- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
ന്യൂഡല്‍ഹി: ചാൻസലറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നീക്കം ബന്ധുനിയമനത്തിന് വഴിയൊരുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എല്ലാ ബന്ധുക്കളെയും സർവകലാശാലകളിലേക്ക് നിയമിക്കുന്നതിനാണ് സെലക്ഷൻ കമ്മിറ്റി മാറ്റുന്നത്. എന്നിരുന്നാലും, ഇത് സംബന്ധിച്ച് ബിൽ പരിഗണനയ്ക്ക് വരുമ്പോൾ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ തന്നെ ആക്രമിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബിനും സംഘത്തിനുമെതിരെ കേരളത്തിൽ ഒരു നടപടിയും ഉണ്ടാകില്ല. എന്തുകൊണ്ടാണ് അദ്ദേഹം അലിഗഢിൽ അതേ കാര്യം ചെയ്യാത്തത്? പ്രധാനമന്ത്രി ഒരു യോഗത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഇതുപോലെ എന്തുകൊണ്ട് പെരുമാറുന്നില്ല ? എന്തെന്നാല്‍ ഭരണകൂടം വ്യത്യസ്തമാണ്, അവര്‍ ശക്തമായ നടപടി സ്വീകരിക്കും എന്ന് അറിയാമെന്നും ഗവര്‍ണര്‍ പറഞ്ഞു. രാഷ്ട്രപതിയേയോ, ഗവര്‍ണര്‍മാരേയോ ശല്യപ്പെടുത്തിയാല്‍ നിയമനടപടി സ്വീകരിക്കാനും ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാൽ ആർക്കെതിരെയും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) വിപുലമായ അധികാരം നൽകുന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഉച്ചയ്ക്ക് 1.20ന് ചേംബറിൽ ഹർജി പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി.രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇഡിക്ക് പരമാധികാരം നല്‍കുന്ന വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വിരമിച്ച സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണ ബെഞ്ചിന്‍റെ ഭാഗമാകുന്നത്. ചീഫ് ജസ്റ്റിസ് എന്‍.വി.രമണയ്ക്ക് പുറമെ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി.ടി.രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജി പരിഗണിക്കുക. പുനഃപരിശോധനാ ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും കാർത്തി ചിദംബരം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ ആവശ്യത്തിലും കോടതി ഇന്ന് തീരുമാനമെടുക്കും.
ബിഹാറില്‍ വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പായി ആര്‍ജെഡി നേതാക്കളുടെ വീട്ടില്‍ സിബിഐ റെയ്ഡ്
ബീഹാർ: ബിഹാര്‍ നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ആര്‍.ജെ.ഡി നേതാക്കളുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. റെയില്‍വേ ജോലിക്ക് ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ റെയ്ഡ്. യുപിഎ ഭരണത്തില്‍ ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്തെ അഴിമതിയിലാണ് പരിശോധന. ആര്‍.ജെ.ഡി നേതാവും മുനിസിപ്പല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ സുനില്‍ സിങ്ങ്, ആര്‍.ജെ.ഡി രാജ്യസഭാ എം.പി അഹമ്മദ് അഷ്ഫാഖ് എന്നിവരുടെ വീട്ടിലാണ് രാവിലെ സിബിഐ എത്തി റെയ്ഡ് തുടങ്ങിയത്. റെയ്ഡ് പ്രത്യേക ലക്ഷ്യം വെച്ചുള്ളതാണെന്നും ബി.ജെ.പിയുടെ ഭയമാണ് ഇതിന് പിന്നിലെന്നും സുനില്‍ സിങ്ങ് പ്രതികരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പിനെ നേരിടുകയാണ്. ഒപ്പം ദ്വിദിന പ്രത്യേക സമ്മേളനവും ആരംഭിക്കാനിരിക്കെയാണ് റെയ്ഡ്. ഈ വര്‍ഷം മേയില്‍ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ്, ഭാര്യ റാബ്റി ദേവി, രണ്ട് പെണ്‍മക്കള്‍, മറ്റ് 12 പേര്‍ എന്നിവര്‍ക്കെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് റോഡിലിറങ്ങി മുള്ളൻ പന്നി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. നാദാപുരം താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള ചായക്കടയിലേക്കും മുള്ളൻ പന്നി ഓടിക്കയറി. കൂറ്റൻ മുള്ളുകളുള്ള പന്നിയെ കണ്ടതോടെ ആളുകൾ ഭയന്ന് കടയ്ക്ക് പുറത്തിറങ്ങി.
കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി വർഗീസ് തുടർ വിസ്താരം നടത്തിയാൽ കേസിൽ തനിക്ക് നീതി ലഭിക്കില്ലെന്നും അതിജീവിത ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെയാണ് കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതെന്നും ഇത് നിയമപരമല്ലെന്നും നടി ഹർജിയിൽ പറയുന്നു. കേസ് തീരുന്നതുവരെ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ ഏറ്റവും നിർണായക തെളിവായ നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളുടെ ഹാഷ് മൂല്യം കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയിട്ടും നടപടിയെടുക്കാൻ വിചാരണക്കോടതി തയ്യാറായില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും നടി…
മലപ്പുറം: മീനങ്ങാടി പോക്സോ കേസുമായി ബന്ധപ്പെട്ട് ‘ലോകത്തിന് കാമഭ്രാന്തോ’ എന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ലൈംഗികാതിക്രമങ്ങളുടെ കണക്കുകളെടുക്കുമ്പോള്‍ കേരളവും ഇക്കാര്യത്തിൽ ലോകത്തോട് മത്സരിക്കുകയാണ്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2017 നും 2021 നും ഇടയിൽ 10,229 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കെതിരായ ആകെ കുറ്റകൃത്യങ്ങളുടെ എണ്ണം 69,972 ആണ്. ഇതിൽ 15,595 കേസുകളും ഗാർഹിക പീഡനത്തിന്‍റെ പരിധിയിലാണ്. 2011 ൽ 1,132 ബലാത്സംഗ കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 2021 ആയപ്പോഴേക്കും ഇത് 2318 ആയി.
