Author: News Desk

ദുബായ്: ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ 42 കാരനായ സന്യാം ജയ്സ്വാൾ ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം കാണാൻ അൽപ്പം വൈകിയാണ് ദുബായിലെത്തിയത്. സ്റ്റേഡിയത്തിന് പുറത്ത് ഇന്ത്യൻ ജേഴ്സി തിരഞ്ഞെങ്കിലും വളരെ വൈകിയതിനാൽ കിട്ടിയില്ല. അങ്ങനെ അദ്ദേഹം ഒരു പാകിസ്ഥാൻ ജഴ്സി വാങ്ങി സ്റ്റേഡിയത്തിലേക്ക് പോയി. ഒരു പാക് ആരാധകൻ ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കുന്നത് കണ്ട് സ്റ്റേഡിയത്തിലുണ്ടായിരുന്നവർ കണ്ണുമിഴിച്ചു. ജയ്സ്വാൾ എന്തിനാണ് ഇന്ത്യയ്ക്ക് വേണ്ടി കയ്യടിക്കുന്നതെന്ന് ചില പാക് ആരാധകർ ചോദിച്ചു. മത്സരത്തിന് ശേഷം ജയ്സ്വാളിന്‍റെ ചിത്രങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരുന്നു. ജയ്സ്വാളിനെതിരെ കേസെടുക്കണമെന്ന് ചിലർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. വീട്ടിലേക്ക് ഭീഷണിസന്ദേശങ്ങളെത്തി. താന്‍ പിടിച്ചത് പുലിവാലാണെന്ന് ജയ്സ്വാളിന് ബോധ്യമായി. ഇന്ത്യൻ ടീമിന്‍റെ വലിയ ആരാധകനാണ് താനെന്ന് ജയ്സ്വാൾ പ്രതികരിച്ചു.

Read More

ആഗ്ര: താജ്മഹലിന്‍റെ പേര് മാറ്റണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ തുടർന്ന് ആഗ്ര മുനിസിപ്പൽ കോർപ്പറേഷനിൽ (എ.എം.സി) നടന്ന ചർച്ചകൾ പരാജയപ്പെട്ടു. ഭരണ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. താജ്മഹലിന്‍റെ പേര് തേജോ മഹാലയ എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ബിജെപി കൗൺസിലർ ശോഭാറാം റാത്തോഡാണ് ഈ ആവശ്യം ഉന്നയിച്ചത്. താജ്ഗഞ്ച് വാർഡിൽ നിന്നുള്ള കൗൺസിലറാണ് റാത്തോഡ്. താജ്മഹലിന്‍റെ പേര് മാറ്റണമെന്ന് ബി.ജെ.പി കൗൺസിലർമാർ വാശിപിടിച്ചപ്പോൾ, ബി.എസ്.പി-കോൺഗ്രസ് കൗൺസിലർമാർ ഈ നീക്കത്തെ എതിർത്തു.

Read More

ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇന്ത്യയിൽ നിന്നുള്ള 2.7 കോടി പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചതായി മെറ്റ അറിയിച്ചു. ജൂലൈ മാസത്തെ കണക്കാണിത്. ഫേസ്ബുക്കിൽ നിന്ന് 2.5 കോടിയിലധികം പോസ്റ്റുകളും ഇൻസ്റ്റാഗ്രാമിൽ നിന്ന് 20 ലക്ഷത്തിലധികം പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്. ഐടി (ഇന്‍റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങൾ, 2021 പ്രകാരമുള്ള മെറ്റയുടെ പ്രതിമാസ റിപ്പോർട്ടിലാണ് ഈ കണക്കുകൾ അടങ്ങിയിരിക്കുന്നത്. ഫെയ്സ്ബുക്കിൽ നിന്ന് 1.73 കോടി സ്പാമുകൾ കമ്പനി നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട 1.1 ലക്ഷം പോസ്റ്റുകളും അക്രമവും ഗ്രാഫിക് ഉള്ളടക്കവുമായി ബന്ധപ്പെട്ട 23 ലക്ഷം പോസ്റ്റുകളും നഗ്നതയും ലൈംഗിക ഉള്ളടക്കവുമുള്ള 27 ലക്ഷം പോസ്റ്റുകളും പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്തു.

