- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് തിരോധാന കേസുകളുടെ എണ്ണം വർധിക്കുന്നു. ഈ വർഷം കഴിഞ്ഞ ആറ് മാസത്തിനിടെ 6,544 പേരെയാണ് കേരളത്തിൽ കാണാതായത്. 2021ൽ 9713 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2020 ൽ 8,742 മാൻ മിസ്സിംഗ് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. 2019ൽ 12,802 കേസുകളാണ് രജിസ്റ്റർ ചെയ്തത്. തെളിയാത്ത തിരോധാന കേസുകളിൽ ഭൂരിഭാഗവും മലബാറിലാണ്. ഇർഷാദിനെ തട്ടികൊണ്ടുപോയ കേസ് രജിസ്റ്റർ ചെയ്ത കോഴിക്കോട് റൂറൽ പൊലീസ് പരിധിയിൽ 54 കേസുകളാണ് ഉള്ളത്.
ഫിറോസാബാദ്: ഉത്തർപ്രദേശിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വനിതാ ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഫിറോസാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അംഗം വിനീത അഗർവാളിനെയാണ് പുറത്താക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടു വരാൻ വിനീതയും ഭർത്താവ് മുരാരി അഗർവാളും ചേർന്ന് 1.8 ലക്ഷം രൂപയാണ് നൽകിയത്. പെൺകുട്ടിയുള്ള ഇവർക്ക് ആൺകുട്ടിയെ വേണമായിരുന്നു. ഓഗസ്റ്റ് 24ന് മഥുര ജംക്ഷനിൽ നിന്നാണ് കുട്ടിയെ മോഷ്ടിച്ചത്. രാത്രി പ്ലാറ്റ്ഫോമിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് റെയിൽവേ പൊലീസ് കുട്ടിയെ കണ്ടെത്തിയത്. വിനീതയും ഭർത്താവും ഉൾപ്പെടെ എട്ടുപേരാണ് അറസ്റ്റിലായത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് വിനീതയെ പുറത്താക്കിയതെന്ന് ഫിറോസാബാദ് മഹാനഗർ ബിജെപി പ്രസിഡന്‍റ് രാകേഷ് ശങ്കർ പറഞ്ഞു.
റാഞ്ചി: വീട്ടുജോലിക്കാരിയായ ആദിവാസി സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനും നാവുകൊണ്ട് ശൗചാലയം വൃത്തിയാക്കാൻ നിർബന്ധിച്ചതിനും ജാർഖണ്ഡിലെ ബിജെപി വനിതാ നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബിജെപിയുടെ വനിതാ വിഭാഗത്തിന്‍റെ ദേശീയ പ്രവർത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ കാമ്പയിന്‍റെ സംസ്ഥാന കൺവീനറുമായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മഹേശ്വർ പത്രയുടെ ഭാര്യ സീമ പത്രയെയാണ് സസ്പെൻഡ് ചെയ്തത്. വീട്ടുജോലിക്കാരിയായ സുനിത എന്ന ആദിവാസി സ്ത്രീയെ പീഡിപ്പിച്ചതിനാണ് സീമ പത്രയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റാഞ്ചിയിലെ അർഗോഡ പൊലീസ് സ്റ്റേഷനിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷമായി തന്നെ പീഡിപ്പിക്കുകയും ചൂടുള്ള വസ്തുക്കൾ ഉപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തുവെന്നാണ് സുനിതയുടെ ആരോപണം. സുനിതയുടെ ശരീരത്തിൽ നിരവധി മുറിവുകളും കണ്ടെത്തി.
സര്‍ക്കാര്‍ ഒരുവിധത്തിലും ക്ഷേത്രസ്വത്തുക്കളിലും വരുമാനത്തിലും ഇടപെടുന്നില്ല; കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്
തൃശൂര്‍: കമ്യൂണിസ്റ്റ് സർക്കാർ ക്ഷേത്രങ്ങൾ കയ്യേറുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് വി നന്ദകുമാർ. സുപ്രീം കോടതിയിൽ ജസ്റ്റിസ് പദവി വഹിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്രയെപ്പോലുള്ളവർ ഇത്തരം നുണപ്രചാരണങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. “കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം നിത്യനിദാനം അടക്കമുള്ള ആവശ്യങ്ങള്‍ക്കും ഭക്തജനങ്ങളുടെ സൗകര്യങ്ങള്‍ക്കും വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ഒരുവിധത്തിലും ക്ഷേത്രസ്വത്തുക്കളിലും വരുമാനത്തിലും ഇടപെടുന്നില്ല.” അദ്ദേഹം പറഞ്ഞു. 