- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
Author: News Desk
പാലക്കാട്: സി.പി.എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ എസ്. ഷാജഹാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ടുപേരും ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണെന്ന് പോലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അറസ്റ്റിലായ നാല് പ്രതികളെയും പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പ്രതികളുടെ രാഷ്ട്രീയ ബന്ധം വ്യക്തമായി. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച റിമാന്‍ഡിലായ നാലുപേരെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയിലും പ്രതികളുടെ ആര്‍.എസ്.എസ്-ബി.ജെ.പി. ബന്ധത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് പോലീസ് പറയുന്നുണ്ട്. കൊലപാതകത്തിന് പിന്നിലെ ഉന്നത ഗൂഢാലോചന അന്വേഷിക്കാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങണമെന്ന് പൊലീസ് കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൊലപാതകത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) പ്രതികൾ ബി.ജെ.പിക്കാരാണെന്ന് പൊലീസ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ ജില്ലാ പൊലീസ് മേധാവി രാഷ്ട്രീയ ബന്ധം സ്ഥിരീകരിച്ചിരുന്നില്ല. ഇത് അനിശ്ചിതത്വത്തിനും രാഷ്ട്രീയ വിവാദങ്ങൾക്കും കാരണമായി. അതിനിടെ, താന്‍ സി.പി.എം. അനുഭാവിയാണെന്ന്…
മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കേസിൽ സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. സിബിഐ റെയ്ഡിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിസോദിയ. കേസിലെ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. എക്സൈസ് ഉദ്യോഗസ്ഥർ, മദ്യക്കമ്പനി എക്സിക്യൂട്ടീവുകൾ, ഡീലർമാർ, പൊതുപ്രവർത്തകർ, സ്വകാര്യ വ്യക്തികൾ എന്നിവരുൾപ്പെടെ 15 പ്രതികളാണ് കേസിലുള്ളത്. 2021 നവംബറിൽ ഡൽഹിയിൽ നടപ്പാക്കിയ മദ്യനയത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്ന ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേനയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സിസോദിയയ്ക്കും മറ്റുള്ളവർക്കുമെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മനീഷ് സിസോദിയയുടെ വീട്ടിലെ സിബിഐ റെയ്ഡ് 15 മണിക്കൂറിലധികം നീണ്ടുനിന്നു. പുതിയ മദ്യനയവുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തതായി സി.ബി.ഐ അറിയിച്ചു. മനീഷ് സിസോദിയയുടെ ഔദ്യോഗിക വസതി ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 21 ഇടങ്ങളില്‍ സിബിഐ ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്.
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ കവാടത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന ഉപരോധം ഇന്നും തുടരും. സർക്കാരുമായുള്ള ചർച്ചകൾ അനുരഞ്ജനത്തിന് വഴിയൊരുക്കിയെങ്കിലും എല്ലാ ആവശ്യങ്ങളും പരിഗണിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ലത്തീൻ അതിരൂപത. എന്നാൽ, സമരം പ്രക്ഷുബ്ധമാകില്ലെന്ന് ഇന്നലെ നടന്ന ചർച്ചയിൽ സമരസമിതി സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുക, മണ്ണെണ്ണ സബ്സിഡി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിയുമായി കൂടുതൽ ചർച്ച നടത്തുന്നതുവരെ തുറമുഖ കവാടത്തിന് മുന്നിൽ രാപ്പകൽ സമരം തുടരാനാണ് അതിരൂപതയുടെ തീരുമാനം. അഞ്ചാം ദിവസമായ ഇന്ന് വിഴിഞ്ഞം ഇടവക ഉപരോധത്തിന് നേതൃത്വം നൽകും. ബാരിക്കേഡുകളും പ്രധാന കവാടവും മറികടന്ന് തുറമുഖം നിർമ്മിച്ച സ്ഥലത്ത് കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ പതാക നാട്ടിയിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ സമരം പ്രക്ഷുബ്ധമാകില്ലെന്ന് സമരസമിതി നൽകിയ ഉറപ്പ് സർക്കാരിന് ആശ്വാസമാണ്. ഇന്നലെ മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പുനരധിവാസം, മുതലപ്പൊഴി പ്രതിസന്ധി അടക്കം 5 പ്രശ്‌നങ്ങൾക്ക് പരിഹാരത്തിന് ധാരണയായിരുന്നു. ചർച്ച ഫലപ്രദമാണെന്ന് അതിരൂപതയിലെ വൈദികർ പ്രതികരിച്ചു. പ്രതിഷേധക്കാരുടെ എല്ലാ…
ഹിന്ദുത്വ ആശയ പ്രചാരകന്‍ വി.ഡി സവര്‍ക്കര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത് ദേശവിരുദ്ധ ശക്തികളാണെന്ന് വി.ഡി സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ. സവർക്കർക്കെതിരായ എല്ലാ ആക്രമണങ്ങളുടെയും ഏക ലക്ഷ്യം രാഷ്ട്രീയമാണ്. ശിവമോഗയിൽ സംഭവിച്ചതെല്ലാം നമ്മെ അസ്വസ്ഥപ്പെടുത്തുന്നതാണ്. വാക്കാലുള്ള ആക്രമണമാണ് ശാരീരിക ആക്രമണത്തിലേക്ക് നയിച്ചത്. ഞാൻ അതിനെ ശക്തമായി അപലപിക്കുന്നു. ദേശവിരുദ്ധ ശക്തികളാണ് ആക്രമണത്തിന് തുടക്കമിട്ടതെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം സവർക്കറുടെ പ്രത്യയശാസ്ത്രം ഇന്നത്തെ കാലത്ത് ഏറ്റവും പ്രസക്തമാണ്. രഞ്ജിത് സവർക്കർ പറഞ്ഞു. സവർക്കർ പാകിസ്ഥാനെയും ജിഹാദി ശക്തികളെയും എതിർത്തിരുന്നു. പക്ഷേ, അദ്ദേഹം ഒരിക്കലും മുസ്ലീങ്ങളെ എതിർത്തിരുന്നില്ല. സവർക്കർ ഒരിക്കലും മുസ്ലിം വിരുദ്ധനായിരുന്നില്ല. ‘നിങ്ങളുടെ മതം നിങ്ങളുടെ വീട്ടിൽ സൂക്ഷിക്കുക. നിർബന്ധിത മതപരിവർത്തനം നടത്തരുത്, മറ്റുള്ളവരെ ബഹുമാനിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഒരേയൊരു ഉപദേശം. അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
കൂടത്തായ്: കൂടത്തായ് കൊലപാതക പരമ്പരയിലെ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട്ടെ പ്രത്യേക കോടതിയാണ് വാദം കേൾക്കുക. റോയ് തോമസ്, സിലി വധക്കേസുകളിലെ ഒന്നാം പ്രതി ജോളി സമർപ്പിച്ച വിടുതൽ ഹർജികളാണ് പരിഗണിക്കുന്നത്. ജയിലിൽ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിൽ പ്രതിഭാഗം സമർപ്പിച്ച റിവിഷൻ ഹർജിയും ഇന്ന് പരിഗണിക്കും. ആൽഫൈൻ, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു വധക്കേസുകൾ ഈ മാസം 31ന് പരിഗണിക്കും. കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയി തോമസിന്‍റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയ്യാറാക്കിയ റോയ് തോമസിന്‍റെ ഭാര്യ ജോളിക്കെതിരെ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 2011ൽ സയനൈഡ് ഉള്ളിൽച്ചെന്ന് മരിച്ച റോയ് തോമസ് യഥാർത്ഥത്തിൽ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആർ ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. വടകര എസ്.പി കെ.ജി…
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഓഗസ്റ്റ് 21, 22, 23 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര വകുപ്പ് അറിയിച്ചു. പുതിയ അറിയിപ്പിന്റെ പശ്ചാത്തലത്തിൽ 22, 23 തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 22ന് കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ 23ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കന്യാകുമാരി തീരം, തമിഴ്നാട് തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് വടക്കൻ ആന്ധ്രാപ്രദേശ് തീരത്ത്…
