- സ്ത്രീകള്‍ക്കുള്ള ‘ശക്തി’ കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി
- ‘പാരഡി ഗാനത്തിന്റെ പേരിൽ കേസ് എടുത്തത് കേട്ടുകേൾവിയില്ലാത്തത്, ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റം’: വി ഡി സതീശൻ
- കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ നോട്ടീസിന് സ്റ്റേ, തോമസ് ഐസക്കിനും കെ എം എബ്രഹാമിനും ആശ്വാസം
- ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി
- മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല
- ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനമുണ്ടാകുമോ?
- ‘വിളയാതെ ഞെളിയരുത്, ആര്യയ്ക്ക് ധാർഷ്ട്യവും അഹങ്കാരവും, പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണം’; ആര്യക്കെതിരെ വെള്ളാപ്പള്ളി
- ബഹ്റൈൻ നാഷണൽ ഡേ ആഘോഷം – കൊയിലാണ്ടിക്കൂട്ടം പങ്കാളികൾ ആയി
Author: News Desk
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അമ്മ പാവോളോ മയ്നോ അന്തരിച്ചു. ഓഗസ്റ്റ് 27ന് ഇറ്റലിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ശവസംസ്കാരം ചൊവ്വാഴ്ച നടന്നു. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് സോണിയയുടെ അമ്മയുടെ മരണവാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്. ചികിത്സയുടെ ഭാഗമായി വിദേശത്തുള്ള സോണിയാ ഗാന്ധി രോഗിയായ അമ്മയെ സന്ദർശിച്ചിരുന്നു. മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമാണ് സോണിയാ ഗാന്ധി വിദേശത്തുള്ളത്.
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെ കൊടി വ്യവസായ സ്ഥാപനങ്ങൾക്കും പുതിയ പദ്ധതികൾക്കും മുന്നിൽ കുത്താനുള്ളതല്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. അത് ഏത് പാർട്ടിയുടേതായാലും അങ്ങനെ പാടില്ലെന്നും, തലശ്ശേരിയിലെ വ്യവസായി ദമ്പതികൾ നാടുവിട്ട സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരവികസനങ്ങളും സംബന്ധിച്ച ചർച്ചയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. തലശ്ശേരിയിൽ എതിർപ്പുകൾ ഭയന്ന് വ്യവസായി ദമ്പതികൾ നാടുവിട്ട സംഭവം പ്രതിപക്ഷ എംഎൽഎമാർ ചൂണ്ടിക്കാട്ടിയിരുന്നു. കേരളം വ്യവസായ സംരഭക സംസ്ഥാനമാണെന്ന് അവകാശപ്പെടുമ്പോഴും സംരംഭം നടത്താൻ വന്നവർ എതിർപ്പ് കാരണം ഭയന്നാണ് ഓടുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ഇത് തെറ്റിദ്ധാരണാജനകമാണെന്ന് എ.എൻ ഷംസീർ എം.എൽ.എ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നൽകിയ ന്യായീകരണങ്ങൾ പൂർണ്ണമായും ശരിയല്ലാത്തതിനാലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നാണ് മന്ത്രിയുടെ വിശദീകരണം. കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: ഓണത്തെ തെറ്റായി വ്യാഖ്യാനിച്ചവരാണ് ഇടത് ബുദ്ധിജീവികളെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ചരിത്രത്തിന്റെ അപനിർമ്മിതിയിലൂടെ നവോത്ഥാന നായകരെ കമ്യൂണിസ്റ്റുകാർ വികലമാക്കിയിരിക്കുകയാണ്. ഇത് തുറന്നുകാട്ടാൻ ബി.ജെ.പി തയ്യാറാകും. ഇതിനായാണ് തിരൂരിൽ തുഞ്ചത്ത് എഴുത്തച്ഛന്‍റെ പ്രതിമ സ്ഥാപിക്കുന്നത്. മുസ്ലിം മതമൗലികവാദികളെ ഭയന്ന് തിരൂരിൽ പ്രതിമ സ്ഥാപിക്കാൻ സർക്കാർ തയ്യാറാവുന്നില്ല. പ്രതിമ ഇസ്ലാമിക വിരുദ്ധമാണെന്ന മതമൗലികവാദികളുടെ നിലപാടിന് ചൂട്ടുപിടിക്കുകയാണ് പിണറായി വിജയൻ സർക്കാർ. നവോത്ഥാന സമിതി പഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി മലയാള ഭാഷയുടെ പിതാവിന്‍റെ പ്രതിമ സ്ഥാപിക്കാൻ തയ്യാറാവണമെന്നും ബി.ജെ.