Author: News Desk

ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

Read More

ആലുവ: പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ പെരിയാറിലെ ജലനിരപ്പ് 1.5 മീറ്റർ ഉയർന്നു. ആലുവ ക്ഷേത്രം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് അതിരാവിലെയുള്ള ചടങ്ങുകൾ തടസ്സപ്പെട്ടു. ഒഴുക്ക് കാരണം, വെള്ളത്തിലെ ചെളിയുടെ അളവും 70 എൻടിയു ആയി ഉയർന്നു. ആലുവ ജലശുദ്ധീകരണ പ്ലാന്‍റിലെ ജലനിരപ്പ് സമുദ്രനിരപ്പിൽ നിന്ന് 2.3 മീറ്റർ ഉയരത്തിലാണ് രേഖപ്പെടുത്തിയത്. ഇന്നലെ 80 സെന്‍റിമീറ്റർ മാത്രമായിരുന്നു ജലനിരപ്പ്. കാലാവസ്ഥാ പ്രവചനവും നീരൊഴുക്കും കണക്കിലെടുത്ത് ചട്ടം അനുസരിച്ച് ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ഇടമലയാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഇന്നലെ 25 സെന്‍റീമീറ്റർ കൂടി ഉയർത്തിയിരുന്നു. ഇതിലൂടെ 131.69 ക്യുമെക്സ് വെള്ളം തുറന്നുവിട്ടു. ഇതും മഴയുമാണ് പെരിയാറിലെ ജലനിരപ്പ് ഉയരാൻ കാരണം. പെരിയാറിന്‍റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Read More

കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (സെപ്റ്റംബർ 1) അവധിയായിരിക്കും എന്ന വാർത്ത തെറ്റ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റർ കോട്ടയം ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ തള്ളി. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. സെപ്റ്റംബർ ഒന്നിന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയെന്ന നിലയിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് ഇന്ന് (സെപ്റ്റംബർ 1, 2022) അവധി. കളക്ടർ ഫേസ്‌ബുക്കിൽ കുറിച്ചു.

Read More

തിരുവനന്തപുരം: നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്തുന്ന ഒരു നീക്കത്തിനൊപ്പവും കോൺഗ്രസ് നിൽക്കില്ലെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. നെഹ്റു കുടുംബം കോണ്‍ഗ്രസിന്‍റെ അവസാന വാക്കാണ്. കോണ്‍ഗ്രസിൽ ജനാധിപത്യമുണ്ടെന്നതിന്‍റെ തെളിവായി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചിലർ മുന്നോട്ട് വരുന്നുണ്ട്. മുമ്പും പാർട്ടിയിൽ ജനാധിപത്യപരമായ മത്സരങ്ങൾ നടന്നിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. നെഹ്റു കുടുംബം ഒരു മതേതര കുടുംബമാണ്. രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ പാരമ്പര്യം നെഹ്റു കുടുംബം വഹിക്കുന്നു. അത്തരമൊരു കുടുംബത്തെ ഒരു സാധാരണ കുടുംബമായി പരിഗണിക്കുന്നത് ശരിയല്ല. ഒരു കോണ്‍ഗ്രസുകാരനും അങ്ങനെ ചിന്തിക്കാൻ കഴിയില്ലെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു. നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്താൻ ഇന്ത്യയിലെ ഒരു കോൺഗ്രസ് പ്രവർത്തകനെയും അനുവദിക്കില്ല. കോണ്‍ഗ്രസ് തലപ്പത്തുണ്ടെങ്കിലും ഇല്ലെങ്കിലും നെഹ്റു കുടുംബമാണ് പാർട്ടിയുടെ ശക്തി. ജനാധിപത്യ പാർട്ടികളിൽ മത്സരം മുൻപും ഉണ്ടായിട്ടുണ്ട്. പാർട്ടിയിലെ അവസാന വാക്ക് നെഹ്റു കുടുംബത്തിന്‍റേതാണെന്നും കെ മുരളീധരൻ എംപി കൂട്ടിച്ചേർത്തു.

Read More

ബെംഗളൂരു: കനത്ത മഴയിൽ ബെംഗളൂരുവിലെ റോഡുകൾ വെള്ളക്കെട്ടിലായി. നഗരത്തിലെ മിക്ക റോഡുകളും ഇപ്പോൾ തോടുകൾക്ക് സമാനമായ അവസ്ഥയിലാണ്. റോഡ് ആറ് ആയതോടെ നഗരത്തിൽ നിന്ന് മീൻ പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം റോഡിന് നടുവിൽ നിന്ന് പിടിച്ച സിങ്കാര മത്സ്യത്തിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബെല്ലണ്ടൂരിലെ ഇക്കോസ്പേസിന് സമീപത്തെ റോഡിൽ നിന്നാണ് മീൻ കിട്ടിയത്. ഉദ്യോഗസ്ഥർ മീനും പിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. അതേസമയം, തുടർച്ചയായ മഴയിൽ നഗരത്തിലെ ജനജീവിതം താറുമാറായി. ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം റായ്ച്ചൂർ ജില്ലയിലെ മസ്കിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചിരുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് തുടർച്ചയായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ജൂൺ ഒന്നു മുതൽ സംസ്ഥാനത്ത് 820 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഏകദേശം 7,647.13 കോടി രൂപയുടെ നഷ്ടമാണ് ഇക്കാലയളവിൽ ഉണ്ടായത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,012.5 കോടി…

Read More

എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലെ വിവാദ പരാമർശത്തെ തുടർന്ന് സ്ഥലംമാറ്റത്തിനെതിരെ ജഡ്ജി എസ് കൃഷ്ണകുമാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻ ജഡ്ജി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനു ശിവരാമൻ വിധി പറയുക. കൊല്ലം ലേബർ കോടതിയിലേക്കുള്ള സ്ഥലംമാറ്റം നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ലേബർ കോടതിയിൽ ഡെപ്യൂട്ടേഷൻ തസ്തികയായതിനാൽ അനുമതി തേടിയില്ലെന്ന ജഡ്ജിയുടെ നിലപാടും വിചാരണ വേളയിൽ കോടതി അംഗീകരിച്ചില്ല. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്ന കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് മുൻ ജഡ്ജിയുടെ പരാമർശം വിവാദമായിരുന്നു. രണ്ട് ലൈംഗിക പീഡനക്കേസുകളിലാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം ലഭിച്ചത്.