കാസർകോട്: കാസർകോട് കോളിയടുക്കത്ത് ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന്‍റെ നിർമാണം പൂർണമായും നിലച്ചു. ആറ് മാസത്തിനകം ഫ്ലാറ്റുകൾ കൈമാറാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഹൈദരാബാദ് ആസ്ഥാനമായുള്ള നിർമ്മാണ കമ്പനി തുകയിൽ കുടിശ്ശിക വരുത്തിയതോടെ പദ്ധതി ഉപേക്ഷിച്ചു. 44 ഭൂരഹിത കുടുംബങ്ങൾക്ക് പാർപ്പിടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി 2020 ഫെബ്രുവരിയിലാണ് കോളിയടുക്കത്തെ ബഹുനില പാർപ്പിട സമുച്ചയത്തിന്‍റെ നിർമ്മാണം ആരംഭിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാമെന്ന വ്യവസ്ഥയിലാണ് കരാർ സ്വന്തമാക്കിയത്. ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം എന്ന പ്രീ-ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ കരാർ തുക കുടിശ്ശികയായതിനാൽ സർക്കാരുമായുള്ള പ്രശ്നങ്ങൾ തുടർന്നതോടെ കമ്പനി നിർമ്മാണം ഉപേക്ഷിച്ചു. ചെമ്മനാട് പഞ്ചായത്തിൽ മാത്രം അർഹരായ 120 ഓളം കുടുംബങ്ങളാണ് പദ്ധതി യാഥാർത്ഥ്യമാകാൻ കാത്തിരിക്കുന്നത്. ഭൂമി അനുവദിക്കുന്നതിനൊപ്പം റോഡ്, വൈദ്യുതി, വെള്ളം എന്നിവയുൾപ്പെടെ മറ്റ് അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും പഞ്ചായത്ത് തയ്യാറാണ്. എന്നാൽ, 6.64 കോടി രൂപയുടെ…
മുംബൈ: പനവേലിൽ നിന്ന് പുണെയിലേക്ക് നക്ഷത്ര ആമയെ കടത്തിയ സംഭവത്തിൽ വന്യജീവി ചലച്ചിത്ര സംവിധായിക ഐശ്വര്യ ശ്രീധറിന്റെ പേരില്‍ വനംവകുപ്പ് കേസെടുത്തു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തിൽ പെടുന്നതാണ് നക്ഷത്ര ആമകൾ. ചികിത്സയ്ക്കായി ഐശ്വര്യ പുണെയിലെ റെസ്‌ക്യു ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് നക്ഷത്ര ആമയെ അയച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഐശ്വര്യയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 18ന് ഫോറസ്റ്റ് ടെറിട്ടോറിയല്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് പനവേല്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഇവർക്ക് ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിരുന്നു. അതേസമയം, ഐശ്വര്യ ശ്രീധർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നക്ഷത്ര ആമയെ എവിടെ നിന്നാണ് രക്ഷപ്പെടുത്തിയതെന്നും ആരുടെ അനുമതിയോടെയാണ് രക്ഷാപ്രവർത്തകർക്ക് കൈമാറിയതെന്നും വിശദീകരിക്കാൻ വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പന്‍വേല്‍ ഫാം ഉടമയിൽ നിന്നാണ് തനിക്ക് ആമ ലഭിച്ചതെന്ന് അവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഹാജരായില്ലെങ്കിൽ നിയമപ്രകാരം നടപടിയെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
മലപ്പുറം: ഗർഭിണിയായ ഭാര്യയെ പീഡിപ്പിച്ച പൊലീസുകാരനെ ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത്ദാസ് സസ്‌പെൻഡ് ചെയ്തു. തിരൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷൈലേഷിനെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മൊറയൂർ ആലിങ്ങകുണ്ടിലുള്ള വീട്ടിൽ വച്ച് ഗർഭിണിയായ ഭാര്യയെ ഷൈലേഷും മാതാവ് സരോജിനിയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. തുടർന്ന് യുവതി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഷൈലേഷ്, സരോജിനി എന്നിവർക്കെതിരെ കൊണ്ടോട്ടി പോലീസ് കേസെടുത്തു. മഞ്ചേരി പൊലീസ് ഇൻസ്പെക്ടർക്കാണ് അന്വേഷണച്ചുമതല.
ന്യൂഡൽഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി വിദേശത്തേക്ക്. വൈദ്യപരിശോധനയ്ക്കായി സോണിയ വിദേശത്തേക്ക് പോവുകയാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയെ അനുഗമിക്കും. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയാണ് വിദേശയാത്ര സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. എന്നാൽ യാത്രാ തീയതികളെക്കുറിച്ചോ സന്ദർശന സ്ഥലങ്ങളെക്കുറിച്ചോ പ്രത്യേകിച്ച് പരാമർശമില്ല. ന്യൂഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് അസുഖബാധിതയായ അമ്മയെയും സോണിയ സന്ദർശിക്കുമെന്നാണ് വിവരം.