Read More

യുഎഇ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎഇയിലെത്തി. യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ദുബായിലെ കോൺസുൽ ജനറൽ ഡോ.അമീൻ പുരി, യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി എന്നിവരാണ് ജയശങ്കറിനെ സ്വീകരിച്ചത്. തുടർന്ന് അബുദാബിയിലെത്തിയ മന്ത്രി നിർമ്മാണത്തിലിരിക്കുന്ന സിന്ധു മന്ദിർ സന്ദർശിച്ചു. വൈകിട്ട് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഈ വർഷം ഫെബ്രുവരിയിൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ ഒപ്പുവച്ചതു മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നയതന്ത്ര ബന്ധങ്ങൾ ദൃഢമായി. ജയശങ്കറിന്‍റെ സന്ദർശന വേളയിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ ഉണ്ടായേക്കും.

Read More

കൊച്ചി: സംസ്ഥാനത്തെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിവാദ പരാമർശങ്ങൾ നടത്തി. ഉപഭോക്തൃ സംസ്കാരം വിവാഹത്തെ ബാധിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജീവിതം ആസ്വദിക്കുന്നതിൽ നിന്ന് അവരെ തടയുന്ന തിന്മയായാണ് പുതിയ തലമുറ വിവാഹത്തെ കാണുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിവാദ പരാമർശങ്ങൾ. ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം ഒരുകാലത്ത് ശക്തമായ കുടുംബബന്ധങ്ങൾക്ക് പേരുകേട്ടതായിരുന്നു. എന്നാൽ നിലവിലെ പ്രവണത ദുർബലവും സ്വാർത്ഥവുമായ കാര്യങ്ങൾക്കും വിവാഹേതര കാര്യങ്ങൾക്കും ഒരു ദാമ്പത്യത്തെ തകർക്കുക എന്നതാണ്. വിവാഹമോചിതരും, ഉപേക്ഷിക്കപ്പെട്ട കുട്ടികളുമാണ് ജനസംഖ്യയുടെ ഭൂരിപക്ഷമെങ്കിൽ, അത് സമൂഹത്തിന്‍റെ ശാന്തതയെയും വളർച്ചയെയും ബാധിക്കും. കടമകളില്ലാത്ത ജീവിതം ആസ്വദിക്കുന്നതിൽ നിന്ന് അവരെ തടയുന്ന ഒരു തിന്മയായാണ് പുതിയ തലമുറ വിവാഹത്തെ കാണുന്നത്. എന്നെന്നേക്കുമായി ആശങ്ക ക്ഷണിച്ചുവരുത്തുന്നയാളാണ് ഭാര്യ എന്നാണ് ഇന്നത്തെ ചിന്ത. ഉപയോഗിക്കുന്നതും വലിച്ചെറിയുന്നതുമായ ഉപഭോക്തൃ സംസ്കാരവും ദാമ്പത്യ ബന്ധങ്ങളെ ബാധിച്ചിട്ടുണ്ട്.…

Read More

കല്പറ്റ: വയനാട് ജില്ലയിൽ പോഷകാഹാരക്കുറവുള്ളവരിൽ ഭൂരിഭാഗവും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവർ. ഓഗസ്റ്റിലെ കണക്കനുസരിച്ച്, 60 കുട്ടികൾക്ക് ഗുരുതരമായ പോഷകാഹാരക്കുറവ് (എസ്എഎം) ഉണ്ടെന്ന് കണ്ടെത്തി. ഇതിൽ 47 കുട്ടികളും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്. ജനറൽ വിഭാഗത്തിൽ 13 കുട്ടികളാണുള്ളത്. സുൽത്താൻ ബത്തേരിയിൽ എൻആർസി (ന്യൂട്രീഷൻ റിഹാബിലിറ്റേഷൻ സെന്‍റർ) ആരംഭിച്ചതു മുതൽ ചികിത്സ തേടുന്നവരിൽ ഭൂരിഭാഗവും ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളാണെങ്കിലും തുടർചികിത്സയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കടുത്ത പോഷകാഹാരക്കുറവ് കണ്ടെത്തിയാലും എൻആർസിയിൽ പ്രവേശിപ്പിക്കാന്‍ പോലും അവർ തയ്യാറല്ല. പ്രവേശിപ്പിക്കപ്പെട്ടവരുടെ ചികിത്സയിലും പരിചരണത്തിലും ആവശ്യമായ ബോധവൽക്കരണം നൽകിയാലും തുടർച്ചയില്ലെന്നാണ് ആക്ഷേപം. വീണ്ടും പ്രവേശനം നേടേണ്ടിവരുന്നവരിലും ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ളവര്‍ തന്നെയാണ് ഏറെയും.

