- മദ്ധ്യവയസ്കന്റെ മരണത്തില്‍ ദുരൂഹതയെന്ന് മകന്റെ പരാതി; ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി
- രേഖാമൂലമുള്ള വാടകക്കരാറില്ല; മുന്‍ വാടകക്കാരി 2,200 ദിനാര്‍ ഉടമസ്ഥന് നല്കാന് വിധി
- തീപിടിച്ച കപ്പലില്‍ അപകടകരമായ വസ്തുക്കള്‍; രക്ഷാദൗത്യത്തിന് വിമാനങ്ങളും കപ്പലുകളും
- ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റി കോണ്‍കോര്‍ഡിയ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
- അപകടകരമായി വാഹനമോടിക്കല്‍: ബഹ്റൈനില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍
- ഗള്‍ഫ് എയര്‍ വിമാനത്തില്‍ അതിക്രമം: യാത്രക്കാരന് കസ്റ്റഡിയില്‍
- ഓടുന്ന ട്രെയിനിന്റെ വാതിലിനു സമീപം നിന്നവർ തെറിച്ചു വീണു: 5 മരണം
- ബഹ്റൈൻ തിരൂർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും സംഘടിപ്പിച്ചു
Author: News Desk
കൊല്ലം: ഇടതുപാർട്ടികൾ കൂടുതൽ വിനയാന്വിതരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എമ്മിനെതിരെ ശത്രുത വളർത്താനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എൽ.ഡി.എഫ് രണ്ടാം തവണയും അധികാരത്തിൽ വന്നത് ഇതിന്‍റെ തെളിവാണ്. കിഫ്ബിക്കെതിരായ ഇ.ഡിയുടെ നീക്കം സംസ്ഥാനത്തിന്‍റെ വികസനം തടയാനുള്ള കോൺഗ്രസ്-ബി.ജെ.പി സഖ്യത്തിന്‍റെ ഇടപെടലാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വികസനം വേണമെന്ന് ആഗ്രഹിച്ചാൽ മാത്രം മതിയാവില്ല, പണം വേണം. കേരളത്തെ ഒഴിവാക്കി രാജ്യത്തിൻ്റെ വികസനം സാധ്യമാകില്ലെന്ന് മനസിലാക്കണമെന്നും പിണറായി ചൂണ്ടിക്കാട്ടി. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യവികസനത്തിനായി മുന്നോട്ടുവയ്ക്കുന്ന പദ്ധതികൾ വൈകിപ്പിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞേക്കും. എന്നാൽ അവർ എന്ത് ചെയ്താലും സർക്കാർ പദ്ധതികളുമായി മുന്നോട്ട് പോകും. അത് പൂർത്തിയാകും. വികസനം എൽ.ഡി.എഫിന് മാത്രമല്ല, രാജ്യത്തിനും വരുംതലമുറകൾക്കും കൂടിയാണ്. യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോൾ ഭൂമി വിട്ടുകൊടുക്കാത്തവരാണ് ഇപ്പോൾ നൽകുന്നത്. കിഫ്ബി മുഖേനയുള്ള വികസനം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് പരിഹസിച്ചവരുണ്ട്. എന്നാല്‍ ഇതിനകം എഴുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി”അദ്ദേഹം പറഞ്ഞു.
