിക്കാതെ നീട്ടുന്നതിനെ ഗവർണർ വിമർശിച്ചിരുന്നു. ഓർഡിനൻസ് ഭരണം അഭികാമ്യമല്ലെന്നായിരുന്നു വിമർശനം. സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നീക്കത്തെ തുടർന്നാണ് ഗവർണർ കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്നാണ് സൂചന. അസാധുവായ ഓർഡിനൻസുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് വിവാദമായ ലോകായുക്ത ഭേദഗതി ഓർഡിനൻസാണ്. ജൂൺ 27 മുതൽ 15 ദിവസം സഭ സമ്മേളിച്ചെങ്കിലും ലോകായുക്ത ഭേദഗതി ഓർഡിനൻസ് സഭയിൽ അവതരിപ്പിച്ചിരുന്നില്ല. ഇതോടെയാണ് ലോകായുക്ത ഭേദഗതി ഓർഡിനൻസിന് മുമ്പുള്ള നിയമം പുനഃസ്ഥാപിക്കപ്പെടുകയെന്ന അസാധാരണ സാഹചര്യം ഉടലെടുത്തത്. ഓർഡിനൻസ്…
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം പോക്സോ കോടതി തള്ളി. കേസ് പുനരന്വേഷിക്കാൻ സിബിഐയോട് കോടതി ഉത്തരവിട്ടു. പെൺകുട്ടികളുടെ വീട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്. നേരത്തെ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് വ്യത്യസ്തമായി ഒന്നും തന്നെ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഇല്ല. പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റ് മരണകാരണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ കുറ്റപത്രം തള്ളണമെന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവ്. കേസിലെ പ്രതികൾ ജാമ്യത്തിലിറങ്ങിയതിൽ പ്രതിഷേധിച്ച് പ്രകടനങ്ങൾ നടന്നിരുന്നു. കുട്ടികളുടെ അമ്മയുടെ ആവശ്യവും സർക്കാർ തീരുമാനവും പരിഗണിച്ചാണ് കേസിൽ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ഡമ്മി ടെസ്റ്റ് ഉൾപ്പെടെ നടത്തിയെങ്കിലും ക്രൈംബ്രാഞ്ച് സമർപ്പിച്ചതിന് സമാനമായ കണ്ടെത്തലുകൾ ഉൾപ്പെടുത്തിയാണ് സിബിഐയും റിപ്പോർട്ട് സമർപ്പിച്ചത്.