- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
കോയമ്പത്തൂർ: വീടിന് മുന്നിൽ നിന്ന് മോഷ്ടിച്ച ബൈക്ക് കേടായതോടെ ഉടമയോട് സഹായം അഭ്യർത്ഥിച്ച് മോഷ്ടാവ്. നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ ഉടമ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തൊട്ടിപാളയം സ്വദേശി ബാലസുബ്രഹ്മണ്യത്തെയാണ് (30) പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സൂലൂരിൽ റാവുത്തർ നെയ്ക്കാരൻകുട്ട സ്വദേശി മുരുകന്‍റെ വീട്ടിൽ നിന്നാണ് മോട്ടോർ സൈക്കിൾ കാണാതായത്. വാഹനം നഷ്ടപ്പെട്ടതായി പരാതി നൽകാൻ കരുമത്തംപട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു കോഴിഫാം മാനേജരായ മുരുകൻ. മുരുകൻ കുറുമ്പപാളയത്ത് എത്തിയപ്പോൾ വർക്ക്ഷോപ്പിന് മുന്നിൽ തന്റെ ബൈക്ക് ഇരിക്കുന്നത് കണ്ട് അടുത്തേക്ക് പോയി. വാഹനത്തിന് സമീപം നിന്നിരുന്ന ബാലസുബ്രഹ്മണ്യൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നില്ലെന്നും വർക്ക്ഷോപ്പ് എപ്പോൾ തുറക്കുമെന്നും ചോദിച്ചു. മുരുകനും ബാലസുബ്രഹ്മണ്യവും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ടു. മുരുകൻ കാര്യങ്ങൾ പറഞ്ഞപ്പോൾ പൊലീസ് എത്തുന്നതുവരെ നാട്ടുകാർ പ്രതിയെ കെട്ടിയിട്ടു.
തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം കൂട്ടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതോടൊപ്പം തസ്തികയും ശമ്പളവും വർദ്ധിപ്പിച്ച് പൊതുഭരണ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അഡീഷണൽ പി.എ തസ്തികയിൽ ജോലി ചെയ്തിരുന്ന പി.എസ് ആനന്ദിനെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായും ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന കെ.സന്തോഷ് കുമാറിനെ അഡീഷണൽ പി.എ ആയും പുനർനിയമിച്ചു. തസ്തിക മാറിയതോടെ എല്ലാവരുടെയും ശമ്പളവും വർധിച്ചിരിക്കുകയാണ്. ആനന്ദിന്‍റെ ശമ്പളം 60,000 രൂപയിൽ നിന്ന് 75,500 രൂപയായി ഉയരും. ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിന് 40,000 രൂപ മുതൽ 60,000 രൂപ വരെയാണ് ശമ്പളം. ശമ്പളം കൂടുന്നതോടെ ഇരുവരുടെയും പെൻഷൻ തുകയും ആനുപാതികമായി വർദ്ധിക്കും.
തിരുവനന്തപുരം: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ ഡെലിവറി ഏജന്‍റുമാർ തിരുവനന്തപുരത്ത് നടത്തിയ 4 ദിവസത്തെ സമരത്തിന് ഒടുവിൽ വിജയം. ദൈനംദിന വരുമാനം ഗണ്യമായി കുറയ്ക്കുകയും ഇൻസെന്‍റീവ് പേയ്മെന്‍റുകളിൽ മാറ്റം വരുത്തുകയും വിശദീകരണമില്ലാതെ ഏത് സമയത്തും തൊഴിലാളികളെ പിരിച്ചുവിടാമെന്ന നിബന്ധന മുന്നോട്ട് വയ്ക്കുകയും ചെയ്തതുൾപ്പെടെ മാനേജ്മെന്‍റ് നടപ്പാക്കിയ “പരിഷ്കാരങ്ങൾ”ക്കെതിരെയാണ് ഡെലിവറി ഏജന്‍റുമാർ കഴിഞ്ഞ 4 ദിവസമായി പ്രതിഷേധിച്ചത്. ചൊവ്വാഴ്ചയാണ് സമരം ആരംഭിച്ചത്. മാനേജ്മെന്‍റിനെതിരായ അനിശ്ചിതകാല സമരം നാലാം ദിവസം വിജയകരമാവുകയായിരുന്നു. വെള്ളിയാഴ്ച അഡീഷണൽ ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം, സൊമാറ്റോയുടെ പ്രതിനിധികൾ ഡെലിവറി ഏജന്‍റുമാരുടെ മിക്ക ആവശ്യങ്ങളും അംഗീകരിക്കാമെന്ന് സമ്മതിച്ചു.
മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് വധഭീഷണി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന് വധഭീഷണി ലഭിച്ചത്. സംഭവത്തിൽ ഗൊറേഗാവ് പോലീസ് കേസെടുത്തതായാണ് റിപ്പോർട്ട്. മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് വാങ്കഡെയ്ക്ക് വധഭീഷണി ലഭിച്ചതെന്നാണ് റിപ്പോർട്ട്. ജാതിയുടെ പേരിൽ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് നവാബി മാലിക്കിനെതിരെ വാങ്കഡെ പരാതി നൽകിയിരുന്നു.
പാലക്കാട്: സംസ്ഥാനത്തെ വിട്ടൊഴിയാതെ കൊതുകുജന്യരോഗങ്ങൾ. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും കൊതുകുജന്യ രോഗങ്ങൾ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ 2657 പേരാണ് കൊതുകുജന്യ രോഗങ്ങൾക്ക് ചികിത്സ തേടിയത്. 18 പേർ രോഗം ബാധിച്ച് മരണമടഞ്ഞു. ഭൂരിഭാഗം പേരും (2,434) ഡെങ്കിപ്പനി ബാധിച്ചാണ് ചികിത്സ തേടിയത്. ഇതിൽ 18 പേർ മരിച്ചു. 177 പേർ മലേറിയയ്ക്കും 46 പേർ ചിക്കുൻ ഗുനിയ ബാധിച്ചുമാണ് ചികിത്സ തേടിയത്. ജനുവരി 1 മുതൽ ഓഗസ്റ്റ് 16 വരെയുള്ള കണക്കാണിത്. 2021 ൽ ഇതേ കാലയളവിൽ 2,831 പേരാണ് കൊതുകുജന്യ രോഗങ്ങൾക്ക് ചികിത്സ തേടിയത്. 22 പേർ മരണമടഞ്ഞു. മലേറിയ-164, ഡെങ്കിപ്പനി-2,389, ചിക്കുൻഗുനിയ-278. ഡെങ്കിപ്പനി ബാധിച്ച് 21 പേരും മലേറിയ ബാധിച്ച് ഒരാളും മരിച്ചു.
ഹിജാബ് വിവാദം: മാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയിൽ നിന്നും ടി.സി വാങ്ങിയത് 16% വിദ്യാര്‍ത്ഥിനികള്‍
മംഗളൂരു: ഹിജാബ് നിരോധനത്തെ തുടർന്ന് മംഗളൂരു സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ നിന്ന് 16 ശതമാനത്തോളം മുസ്ലീം വിദ്യാർത്ഥിനികൾ ടിസി വാങ്ങിയതായി റിപ്പോർട്ട്. മംഗളൂരു സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ പഠിക്കുന്ന രണ്ടും മൂന്നും നാലും സെമസ്റ്റർ വിദ്യാര്‍ത്ഥിനികളാണ് ടിസി വാങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സർവകലാശാലയ്ക്ക് കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിൽ 2020-21, 2021-22 വർഷങ്ങളിൽ വിവിധ കോഴ്സുകൾക്ക് ചേർന്ന 900 മുസ്ലീം പെൺകുട്ടികളിൽ 145 പേർ ഹിജാബ് നിരോധനത്തെ തുടർന്ന് പഠനം നിർത്തി.
പാരസെറ്റാമോള്‍ ഗുളികയായ ഡോളോ 650 നിർദ്ദേശിക്കാൻ ഡോക്ടർമാർക്ക് 1000 കോടി രൂപ കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മരുന്ന് നിർമ്മാതാക്കൾ. ഇത് എങ്ങനെ സാധിക്കുമെന്നും വാര്‍ത്തകള്‍ക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഡോളോയുടെ നിർമ്മാതാക്കൾ പറഞ്ഞു. രാജ്യത്ത് കൊവിഡ് കേസുകൾ അതിന്‍റെ പാരമ്യത്തിൽ നിൽക്കുമ്പോഴും കമ്പനി 350 കോടി രൂപയുടെ ബിസിനസ് മാത്രമാണ് നടത്തിയതെന്നും, അപ്പോൾ ഇത്രയും വലിയ തുക എങ്ങനെയാണ് ഡോക്ടർമാർക്ക് കൈക്കൂലിയായി നൽകാൻ കഴിയുകയെന്നും മൈക്രോലാബ്സ് വൈസ് പ്രസിഡന്‍റ് ജയരാജ് ഗോവിന്ദരാജു ചോദിച്ചു. അതേ വർഷം തന്നെ 1,000 കോടി രൂപ ഡോക്ടർമാർക്ക് നൽകുക എന്നത് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോളോയുടെ നിർമ്മാതാക്കൾ 1,000 കോടി രൂപ കൈക്കൂലി നൽകിയതായി ഇന്‍കം ടാക്‌സാണ് കണ്ടെത്തിയിരുന്നത്. ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോലാബ്‌സ് കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തത്.
