- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
Author: News Desk
കൊച്ചി: കെഎസ്ആർടിസി ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്‍റെ മൂന്നിലൊന്ന് വീതം നൽകാൻ കോടതി നിർദേശിച്ചു. ധനസഹായം നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ 103 കോടി രൂപ അടിയന്തരമായി കെഎസ്ആർടിസിക്ക് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ഇന്നലെ സ്റ്റേ ചെയ്തിരുന്നു. സർക്കാർ നൽകിയ അപ്പീലിലായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. സെപ്റ്റംബർ ഒന്നിന് മുൻപ് 103 കോടി രൂപ അനുവദിക്കണം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീൽ നൽകിയത്. സെപ്തംബർ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നത്. എന്നാല്‍,…
വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി. അന്തിമ വിധിയിൽ പ്രതീക്ഷയുണ്ടെന്ന് രൂപതാ വികാരി ജനറൽ മോൺ. യൂജിൻ പെരേര പറഞ്ഞു. “സമരക്കാർക്ക് സമരം ചെയ്യാനുള്ള അവകാശവുമുണ്ടെന്നും കോടതി പറഞ്ഞിട്ടുണ്ട്. സമരവേദിയിൽ മാറ്റമില്ല. സമരം കൂടുതൽ ശക്തമാക്കും. അദാനി ഗ്രൂപ്പിന്റെ വാദങ്ങൾ കള്ളമാണ്. സമരം കാരണം നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുന്നില്ല” സമരസമിതി അറിയിച്ചു. നാളെ വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലാണ് സമരം. കോടതിയ വിധിയുടെ പശ്ചാത്തലത്തിൽ തുടർ സമരങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സമരസമിതി അഞ്ചുമണിക്ക് യോഗം ചേരും.
കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ബിജെപിയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗം തുടങ്ങിയത്. എല്ലാവർക്കും അദ്ദേഹം ഓണാശംസകൾ നേർന്നു. “ഓണത്തിന്റെ അവസരത്തിൽ എത്തിച്ചേരാൻ സാധിച്ചതിൽ അതിയായ സന്തോഷം. എല്ലാവർക്കും ഓണാശംസകൾ. കേരളം മനോഹരമായ നാടാണ്. സാംസ്കാരിക ഭംഗിയും പ്രകൃതി ഭംഗിയും കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. ഒരു ലക്ഷം കോടിയുടെ പദ്ധതികൾ കേരളത്തിൽ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കി. ദരിദ്രരുടെയും ദളിതരുടെയും ഉന്നമനമാണ് ലക്ഷ്യം. കേരളത്തിൽ ഒരു ലക്ഷം കോടിയുടെ അടിസ്ഥാന വികസന പദ്ധതി നടപ്പാക്കി. പിഎംഎവൈ (പ്രധാനമന്ത്രി ആവാസ് യോജന) പദ്ധതി പ്രകാരം കേരളത്തിൽ രണ്ടു ലക്ഷത്തിലധികം വീടുകൾക്ക് അനുമതി നൽകി. ഒരു ലക്ഷം വീടുകൾ ഇതിനകം പൂർത്തിയാക്കി. ബിജെപിയുടെ സംസ്ഥാന സർക്കാരുകൾ ഉള്ളിടത്ത് വികസനം വേഗത്തിൽ നടപ്പാകും. അത്തരം സംസ്ഥാനങ്ങളിൽ ഇരട്ട എൻജിൻ സർക്കാരാണ് പ്രവർത്തിക്കുന്നത്” മോദി പറഞ്ഞു. ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻഎസ്…
കൊച്ചി: മാർക്കറ്റ്ഫെഡ് എം.ഡി എസ്.കെ സനിലിനെ യോഗ്യതയില്ലാതെയാണ് നിയമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന്, അദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ഇന്നുതന്നെ ചുമതല ഒഴിയണമെന്നും എംഡി എന്ന നിലയിൽ ഒരു ഇടപെടലും പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ഭാവിയിൽ ആവർത്തിക്കരുതെന്ന് പറഞ്ഞ ഹൈക്കോടതി സർക്കാരിനോടും മാർക്കറ്റ് ഫെഡിനോടും അതൃപ്തി പ്രകടിപ്പിച്ചു. നേരത്തെ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ ശേഷമാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. വയനാട് സ്വദേശിയായ കൃഷ്ണനാണ് ഹർജി നൽകിയത്. നിയമനത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി; വള്ളംകളിക്ക് അമിത് ഷാ വരാത്തതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ചെന്നിത്തല