Read More

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക പുറത്തുവിടാത്തതിനെതിരെ വിമർശനവുമായി മനീഷ് തിവാരി. എന്തുകൊണ്ടാണ് പട്ടിക പുറത്തുവിടാത്തതെന്നും പട്ടികയ്ക്കായി എല്ലാ പിസിസി ഓഫീസുകളിലും പോകേണ്ടതുണ്ടോയെന്നും മനീഷ് തിവാരി ചോദിച്ചു. മനീഷ് ജി 23 കൂട്ടായ്മയിലെ നേതാവാണ്. തിരഞ്ഞെടുപ്പിൽ അദ്ദേഹം സ്ഥാനാർത്ഥിയായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ട്വിറ്ററിലൂടെയാണ് മനീഷ് കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചത്. വോട്ടർപട്ടികയില്ലാതെ നീതിയുക്തവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് എങ്ങനെ നടത്താൻ കഴിയും? തിരഞ്ഞെടുപ്പ് സുതാര്യമാകണമെങ്കിൽ വോട്ടർമാരുടെ പേരും വിലാസവും കോൺഗ്രസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും തിവാരി പറഞ്ഞു. ആർക്കും പിസിസിയിൽ പോയി വോട്ടർപട്ടിക പരിശോധിക്കാമെന്നും നാമനിർദേശ പത്രിക സമർപ്പിക്കുന്നവർക്ക് വോട്ടർ പട്ടിക നൽകുമെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിയുടെ പ്രതികരണത്തിന് എതിരെയായിരുന്നു മനീഷിന്‍റെ വിമർശനം.

Read More

മലപ്പുറം: മലബാർ കലാപത്തെ അവഹേളിച്ച് സംസ്ഥാനത്തിന്‍റെ സമാധാനാന്തരീക്ഷവും മതസൗഹാർദവും തകർക്കാനും മതസ്പർദ്ധ വളർത്താനുമാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് സി.പി.ഐ(എം) മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി. ശശികലയുടെ വിവാദ പ്രസ്താവനയ്ക്കെതിരെയാണ് സിപിഐ(എം) പ്രസ്താവന. മലബാർ കലാപത്തിന്‍റെ പോരാളികൾക്കായി രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും സ്മാരകങ്ങളുണ്ട്. എന്നാൽ മലപ്പുറത്ത് സ്മാരകം നിർമ്മിക്കാനുള്ള തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ പേരിൽ നടന്ന പ്രതിഷേധം ബോധപൂർവ്വമാണെന്ന് സി.പി.ഐ(എം) പ്രസ്താവനയിൽ പറഞ്ഞു. മലബാർ കലാപം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെയും സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്‍റെയും ഭാഗമാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും എന്നും അനുസ്മരിക്കപ്പെടേണ്ട രക്തസാക്ഷികളുടെ പട്ടികയിലാണുള്ളതെന്നും പ്രസ്താവനയിൽ പറഞ്ഞു.

Read More

ഇടുക്കി, എറണാകുളം ജില്ലകളിലെ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വണ്ണപ്പുറം, കീരംപാറ, കവളങ്ങാട്, ഇടമലക്കുടി, കുട്ടമ്പുഴ പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ജില്ലാ ഭരണകൂടങ്ങൾ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് കനത്ത മഴ തുടരുകയാണ്. മലമ്പുഴ പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. മലവെള്ളപ്പാച്ചിൽ കാരണം തോടുകൾ കരകവിഞ്ഞൊഴുകുകയാണ്. വനത്തിനുള്ളിൽ ഉരുൾപൊട്ടലുണ്ടായതായും സംശയിക്കുന്നു. നഗരത്തിലെ പറക്കുന്നം മന്നത്ത് എട്ട് വീടുകളിൽ വെള്ളം കയറി. പുതുപ്പരിയാരത്ത് രണ്ട് വീടുകളിൽ വെള്ളം കയറി.

Read More

പട്‌ന: വകുപ്പ് മാറ്റിയതിന് പിന്നാലെ ബീഹാറില്‍ മന്ത്രി രാജിവച്ചു. ബിഹാർ നിയമമന്ത്രി കാർത്തികേയ സിംഗാണ് രാജിവെച്ചത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്‍റെ വകുപ്പ് മാറ്റിയത്. തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തിലായിരുന്നു നടപടി. അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും അദ്ദേഹം മന്ത്രിയായത് നേരത്തെ വിവാദമായിരുന്നു.

Read More