Author: News Desk

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ സൈന്യവും പോലീസും ചേർന്ന് മൂന്ന് ഭീകരരെ വധിച്ചു. ഉറി സെക്ടറിലെ കമാൽകോട്ടയിൽ മഡിയാൻ നാനക് പോസ്റ്റിനു സമീപം നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് കശ്മീർ റീജിയൺ പോലീസ് ട്വീറ്റ് ചെയ്തു. അതേസമയം, ജമ്മു കശ്മീർ വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേരുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, കരസേനാ മേധാവി മനോജ് പാണ്ഡെ, ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Read More

സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ വിവാഹിതനാകുന്നു. തന്‍റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് സജീഷ് ഇക്കാര്യം അറിയിച്ചത്. താനും മക്കളും പുതിയ ജീവിതത്തിലേക്ക് ചുവടുവയ്ക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ആശംസകളും ഉണ്ടാവണമെന്നും സജീഷ് ഫേസ്ബുക്കിൽ കുറിച്ചു. നാല് വർഷം മുമ്പാണ്, നിപ മഹാമാരിക്കെതിരെ പോരാടുന്നതിനിടെ സിസ്റ്റർ ലിനി മരിച്ചത്. റിതുൽ, സിദ്ധാർത്ഥ്‌ എന്നിവരാണ് മക്കൾ. സജീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: പ്രിയ സുഹൃത്തുക്കളേ, ഞാനും എന്‍റെ കുട്ടികളും പുതിയൊരു ജീവിതത്തിലേക്ക് ചുവടുവയ്ക്കുകയാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഓഗസ്റ്റ് 29ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച്‌ ഞങ്ങൾ വിവാഹിതരാവുകയാണ്‌. നിങ്ങൾ ഇതുവരെ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്നേഹത്തോടെ സജീഷ്‌, റിതുൽ, സിദ്ധാർത്ഥ്‌, പ്രതിഭ, ദേവ പ്രിയ.

Read More

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ‘വടികൊണ്ട് അടിക്കുന്ന കോൺഗ്രസ് നേതാക്കൾ’ എന്ന തലക്കെട്ടോടെയാണ് എംവി ജയരാജൻ കുറിപ്പ് പങ്കുവച്ചത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് തലക്കെട്ടിന് കാരണമെന്ന് എം വി ജയരാജൻ പറഞ്ഞു. “യുഡിഎഫ് ഭരിക്കുമ്പോള്‍ അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയ പദ്ധതി എൽഡിഎഫ് ഭരണത്തില്‍ എത്തിയപ്പോള്‍ റദാക്കിയില്ല. നാടിന്റെ വികസനം ലക്ഷ്യമാക്കിക്കൊണ്ട് എല്‍ഡിഎഫ് മുന്നോട്ട് പോയി. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും വീട് നല്‍കാന്‍ യുഡിഎഫ് അന്ന് നടപടി സ്വീകരിച്ചില്ല. അന്ന് സിമന്റ് ഗോഡൗണില്‍ മത്സ്യത്തൊഴിലാളികളെ പാര്‍പ്പിച്ചു. ഇപ്പോള്‍ ആണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത് പോലെ എല്ലാവര്‍ക്കും വീട് നല്‍കി സുരക്ഷിതമായി താമസിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്” കുറിപ്പിൽ പറയുന്നു.