കൊച്ചി: നെഹ്റു ട്രോഫി വള്ളംകളി കാണാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം നിരസിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തീരുമാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി’ എന്നായിരുന്നു വിമര്‍ശനം. ഫേസ്ബുക്കിലൂടെയായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. ഘടകകക്ഷി ബന്ധം കൂടുതല്‍ ഗാഢമാക്കുവാന്‍ മനക്കോട്ട കെട്ടിയാണ് തനിക്കും ഗവണ്‍മെന്റിനും രക്ഷാകവചം തീര്‍ക്കുന്ന അമിത് ഷായെ ഒന്ന് സുഖിപ്പിക്കാന്‍ വേണ്ടി നെഹ്‌റു ട്രോഫി വള്ളംകളിക്ക് ക്ഷണിച്ചത്. കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്ന അമിത് ഷായും മോദിയും കേരളത്തില്‍ ബി.ജെ.പിക്ക് ബദലായി മാത്രമേ സി.പി.ഐ.എമ്മിനെ കാണുന്നു എന്നുള്ള യാഥാര്‍ത്ഥ്യം ഇപ്പോഴും മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടില്ലന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിന് ശേഷം ഒരു മോദി ഭക്തനായി മാറുന്ന കാഴ്ചയാണ് കണ്ടതെന്ന് വി.ഡി. സതീശന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിന് ശേഷം ഒരു മോദി ഭക്തനായി മാറുന്ന കാഴ്ചയാണ് കണ്ടത്. അതാണ് എല്ലാവരെയും ഞെട്ടിച്ചത്. 40 വര്‍ഷക്കാലം കോണ്‍ഗ്രസിന്റെ ഭാഗമായി നിന്ന ഒരാള്‍ മോദി ഭക്തനായി മാറുന്നതിലൂടെ അദ്ദേഹത്തിന്റെ രാജിക്കത്തില്‍ ഒരു പ്രസക്തിയുമില്ലെന്നാണ് മനസിലാകുന്നത്,’ വി.ഡി. സതീശന്‍ പറഞ്ഞു. കോൺഗ്രസിൽ കുടുംബവാഴ്ചയാണെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഗാന്ധി കുടുംബത്തിൽ ആരും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല. അതിനെ അഭിനന്ദിക്കുകയല്ലേ വേണ്ടതെന്നും സതീശന്‍ ചോദിച്ചു.
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നിർമ്മാണ പെർമിറ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ നാല് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. എന്നാൽ, കെട്ടിട നിർമ്മാണാനുമതിക്കായി ഉപയോഗിച്ച അപേക്ഷയിൽ പിശക് ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥന്‍റെ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ല. കോഴിക്കോട് കോർപ്പറേഷന്റെ ബേപ്പൂർ സോണൽ ഓഫിസ് സൂപ്രണ്ട് കെ.കെ.സുരേഷ്, റവന്യൂ സൂപ്രണ്ട് കൃഷ്ണമൂർത്തി, റവന്യൂ ഇൻസ്പെക്ടർ മുസ്തഫ, എലത്തൂർ സോണൽ ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ പ്രീത എന്നിവരെയാണ് സ്ഥലം മാറ്റി നിയമിച്ചത്. കെട്ടിട നിർമ്മാണ പെർമിറ്റുകൾക്കായി തദ്ദേശ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന സഞ്ജയ ആപ്പിലെ പിശക് ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയത്. എന്നാൽ സഞ്ജയയിൽ ആദ്യം തെറ്റ് കണ്ടെത്തുകയും കോർപ്പറേഷൻ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകുകയും ചെയ്ത റവന്യൂ ഇൻസ്പെക്ടർ ശ്രീനിവാസന്‍റെ സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. കഴിഞ്ഞ വർഷം അവസാനം ശ്രീനിവാസൻ ആപ്ലിക്കേഷനിൽ പിഴവ് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇയാളുടെ ഡിജിറ്റൽ സിഗ്നേച്ചർ തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്.
