- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
Author: News Desk
കോഴിക്കോട്: എഴുത്തുകാരൻ സിവിക് ചന്ദ്രൻ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച വിധിയിൽ വിചിത്ര പരാമർശവുമായി കോടതി. പീഡനത്തിനിരയായ പെൺകുട്ടി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നതിനാൽ ലൈംഗിക പീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജി കൃഷ്ണകുമാറിന്‍റെ വിധിയിലാണ് വിവാദ പരാമർശമുളളത്. പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചിരുന്നതിനാൽ ലൈംഗിക പീഡന പരാതിയിലെ സെക്ഷൻ 354-എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. “ജാമ്യാപേക്ഷയോടൊപ്പം സമർപ്പിച്ച ചിത്രങ്ങളിൽ, ഇരയുടെ വസ്ത്രധാരണ രീതി ലൈംഗികമായി പ്രകോപനപരമാണെന്ന് വ്യക്തമാണ്. 74 കാരനായ അംഗപരിമിതനായ പ്രതിക്ക് പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിൽ ഇരുത്തി മാറിടം അമർത്താൻ കഴിയുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്,” കോടതി ഉത്തരവിൽ പറഞ്ഞു. 2020 ഫെബ്രുവരി 8 ന് കൊയിലാണ്ടിയിലെ നന്ദി ബീച്ചിന്‍റെ തീരത്ത് നടന്ന കവിതാ ക്യാമ്പിൽ എത്തിയപ്പോൾ സിവിക് ചന്ദ്രൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. കൊയിലാണ്ടിക്കടുത്ത് നന്ദിയിൽ പുസ്തകപ്രസിദ്ധീകരണത്തിനായി ഒത്തുകൂടിയ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്…
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി പുലർച്ചെ 5 ന് ക്ഷേത്രത്തിരുനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടന്നു. സ്വർണ്ണ കലത്തിൽ നെയ്യഭിഷേകത്തിന് ശേഷം തന്ത്രി കണ്ഠരര് രാജീവരര് ഭക്തർക്ക് അഭിഷേകതീർത്ഥവും ഇലപ്രസാദവും വിതരണം ചെയ്തു. ആയിരക്കണക്കിന് ഭക്തരാണ് ചിങ്ങപ്പുലരിയിൽ അയ്യപ്പനെ കണ്ടു തൊഴാനായി എത്തിയത്. മണ്ഡപത്തിൽ മഹാഗണപതി ഹോമം, 7.30 ന് ഉഷപൂജ, എന്നിവയ്ക്ക് ശേഷം ശബരിമല പുതിയ ഉൾക്കഴകത്തിൻ്റെ നറുക്കെടുപ്പ് നടന്നു. വി.എൻ ശ്രീകാന്ത് (നാരായണമംഗലം ദേവസ്വം ,ആറൻമുള ഗ്രൂപ്പ്) ആണ് പുതിയ ശബരിമല ഉൾക്കഴകം (കീഴ്ശാന്തി). ദേവസ്വം കമ്മീഷണർ ബി.എസ് പ്രകാശിൻ്റെ മേൽനോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്. ചിങ്ങം ഒന്നിൻ്റെ ഭാഗമായി ശബരിമല കലിയുഗവരദ സന്നിധിയിൽ ലക്ഷാർച്ചനയും നടന്നു. നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 21 ന്…
പട്‌ന: ബിഹാറിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് നേരത്തെ തയ്യാറെടുപ്പുകൾ ആരംഭിച്ച് ബിജെപി. നിതീഷ് കുമാർ പ്രതിപക്ഷത്തിനൊപ്പം ചേർന്നതിന് ശേഷം അധികാരം നഷ്ടമായ സാഹചര്യത്തിലാണ് ബിജെപിയുടെ തയ്യാറെടുപ്പുകൾ. മറ്റ് പാർട്ടികളെ ഒറ്റയ്ക്ക് നേരിടേണ്ട അവസ്ഥയിലാണ് ബിഹാറിലെ ബി.ജെ.പി. എല്ലാ പാർട്ടികളും ഒരു പക്ഷത്തേക്ക് മാറിയ സാഹചര്യത്തിൽ ബിജെപി ലക്ഷ്യം കാണുമോ എന്ന് സംശയമാണ്. 