- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
Author: News Desk
ന്യൂഡൽഹി: ഇന്ത്യാവിരുദ്ധ ഉള്ളടക്കങ്ങളുമായി പ്രവർത്തിച്ചിരുന്ന 8 യൂട്യൂബ് ചാനലുകൾക്ക് രാജ്യത്ത് വിലക്ക്. ഐടി ചട്ടം 2021 അനുസരിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്. ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടും രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളും നിരോധിച്ചിട്ടുണ്ട്. ഈ 8 യൂട്യൂബ് ചാനലുകൾക്ക് 114 കോടിയിലധികം വ്യൂവർഷിപ്പും 85 ലക്ഷത്തിലധികം വരിക്കാരും ഉണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഈ യൂട്യൂബ് ചാനലുകൾ ഇന്ത്യാ വിരുദ്ധ ഉള്ളടക്കത്തിനൊപ്പം തെറ്റായ അവകാശവാദങ്ങളും ഉന്നയിച്ചിരുന്നു. ഏഴു ഇന്ത്യൻ യൂട്യൂബ് ചാനലുകളും ഒരു പാക്കിസ്ഥാനി ചാനലിനുമാണു വിലക്ക്.
വിഴിഞ്ഞം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ തൊഴിലാളി നേതാക്കൾ ചർച്ചയ്ക്ക് തയാറാകുന്നില്ലെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. പല തവണ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. വിഴിഞ്ഞവുമായി ബന്ധപ്പെട്ട പരാതികൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഇത് മറ്റൊരു സർക്കാർ ആരംഭിച്ച പദ്ധതിയാണ്. ഇതൊരു വലിയ പദ്ധതിയായതിനാൽ അടുത്ത സർക്കാരിന് അത് തുടരേണ്ടിവരും. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും തൊഴിലാളി വിരുദ്ധ നടപടികൾ ഉണ്ടാകില്ല. പ്രത്യേകിച്ചും മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്ന സർക്കാരാണ്. ഏത് സമയത്തും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
കൊച്ചി: സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് പൊലീസ് റിപ്പോർട്ട്. കേസ് അവസാനിപ്പിക്കാൻ അനുവാദം തേടി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. 2010ല്‍ കൊച്ചിയിലെ ഒരു വീട്ടില്‍വച്ച് ബാലചന്ദ്ര കുമാര്‍ പീഡിപ്പിച്ചെന്നാണ് കണ്ണൂർ സ്വദേശിനിയായ ഹോം നഴ്സ് പരാതി നൽകിയത്. ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും സംശയിക്കുന്നു. പരാതി നൽകിയതിൽ സംവിധായകൻ ശാന്തിവിള ദിനേശിനും പങ്കുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നടൻ ദിലീപിന്‍റെ മുൻ മാനേജരെയും ചില ഓൺലൈൻ മാധ്യമ പ്രവർത്തകരെയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അതേസമയം തന്‍റെ നിരപരാധിത്വം തെളിയിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ബാലചന്ദ്രകുമാർ പ്രതികരിച്ചു. എളമക്കര പൊലീസാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്. കണ്ണൂർ സ്വദേശിനിയായ യുവതിയെ ബാലചന്ദ്രകുമാർ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. 10 വർഷം മുന്‍പ് ഒരു ഗാനരചയിതാവിന്റെ വീട്ടില്‍വച്ചാണ് പീഡനം നടന്നതെന്നും പരാതിയിലുണ്ട്. കൊച്ചി സിറ്റി പൊലീസ്…
ഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരംഗ യാത്രയ്ക്കിടെ ആഗ്രയിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് മൂന്ന് പേർ അറസ്റ്റിൽ. ഗോകുൽ പുരയിലാണ് സംഭവം. ഓഗസ്റ്റ് 13ന് തിരംഗ യാത്രയ്ക്കിടെയാണ് മൂന്ന് യുവാക്കൾ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. സംഭവത്തിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. മുൻ എം.എൽ.എയുടെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ പ്രകടനം നടത്തി. പ്രതികളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഗോകുൽപുര സ്വദേശികളായ ഫൈസാൻ, സദാബ്, മുഹജ്ജാം എന്നിവരാണ് അറസ്റ്റിലായത്. 19 നും 21 നും ഇടയിൽ പ്രായമുള്ളവരാണിവർ.
ന്യൂഡല്‍ഹി: ഇന്ത്യയെ നമ്പര്‍ നമ്പർ ആക്കാനുള്ള ദൗത്യത്തിന് തുടക്കമിട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മിഷന്‍ ടു മേക്ക് ഇന്ത്യ നമ്പര്‍ വണ്‍ എന്ന പേരിലാണ് ആം ആദ്മി നേതാവ് കെജ്‌രിവാള്‍ ബുധനാഴ്ച ക്യാമ്പെയിന്‍ ആരംഭിച്ചത്. 2024ലെ പൊതുതെരഞ്ഞെടുപ്പിനും വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും മുന്നോടിയായാണ് കെജ്‌രിവാളിന്‍റെ രാഷ്ട്രീയ നീക്കം. സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, തൊഴിൽ, ‘സ്ത്രീകൾക്ക് സുരക്ഷ, തുല്യത, ബഹുമാനം’, കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില എന്നിവയാണ് കെജ്‌രിവാള്‍ മുന്നോട്ടുവെക്കുന്ന അഞ്ച് പോയിന്റുകള്‍ അടങ്ങിയ വിഷന്‍.