ന്യൂഡൽഹി: ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തെ ആർബിഐ എതിർത്തുവെന്ന റിപ്പോർട്ടുകൾ റിസർവ് ബാങ്ക് തള്ളി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആർബിഐ ബുള്ളറ്റിനിൽ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുമെന്ന് ബുള്ളറ്റിനിലെ ഒരു ലേഖനത്തിൽ പറയുന്നു. ഇത് സംബന്ധിച്ചാണ് റിസർവ് ബാങ്കിന്‍റെ വിശദീകരണം പുറത്തുവന്നത്. ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തെ റിസർവ് ബാങ്ക് എതിർത്തുവെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് വിശദീകരണമായാണ് സെൻട്രൽ ബാങ്കിന്‍റെ കുറിപ്പ് പുറത്തിറക്കിയത്. ബുള്ളറ്റിനിലെ ലേഖനത്തിൽ പ്രത്യക്ഷപ്പെട്ട അഭിപ്രായം രചയിതാവിന്‍റേത് മാത്രമാണ്, ഇത് റിസർവ് ബാങ്കിന്‍റെ നിലപാടല്ലെന്നാണ് വിശദീകരണം. നേരത്തെ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം ചിലപ്പോൾ വിപരീത ഫലമുണ്ടാക്കുമെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിനിലെ ലേഖനത്തിൽ പറഞ്ഞിരുന്നു.
ചെന്നൈ : ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇത് നല്ല സമയമല്ല. പല പ്രമുഖ നേതാക്കളും പാർട്ടിയിൽ നിന്ന് പുറത്ത് പോയത് കോൺഗ്രസിനെ സാരമായി ദുർബലമാക്കിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ 2024 ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിയർക്കും. കോൺഗ്രസിന് പുതുജീവൻ നൽകാൻ ഭാരത് ജോഡോ യാത്രയ്ക്ക് ഒരുങ്ങുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യാത്രയ്ക്കിടെ നിരവധി പ്രമുഖർ കോൺഗ്രസിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂപ്പർ നായിക തൃഷ കൃഷ്ണനും കോൺഗ്രസിൽ ചേർന്നേക്കും. ദക്ഷിണേന്ത്യയിലെ നമ്പർ വൺ നായികമാരിൽ ഒരാളാണ് തൃഷ കൃഷ്ണൻ. തൃഷ കൃഷ്ണൻ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പദ്ധതിയിടുന്നതായി ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാനുളള തയ്യാറെടുപ്പിലാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ലഖ്‌നൗ: ഉത്തർപ്രദേശിൽ ബി ആർ അംബേദ്കറുടെ പ്രതിമ തകർത്തു. റിഖിപൂർവയിലെ ഹർഗാവിലാണ് സംഭവം. അംബേദ്കറുടെ പ്രതിമ തകർന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഗ്രാമവാസികൾ പോലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡൽഹി: രാജ്യത്തെ ടോൾ പ്ലാസകൾ ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമായി പഴയ വാഹനങ്ങളിൽ പുതിയ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അത്യാധുനിക സംവിധാനങ്ങൾ ഇതുമായി സംയോജിപ്പിക്കും. 2019 മുതൽ എച്ച്.എസ്.ആർ.പി പുതിയ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റുകൾ നൽകുന്നുണ്ട്. ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ടോൾ അടയ്ക്കുന്നതിന് പകരം വാഹനങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ ഈടാക്കുന്ന പദ്ധതി നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ടോൾ പ്ലാസകളിൽ വാഹനങ്ങൾ ക്യൂ നിൽക്കുന്ന സാഹചര്യം ഒഴിവാകുന്നതോടെ, ഇന്ധനച്ചെലവും മലിനീകരണവും കുറയുകയും ആളുകൾക്ക് സമയം ലാഭിക്കുകയും ചെയ്യും. പുതിയ സംവിധാനം അനുസരിച്ച് വാഹന ഉടമകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പണം ഈടാക്കും. രാജ്യത്തെ 97 ശതമാനം വാഹനങ്ങളിലും ഫാസ്ടാഗ് ഘടിപ്പിച്ചിട്ടുണ്ട്.