35 സീറ്റുകളിൽ വിജയിക്കാൻ അമിത് ഷാ ബിജെപി സംസ്ഥാന നേതാക്കൾക്ക് നിർദേശം നൽകി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റൊഴികെ 39 സീറ്റുകളിലും എൻഡിഎ വിജയിച്ചിരുന്നു. എന്നാൽ ജെഡിയു പ്രതിപക്ഷവുമായി കൈകോർത്തതോടെ ഉജ്ജ്വല വിജയം നേടാൻ സാധിക്കുമോ എന്ന് സംശയമാണ്. അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ബിഹാർ വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര-സംസ്ഥാന നേതാക്കൾ ഡൽഹിയിൽ പ്രത്യേക യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ബീഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ, ബിഎൽ സന്തോഷ്, രവിശങ്കർ പ്രസാദ്, ഷാനവാസ് ഹുസൈൻ, മംഗൾ…
ചെന്നൈ: ബി.ജെ.പിയുമായി ഒരിക്കലും സന്ധി ചേരില്ലെന്നും അവരോടുള്ള നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിൻ. പ്രമുഖ ദലിത് നേതാവും ഡിഎംകെ സഖ്യകക്ഷിയുമായ വിടുതലൈ ചിരുതൈഗൽ കക്ഷി (വിസികെ) നേതാവ് തോൽ തിരുമാവളവന്‍റെ 60-ാം ജൻമവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ഇരുപാർട്ടികളും തമ്മിൽ ഒരു ബന്ധമില്ലാത്തതിനാൽ ബിജെപിയുമായി നേരിയ തോതിൽ പോലും ആശയപരമായ വിട്ടുവീഴ്ചയ്ക്ക് ഡി.എം.കെ തയ്യാറല്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. “തമിഴ്നാട് മുഖ്യമന്ത്രി എന്ന നിലക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഞാൻ രാജ്യതലസ്ഥാനത്തേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിനിടെ സ്റ്റാലിന്‍റെ ഡൽഹി സന്ദർശനത്തെ കുറിച്ച് ഒരു പ്രാസംഗികന്‍ പരാമർശിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്‍റെ പരാമർശം. കാവടിയാട്ടത്തിന് (ദക്ഷിണേന്ത്യയിലെ ഒരു അനുഷ്ഠാന കല) ഡല്‍ഹിയിലേക്ക് പോകുകയാണോ? ഡല്‍ഹിയില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഞാന്‍ കൂപ്പുകൈകളോടെയാണോ പോകുന്നത്? ഇല്ല, ഞാന്‍ കലൈഞ്ജറുടെ മകനാണ്, സ്റ്റാലിന്‍ പറഞ്ഞു.
തൃശൂര്‍: തുടർച്ചയായി അവധി ദിനങ്ങൾ എത്തിയതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കും റെക്കോർഡ് വരുമാനവും. തിങ്കളാഴ്ച മാത്രം 75.10 ലക്ഷം രൂപയാണ് ഗുരുവായൂർ ക്ഷേത്രത്തിന് വിവിധ വഴിപാടുകളിലൂടെ ലഭിച്ചത്. തുടർച്ചയായ അവധി ദിവസങ്ങൾ വന്നതോടെ അതിരാവിലെ മുതൽ രാത്രി വരെ ദർശനത്തിനായി വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച മൂന്ന് വിവാഹങ്ങൾ മാത്രമാണ് നടന്നത്. ക്ഷേത്രത്തിൽ 722 കുട്ടികൾക്ക് ചോറൂണ് നടത്തി. 1,484 പേർ 1,000 രൂപയുടെ വഴിപാടും 132 പേർ 4,500 രൂപയുടെ വഴിപാടും നടത്തിയതായി അധികൃതർ പറഞ്ഞു. ഈ വിഭാഗത്തിൽ മാത്രം 20.78 ലക്ഷം രൂപ ലഭിച്ചു. 25.50 ലക്ഷം രൂപയുടെ തുലാഭാരം, 7.16 ലക്ഷം രൂപയുടെ പാൽപ്പായസം, 3.17 ലക്ഷം രൂപയുടെ നെയ്യ് പായസം, ഒരു ലക്ഷം രൂപയുടെ വെണ്ണ നിവേദ്യം എന്നിവയും ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി നടത്തി. അതേസമയം ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം വഴിപാടും റെക്കോർഡിലേക്ക് കടക്കുകയാണ്.
