Author: News Desk

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ റേഷൻ കടകൾ വഴി ആരംഭിക്കും. ഭക്ഷ്യക്കിറ്റിന്‍റെ പായ്ക്കിംഗ് പൂർത്തിയായതായി സപ്ലൈകോ അറിയിച്ചു. തുണിസഞ്ചി ഉൾപ്പെടെ ആകെ 14 ഇനങ്ങളാണ് കിറ്റിൽ ഉണ്ടാകുക. വെളിച്ചെണ്ണ പ്രത്യേകമായി വിതരണം ചെയ്യും. എ എവൈ കാർഡ് ഉടമകൾക്കാണ് കിറ്റ് ആദ്യം നൽകുക. തുടർന്ന് നീല, വെള്ള കാർഡ് ഉടമകൾക്ക് വിതരണം ചെയ്യും. നിശ്ചിത തീയതിയിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് അവസാന നാലുദിവസം കിറ്റ് വാങ്ങാം. ഇത്തവണ കുടുംബശ്രീയാണ് കിറ്റിൽ ഉൾപ്പെടുത്താനുള്ള ശർക്കര വരട്ടിയും ചിപ്സും നൽകുന്നത്. ഇതിനായി 12 കോടി രൂപയുടെ ഓർഡർ കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്. ബനാന ചിപ്സ്, ശർക്കരവരട്ടി എന്നിവ ഉൾപ്പെടെ ആകെ 42,63,341 പാക്കറ്റുകളാണ് കരാർ പ്രകാരം കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കുന്നത്. സംസ്ഥാനത്തുടനീളം വിവിധ യൂണിറ്റുകളിലാണ് നിർമ്മാണവും പാക്കിംഗും നടന്നത്. കിറ്റിന്‍റെ മൊത്തം ചിലവ് 445 കോടി രൂപയാണ്. ഓണത്തിന് മുമ്പ് എല്ലാവർക്കും കിറ്റുകൾ വിതരണം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓഗസ്റ്റ് 27ന് ഓണത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിലും…

Read More

തിരുവനന്തപുരം: സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്ര ഉറപ്പുവരുത്താൻ സംസ്ഥാനത്തിന്റെ സ്വന്തം ഓൺലൈൻ ടാക്‌സി സർവീസായ ‘കേരള സവാരി’ ഇന്ന് മുതൽ നിരത്തിലിറങ്ങും. കനകക്കുന്നിൽ പകൽ 12ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരുസംസ്ഥാനം ഓൺലൈൻ ടാക്‌സി സർവീസ്‌ ആരംഭിക്കുന്നത്‌. തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിലാണ്‌ പദ്ധതി നടപ്പാക്കുക. 302 ഓട്ടോയും 226 ടാക്‌സിയും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. 22 പേർ വനിതകളാണ്‌. സർക്കാർ നിശ്‌ചയിച്ച ഓട്ടോ–- ടാക്‌സി നിരക്കിന്‌ പുറമെ എട്ടുശതമാനമാണ്‌ സർവീസ്‌ ചാർജ്‌. മറ്റു ടാക്‌സി സർവീസുകളേക്കാൾ കുറവാണിത്‌. ഫ്ലക്സി നിരക്കല്ലാത്തതിനാൽ തിരക്കുള്ള സമയത്ത്‌ കൂടുതൽ തുക നൽകേണ്ട. യാത്രക്കാർക്ക്‌ ഡ്രൈവറെയും തിരിച്ചും വിലയിരുത്താം. ഇന്ന് ഉച്ചയോടെ ഗൂഗിൾ പ്ലേസ്റ്റോറിൽ കേരള സവാരി ആപ്പ് ലഭ്യമാകും. അധികം താമസിയാതെ തന്നെ ആപ്പ് സ്റ്റോറിലും കേരള സവാരി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചിട്ടുണ്ട്.  രാജ്യത്ത്‌ ആദ്യമായാണ് സംസ്ഥാന സർക്കാർ ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള…