2018-2019 ലെ പ്രളയത്തിലും കോവിഡ് പ്രതിസന്ധിയിലും മാസങ്ങളോളം ക്ഷേത്രങ്ങൾ അടച്ചതിനാൽ വരുമാനം പൂർണ്ണമായും നിലച്ച സമയത്താണ് സർക്കാർ അനുവദിച്ച 25 കോടി രൂപ കൊച്ചിൻ ദേവസ്വം ബോർഡിന് തുണയായത്. മാത്രമല്ല, വർഷങ്ങളായി, കാവുകളുടെയും കുളങ്ങളുടെയും സംരക്ഷണത്തിനായി കോടിക്കണക്കിന് രൂപ സർക്കാരിൽ നിന്ന് അനുവദിച്ചുവരുന്നുണ്ട്. കൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ക്ഷേത്രങ്ങള്‍ നവീകരിക്കുക, ആല്‍ത്തറകള്‍ കെട്ടുക തുടങ്ങിയവ സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നുള്ള അഹിന്ദുക്കൾ ക്ഷേത്രത്തിൽ പ്രവേശിച്ചെന്ന പേരിൽ ഗുരുവായൂർ ക്ഷേത്രത്തിൽ മഹാ പുണ്യാഹം നടത്തിയതിൽ കടുത്ത വിമർശനം ഉയരുന്നു. ചോറൂണിന് എത്തിയ ഒരു സംഘത്തോടൊപ്പം ക്രിസ്ത്യൻ സമുദായത്തിലെ അഞ്ച് അംഗങ്ങൾ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ തുടർന്നാണ് മഹാപുണ്യഹം നടത്തിയത്. ക്രിസ്ത്യൻ സമുദായത്തിലെ അംഗങ്ങൾ പരസ്പരം പേരുകൾ വിളിക്കുന്നത് ക്ഷേത്ര ജീവനക്കാർ ശ്രദ്ധിച്ചു. തുടർന്ന് ഇവർ അധികൃതരെ വിവരമറിയിച്ചു. തന്ത്രിയാണ് മഹാപുണ്യഹം നടത്താൻ നിർദ്ദേശിച്ചത്. ക്ഷേത്രനടപടിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി അംഗം സുമേഷ് സി രംഗത്തെത്തി. അയിത്തം കൽപ്പിക്കുന്ന ദൈവമുണ്ടോയെന്നും ഒരു ദൈവവും അവർ മുന്നോട്ടുവെക്കുന്ന ദർശനങ്ങളും മനുഷ്യനെ വിഭാഗീയമായി കാണുന്നില്ലെന്നും സുമേഷ് കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേരള സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെയും യുഐടികളിലെയും ഒന്നാം വർഷ ബിരുദ ക്ലാസുകൾ ഇന്ന് ആരംഭിക്കും. ഒന്നാം വർഷ ബിരുദാനന്തര ബിരുദ ക്ലാസുകൾ നാളെ ആരംഭിക്കും. സെപ്റ്റംബർ 25 മുതൽ നടത്താനിരുന്ന ഒന്നും രണ്ടും വർഷ ബിഎ/ബിഎ അഫ്സൽ-ഉൽ-ഉലമ/ബിഎസ്സി/ബികോം പരീക്ഷകൾ സെപ്റ്റംബർ 13ലേക്ക് മാറ്റി. ഒന്നും രണ്ടും മൂന്നും വർഷ റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, 2016 അഡ്മിഷൻ – മേഴ്സിചാൻസ് വിദ്യാർത്ഥികളുടെ പാർട്ട് മൂന്ന് മെയിൻ ആൻഡ് സബ്സിഡിയറി പരീക്ഷകൾ ഒക്‌ടോബർ 7 മുതൽ നടത്തും. ബിഎംഎസ് ഹോട്ടൽ മാനേജ്മെന്‍റ് കോഴ്സിന്‍റെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 28 നും നാലാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യു പരീക്ഷകൾ സെപ്റ്റംബർ 15 നും ആരംഭിക്കും. സെമസ്റ്റർ പരീക്ഷയുടെ പ്രോജക്ട് സമർപ്പിക്കാനുള്ള തീയതി സെപ്റ്റംബർ 2 വരെ നീട്ടി. കാര്യവട്ടം എന്‍ജിനീയറിംഗ് കോളജിലെ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്‌സില്‍ ഒഴിവുളള ആറ് എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുളള (ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ – 3 ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി – 3)ഇപ്പോൾ…
തമിഴ്നാട്: പച്ചക്കറികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തമിഴ്നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാരിന്റെ മേൽനോട്ടവും കർഷകർക്കുള്ള അവബോധവും ശക്തിപ്പെടുത്തണമെന്നും എം.കെ. സ്റ്റാലിനോട് ആവശ്യപ്പെട്ടു. കൃഷിമന്ത്രിയും ഭക്ഷ്യമന്ത്രിയും ചേർന്ന് തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടാണ് ആവശ്യം ഉന്നയിച്ചത്. അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന കാംകോ ഉൽപ്പാദിപ്പിക്കുന്ന ടില്ലറുകൾ ഉൾപ്പെടെയുള്ള കാർഷിക യന്ത്രങ്ങൾ മറ്റ് സംസ്ഥാനങ്ങളെപ്പോലെ തമിഴ്നാട്ടിലും ലഭ്യമാക്കാൻ സർക്കാർ താൽപ്പര്യം കാണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ നിന്ന് വരുന്ന പച്ചക്കറികളായ മുരിങ്ങ, കറിവേപ്പില, മല്ലിയില, പച്ചമുളക്, കാപ്സിക്കം, ബീൻസ്, ബീറ്റ്റൂട്ട്, കാരറ്റ്, പപ്പായ എന്നിവയിൽ നിരോധിത കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ജൈവവളങ്ങളുടെ പേരിൽ തമിഴ്നാട്ടിൽ നിന്ന് വരുന്ന കോഴിവളം, കൊക്കോ പീറ്റ്, വിവിധ തരം കമ്പോസ്റ്റുകൾ എന്നിവയിൽ ഹെവി ലോഹങ്ങളുടെ സാന്നിദ്ധ്യം പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാടും കേരളവുമായി ശക്തമായ ഉഭയകക്ഷി ബന്ധം തുടരുന്നതിനാലും കാർഷികമേഖലയിൽ പരസ്പര സഹവർത്തിത്വത്തിലൂടെയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നതിനാലും കാംകോയുടെ യന്ത്രങ്ങൾ തമിഴ്നാട്ടിലെ കർഷകർ കൂടുതലായി ആശ്രയിക്കാനാണ് സാധ്യതയെന്നും മന്ത്രി…