പി അദ്ധ്യക്ഷൻ പറഞ്ഞു. സ്വാതന്ത്ര്യസമരം പോലെ വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങളിൽ കമ്യൂണിസ്റ്റുകാർക്ക് ഒരു പങ്കുമില്ലായിരുന്നു. ഇത് ചർച്ച ചെയ്യാൻ ബിജെപി തയ്യാറാണ്. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിൽ സംസ്ഥാനത്ത് നിന്ന് ഒരു മന്ത്രി പോലും പങ്കെടുക്കാത്തത് ഓണത്തോടുള്ള ഇടതുപക്ഷത്തിന്‍റെ നിഷേധാത്മക മനോഭാവത്തെയാണ് തെളിയിക്കുന്നത്. ഓണത്തിന് മലയാളികൾ പൂക്കളം ഇട്ട് ആരാധിക്കുന്ന തൃക്കാക്കരയപ്പന്റെ ക്ഷേത്രത്തോടും സർക്കാരിന് അവഗണനയാണ്. ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…
കൊച്ചി: പാലിയേക്കരയിൽ റോഡ് നന്നാക്കാതെ എങ്ങനെ ടോൾ പിരിച്ചെടുക്കുമെന്ന് ഹൈക്കോടതി. റോഡ് നന്നാക്കാൻ പുതിയ കരാറുകാരെ ചുമതലപ്പെടുത്തിയാൽ പഴയ കരാറുകാരന് ടോൾ പിരിച്ചെടുക്കാൻ കഴിയുമോയെന്ന് ഹൈക്കോടതി ചോദിച്ചു. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയുടെ കരാർ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ റോഡ് ശരിയായി നന്നാക്കാനോ സഞ്ചാരയോഗ്യമാക്കാനോ അവർ തയ്യാറായില്ല. അതിനാൽ റോഡിലെ കുഴികൾ നികത്താൻ മറ്റൊരു കരാറുകാരനെ ചുമതലപ്പെടുത്തിയതായി ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിലാണ് പഴയ കരാറുകാരനായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന് ടോൾ പിരിക്കാൻ എങ്ങനെ കഴിയുന്നമെന്ന ചോദ്യം ഹൈക്കോടതി ഉന്നയിച്ചത്. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) കൃത്യമായ വിശദീകരണം നൽകണം.
ന്യൂഡൽഹി: വിമാനക്കൂലി സംബന്ധിച്ച് നിർണായക തീരുമാനമാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര യാത്രകൾക്കുള്ള വിമാനക്കൂലിയിൽ ഉയർന്നതും കുറഞ്ഞതുമായ നിരക്കുകൾ നിശ്ചയിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ റദ്ദാക്കി. പുതിയ തീരുമാനം 2022 ഓഗസ്റ്റ് 31 മുതൽ പ്രാബല്യത്തിൽ വരും. 27 മാസത്തിന് ശേഷമാണ് കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ പിൻവലിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിമാന ഇന്ധനമായ എ.ടി.എഫിന്റെ പ്രതിദിന ലഭ്യതയും വിലയും കണക്കിലെടുത്താണ് തീരുമാനം. ഭാവിയിൽ വ്യോമയാന മേഖലയിൽ വളർച്ച പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ധനത്തിന്‍റെ വില കുറയുകയാണ്. ഉക്രൈൻ-റഷ്യ യുദ്ധത്തെ തുടർന്ന് ഇന്ത്യയിൽ വിമാന ഇന്ധന വില റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. മെയ് 25ന് ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകൾ കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണിൽ ഇളവ് വരുത്തിയപ്പോൾ കുറഞ്ഞതും ഉയർന്നതുമായ നിരക്കുകൾ കേന്ദ്ര സർക്കാർ നിശ്ചയിച്ചിരുന്നു.
ഒരു ദിവസം പിന്നിട്ടിട്ടും ദുബായ്–കോഴിക്കോട് വിമാനം പുറപ്പെട്ടില്ല; ദുരിതത്തിലായി യാത്രക്കാർ
ദുബായ്: ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം ഒരു ദിവസം കഴിഞ്ഞിട്ടും ടേക്ക് ഓഫ് ചെയ്യാത്തത് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കി. ഇന്നലെ ഉച്ചയ്ക്ക് 2.45ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകിയത്. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി പേർ ദുരിതത്തിലായി. ഉച്ചയ്ക്ക് 2.30 ഓടെ എല്ലാ യാത്രക്കാരെയും വിമാനത്തിൽ ഇരുത്തിയെങ്കിലും നാല് മണിക്കൂർ വിമാനത്തിൽ ഇരുത്തി. സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി യാത്ര വൈകുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തുനിന്ന ശേഷം വിസയുള്ളവരെ രാത്രിയോടെ ഹോട്ടലിലേക്ക് മാറ്റിയെങ്കിലും സന്ദർശക വിസയിൽ എത്തിയ യാത്രക്കാർക്ക് വിമാനത്താവളം വിട്ടുപോകാൻ കഴിഞ്ഞില്ല.
