- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
Author: News Desk
ബല്‍റാംപൂര്‍: മദ്യം ജനങ്ങളെ ഒന്നിപ്പിക്കുമെന്നും അത് നിയന്ത്രിത അളവിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും ഉപദേശം നൽകി മന്ത്രി. ഛത്തീസ്ഗഢ് വിദ്യാഭ്യാസ മന്ത്രി പ്രേംസായ് സിംഗ് തേകത് ലഹരി വിമുക്തി യജ്ഞത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ‘നശമുക്തി അഭിയാൻ’ എന്ന പേരിൽ സംസ്ഥാന പൊലീസാണ് പരിപാടി സംഘടിപ്പിച്ചത്. മിനിറ്റുകൾക്കകം മന്ത്രിയുടെ പ്രസംഗത്തിന്‍റെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു പരിപാടിയില്‍ പങ്കെടുത്തവരില്‍ ഏറേയും. “ഞാൻ ഒരു യോഗത്തിൽ പങ്കെടുക്കുമ്പോൾ, മദ്യത്തിന്‍റെ ദൂഷ്യഫലങ്ങൾ ചൂണ്ടിക്കാട്ടി ഒരു വിഭാഗം അതിനെ എതിർത്തു, മറ്റൊരു വിഭാഗം അതിന്‍റെ ഗുണങ്ങൾ ചൂണ്ടിക്കാട്ടി അതിനെ പിന്തുണച്ചു. മദ്യം എല്ലാവരെയും ഒന്നിപ്പിക്കുന്നു. ആഘോഷങ്ങളില്‍ നമ്മള്‍ ചിലപ്പോള്‍ ഇത് ഉപയോഗിക്കാറുണ്ട് എന്നാണ് തേകം പറയുന്നത്.’ദാരു (മദ്യം) ‘ഡി’ എന്നാല്‍ ഡയല്യൂഷന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. നന്നായി നേര്‍പ്പിക്കണം. മദ്യം വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കാന്‍ കൃത്യമായ അനുപാതമുണ്ട്. കൂടിചേരലുകളില്‍ മദ്യം ഉപയോഗിക്കാമെങ്കിലും അതിന് അടിമപ്പെടരുതെന്നും” അദ്ദേഹം…
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മെട്രോയുടെ പേട്ട-എസ്എൻ ജംഗ്ഷൻ പാതയുടെ ഉദ്ഘാടന വേളയിൽ സംസ്ഥാനത്തെ ഗതാഗത വികസന പദ്ധതികൾക്ക് കേന്ദ്രസഹായം വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളം സമർപ്പിച്ച പദ്ധതികളിൽ കേന്ദ്ര സർക്കാർ കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്നും കേരളത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കേന്ദ്ര സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കൊച്ചി മെട്രോയുടെ പേട്ട-എസ്എൻ ജംഗ്ഷൻ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കാക്കനാട് ഇൻ ഫോപാർ ക്ക് വരെ നീളുന്ന മെട്രോയുടെ രണ്ടാം ഘട്ട നിർമാണത്തിന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. പുതിയ മെട്രോ ലൈൻ കൊച്ചിയുടെ വികസനത്തിന പുതിയ മുഖം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ഓണാഘോഷത്തിനുള്ള ക്ഷണക്കത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കിട്ടുന്നത്. തിരുവനന്തപുരം ജില്ലയിലെ മുള്ളരംകോട് ഗവൺമെന്‍റ് എൽ.പി സ്കൂളിലെ രണ്ടാം ക്ലാസിലെ കൊച്ചുസുഹൃത്തുക്കളാണ് മന്ത്രിയെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. കുട്ടികളുടെ ക്ഷണം സ്വീകരിച്ച് മന്ത്രി സ്കൂളിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥിനിയായ മീനാക്ഷി ക്ലാസ്സിലെ എല്ലാവർക്കും വേണ്ടി കത്തെഴുതി. സുഖമാണോ മന്ത്രി അപ്പൂപ്പാ ? എന്ന് തുടങ്ങുന്ന കത്തില്‍ രണ്ടാം ക്ലാസിലെ 85 കൂട്ടുകാരാണ് മന്ത്രി അപ്പൂപ്പനെ ഓണാഘോഷത്തിന് ക്ഷണിച്ചത്. “അപ്പൂപ്പാ കുട്ടിപ്പുര എന്ന പാഠം ഞങ്ങള്‍ പഠിച്ചു. അതില്‍ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ആഗ്രഹം. ഞങ്ങളുടെ സ്‌കൂളില്‍ ഓണസദ്യ ഒരുക്കുന്നുണ്ട്. സെപ്റ്റംബര്‍ രണ്ടാം തീയതി ആയിരിക്കും ഓണസദ്യ എന്നാണ് ടീച്ചര്‍ പറഞ്ഞത്. ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാന്‍ മന്ത്രി അപ്പൂപ്പന്‍ വരുമോ? ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു മന്ത്രി അപ്പൂപ്പന്‍ ഓണസദ്യ കഴിക്കാന്‍ വരുമെന്ന് വിശ്വസിക്കുന്നു.” – എന്നായിരുന്നു കത്ത്.…