കൊച്ചി: ഐഎസ്ആർഒ ചാരക്കേസിലെ 12-ാം പ്രതിയായ റിട്ട. ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച ശേഷം തിരിച്ചയച്ചു. ഐബി മുൻ അസിസ്റ്റന്‍റ് ഡയറക്ടർ കെ വി തോമസിനെയാണ് കൊച്ചി വിമാനത്താവളത്തിൽ തടഞ്ഞത്. ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോഴാണ് ലുക്കൗട്ട് നോട്ടീസിനെക്കുറിച്ച് അറിഞ്ഞതെന്നും യാത്രാ നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ പുരോഗതി അറിയിക്കുകയോ അതിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ നൽകുകയോ ചെയ്യാത്ത സാഹചര്യമാണ്. വിമാനത്താവളത്തിലെത്തി മറ്റെല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്ന കാര്യം അറിയിക്കാതിരുന്നത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. ലണ്ടനിലുള്ള മകളെ കാണാൻ ഭാര്യയ്ക്കും തനിക്കും 3 ലക്ഷം രൂപയ്ക്കാണ് ടിക്കറ്റ് വാങ്ങിയത്. മാനസികമായി പീഡനം അനുഭവിക്കേണ്ടിവന്ന അവസ്ഥയാണ്. ചാരക്കേസിന്റെ പേരില്‍ തന്നെ 1994 മുതല്‍ വേട്ടയാടുകയാണ്. കേസിൽ തനിക്ക് പങ്കില്ലെന്ന് സി.ബി.ഐ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. കുറ്റപത്രം സമർപ്പിക്കാത്തതിലൂടെ സി.ബി.ഐ തന്നെ ഉപദ്രവിക്കുകയാണെന്നും രാജ്യസ്നേഹിയായതിന്‍റെ പേരിൽ സ്വാതന്ത്ര്യദിനത്തിൽ സി.ബി.ഐ തനിക്ക്…
രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ, ആശംസകൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല, ബഹിരാകാശത്ത് നിന്നും ലഭിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശ യാത്രികയായ സാമന്താ ക്രിസ്റ്റോഫോറെറ്റിയാണ് ഇന്ത്യയ്ക്ക് അഭിനന്ദന സന്ദേശം അയച്ചത്. ഇന്ത്യയെ അഭിനന്ദിക്കുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും അന്താരാഷ്ട്ര ഏജൻസികൾ പതിറ്റാണ്ടുകളായി നിരവധി ദൗത്യങ്ങളിൽ ഐഎസ്ആർഒയുമായി സഹകരിക്കുന്നുണ്ടെന്നും അവർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. വരാനിരിക്കുന്ന നിസാർ എർത്ത് സയൻസ് മിഷനിലും സഹകരണം തുടരും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനത്തിനും പ്രകൃതിദുരന്തങ്ങൾ പ്രവചിക്കുന്നതിനും ഈ ദൗത്യം ഉപകാരപ്രദമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: അപ്പന്റെ കയ്യിലെ പണത്തിന്റെ ഭാഗമായല്ല വിദ്യാഭ്യാസം ലഭിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ധനുവച്ചപുരം അന്താരാഷ്ട്ര ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. “അപ്പന്റെ കൈയിലുള്ള പണത്തിന്‍റെ ഭാഗമായിട്ടല്ല വിദ്യാഭ്യാസം നേടേണ്ടത്, അത് നാടിന്റെ ബാധ്യതയാണ്. നല്ല പൈസയുളള കുടുംബങ്ങളിൽ നിന്നുള്ളവർക്ക് മാത്രമേ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നേടാൻ കഴിയൂ എന്ന നിലയുണ്ട്. അതല്ല നമ്മുടെ നാടിന്റെ ആവശ്യം. അതിലേക്കാണ് നാം നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ വികസനം ഇന്നത്തെ ഈ തലമുറയ്ക്കുളളതല്ല, ഈ തലമുറയ്ക്ക് ഒരു നിശ്ചിത കാലയളവേ ഇവിടെയൊളളൂ. അതിനുശേഷം ഈ രാജ്യത്തെ കൂടുതൽ മികവോടെ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഓരോ വർഷവും നാട്ടാനകളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ 29 നാട്ടാനകളാണ് ചരിഞ്ഞതെന്നാണ് വനംവകുപ്പിന്‍റെ കണക്ക്. കഴിഞ്ഞ നാല് വർഷത്തിനിടെ 73 ആനകളാണ് ചരിഞ്ഞത്. 