ന്യൂഡല്‍ഹി: താജ്‌മഹലിന്റെ പേര് മാറ്റണമെന്ന ബിജെപിയുടെ ആവശ്യത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ. താജ്‌മഹലിന്റെ പേര് തേജോ മഹാലയ എന്ന് പുനർനാമകരണം ചെയ്യണമെന്ന ബിജെപിയുടെ ആവശ്യം കോർപ്പറേഷൻ അംഗീകരിച്ചു. വിഷയം ബുധനാഴ്ച ഉച്ചകഴിഞ്ഞ് ചർച്ച ചെയ്യും. താജ്ഗഞ്ച് വാർഡിലെ ബിജെപി കൗണ്‍സിലര്‍ ശോഭറാം റാത്തോഡ് വിഷയം ചർച്ച ചെയ്യണമെന്ന് നിർദ്ദേശിച്ചു. മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ ഭാര്യ മുംതാസിന്റെ സ്മരണാർത്ഥം നിർമിച്ചതാണ് താജ്‌മഹൽ . പേര് മാറ്റണമെന്ന് സംഘപരിവാർ സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെ രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ ആദ്യ അഴിച്ചുപണിയുണ്ടാകുമെന്ന് വ്യക്തം. നിലവിലെ നിയമസഭാ സമ്മേളനം അവസാനിച്ച ശേഷം എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവയ്ക്കും. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം മന്ത്രിസ്ഥാനത്തിന് പകരക്കാരനെ സി.പി.എം തേടും. സജി ചെറിയാൻ ഒഴിഞ്ഞ ഒഴിവ് നികത്താതെ കിടക്കുന്നുണ്ടെങ്കിലും പകരം നിയമനം ഇപ്പോഴുണ്ടായേക്കില്ലെന്നാണ് സൂചന. തളിപ്പറമ്പ് എം.എൽ.എ എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവയ്ക്കുമ്പോൾ കണ്ണൂർ ജില്ലക്കാരനെ തന്നെ പകരം കൊണ്ടുവരണം എന്ന രീതിയിലാണ് ഇപ്പോള്‍ ചർച്ചകള്‍ പുരോഗമിക്കുന്നത്. അങ്ങനെയെങ്കിൽ തലശ്ശേരി എംഎൽഎ എഎൻ ഷംസീറാണ് ഏറ്റവും സാധ്യതയുള്ള സ്ഥാനാർത്ഥി. തുടക്കം മുതൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിൽ അദ്ദേഹത്തിന്‍റെ പേരുണ്ടായിരുന്നു.
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടുത്തം. വയനാട് റോഡിലെ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചതായാണ് വിവരം. അപകടത്തിൽ 10 സ്കൂട്ടറുകൾ കത്തിനശിച്ചു. അഗ്നിരക്ഷാസേനയെത്തി തീ അണച്ചു.
ഊട്ടി: കല്ലട്ടിപ്പകുതിയില്‍ കനത്ത മഴയെ തുടർന്ന് കുട്ടിയാന പുഴയിലൂടെ ഒഴുകിയെത്തി. തീരത്ത് നിലയുറപ്പിച്ച ആനക്കുട്ടിക്ക് വനംവകുപ്പ് പ്രത്യേക പരിചരണം നൽകി തുടങ്ങി. കുട്ടിയാനയെ അമ്മയാനയ്‌ക്കൊപ്പം വിടാനാണ് അധികൃതരുടെ ശ്രമം. അമ്മയെ തേടിയുള്ള യാത്രയിലാണ് കുട്ടിയാന. അവൻ ബഹളമുണ്ടാക്കി വനാതിർത്തിയിലെ പല സ്ഥലങ്ങളിലും എത്തി, പക്ഷേ അമ്മയുടെ ചൂരറിഞ്ഞില്ല. എത്ര വൈകിയാലും ആനക്കൂട്ടത്തിലേക്ക് കുട്ടിയാനയെ എത്തിക്കാൻ വനംവകുപ്പ് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഊട്ടി കല്ലട്ടിപ്പകുതിയിലുണ്ടായ കനത്ത മലവെള്ളപ്പാച്ചിലിലാണ് ആറ് മാസം പ്രായമായ കുട്ടിയാന ഒഴുകിയെത്തിയത്. സിങ്കാരയ്ക്ക് സമീപം കരയിൽ നിൽക്കുകയായിരുന്ന ആനക്കുട്ടിയെ നാട്ടുകാർ പിടിച്ചുനിര്‍ത്തി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. വനപാലകർ വിശപ്പകറ്റാൻ ഭക്ഷണം നൽകി. കല്ല് നിറഞ്ഞ പുഴയിലൂടെ ഒഴുകിയതിന്‍റെ ക്ഷീണം അകറ്റാൻ പ്രഥമ ശുശ്രൂഷയും നൽകി. രണ്ടു ദിവസത്തിനുള്ളിൽ ആള് ഉഷാറായി. പിന്നീട്, അമ്മയെ തേടി വനപാലകരോടൊപ്പം കരഞ്ഞുകൊണ്ട് വിവിധ സ്ഥലങ്ങളിലേക്ക് നടന്നു. അമ്മയ്ക്കായുള്ള തിരച്ചിൽ മൂന്ന് ദിവസം കൂടി തുടരും. ഇത് പരാജയപ്പെട്ടാൽ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയും പരിചരണം…
