- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
കോണ്‍സുല്‍ ജനറല്‍-മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് കേന്ദ്രാനുമതി ആവശ്യമില്ല;വിശദീകരണം വിവാദത്തില്‍
ക്ലിഫ് ഹൗസിലെ യു.എ.ഇ കോൺസുൽ ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് കേന്ദ്രാനുമതി ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി വിവാദത്തിൽ. ഈ നടപടി പ്രോട്ടോക്കോൾ ലംഘനമാണെന്ന് കേന്ദ്രമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് ലോക്സഭയിൽ പറഞ്ഞു. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2016 നും 2020 നും ഇടയിൽ തന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ യു.എ.ഇ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തിയെന്നും കൂടിക്കാഴ്ചയ്ക്ക് കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടി പ്രോട്ടോക്കോൾ ലംഘനമാണെന്നും വിദേശരാജ്യത്തെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി നിർബന്ധമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ജൂലൈ 29നാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്. ഇക്കാര്യത്തിൽ കേരള സർക്കാർ അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് വിവാദം ഉടലെടുത്തത്.
കൊച്ചി: വഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിൽ ഇടപെട്ട് ഹൈക്കോടതി. ക്രമസമാധാനപ്രശ്നം ഉണ്ടാകുന്നില്ലെന്ന് പോലീസ് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. മത്സ്യത്തൊഴിലാളി സമരത്തിൽ നിന്ന് പോലീസ് സംരക്ഷണം തേടി നാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനീയറിംഗും നൽകിയ ഹർജിയിലാണ് ഹൈക്കോടതി പരാമർശം. തുറമുഖ തൊഴിലാളികളുടെ ജീവൻ ഭീഷണിയാണ് ലത്തീൻ അതിരൂപതയുടെ നേത്യത്വത്തിൽ നടക്കുന്ന സമരമെന്നും പോലീസ് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടാണ് അദാനി ഗ്രൂപ്പ് നൽകിയത്. നൂറുകണക്കിന് സമരക്കാർ പദ്ധതി പ്രദേശത്തെ നിർമാണ മേഖലയിലേക്ക് ഇരച്ചുകയറി ലക്ഷങ്ങളുടെ നാശമുണ്ടാക്കിയെന്നും സമരക്കാർ അക്രമം അഴിച്ചുവിട്ടപ്പോൾ പോലീസ് നിഷ്ക്രിയരായി നോക്കിനിന്നും ഹർജിയിൽ അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. 2015ൽ തുടങ്ങിയ നിർമാണം ഇപ്പോൾ പ്രവർത്തന ഘട്ടത്തിലാണ്. സമരം തുടർന്നാൽ പദ്ധതി ഇനിയും വൈകുമെന്നും നിർമാണ പ്രവർത്തനം തുടരാൻ പോലീസ് സുരക്ഷ വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ വിരമിക്കലുമായി ബന്ധപ്പെട്ട സുപ്രീം കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നു. ചീഫ് ജസ്റ്റിസ് അവസാന വിധിപ്രസ്താവങ്ങള്‍ നടത്തുന്നത് സംപ്രേഷണം ചെയ്തുകൊണ്ടാണ് തത്സമയ സംപ്രേഷണം ആരംഭിച്ചത്. ഇന്ന് മൂന്ന് വിധിപ്രസ്താവങ്ങളാണ് അദ്ദേഹം പുറപ്പെടുവിക്കുക. ഇതിനുശേഷം രമണയുടെ യാത്രയയപ്പ് ചടങ്ങും നടക്കും. ചരിത്രത്തിലാദ്യമായാണ് സുപ്രീം കോടതിയുടെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്.
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യ വാദ്ഗാനങ്ങളുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്ത്, സമ്പൂർണ്ണ അധികാരം വോട്ടർമാർക്കാണെന്നത് നിഷേധിക്കാൻ കഴിയില്ലെന്നും പാർട്ടികളെയും സ്ഥാനാർത്ഥികളെയും തിരഞ്ഞെടുക്കുന്നത് വോട്ടർമാരാണെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തിൽ വിശദമായി വാദം കേൾക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കാൻ കോടതി നേരത്തെ സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് സൗജന്യങ്ങളല്ല, മറിച്ച് ജനങ്ങൾക്കുളള ക്ഷേമ നടപടികളാണെന്നാണ് ചില രാഷ്ട്രീയ പാർട്ടികൾ വാദിച്ചത്.