2018 ൽ 521 നാട്ടാനകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 448 ആയി കുറഞ്ഞു. വാർദ്ധക്യം, അനാരോഗ്യം,എരണ്ടക്കെട്ട്, പാദരോഗം എന്നിവയാണ് ആനകളുടെ എണ്ണം കുറയാനുള്ള കാരണങ്ങൾ. കേരളത്തിൽ നിലവിലുള്ള ആനകളിൽ ഭൂരിഭാഗവും 40 വയസിന് മുകളിൽ പ്രായമുള്ളവരാണെന്ന് ആന ഗവേഷകനും പഠിതാവുമായ മാർഷൽ സി രാധാകൃഷ്ണൻ പറയുന്നു. പ്രായമാകുന്തോറും ആനകൾക്ക് പലതരം ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നു. ഇവ നാട്ടാനകളുടെ ജീവനെടുക്കുന്നു. കാട്ടാനകളുടെ കാര്യത്തിലും ആശങ്കയുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടെ 1,500 ഓളം കാട്ടാനകൾ അസ്വാഭാവികമായി ചരിഞ്ഞതായാണ് കണക്ക്. വൈദ്യുതാഘാതമേറ്റും, ട്രെയിൻ ഇടിച്ചും, വേട്ടയാടൽ മൂലവും, സ്ഫോടക വസ്തുക്കൾ ഉള്ളിലെത്തിയും, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിച്ചുമാണ് ഈ മരണങ്ങൾ സംഭവിച്ചത്. കേരളത്തിലെ വനമേഖലകളിൽ ആറായിരത്തിലധികം കാട്ടാനകളുണ്ടെന്നാണ് കണക്ക്. ഇവ പതിവായി സഞ്ചരിക്കാനുപയോഗിക്കുന്ന ആനത്താരകൾ ഇല്ലാതാകുകയോ തടസ്സപ്പെടുകയോ ചെയ്യുന്ന…
സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി സി.പി.ഐ.എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ വസതിയിൽ ദേശീയപതാക ഉയർത്തി. കുടുംബാംഗങ്ങൾക്കൊപ്പമാണ് വീട്ടിൽ ദേശീയപതാക ഉയർത്തിയത്. സർക്കാരിന്റെ തലപ്പത്തിരിക്കുന്നവരെ വിമർശിക്കുന്നത് രാജ്യദ്രോഹപരമായിരിക്കെ ദേശീയപതാക ഉയർത്തി ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന പ്രതിജ്ഞ കൂടിയാണ് നിര്‍വഹിക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ചവരാണ് കമ്യൂണിസ്റ്റുകാരെന്നും പി ജയരാജൻ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് ഇല്ലെന്ന് കാണിക്കാൻ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്. ഓരോ പൗരനും സ്വാതന്ത്ര്യത്തിന്‍റെ മൂല്യം മനസ്സിലാക്കണം. അതിനാൽ സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന സ്ഥിതിസമത്വവും സംരക്ഷിക്കാൻ മുഴുവൻ ജനങ്ങളും മുന്നോട്ട് വരേണ്ട സമയമാണിതെന്നും ജയരാജൻ പറഞ്ഞു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യം നേടാനായി നിരവധി ധീരാത്മാക്കൾ ജീവൻ ബലിയർപ്പിക്കുകയും ജയിലുകളിൽ വലിയ ത്യാഗങ്ങൾ സഹിക്കുകയും ചെയ്തിട്ടുണ്ടെന്ന് പി ജയരാജൻ പറഞ്ഞു.
ജൻഡർ ന്യൂട്രൽ യൂണിഫോം എവിടെയും സർക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ത്യല്യതാ യൂണിഫോം നടപ്പാക്കണം എന്ന് ആഗ്രഹമുള്ള സ്കൂളുകൾ പി ടി എയുമായി ആലോചിച്ചു സർക്കാരിനെ അറിയിച്ചാൽ പരിഗണിക്കും. സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രത്യേക നിർബന്ധമില്ല. സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടും തെറ്റിദ്ധാരണ പരക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഒരു നിലയിലും ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ യൂണിഫോം ആവശ്യമുണ്ടെങ്കിൽ പി.ടി.എ.യോടും സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും കൂടിയാലോചിച്ച് തീരുമാനം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണം. വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച ശേഷമാണ് തീരുമാനമെടുക്കുന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു. ലിംഗസമത്വ യൂണിഫോം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പള്ളികൾ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കാൻ സമസ്ത തീരുമാനിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി തന്നെ സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്.