പീരുമേട്: സി.പി.ഐയിൽ പുരുഷാധിപത്യമുണ്ടെന്ന് പീരുമേട് മുൻ എം.എൽ.എ ഇ.എസ് ബിജിമോൾ. തന്നെ സെക്രട്ടറിയായി അംഗീകരിക്കാത്തത് സ്ത്രീവിരുദ്ധമാണെന്ന് ബിജിമോൾ ആരോപിച്ചു. “സ്ത്രീ സംവരണം വേണമെന്ന പാർട്ടി നിർദേശം അംഗീകരിക്കപ്പെട്ടില്ല. താന്‍ ജില്ലാ സെക്രട്ടറിയാവണമെന്ന് എൻഎഫ്ഐഡബ്ല്യു ശക്തമായ നിലപാെടടുത്തിരുന്നു. ഇതിനു പിന്നാലെ രൂക്ഷമായ ആക്രമണത്തിന് ഇരയാക്കപ്പെട്ടു. സ്ത്രീ എന്ന നിലയില്‍ അപമാനിക്കപ്പെട്ടു. ഇത് ഒരു ട്രോമ പോലെ തന്നെ വേട്ടയാടും” അവർ ഫെയ്ബുക്കിൽ കുറിച്ചു സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജിമോൾ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച സിപിഐ ഇടുക്കി ജില്ലാ സമ്മേളനം കെ.സലിംകുമാറിനെയാണ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇതിനു പിന്നാലെയാണ് സിപിഐയ്ക്കെതിരെ വിമർശനവുമായി ബിജിമോൾ രംഗത്തെത്തിയത്. അതേസമയം, ബിജിമോളുടെ ആരോപണം നിഷേധിച്ച കൃഷിമന്ത്രി പി.പ്രസാദ്, സിപിഐയില്‍ സ്ത്രീ പ്രാതിനിധ്യമുണ്ടെന്ന് പറഞ്ഞു.
തിരുവനന്തപുരം: സർവകലാശാലകളിൽ ഗവർണറുടെ അധികാരത്തെ പരിമിതപ്പെടുത്തുന്ന സർവകലാശാലാ നിയമ (ഭേദഗതി) ബിൽ 2022 നിയമസഭ പാസാക്കി. ഓഗസ്റ്റ് ഒന്നിന്റെ മുൻകാല പ്രാബല്യത്തോടെ സബ്ജക്ട് കമ്മിറ്റി ബിൽ പാസാക്കിയിരുന്നു. പാവകളെ വൈസ് ചാൻസലർമാരാക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സർവകലാശാലയിലെ നിയമനങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ച് വിമർശിച്ചതിനെ തുടർന്നാണ് നിലവിലെ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. വി.സി നിയമന സമിതിയിൽ അഞ്ച് പേരെ കൂടി ഉൾപ്പെടുത്തിയാൽ സർവകലാശാലകളിലെ ആർ.എസ്.എസ് ഇടപെടൽ തടയാനാകുമെന്ന് കെ.ടി ജലീൽ അഭിപ്രായപ്പെട്ടെങ്കിലും സർവകലാശാലകളിലെ കമ്യൂണിസ്റ്റ് വൽക്കരണം ആർ.എസ്.എസിന്‍റെ കാവിവൽക്കരണം പോലെ അപകടകരമാണെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. സർക്കാരിന്റെ നിലപാട് ധാർഷ്ട്യവും അധാർമ്മികവുമാണെന്നും സർക്കാരിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ നിയമങ്ങൾ അപ്പാടെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സെർച്ച് കമ്മിറ്റി അംഗങ്ങൾക്ക് സർവകലാശാലയുമായി ബന്ധമുണ്ടകാൻ പാടില്ലെന്നാണ് യുജിസി ചട്ടം. അതിനാൽ, നിയമഭേദഗതി കോടതിയിൽ നിലനിൽക്കില്ല. സർവകലാശാല നിയമത്തിലെ ഭേദഗതി ചട്ടങ്ങൾക്ക് അനുസൃതമാണെന്ന് ഉന്നത…
കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പൊലീസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നതിന്റെ മറവിൽ പദ്ധതി തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊലീസിന് സംരക്ഷണം നൽകാൻ കഴിയുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ സഹായം തേടാം. അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം. പദ്ധതി തടസ്സപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഹർജി ഈ മാസം 27ന് വീണ്ടും പരിഗണിക്കും. വിധിയെ മാനിക്കുന്നുവെന്ന് സമരസമിതി ജനറൽ കൺവീനർ മോണ്‍. യൂജിന്‍ എച്ച്.പെരേര പറഞ്ഞു. ഇത് അന്തിമ വിധിയല്ല, പോരാട്ടം തുടരുമെന്നും യൂജിൻ പെരേര പറഞ്ഞു. ഹൈക്കോടതി വിധി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സമരസമിതി അറിയിച്ചു.