Read More

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് കർഷക ദിനമായ ചിങ്ങം ഒന്നിന് കർഷക സംഘടനകൾ കരിദിനം ആചരിക്കുന്നു. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മേൽനോട്ടത്തിൽ 61 കർഷക സംഘടനകൾ ചേർന്ന് രൂപീകരിച്ച കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് കരിദിനം ആചരിക്കുന്നത്. ഇതിനൊപ്പം ജില്ലാ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ബഫർ സോൺ മേഖലകളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. വയനാട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് കരിദിനം ആചരിക്കുന്നത്. ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി വിധി മറികടക്കാൻ കേരള സർക്കാർ നീക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ സര്‍ക്കാര്‍ നീക്കങ്ങളില്‍ മെല്ലപ്പോക്കാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. സുപ്രീം കോടതി വിധിയെ തുടർന്ന് തുടർനടപടികൾ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം വനംവകുപ്പിനെ ഏൽപ്പിച്ച സംസ്ഥാന സർക്കാർ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കെസിബിസിയും രംഗത്തെത്തിയിട്ടുണ്ട്.

Read More

അഹ്‌മദാബാദ്: ഗർഭിണിയായ ബൽകിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമെന്ന് റിപ്പോർട്ട്. നിയമമനുസരിച്ച്, ബലാത്സംഗ കുറ്റവാളികളുടെയോ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരുടെയോ ശിക്ഷയിൽ ഇളവ് അനുവദിക്കരുത്. എന്നാൽ പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ ഉത്തരവ് ഇതിന്‍റെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി യോഗ്യരായ തടവുകാരുടെ ശിക്ഷയിൽ ഇളവ് നൽകാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ജീവപര്യന്തം തടവുകാരെയും ബലാത്സംഗ പ്രതികളെയും പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുളള മത്സ്യത്തൊഴിലാളികളുടെ രാപ്പകൽ സമരം തുടരുന്നു. തീരദേശ ശോഷണം, പുനരധിവാസം എന്നീ വിഷയങ്ങൾ ഉന്നയിച്ച് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പൂവാർ, പുതിയതുറ ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഇന്ന് മുള്ളൂരിലെ രാപ്പകൽ ഉപരോധ സമരത്തിൽ പങ്കെടുക്കും. 31 വരെ സമരം തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കുക, ആഘാത പഠനം നടത്തുക, പുനരധിവാസം പൂർത്തിയാക്കുക, തീരദേശ മണ്ണൊലിപ്പ് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക തുടങ്ങിയ ഏഴ് ആവശ്യങ്ങളുന്നയിച്ചാണ് സമരം. നൂറുകണക്കിന് തീരദേശവാസികളാണ് ഇന്നലെ ഉപരോധത്തിന് എത്തിയത്. ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രിമാർ പറഞ്ഞിട്ടുണ്ടെങ്കിലും സമരക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.

Read More

ഡൽഹി: കൊവിഡ് കരുതൽ ഡോസുകളുടെ വിതരണത്തിന്‍റെ വേഗത വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനും കരുതൽ ഡോസ് കൂടുതൽ പേർക്ക് എത്തിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിൽ ലഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്സേന ആശങ്ക പ്രകടിപ്പിച്ചു. തുടർച്ചയായി 12 ദിവസം ഡൽഹിയിൽ 2,000 ലധികം കോവിഡ് കേസുകളും ഉയർന്ന പോസിറ്റിവിറ്റി നിരക്കും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് വിനയ് കുമാർ സക്സേന ആവശ്യപ്പെട്ടു. കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച ഡൽഹിയിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു.

Read More

കേരള നാടിന് ഇന്ന് ചിങ്ങം 1. മലയാളികളെ സംബന്ധിച്ചിടത്തോളം ഇന്ന് പുതുവർഷത്തിന്‍റെ തുടക്കമാണ്. കർക്കടകവും, പേമാരിയും ഒഴിഞ്ഞ് ചിങ്ങപ്പുലരി പിറവിയെടുക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിക്കും. കൊവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോ മലയാളിയും. ഓരോ ചിങ്ങമാസവും കാർഷിക സംസ്കാരത്തിന്‍റെയും ഓണക്കാലത്തിന്‍റെയും ഗൃഹാതുര സ്മരണകൾ ഉണർത്തുന്നു. കൊല്ലവര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസം മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. കേരളീയരെ സംബന്ധിച്ചിടത്തോളം ചിങ്ങം 1 കർഷക ദിനം കൂടിയാണ്.