തിരുവനന്തപുരം: കോൺവെന്‍റ് ഹോസ്റ്റലിൽ താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ബലം പ്രയോഗിച്ച് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വലിയതുറ സ്വദേശികളെ കഠിനംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ബുധനാഴ്ച രാത്രി ഹോസ്റ്റൽ പരിസരത്ത് സംശയാസ്പദമായ ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ഇതു കേന്ദ്രീകരിച്ച് പരിശോധിക്കുന്നതിനിടെ മൂന്നു പേർ കോൺവെന്റിന്റെ മതിൽ ചാടി പൊലീസിന് മുന്നിലെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പുറത്തറിയുന്നത്. സോഷ്യൽ മീഡിയ വഴി പെൺകുട്ടികളെ പരിചയപ്പെട്ട ഇവർ പെൺകുട്ടികൾ താമസിച്ചിരുന്ന മുറിയിലെത്തി മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽനിന്നു രാജിവച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽനിന്നുമാണ് രാജി.
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പേവിഷബാധ വാക്സിൻ സ്വീകരിച്ചിട്ടും മരണങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിൽ പേവിഷബാധയെ നിയന്ത്രിക്കാനുള്ള കർമ്മപദ്ധതി നടപ്പാക്കാൻ തീരുമാനിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നായ്ക്കളിൽ നിന്നും പൂച്ചകളിൽ നിന്നുമുള്ള കടി വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പേവിഷബാധ നിയന്ത്രിക്കുന്നതിന് മൂന്ന് വകുപ്പുകളും ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പാക്കാൻ യോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. വാക്സിനേഷനും നടത്തും. വളർത്തുനായ്ക്കളുടെ വാക്സിനേഷനും ലൈസൻസിംഗും നിർബന്ധമായും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഓരോ ബ്ലോക്കിലും ഒരു വന്ധ്യംകരണ കേന്ദ്രം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. പല ജില്ലകളിലും നായ്ക്കളുടെ കടി മൂന്നിരട്ടിയോളം വർദ്ധിച്ച സാഹചര്യവും മന്ത്രി ചൂണ്ടിക്കാട്ടി. വാക്സിൻ എടുക്കാൻ മടിക്കരുതെന്നും മന്ത്രി പറഞ്ഞു. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാൻ നാം ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. പൊതുജനപങ്കാളിത്തവും അവബോധവും ഇതിന് വളരെ പ്രധാനമാണ്. ശക്തമായ…
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയതിന് അറസ്റ്റിലായ അമൃത്സർ സ്വദേശി സച്ചിൻ ദാസിനെ തലസ്ഥാനത്ത് എത്തിച്ചു. പഞ്ചാബിൽ നിന്ന് അറസ്റ്റ് ചെയ്ത സച്ചിനെ വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ കൂടുതൽ ചോദ്യം ചെയ്യാൻ മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം വെള്ളിയാഴ്ച കോടതിയെ സമീപിക്കും. അറസ്റ്റ് ചെയ്തപ്പോൾ ഇയാളിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റുകളും വ്യാജ ഡ്രൈവിംഗ് ലൈസൻസുകളും തിരിച്ചറിയൽ രേഖകളും പൊലീസ് കണ്ടെടുത്തിരുന്നു. ആറു മാസംകൊണ്ട് ബിരുദം ലഭിക്കുമെന്ന പരസ്യം നൽകി വൻ തുക വാങ്ങി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ് ഇയാളുടെ രീതി. മഹാരാഷ്ട്രയിലെ ബാബാസാഹേബ് അംബേദ്കർ സർവകലാശാലയിൽ നിന്നുള്ള ബി.കോം സർട്ടിഫിക്കറ്റാണ് സ്വപ്ന സുരേഷിന് നിർമിച്ച് നൽകിയത്. ഇതിന് ഒരു ലക്ഷം രൂപയാണ് ഈടാക്കിയതെന്നാണ് വിവരം.
തിരുവനന്തപുരം: ഇന്ന് മുതൽ ഞായറാഴ്ച വരെ കേരളത്തിൽ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
പാലക്കാട്: സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ.പി സുരേഷ് രാജിനെ നാലാമതും തിരഞ്ഞെടുത്തു. മൂന്ന് തവണയെന്ന നിബന്ധനയില്‍ ആനുകൂല്യം നൽകിയാണ് കെ പി സുരേഷ് രാജിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ചിലർ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഈ നീക്കം നേതാക്കൾ ഇടപെട്ട് മരവിപ്പിച്ചു. നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ചാണ് ജില്ലാ കൗൺസിലിലേക്കുള്ള മത്സരം നടന്നത്. വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് അവസാനിച്ചത്.