Read More

ന്യൂഡൽഹി: ഡൽഹി സർക്കാരിനെ വീഴ്ത്താന്‍ ബിജെപി 800 കോടി രൂപ നീക്കിവച്ചിരിക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ഒരാൾക്ക് 20 കോടി രൂപ വീതം നൽകി 40 എംഎൽഎമാരെ വിലയ്ക്ക് വാങ്ങാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. “ഡൽഹി സർക്കാരിനെ വീഴ്ത്താൻ അവർ 800 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഓരോ എം.എൽ.എമാർക്കും 20 കോടിയാണ് വില. രാജ്യം തീർച്ചയായും അറിയേണ്ടതുണ്ട്, ആരുടെ പണമാണ് ഇതെന്നും എവിടെ നിന്നാണ് ഈ പണം വന്നതെന്നുമുള്ള കാര്യം. സർക്കാർ സ്ഥിരപ്പെട്ടതാണ്. ഡൽഹിയിലെ നല്ല പ്രവർത്തനങ്ങൾ തുടരും” അദ്ദേഹം ട്വീറ്റ് ചെയ്തു. 70 അംഗ ഡൽഹി നിയമസഭയിൽ എഎപിക്ക് 62 എംഎൽഎമാരാണുള്ളത്. ബിജെപിക്ക് 8 എം.എൽ.എമാരാണുള്ളത്. വിവാദ മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ ഇ.ഡി-സി.ബി.ഐ നടപടിയെടുത്തതിനെ തുടർന്ന് അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയിൽ എ.എ.പി അടിയന്തര യോഗം വിളിച്ചെങ്കിലും എം.എൽ.എമാരിൽ പലരും എത്തിയിരുന്നില്ല. രാവിലെ 11 മണിക്ക് അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയിൽ ചേർന്ന യോഗത്തിൽ 40 എംഎൽഎമാരാണ്…

Read More

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്‍റെ വികസനത്തിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ ഉടമകളുമായി സർക്കാർ ചർച്ച നടത്തിയേക്കും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ തങ്ങളെ അറിയിച്ചില്ലെന്ന പരാതിയുമായി ഉടമകളിൽ ചിലർ രംഗത്തെത്തിയതോടെയാണ് റവന്യൂ വകുപ്പ് ചർച്ച പരിഗണിക്കുന്നത്. പ്രാഥമിക സർവേ നടപടികൾക്ക് മുന്നോടിയായി ജനപ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും ചർച്ച. അതേസമയം, ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി ഗതാഗത വകുപ്പ് 50 ലക്ഷം രൂപ എസ്റ്റാബ്ലിഷ്മെന്‍റ് ചാർജായി അനുവദിക്കുന്നതോടെ സർവേ നടപടികൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നെടിയിരുപ്പ്, പള്ളിക്കൽ പഞ്ചായത്തുകളിൽ നിന്നായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കും. എയർപോർട്ട് അതോറിറ്റിയാണ് കല്ലൊരുക്കുന്നത്.

Read More

രാജധാനി എക്സ്പ്രസിൽ വറുത്ത മീൻ തിരികെ എത്തുന്നുവെന്ന് റിപ്പോർട്ട്. ഹൗറ-ഡൽഹി രാജധാനി എക്സ്പ്രസിൽ ബംഗാളികളുടെ പ്രിയപ്പെട്ട വിഭവമായ മീൻ വറുത്തത് തിരികെ കൊണ്ടുവരാൻ പദ്ധതിയിടുന്നതായി ഐആർസിടിസി അധികൃതർ പറഞ്ഞു. 2019 മാർച്ച് മൂന്നിനാണ് രാജധാനിയിൽ അവസാനമായി മത്സ്യം വിളമ്പിയത്. രാജധാനി എക്സ്പ്രസിന് ഈ വർഷം 50 വയസ്സ് പൂർത്തിയായി. 1969 മാർച്ച് 3 നാണ് ആദ്യമായി രാജധാനി യാത്ര ആരംഭിച്ചത്. അന്നേ ദിവസം, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് മീൻ വറുത്തതും കാരമൽ കസ്റ്റാർഡും വിളമ്പിയിരുന്നു. ടൂ-ത്രീ ടയർ യാത്രക്കാർക്ക് രസഗുളയും നൽകിയിരുന്നു.

Read More

തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തിൽ സർക്കാർ നിലപാട് മാറിയതിൽ സന്തോഷമുണ്ടെന്ന് സമസ്ത. ഇനിയും ഒരുപാട് തിരുത്താനുണ്ട്. 30ന് മുഖ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് സമസ്ത നേതാക്കൾ അറിയിച്ചു. അതേസമയം ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള കരട് രേഖയിൽ ലിംഗ നിഷ്പക്ഷ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നിലപാട് വിദ്യാഭ്യാസ വകുപ്പ് മാറ്റിയിരുന്നു. ആരുടെയും മേൽ ഒന്നും അടിച്ചേൽപ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്.