Read More

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ മേയർക്കെതിരെ ആരോപണവുമായി പ്രതിപക്ഷം. മേയറുടേത് ഒറ്റയാൾ ഷോയാണ്, കൊച്ചി കോർപ്പറേഷന്‍റെ ഏകോപിതമല്ലാത്ത പ്രവർത്തനങ്ങളാണ് വെള്ളക്കെട്ടിന് കാരണം. ഫണ്ട് അനുവദിച്ച് ആരംഭിച്ച പല പദ്ധതികളും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് അടിയന്തര കൗൺസിൽ വിളിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ മേയർക്കും നഗരസഭയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. തുടക്കത്തിൽ നിരവധി പദ്ധതികൾ ആരംഭിക്കുകയും ക്രെഡിറ്റ് നേടുകയും ചെയ്യുന്ന മേയർ പിന്നീട് ആ പദ്ധതികളെക്കുറിച്ച് അന്വേഷിക്കുന്നില്ല. മേയറുടെ വൺ മാൻ ഷോ ആണ് നഗരസഭയിൽ നടക്കുന്നത്. വെളളക്കട്ടിനെ കുറിച്ചുള്ള മേയറുടെ പ്രതികരണം ജനങ്ങളെ വിഡ്ഢികളാക്കുന്ന രീതിയിലാണെന്ന് കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ പറഞ്ഞു. വെള്ളക്കെട്ട് പരിഹരിക്കാൻ പ്രതിപക്ഷം മുന്നോട്ട് വച്ച ഒരു കാര്യവും ഇതുവരെ ചെയ്തിട്ടില്ല. അടിയന്തര കൗൺസിൽ ഏകോപനത്തോടെ യോഗം ചേർന്ന് വെള്ളക്കെട്ട് പരിഹരിക്കാൻ ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Read More

തിരുവനന്തപുരം: ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ കേന്ദ്രമന്ത്രി അമിത് ഷാ മുഖ്യാതിഥിയാകില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശന പട്ടികയിൽ ആലപ്പുഴയെ ഉൾപ്പെടുത്താത്തതിനാൽ അദ്ദേഹത്തിന്‍റെ പങ്കാളിത്തം ഉണ്ടാകില്ലെന്ന് വ്യക്തമായി. സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം പങ്കെടുക്കാത്തതെന്നാണ് സൂചന. അമിത് ഷായെ വള്ളംകളിക്ക് സംസ്ഥാന സർക്കാർ ക്ഷണിച്ചതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നതിനിടെയാണ് റിപ്പോർട്ട് പുറത്ത് വന്നത്. സെപ്റ്റംബർ മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തിനെത്തുന്ന അമിത് ഷായെ, നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് കത്തയച്ചത്. ഇത് സ്ഥിരീകരിച്ച് കോവളത്ത് എത്തുന്ന എല്ലാ മുഖ്യാതിഥികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അനൗദ്യോഗികമായി വിശദീകരിച്ചിരുന്നു. അതേസമയം, അമിത് ഷായെ ക്ഷണിച്ചതിനെതിരെ രൂക്ഷവിമർശനവുമായി വിവിധ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയതോടെ സംഭവം രാഷ്ട്രീയ വിവാദമായി. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര…

Read More

ന്യൂഡൽഹി: ഡൽഹിയിൽ പഴയ മദ്യനയം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ സ്വകാര്യ മദ്യശാലകൾ അടച്ചിടും. 300 ഓളം സർക്കാർ മദ്യശാലകൾ ഇന്ന് മുതൽ തുറക്കും. ഈ വർഷം അവസാനത്തോടെ അത് 700 ആയി വർധിക്കും. 500 ബ്രാൻഡുകളിൽ പെട്ട മദ്യങ്ങളാകും ഈ ഷോപ്പുകളിൽ ലഭ്യമാക്കുക. ബ്രാൻഡുകൾ, സമീപത്തെ കടകൾ, ലഭ്യത, സമയം എന്നിവയെക്കുറിച്ച് ഉപഭോക്താക്കൾക്ക് അറിയുന്നതിനായി എം അബ്കാരിഡെൽഹി എന്ന ആപ്ലിക്കേഷനും ഡൽഹി സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക് വിവാഹിതരാകും. തിരുവനന്തപുരം എ.കെ.ജി ഹാളിലാണ് വിവാഹം നടക്കുകയെന്ന് മേയർ അറിയിച്ചു. കഴിയുന്നത്ര ആളുകളെ നേരിട്ട് ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി കണക്കാക്കണമെന്നും വിവാഹത്തിൽ കുടുംബസമേതം പങ്കെടുക്കണമെന്നും മേയർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. വിവാഹത്തിന് ഒരു തരത്തിലുമുള്ള സമ്മാനങ്ങളും സ്വീകരിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം സമ്മാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ അത് നഗരസഭയുടെ വൃദ്ധസദനങ്ങളിലോ, അഗതി മന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്ന് മേയർ ആര്യ രാജേന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടു.

Read More