പാലിയേക്കര: പാലിയേക്കര ടോൾ പ്ലാസയിൽ നാളെ മുതൽ ടോൾ നിരക്ക് കൂടും. 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാകുന്നത്. ഒരു വശത്തേക്കുള്ള യാത്രയ്ക്കു 10 മുതൽ 65 രൂപ വരെ വർധിക്കും. കാറുകൾക്ക് 80 രൂപയായിരുന്നത് ഇനി 90 ആകും. പാലിയേക്കര ടോൾ പ്ലാസയിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണു ടോൾ നിരക്ക് പരിഷ്കരിക്കുന്നത്. ദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് കാറുകൾക്ക് 120 രൂപയായിരുന്നത് 135 ആകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140 ൽനിന്ന് 160 ആകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ ഒന്നിൽ കൂടുതൽ യാത്രകൾക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയായും കൂടും.ബസ്, ലോറി എന്നിവയ്ക്ക് 275 രൂപയായിരുന്നത് ഇനിമുതൽ 315 രൂപയാകും, ഒന്നിൽ കൂടുതൽ യാത്രകൾക്ക് ഇനിമുതൽ 475 രൂപയാണ് നിലവിൽ ഇത് 415 രൂപയായിരുന്നു. മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 445 രൂപയായിരുന്നത് 510 ആകും. ഒന്നിലേറെ യാത്രകൾക്ക് നൽകിയിരുന്ന 665 രൂപയ്ക്ക് പകരം ഇനി 765…
ബെംഗളൂരു: ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടത്താമെന്ന് കർണാടക ഹൈക്കോടതി വിധിച്ചു. മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷങ്ങൾ തൽക്കാലം നിരോധിച്ച് സുപ്രീം കോടതി ഇന്നലെ അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇതേതുടർന്ന് ഇന്നലെ രാത്രി വൈകി കേസ് പരിഗണിച്ച ഹൈക്കോടതി ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടത്താൻ അനുമതി നൽകി. ഹുബ്ബള്ളി മൈതാനം കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ്. അതിനാൽ കോർപ്പറേഷന് ഉചിതമായ തീരുമാനമെടുക്കാൻ കഴിയും. മുസ്‌ലിംകൾക്ക് അവരുടെ വിശേഷ ദിവസങ്ങളിൽ മുടക്കമില്ലാതെ ഇവിടെ പ്രാർഥന നടത്താൻ സാധിക്കുമെന്നും ജസ്റ്റിസ് അശോക് കെ. കിനാഗി പറഞ്ഞു. ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് അനുമതി നൽകിയതിനെതിരെ കർണാടക വഖഫ് ബോർഡ് സമർപ്പിച്ച ഹർജി സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ആദ്യം പരിഗണിക്കുകയായിരുന്നുവെങ്കിലും ജഡ്ജിമാർക്ക് സമവായത്തിലെത്താൻ കഴിയാത്തതിനാൽ അടിയന്തര ഹിയറിംഗിനായി മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ഈദ്ഗാഹ് മൈതാനത്ത് പന്തലുകൾ സ്ഥാപിക്കാൻ…
സംസ്ഥാനത്തെ റോഡ് സെക്ഷനിൽ 2175 കോടി രൂപയുടെ 330 പദ്ധതികൾ പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുകൂടാതെ 2752 കോടി രൂപയുടെ 767 പദ്ധതികളും പുരോഗമിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിക്കുമ്പോൾ ജനങ്ങൾക്ക് വലിയ ആശ്വാസമുണ്ടാകുമെന്നും ഇത് ഉറപ്പാക്കാൻ ഇടപെടുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞു. വരുന്ന നാല് വർഷത്തിനുള്ളിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ 50 ശതമാനമെങ്കിലും ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്ലാമ്പഴിഞ്ഞി പാലം, ഉദിയൻകുളങ്ങര-മലയിൽക്കട-വടകര-മറയമുട്ടം-അരുവിപ്പുറം-അയിരൂർ റിങ് റോഡ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