Read More

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുപ്കർ സഖ്യത്തിൽ വിള്ളൽ. ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് സഖ്യത്തിലെ പ്രശ്നം ഉടലെടുത്തത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ബിജെപി സർക്കാർ റദ്ദാക്കിയതിന് പിന്നാലെയാണ് സംസ്ഥാനത്തെ ബിജെപി ഇതര പാർട്ടികൾ ഗുപ്കർ സഖ്യം രൂപീകരിച്ചത്. ഇതോടെ ബദ്ധവൈരികളായിരുന്ന പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പിഡിപി) നാഷണൽ കോൺഫറൻസും ഒന്നിച്ചു. എന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് നാഷണൽ കോൺഫറൻസ് പ്രഖ്യാപിച്ചത്. സഖ്യത്തിൽ നിന്ന് മോശം പരിഗണനയാണ് ലഭിക്കുന്നതെന്നും അതിനാലാണ് സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ജമ്മു കശ്മീരിനെ സംരക്ഷിക്കാൻ ജനങ്ങൾ ഒമർ അബ്ദുള്ളയ്ക്ക് വോട്ട് ചെയ്യണമെന്നും പാർട്ടി ട്വീറ്റ് ചെയ്തു. നാഷണൽ കോൺഫറൻസ് (എൻസി), പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), സിപിഎം, സിപിഐ, അവാമി നാഷണൽ കോൺഫറൻസ് എന്നിവ ഉൾപ്പെടുന്ന ഗുപ്കർ സഖ്യത്തിന്‍റെ നേതാവാണ് ഫാറൂഖ് അബ്ദുള്ള. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനേക്കാൾ വലിയ ലക്ഷ്യങ്ങളോടെയാണ് ഗുപ്കർ…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നുകളുടെ ക്ഷാമം പരിഹരിക്കാൻ തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്ന് കേരളം മരുന്നുകൾ വാങ്ങുന്നു. എലിപ്പനി പ്രതിരോധത്തിനായി അഞ്ച് ലക്ഷം ഡോക്സിസൈക്ലിൻ ഗുളിക വാങ്ങും. തമിഴ്നാട് സർക്കാർ വാങ്ങുന്ന ഏറ്റവും കുറഞ്ഞ വിലയ്ക്ക് മരുന്ന് നൽകാമെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. വിതരണച്ചെലവ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് വഹിക്കുക. കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി വഴി മരുന്നുകൾ വാങ്ങി ആശുപത്രികൾക്ക് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും ഫലപ്രാപ്തി കൈവരിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. ബാക്ടീരിയയ്ക്കെതിരെ ഉപയോഗിക്കുന്ന ആന്‍റിബയോട്ടിക്കായ ഡോക്സിസൈക്ലിൻ ഈ വർഷം ആവശ്യക്കാരേറെയാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 100 മില്ലിഗ്രാം ഡോക്സിസൈക്ലിൻ ടാബ്ലെറ്റിനായി ടെൻഡർ വിളിച്ചിരുന്നെങ്കിലും ഒരു കമ്പനി പോലും താൽപ്പര്യം കാണിച്ചിട്ടില്ല. ഈ വർഷം ഇതുവരെ 51 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇതുകൂടാതെ 137 മരണങ്ങളും എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നു. ഇക്കാലയളവിൽ 3263 പേർക്കാണ് രോഗം ബാധിച്ചത്. തുടർച്ചയായ മഴയും വെള്ളക്കെട്ടുമാണ് രോഗവ്യാപനത്തിന് കാരണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

Read More

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്ന പരാതിയുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീർ എം.എൽ.എ. സ്വവർഗരതിയെ പിന്തുണയ്ക്കുന്ന ആളായും പോക്സോ കേസുകൾ വേണ്ടെന്ന് പറയുന്ന വ്യക്തിയായും മാധ്യമങ്ങൾ തന്നെ ചിത്രീകരിച്ചുവെന്നും ഇത് തന്‍റെ സ്വത്വത്തെയും അഭിമാനബോധത്തെയും സാരമായി ബാധിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഹോമോ സെക്ഷ്വല്‍ ആണെന്ന തരത്തിലുള്ള ട്രോളുകള്‍ വരുന്നുണ്ടെന്നും, അങ്ങനെ അല്ല എന്ന് തനിക്ക് വീടുകള്‍ കയറി പറയാന്‍ കഴിയുമോ എന്നും എം.കെ. മുനീര്‍ ചോദിച്ചു.

Read More