കോഴിക്കോട്: യാതൊരു സുരക്ഷയുമില്ലാതെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയമനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദ്ദേശം അഞ്ച് മാസം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. 400 തടവുകാരുടെ സുരക്ഷയ്ക്കായി എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. ഇവരാരും സ്ഥിരം ജീവനക്കാരല്ല. റിമാൻഡ് തടവുകാർക്ക് ആരാണ് സുരക്ഷ നൽകുക എന്നതിനെച്ചൊല്ലിയും തർക്കമുണ്ട്. അഞ്ച് മാസം മുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സുരക്ഷ ഉറപ്പാക്കാൻ ചില തീരുമാനങ്ങൾ എടുത്തിരുന്നു. ഇതിൽ ഏറ്റവും പ്രധാനം 24 സുരക്ഷാ ഉദ്യോഗസ്ഥരെ ഉടനടി നിയമിക്കുക എന്നതായിരുന്നു. എന്നാൽ ഹൈക്കോടതി നിർദേശപ്രകാരം നിയമനം ലഭിച്ച നാല് താൽക്കാലിക ജീവനക്കാർ ഉൾപ്പെടെ എട്ട് ജീവനക്കാർ മാത്രമാണുള്ളത്. 41 തടവുകാർ ഉൾപ്പെടെ 404 അന്തേവാസികളുള്ള സ്ഥാപനത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. സിസിടിവി ക്യാമറകൾ സ്ഥാപിക്കണം, അക്രമാസക്തരായ ആളുകളെ പരിപാലിക്കാൻ പ്രത്യേക വൈദഗ്ധ്യമുള്ള ആളുകൾ അങ്ങനെ എല്ലാ തീരുമാനങ്ങളും ഇപ്പോഴും കടലാസിലാണ്. റിമാൻഡ് തടവുകാരായ അന്തേവാസികളുടെ സുരക്ഷ ആർക്കാണെന്ന…
ന്യൂഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിലെ നിർണായക സ്ഥാനത്തേക്ക് നിയമിതനായതിന് തൊട്ടുപിന്നാലെ രാജിവെച്ചു. ദീർഘകാലമായി പാർട്ടിയുടെ ദേശീയ നേതൃത്വവുമായി തർക്കത്തിലായിരുന്ന ഗുലാം നബി ആസാദ് ജമ്മു കശ്മീരിലെ പാർട്ടിയുടെ പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനമാണ് രാജിവെച്ചത്. ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും ആസാദ് രാജിവെച്ചു. കോൺഗ്രസിന്‍റെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതി അംഗമായ ആസാദിനെ ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിലേക്ക് നിയമിച്ചത് തരംതാഴ്ത്തലായിട്ടാണ് കാണുന്നതെന്ന് ആസാദിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ആസാദിന്‍റെ അടുത്ത സുഹൃത്ത് ഗുലാം അഹമ്മദ് മിറിനെയും പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. മിറിന് പകരം വികാർ റസൂൽ വന്നിയെ നിയമിച്ചു. നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ ഒരാളാണ് ആസാദ്. വോട്ടർപട്ടികയും മണ്ഡലങ്ങളുടെ പുനർനിർണയവും പൂർത്തിയാക്കി ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആസാദ് നിര്‍ണായക സ്ഥാനങ്ങള്‍ രാജിവച്ചത്.
ന്യൂഡല്‍ഹി: ദളിതർക്കെതിരായ അതിക്രമങ്ങളിൽ രാജസ്ഥാനിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം. പാർട്ടിക്കുള്ളിൽ നിന്ന് കടുത്ത സമ്മർദ്ദമാണ് മുഖ്യമന്ത്രി ഗെഹ്ലോട്ട് നേരിടുന്നത്. കുടിവെള്ളം നിറച്ച കലത്തിൽ സ്പർശിച്ചതിന് ഒൻപത് വയസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ വിഷയമാണ് വലിയ വിവാദമായി മാറിയിരിക്കുന്നത്. ബാരൻ മുനിസിപ്പൽ കൗൺസിലിലെ 12 കോൺഗ്രസ് കൗൺസിലർമാർ രാജിവെച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് അവർ രാജിക്കത്ത് കൈമാറി. നേരത്തെ എംഎൽഎ പാന ചന്ദ് മേഘ്വാളും ദളിതർ നേരിടുന്ന അതിക്രമങ്ങളിൽ കടുത്ത രോഷം പ്രകടിപ്പിച്ച് രാജി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ചൊവ്വാഴ്ച കുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. ദളിത് സമുദായത്തിന്‍റെ വിശ്വാസം വീണ്ടെടുക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടു. “ഇത്തരം സംഭവങ്ങൾ ഗൗരവമായി കാണണം. ശക്തമായ നടപടി സ്വീകരിക്കുകയും നാം ദളിത് സമൂഹത്തിനൊപ്പമാണെന്ന് ബോധ്യപ്പെടുത്തുകയും വേണം,” സച്ചിൻ പറഞ്ഞു.