Read More

കോഴിക്കോട്: വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ എസ്.ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. എസ്.ഐ നിജീഷ്, എ.എസ്.ഐ അരുൺ കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രജീഷ്, ഗിരീഷ് എന്നിവര്‍ക്കാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണകുമാർ മുൻകൂർ ജാമ്യം അനുവദിച്ചത്. ജൂലൈ 22നാണ് കല്ലേരി താഴെക്കോലോത്ത് സജീവൻ സ്റ്റേഷനിൽ വെച്ച് കുഴഞ്ഞുവീണ് മരിച്ചത്. സജീവനെ പൊലീസ് മർദ്ദിച്ചെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വിസമ്മതിച്ചതായും പരാതി ഉയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. സജീവനെ മർദ്ദിച്ചതിന് എസ്.ഐ നിജീഷിനും, പ്രജീഷിനുമെതിരെ കേസെടുത്തിരുന്നു.

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ നാലാം ഘട്ട സമരം ഇന്ന് ആരംഭിക്കും. ദീപം തെളിയിച്ചുകൊണ്ടായിരുന്നു വിശ്വാസികളുടെ പ്രതിഷേധം. കൊല്ലത്തേത് സൂചന സമരം മാത്രമാണെന്ന് ബിഷപ്പ് പോൾ ആൻ്റണി മുല്ലശേരി പറഞ്ഞു. സർക്കാരിന്റെ ഇടപെടലിൽ വിശ്വാസം പോര. മുമ്പുണ്ടായിരുന്ന ഇടപെടലിൽ ഈ സമൂഹത്തെ മാറ്റി നിർത്തിയിട്ടുണ്ട്. വല്ലാർപാടം ടെർമിനലിന്റെ കാര്യത്തിലും പ്രളയസമയത്തും വിവേചനമുണ്ടായി. മത്സ്യത്തൊഴിലാളികളുമായി സംവദിക്കാതെ ഇതെല്ലാം കഴിഞ്ഞ് യോഗം ചേരാം എന്നു പറയുന്നത് ഇരട്ടത്താപ്പാണെന്നും ബിഷപ്പ് പോൾ ആൻ്റണി മുല്ലശേരി വിമർശിച്ചു.

Read More

കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തെയും സമൻസിനെയും ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹർജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ തോമസ് ഐസക്കിന്‍റെ വ്യക്തിഗത വിശദാംശങ്ങൾ തേടിയതിൽ ഇഡി ഇന്ന് വിശദീകരണം നൽകിയേക്കും. ജസ്റ്റിസ് വി.ജി. അരുൺ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തന്‍റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളുടെ വിശദാംശങ്ങൾ അടക്കം തേടിയ ഇ.ഡി. നടപടിയെയാണ് തോമസ് ഐസക്ക് നേരിടുന്നത്. കഴിഞ്ഞ തവണ തോമസ് ഐസക്കിന്‍റെ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതിയിൽ നിന്ന് ശ്രദ്ധേയമായ നിരീക്ഷണങ്ങളും ചോദ്യങ്ങളും ഉയർന്നിരുന്നു. തോമസ് ഐസക്കിന് സ്വകാര്യതയുണ്ടെന്നും അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ എന്തിനാണ് വ്യക്തിഗത വിവരങ്ങൾ തേടുന്നതെന്നും ജസ്റ്റിസ് വി.ജി. അരുണിന്‍റെ ബെഞ്ച് ചോദിച്ചിരുന്നു. പ്രതിയോ സംശയിക്കപ്പെടുന്ന ആളോ ആണെങ്കിൽ നടപടിക്ക് ന്യായീകരണമുണ്ട്. എന്നാൽ തോമസ് ഐസക്ക് പ്രതിയോ സംശയിക്കപ്പെടുന്ന ആളോ അല്ല. ആദ്യ സമൻസിൽ ആവശ്യപ്പെടാത്ത വിവരങ്ങൾ പെട്ടെന്ന് രണ്ടാമത്തെ സമൻസിൽ ആവശ്യപ്പെട്ടതിനെയും കോടതി ചോദ്യം ചെയ്തിരുന്നു. ഈ സുപ്രധാന…

Read More