മൂവാറ്റുപുഴ: മൊബൈൽ ഫോണിലൂടെ നിയന്ത്രിക്കാവുന്ന അത്യാധുനിക ഇലക്ട്രിക്കൽ ബൈക്ക് നിർമിച്ച് ഇലാഹിയ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സെൻസറുകൾ, ആധുനിക സോഫ്റ്റ് വെയർ എന്നിവ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ബൈക്കിൽ മോഷണം തടയാനും മുന്നിലെ വസ്തുക്കൾ നിരീക്ഷിച്ച് വേഗത നിയന്ത്രിക്കാനും കഴിയുന്ന ഫീച്ചറുകൾ ഉണ്ട്. ഒരു പഴയ മോട്ടോർബൈക്ക് വാങ്ങി അതിന്‍റെ സാങ്കേതിക സംവിധാനങ്ങൾ ഒഴിവാക്കിയാണ് ഇലക്ട്രിക് ബൈക്ക് നിർമ്മിച്ചത്. ഫുൾ ചാർജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് 60 മുതൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ബൈക്കിന് കഴിയും കഴിയും. ഇതിന് ഏകദേശം 1.5 ലക്ഷം രൂപയാണ് ചെലവ് വന്നത്. അധ്യാപകരായ ലിപിൻ പോൾ, ഡോ. വദന കുമാരി എന്നിവരുടെ മേൽനോട്ടത്തിൽ വിദ്യാർഥികളായ സംഗീത് മാത്യു, എൽദോ ഷാജു, മോൻസി ബേബി, അനിക്സ് സാം, ആൽബി കാവനാൽ, അലൻ എൽദോ എന്നിവരാണ് ബൈക്കിന്റെ നിർമാണത്തിൽ പങ്കാളികളായത്.
തിരുവനന്തപുരം: സർക്കാർ സർവീസിൽ പ്രവേശിക്കണമെങ്കിൽ മലയാളം അറിഞ്ഞിരിക്കണമെന്ന ഉത്തരവ് കേരളം പുറത്തിറക്കി. മലയാളം പഠിക്കാത്തവർ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് പി.എസ്.സി നടത്തുന്ന മലയാളം പരീക്ഷ പാസാകണം. പത്താംക്ലാസ്, പ്ലസ് ടു, ഡിഗ്രി ക്ലാസുകളിൽ ഏതെങ്കിലും ഒരു തലത്തിൽ മലയാളം ഒരു ഭാഷയായി പഠിക്കാത്തവർക്കാണ് പരീക്ഷ നിർബന്ധമാക്കിയിരിക്കുന്നത്. സബോർഡിനേറ്റ് സർവീസ് റൂളിൽ ഈ വ്യവസ്ഥ കൂടി സർക്കാർ കൂട്ടിച്ചേർത്തു. 40 ശതമാനത്തിൽ കുറയാത്ത മാർക്കിൽ പാസായാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാനാവൂ.
ശബരിമല ക്ഷേത്രത്തിൽ വഴിപാടായി 107 പവൻ തൂക്കമുള്ള സ്വർണമാല സമർപ്പിച്ച് ഭക്തൻ. പേര് വെളിപ്പെടുത്താത്ത ഒരു ഭക്തൻ ഇന്നലെ വൈകിട്ടാണ് ഒരു സ്വർണ്ണ മാല വഴിപാടായി സമർപ്പിച്ചത്. തിരുവനന്തപുരത്ത് നിന്നുള്ള ഒരു ഭക്തനാണ് അയ്യപ്പന് വഴിപാടായി മാല നൽകിയത്. ഇദ്ദേഹം വിദേശത്ത് ബിസിനസ് നടത്തുകയാണ്.