ന്യൂഡൽഹി: ദേശീയ കായിക നിയമങ്ങൾ ലംഘിച്ച് അധികാരം ദുരുപയോഗം ചെയ്തതിന് ഡൽഹി ഹൈക്കോടതി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പിരിച്ചു വിട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയ അനിശ്ചിതമായി വൈകിപ്പിച്ചതും ചിലരെ ആജീവനാന്ത ഭാരവാഹികളാക്കാനുള്ള നീക്കങ്ങളുമാണ് ഐഒഎയുടെ ഭരണസമിതിക്കെതിരെ കർശന നടപടിയെടുക്കാൻ ഡൽഹി ഹൈക്കോടതിയെ പ്രേരിപ്പിച്ചത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇന്ത്യൻ ഘടകമായ ഐഒഎയുടെ പുതിയ കമ്മിറ്റിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് 16 ആഴ്ചയ്ക്കുള്ളിൽ നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. ഒളിമ്പ്യൻമാരായ അഭിനവ് ബിന്ദ്ര (ഷൂട്ടിംഗ്), അഞ്ജു ബോബി ജോർജ് (അത്ലറ്റിക്സ്), ബൊംബെയ്ല ദേവി (അമ്പെയ്ത്ത്) എന്നിവർ കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതിയുടെ ഉപദേഷ്ടാക്കളാണ്. സമാനമായ വിലക്ക് നേരിടുന്ന രാജ്യത്തെ ഫുട്ബോൾ, ഹോക്കി, അമ്പെയ്ത്ത് ഫെഡറേഷനുകളുടെ പ്രവർത്തനങ്ങളും കോടതി നിയോഗിച്ച ഭരണസമിതിയാണ് നിലവിൽ നിയന്ത്രിക്കുന്നത്. പ്രസിഡന്‍റിനെ ആജീവനാന്തം അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന വ്യവസ്ഥകൾ നിലവിലുള്ള ഭരണഘടനയിൽ ഉണ്ടെന്നത് ആശ്ചര്യകരമാണെന്നും കോടതി പറഞ്ഞു. അസോസിയേഷന്‍റെ ജനറൽ ബോഡിയിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും 25 ശതമാനം പ്രാതിനിധ്യം കായികരംഗത്ത് വിജയം കൈവരിച്ച…
മേഘാലയ സമർപ്പിച്ച ലോട്ടറി കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ ലോട്ടറി നിയന്ത്രണ ചട്ടങ്ങളെ ചോദ്യം ചെയ്താണ് മേഘാലയ ഹർജി സമർപ്പിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രത്തിന് അവകാശമുണ്ടെന്നാണ് മേഘാലയയുടെ വാദം. സംസ്ഥാനങ്ങൾ ഫെഡറൽ തത്വങ്ങൾ പാലിച്ച് മുന്നോട്ട് പോകണമെന്ന് മേഘാലയ വാദിക്കുന്നു. ലോട്ടറി കേസില്‍ വീണ്ടും കേരളത്തിനെതിരെ ഹാജരാകുന്നത് മനു അഭിഷേക് സിംങ്വിയാണെന്നത് ഏറെ ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ മുഖ്യ വക്താക്കളില്‍ ഒരാള്‍ ആണ് മനു അഭിഷേക് സിംങ്വി. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരാതിയെ തുടര്‍ന്ന് മുന്‍പ് സിംങ്വിയോട് ലോട്ടറി കേസില്‍ ഹാജരാകേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെ താന്‍ കേസില്‍ നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. പൊതുവികാരം മാനിച്ചാണ് താന്‍ ഈ കേസില്‍ നിന്ന് പിന്മാറുന്നതെന്നായിരുന്നു അന്നത്തെ പ്രതികരണം. ഇതിനെല്ലാം ശേഷമാണ് വീണ്ടും കേരളത്തിനെതിരെ അദ്ദേഹം ഹാജരാകുന്നത്. കേരളത്തിലെ ഇതര സംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി 2018ലാണ് സംസ്ഥാന സർക്കാർ ഭേദഗതി കൊണ്ടുവന്നത്. ഈ നിബന്ധനകളിൽ…
