- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
ന്യൂഡല്‍ഹി: ആമസോണ്‍ ബഹിഷ്കരിക്കണമെന്ന് ഹിന്ദുത്വവാദികള്‍. ഹൈന്ദവ ആരാധനപാത്രങ്ങളായ രാധയുടേയും കൃഷ്ണന്റേയും അശ്ലീലമായ ചിത്രങ്ങള്‍ വില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആമസോണിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ഇതേതുടർന്ന് ‘ബോയ്‌കോട്ട് ആമസോൺ’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ വൈറലാവുകയാണ്. ആമസോണിനെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു സംഘടന ബെംഗളൂരു സുബ്രഹ്‌മണ്യ നഗര്‍ പൊലീസ് സ്റ്റേഷനില്‍ മെമ്മോറാണ്ടം നല്‍കി.
നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനുമായി വൈദ്യുതി കരാർ ഒപ്പിടുന്നതിൽ സർക്കാർ പിന്നോട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. റെഗുലേറ്ററി കമ്മീഷന്‍റെ അനുമതി വാങ്ങിയ ശേഷം മാത്രമേ കരാർ ഒപ്പിടാൻ കഴിയൂ. കരാർ 300 കോടി രൂപ ലാഭമുണ്ടാക്കുമെന്നത് വാസ്തവം. എന്നാൽ 2027ൽ മാത്രമേ വൈദ്യുതി ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നൽകാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനം തയ്യാറായിട്ടും കൂടിയ വിലയ്ക്ക് സർക്കാർ വൈദ്യുതി വാങ്ങുന്നുവെന്ന റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ മന്ത്രി നിലപാട് വ്യക്തമാക്കിയത്. നിലവിലുള്ള സംസ്ഥാന നിയമമനുസരിച്ച് റെഗുലേറ്ററി കമ്മീഷന്‍റെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ കരാർ ഒപ്പിടാൻ കഴിയൂവെന്നും ഇത് കേന്ദ്രത്തിന്‍റെ മാർഗനിർദേശമാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കി. വൈസ് ചാൻസലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രമേയത്തിൽ പറയുന്നു. സർവകലാശാലയുടെ പ്രതിനിധിയില്ലാതെ സമിതി രൂപീകരിച്ചത് ശരിയായ നടപടിയല്ലെന്നും സമിതിയുടെ നിയമനം പിൻവലിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. അതേസമയം, സെനറ്റ് യോഗത്തിൽ വൈസ് ചാൻസലർ മൗനം പാലിച്ചു. സെനറ്റ് ഗവർണർക്കെതിരെ പ്രമേയം പാസാക്കുന്നത് അപൂർവമാണ്.
ജൻഡർ ന്യൂട്രാലിറ്റി വിവാദത്തി എം കെ മുനീറിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് വിദ്യാഭ്യാസ മന്ത്രി ചോദിച്ചു. മുൻ മന്ത്രി ഉൾപ്പെടെയുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്നുകാട്ടുകയാണെന്നും ലീഗിന്‍റെ പൊതുനിലപാടാണിതെന്ന് കരുതുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു. “നിലവിൽ കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് സർക്കാർ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം?” അദ്ദേഹം ചോദിച്ചു. മത മൂല്യങ്ങള്‍ തകര്‍ക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്ന് എം.കെ മുനീര്‍ എംഎൽഎ ആരോപിച്ചിരുന്നു. മത വിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോള്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. “ആണ്‍കുട്ടികൾ മുതിര്‍ന്ന ആളുകളുമായി ബന്ധപ്പെട്ടാല്‍ പോക്സോ കേസ് എടുക്കുന്നതെന്തിനാണ്? ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടും” എം.കെ മുനീർ പറഞ്ഞു.
കൊല്ലം കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിക്ക് തീപിടിച്ചു. ഫയലുകളും ഫർണിച്ചറുകളും ടിവിയും ഉൾപടെ കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ കൊല്ലം മേയറുടെ ഓഫിസിൽ തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കാണുന്നത്. വിവരമറിഞ്ഞ് കടപ്പാക്കട, ചാമക്കട ഫയർഫോഴ്സ് യൂണിറ്റും ഫയർഫോഴ്സും സ്ഥലത്തെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഫയലുകൾ , ഫർണിച്ചറുകൾ , ടിവി തുടങ്ങിയവ കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ഓഫീസ് മുറിയുടെ വടക്ക് ഭാഗത്ത് നിന്നാണ് തീ പടർന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറും ഫോറൻസിക് വിദഗ്ധരും കൂടുതൽ പരിശോധന നടത്തും.