കോഴിക്കോട്: മുസ്ലീം ലീഗുമായി ചേർന്ന് ബിജെപി കേരളത്തിൽ സർക്കാർ രൂപീകരിക്കണമെന്ന ആർഎസ്എസിന്‍റെ ബൗദ്ധിക വിഭാഗം മുൻ തലവൻ ടിജി മോഹൻദാസിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പഞ്ചസാര പുരട്ടിയ വിഷം തിരിച്ചറിയാനുള്ള കഴിവ് മുസ്ലിം ലീഗിനുണ്ടെന്ന് ഷാജി പറഞ്ഞു. “ഞങ്ങളെ സുഖിപ്പിച്ച് നിങ്ങൾ പറഞ്ഞത് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. ലീഗ് തറവാടികളാണ്, വിശ്വസിക്കാൻ കഴിയുന്ന ആളുകളാണ്. നിങ്ങൾ പറഞ്ഞത് സത്യമാണ്. അതിൽ ഒരു സംശയവുമില്ല. പക്ഷേ, നിങ്ങൾ അതിൽ ഒളിപ്പിച്ച വിഷം ഞങ്ങൾക്കറിയാം. ടിജി ഒരു വലിയ ബുദ്ധിജീവിയായിരിക്കും. പക്ഷേ, പറഞ്ഞ പല കാര്യങ്ങളും വിഡ്ഢിത്തമാണ്. കശ്മീരിൽ പിഡിപിയെ കൂട്ടി ഭരിച്ചിട്ടില്ലേ എന്നാണ് അവർ ചോദിക്കുന്നത്. ഞങ്ങളും പത്രങ്ങൾ വായിക്കാറുണ്ട്. ആ ഭരണത്തിന്‍റെ അവസാനം, മെഹബൂബ മുഫ്തിയെ ജയിലിലടച്ചു. സംസ്ഥാനം വെട്ടിമാറ്റി. ജമ്മുവിൽ കൂടുതൽ സീറ്റുകൾ നേടി അധികാരം പിടിച്ചെടുക്കാൻ അവർ ശ്രമിക്കുന്നെന്ന വാർത്തകൾ ഞങ്ങളും പത്രങ്ങളിൽ വായിച്ചവരാണ്, അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇന്നലെയും ഗ്രാമിന് 40 രൂപ വർദ്ധിച്ചിരുന്നു. പവന് 640 രൂപയാണ് രണ്ട് ദിവസം കൊണ്ട് വർധിച്ചത്. ഇതോടെ ഗ്രാമിന്‍റെ വില 4815 രൂപയായും ഒരു പവന് 38,520 രൂപയായും ഉയർന്നു. 2022 ജൂൺ 11ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തെ സ്വർണ വില. അന്ന് 38,680 രൂപയായിരുന്നു. ഈ മാസം ഒന്നിന് ഗ്രാമിന് 4,710 രൂപയായിരുന്നു വില. പവന് 37,680 രൂപയും. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില.
അല്ലു അർജുൻ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനേതാക്കളിൽ ഒരാളാണ്. പുഷ്പ വൻ വിജയമായി മാറിയതോടെ പാൻ ഇന്ത്യൻ താരമായി ഉയർന്നിരിക്കുകയാണ് അല്ലു. സിനിമ പോലെ അല്ലു അർജുൻ പരസ്യത്തിലും വളരെ ശ്രദ്ധാലുവാണ്. ഇപ്പോഴിതാ ഒരു മദ്യക്കമ്പനിയുടെ പരസ്യത്തോട് നോ പറഞ്ഞിരിക്കുകയാണ് താരം. ഭീമമായ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും താരം പരസ്യത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചു. പ്രതിഫലമായി 10 കോടി രൂപയാണ് താരത്തിന് വാഗ്ദാനം ചെയ്തിരുന്നത്. പരസ്യത്തിൽ അഭിനയിച്ചാൽ അത് തന്‍റെ ആരാധകരിൽ തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാലാണ് അല്ലു കോടികളുടെ ഓഫർ നിരസിച്ചത്. മുമ്പും ഇത്തരം ലഹരി പരസ്യങ്ങളിൽ നിന്ന് താരം വിട്ടുനിന്നിട്ടുണ്ട്. അല്ലു അർജുൻ അടുത്തിടെ ഒരു പാൻ മസാല ബ്രാൻഡിന്‍റെ പരസ്യത്തിൽ നിന്ന് പിൻമാറിയിരുന്നു. തന്‍റെ ആരാധകർക്ക് ഇത് തെറ്റായ മാതൃകയാകുമെന്നതിനാലാണ് അദ്ദേഹം ഓഫർ നിരസിച്ചത്. കോടികളാണ് ഇതിലും പ്രതിഫലമായി വാഗ്ദാനം ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചുള്ള പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ അല്ലു അർജുനെതിരെ നേരത്തെ പരാതി ഉയർന്നിരുന്നു. പരസ്യം…