മധ്യപ്രദേശിൽ കാണാതായ മലയാളി ജവാന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമ്മൽ ശിവരാജന്റെ മൃതദേഹമാണ് കണ്ടെടുത്തത്. നിർമ്മൽ യാത്ര ചെയ്തിരുന്ന കാർ പ്രളയത്തിൽ ഒഴുകിപ്പോയ നിലയിൽ കണ്ടെത്തിയിരുന്നു.
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ അഞ്ച് വയസുകാരിയുടെ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു. കർണാടകയിലെ വിരമിച്ച കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്‍റെ മകളുടെ ബാഗിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് പോകാനാണ് ഉദ്യോഗസ്ഥൻ എത്തിയത്. പരിശോധനയ്ക്കിടെ അലാറം മുഴങ്ങിയപ്പോൾ അധികൃതർ കുടുംബത്തെ തടഞ്ഞുനിർത്തി അഞ്ച് വയസുകാരിയുടെ ബാഗ് പരിശോധിച്ചപ്പോൾ വെടിയുണ്ട കണ്ടെത്തുകയായിരുന്നു. ഇവരെ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കുകയും എയർപോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു. ഇസ്രായേലിലേക്ക് വിനോദയാത്രയ്ക്ക് പോയെന്നും കടല്‍ത്തീരത്ത് വസ്തുക്കള്‍കണ്ട് കുട്ടിക്ക് കളിക്കാന്‍ നല്‍കിയതാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ബുള്ളറ്റ് വിദേശത്ത് നിർമ്മിച്ചതാണെന്നും വലിയ തോക്കുകളിൽ ഉപയോഗിക്കുന്ന ‘9 എംഎം’ ഇനത്തിൽപ്പെട്ടതാണെന്നും കണ്ടെത്തി. ഉദ്യോഗസ്ഥനും കുടുംബത്തിനും താക്കീത് നൽകി.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഭരണം താത്കാലിക ഭരണസമിതി ഉടന്‍ ഏറ്റെടുക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഭരണം ഉടന്‍ ഏറ്റെടുക്കരുതെന്ന് ജസ്റ്റിസ് അനില്‍ ആര്‍ ദാവെ അധ്യക്ഷനായ താത്കാലിക സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ സമിതിയാണ് നിര്‍ദേശം നല്‍കിയത്. ഒളിമ്പിക് അസോസിയേഷന്‍റെ ഭരണത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇടക്കാല ഭരണസമിതി രൂപീകരിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാരും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും (ഐഒഎ) സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അഡ് ഹോക്ക് ഭരണസമിതിയെ ബാഹ്യ ഇടപെടലായി കാണുന്നുവെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഹർജികൾ തിങ്കളാഴ്ച വിശദമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അനില്‍ ആര്‍ ദാവേയുടെ അധ്യക്ഷതയിലാണ് ഹൈക്കോടതി താത്കാലിക ഭരണസമിതി രൂപവത്കരിച്ചത്. മുന്‍ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി, വിദേശകാര്യ…
കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോഴിക്കോട് സെഷൻസ് കോടതി ജഡ്ജിയുടെ ആദ്യ ഉത്തരവും വിവാദത്തിൽ. പട്ടിക ജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമം നടന്നതെന്നും, കേസിൽ പട്ടികവർഗ പീഡന നിരോധന നിയമം ബാധകമല്ലെന്ന കോടതിയുടെ നിരീക്ഷണമാണ് വീണ്ടും ചർച്ചയായിരിക്കുന്നത്. എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് കോടതി സിവിക് ചന്ദ്രൻ മുൻകൂർ ജാമ്യം അനുവദിച്ചത്. സിവിക് ചന്ദ്രൻ അയച്ച വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയെങ്കിലും പട്ടികജാതി നിയമം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ കോടതി നടത്തിയ പരാമർശങ്ങളും വലിയ വിവാദമായിരുന്നു. പരാതിക്കാരി ലൈംഗിക ചുവയുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് ജഡ്ജി എസ് കൃഷ്ണകുമാർ തന്‍റെ വിവാദ ഉത്തരവിൽ പറഞ്ഞു. അതിനാൽ, ലൈംഗിക പീഡനം ആരോപിക്കുന്ന സെക്ഷൻ 354 എ നിലനിൽക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സെക്ഷൻ 354 പ്രയോഗിക്കണമെങ്കിൽ ശാരീരികമായി സ്പർശിക്കുകയും ലൈംഗിക ചുവയോടെ…
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12608 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 44298864 ആയി ഉയർന്നു. അതേസമയം, കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന കേസുകൾ പതിനായിരത്തിൽ താഴെയായിരുന്നു. ഓഗസ്റ്റ് 17ന് 9,062 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 16ന് 8,813 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 1,01,343 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 5,27,206 ആയി. രോഗമുക്തി നിരക്ക് 98.58 ശതമാനമാണ്. പ്രതിദിന ടിപിആർ 3.48 ശതമാനമാണ്. പ്രതിവാര ടിപിആർ 4.20 ശതമാനമായി ഉയർന്നു. ഇതുവരെ 4,36,70,315 പേർ രോഗമുക്തി നേടി.