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ എട്ട് പ്രതികളുടെയും ജാമ്യം റദ്ദാക്കിയതിൽ സന്തോഷമുണ്ടെന്ന് മധുവിന്‍റെ അമ്മ. തന്നെ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും കേസുമായി മുന്നോട്ട് പോകുമെന്നും മധുവിന്‍റെ അമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി. “ന്നെ സഹായിച്ച എല്ലാവരോടും വക്കീലന്മാരോടും നന്ദിയുണ്ട്. എനിക്ക് ദൈവമുണ്ട്. കേസുമായി മുന്നോട്ടുതന്നെ പോകും. ഇപ്പോള്‍ സന്തോഷമുണ്ട്. സാക്ഷികള്‍ ഇനി കൂറുമാറില്ലെന്നാണ് കരുതുന്നത്. അന്നൊക്കെ സാക്ഷികള്‍ കൂറുമാറിയപ്പോള്‍ തീ കത്തുകയായിരുന്നു മനസില്‍, വെള്ളം പോലും കുടിക്കാന്‍ പറ്റുന്നില്ലായിരുന്നു. ഇപ്പോഴാണ് ആശ്വാസമായത്’. മധുവിന്റെ അമ്മ പ്രതികരിച്ചു. മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. പ്രതികൾ ഹൈക്കോടതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുന്നു എന്ന പ്രോസിക്യൂഷന്‍റെ ഹർജിയിൽ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. മണ്ണാര്‍കാട് എസ്സി/എസ്ടി കോടതിയാണ് ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതി ജാമ്യം അനുവദിച്ച 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപെട്ടത്. അടുത്തിടെ കേസിലെ 13 സാക്ഷികൾ കൂറുമാറിയിരുന്നു.
കോഴിക്കോട്: വടകര കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാർ അറസ്റ്റിലായി. വടകര കല്ലേരി താഴേകോലത്ത് പൊന്‍മേരി പറമ്പില്‍ സജീവൻ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കേസിൽ വടകര സ്റ്റേഷൻ എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഇവർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. എന്നാൽ മുൻകൂർ ജാമ്യം ഉള്ളതിനാല്‍ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കോഴിക്കോട് സെഷൻസ് കോടതിയാണ് ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.
മുംബൈ: 26/11 ആക്രമണത്തിനു സമാനമായ രീതിയിൽ മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് പാക്കിസ്ഥാനില്‍നിന്നു ഭീഷണി സന്ദേശം. മുംബൈ പോലീസിന്‍റെ ട്രാഫിക് കൺട്രോൾ സെല്ലിന്‍റെ വാട്സാപ്പ് നമ്പറിൽ വെള്ളിയാഴ്ച രാത്രിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. 26/11 ആക്രമണം, ഉദയ്പൂർ കൊലപാതകം, സിന്ധു മൂസവാല കൊലപാതകം എന്നിവയെക്കുറിച്ചു സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. പാകിസ്ഥാനിലെ ഒരു നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. താൻ നിലവിൽ ഇന്ത്യയ്ക്ക് പുറത്താണെന്ന് സന്ദേശം അയച്ചയാൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ആറ് പേർ മുംബൈയിൽ ആക്രമണം നടത്തുമെന്നും ഇയാള്‍ പറഞ്ഞു. ഭീഷണി സന്ദേശത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു. മറ്റ് കേന്ദ്ര ഏജൻസികളെയും അറിയിച്ചിട്ടുണ്ട്. വ്യാജ സന്ദേശമാണോ എന്നും പരിശോധിക്കുന്നുണ്ട്.
കൊച്ചി: കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്ക് മികച്ച ആനുകൂല്യങ്ങളും സവിശേഷതകളും നൽകുന്ന സര്‍വീസ് സാലറി പാക്കേജ് ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ആക്സിസ് ബാങ്കും ഇന്ത്യൻ കോസ്റ്റ് ഗാർഡും ഒപ്പുവെച്ചു. ഈ പദ്ധതി പ്രകാരം കോസ്റ്റ് ഗാർഡിലെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും വിരമിച്ചവർക്കും കേഡറ്റുകൾക്കും റിക്രൂട്ടുകള്‍ക്കും നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. 56 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത അപകട പരിരക്ഷ, എട്ട് ലക്ഷം രൂപ വരെയുള്ള അധിക വിദ്യാഭ്യാസ ഗ്രാന്‍റ്, ഭവന വായ്പകളില്‍ 12 പ്രതിമാസ തവണകളുടെ ഇളവ്, മൂന്ന് കുടുംബാംഗങ്ങൾക്ക് സീറോ ബാലൻസ് അക്കൗണ്ട്, ഒരു കോടി രൂപയുടെ വിമാന അപകട പരിരക്ഷ തുടങ്ങിയവയുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാക്കുന്നത്.