കൊച്ചി: കൊച്ചി മെട്രോയുടെ എസ്എൻ ജംക്‌ഷൻ മുതൽ വടക്കേക്കോട്ട വരെയുള്ള ഘട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടം ശിലാന്യാസം, റെയിൽവേയുടെ കുറുപ്പന്തറ–കോട്ടയം–ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം–പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, സ്പെഷൽ ട്രെയിൻ ഫ്ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിർവഹിച്ചു. റെയിൽവേ പദ്ധതികൾ കേരളത്തിന്‍റെ ടൂറിസത്തെയും വ്യാപാരത്തെയും ശക്തിപ്പെടുത്തുമെന്നും കൊച്ചിയുടെ മുഖച്ഛായ തന്നെ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് കേരളത്തിനുള്ള ഓണസമ്മാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി മെട്രോ റെയിലിനെ നഗരഗതാഗതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട മാർഗമാക്കി മാറ്റുന്നതിനായി കേന്ദ്ര ഗവൺമെന്‍റ് പ്രവർത്തിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ ഗതാഗത വികസനത്തിന് വലിയ പ്രാധാന്യമാണ് കേന്ദ്രം നൽകുന്നത്. കേരളത്തിലെ റെയിൽവേ വികസനം ശബരിമല തീർത്ഥാടകർക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹി: ടീസ്ത സെതല്‍വാദ് കേസിൽ ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ടീസ്റ്റയെ രണ്ട് മാസം കസ്റ്റഡിയിൽ വച്ചിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിച്ചില്ലെന്ന് കോടതി ചോദിച്ചു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ കൊലപാതകം പോലെ ഗൗരവമുള്ളതല്ലെന്ന് കോടതി നിരീക്ഷിച്ചു. സാകിയ ജഫ്രി കേസ് തള്ളിക്കൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങൾ മാത്രമാണ് എഫ്ഐആറിലുള്ളത്. ജാമ്യം അനുവദിക്കുന്നത് തടയുന്ന കുറ്റങ്ങളൊന്നും എഫ്.ഐ.ആറിൽ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കുമെന്ന് സൂചന നൽകിയ ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് നാളെയും ജാമ്യാപേക്ഷ പരിഗണിക്കും. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്നാരോപിച്ച് രണ്ട് മാസം മുമ്പാണ് ഗുജറാത്ത് പോലീസിന്‍റെ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) സെതൽവാദിനെ കസ്റ്റഡിയിലെടുത്തത്. ടീസ്റ്റയുടെ എൻജിഒയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്ത അടിസ്ഥാനരഹിതമായ വിവരങ്ങൾ പങ്കുവെച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. ടീസ്റ്റയുടെ എൻജിഒയിലെയും ബിജെപിയിലെയും അംഗങ്ങൾക്കെതിരെ പോലീസ് സ്റ്റേഷനുകളിൽ…
തിരുവനന്തപുരം: മന്ത്രി എം.വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെ പുതിയ മന്ത്രിയെ കണ്ടെത്താൻ സി.പി.എം സെക്രട്ടേറിയറ്റ് നാളെ യോഗം ചേരും. സജി ചെറിയാൻ രാജിവച്ച ഒഴിവിൽ തൽക്കാലം പുതിയ മന്ത്രി ഉണ്ടായേക്കില്ല. എം.വി ഗോവിന്ദൻ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് നിലവിലെ ധാരണ. മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല. കണ്ണൂർ ജില്ലയിൽ നിന്ന് എംവി ഗോവിന്ദൻ പകരം സംസ്ഥാന കമ്മിറ്റി അംഗം എഎൻ ഷംസീർ എത്തിയേക്കും. കാസർകോട് നിന്ന് പകരക്കാരനെ തേടിയാൽ സിഎച്ച് കുഞ്ഞമ്പു, പി നന്ദകുമാർ എന്നിവർക്ക് സാധ്യതയുണ്ട്. ഒന്നാം പിണറായി സർക്കാരിൽ കണ്ണൂർ ജില്ലയിൽ മുഖ്യമന്ത്രിയടക്കം മൂന്ന് മന്ത്രിമാരുണ്ടായിരുന്നു. നിലവിൽ കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രിയും എംവി ഗോവിന്ദനുമാണ് മന്ത്രിസഭയിലുള്ളത്. എം.വി ഗോവിന്ദൻ സ്ഥാനമൊഴിയുമ്പോൾ കണ്ണൂരിന്റെ പ്രാതിനിധ്യം ചുരുങ്ങും. മുഖ്യമന്ത്രിയുള്ളതിനാൽ മറ്റൊരു മന്ത്രിയുടെ ആവശ്യമില്ലെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്.
പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകളിൽ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മധ്യ ജില്ലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാടിന് മുകളിലുള്ള അന്തരീക്ഷച്ചുഴിയും ബംഗാൾ ഉൾകടൽവരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുമാണ് മഴയ്ക്ക് കാരണം.
തിരുവനന്തപുരം: ഒരു ലേഖനത്തിലൂടെ കോണ്‍ഗ്രസിനെ വിമർശിച്ച ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി നിർവാഹക സമിതി അംഗത്തിന്റെ തുറന്ന കത്ത്. കോൺഗ്രസിനെ അപമാനിച്ചത് ഉണ്ട അരിയോടുള്ള നന്ദികേടാണെന്ന് തുറന്ന കത്തിൽ അഡ്വക്കേറ്റ് ജോൺസൺ എബ്രഹാം വിമർശിച്ചു. നിർണായക സന്ദർഭങ്ങളിൽ മൗനം പാലിച്ചുവെന്നും മോദിയെ പുകഴ്ത്തി സംസാരിച്ചെന്നും കെ-റെയിൽ വിഷയത്തിൽ എംപിമാരുടെ മെമ്മോറാണ്ടത്തിൽ ഒപ്പിടുന്നതിൽ നിന്ന് വിട്ടുനിന്നുവെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യവും വിമർശന സ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യം. താങ്കളുടെ ആദരണീയമായ ലേഖനത്തിൽ ,’കോൺഗ്രസ്’ എന്ന വിശേഷണം ‘വിലാസമില്ലാത്ത ഒരു കവർ’ പോലെയാണ്. ഇത് ഒരു നല്ല വിമർശനമല്ല, ഇത് ഒരു വിനാശകരമായ, ആക്രമണമാണ്. ജാലിയൻ വാലാബാഗിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും രക്തം ചിന്തിയ ധീര രക്തസാക്ഷികളുടെ പിൻതലമുറക്കാരായ ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരെ മുറിവേൽപ്പിച്ചു, എന്ന് വിനയപൂർവ്വം പറയട്ടെ.
കൊച്ചി: ബിജെപി സർക്കാർ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം ദ്രുതഗതിയിലുള്ള വികസനമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാരണം അവിടെയെല്ലാംഒരു ഇരട്ട എഞ്ചിൻ സർക്കാർ ഉണ്ടെന്നും, അത്തരമൊരു ഇരട്ട എഞ്ചിൻ സര്‍ക്കാര്‍ കേരളത്തിൽ അധികാരത്തിൽ വന്നാൽ വികസനം വേഗത്തിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിൽ ബി.ജെ.പിയുടെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗം ആരംഭിച്ചത്. കേരളത്തിന്‍റെ ആവശ്യങ്ങൾ പരിഗണനയിലാണെന്ന് പറഞ്ഞ മോദി തന്‍റെ പ്രസംഗത്തിലുടനീളം വികസന പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തി. പാവപ്പെട്ടവർക്കും ദളിതർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ആദിവാസികൾക്കും സൗകര്യങ്ങൾ ഒരുക്കുകയാണ് കേന്ദ്ര സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ്. രാജ്യത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു മെഡിക്കൽ കോളേജെങ്കിലും സ്ഥാപിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇത് കേരളത്തിലെ യുവാക്കൾക്ക്, പ്രത്യേകിച്ച് നഴ്സിംഗ് പഠിക്കുന്ന പെൺകുട്ടികൾക്ക് ഗുണം ചെയ്യും. കേരളത്തിന് വേണ്ടി ബിജെപി സർക്കാർ വിവിധ പദ്ധതികൾക്കായി ഒരു ലക്ഷം കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി: സാംസ്കാരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് കേരളം മനോഹരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശേരിയിൽ നടന്ന ബിജെപി പൊതുയോഗത്തിൽ പങ്കെടുത്ത അദ്ദേഹം ഓണത്തിന് മലയാളികൾക്ക് ആശംസകൾ നേർന്നു. ഓണത്തോടനുബന്ധിച്ച് കേരളത്തിലെത്താൻ കഴിഞ്ഞത് തന്‍റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും വിശ്വാസത്തോടെ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ വലിയ ലക്ഷ്യങ്ങളോടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം കസവു മുണ്ടു ധരിച്ചാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. ഇന്നും നാളെയുമായി വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ 2 ലക്ഷം വീടുകളുടെ നിർമ്മാണം ആരംഭിച്ചതായും ഒരു ലക്ഷം വീടുകൾ പൂർത്തിയാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ 36 ലക്ഷം രോഗികൾക്ക് സൗജന്യ ചികിത്സ നൽകി. 3000 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാനാണ് മുൻകൈയെടുക്കുന്നത്. ആധുനിക വികസന പദ്ധതികളുടെ നടത്തിപ്പിനായി കേരളത്തിൽ ഒരു ലക്ഷം കോടി രൂപ ചെലവഴിച്ചു. അഭൂതപൂർവമായ പിന്തുണയാണ് കേന്ദ്രം കേരളത്തിന്…
