Author: News Desk

കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും പ​ങ്കെടുത്തിരുന്നു. നാവികസേനയുടെ പുതിയ പതാകയും മോദി അനാച്ഛാദനം ചെയ്തു. ഇതോടെ സ്വ​ന്ത​മാ​യി വി​മാ​ന വാ​ഹി​നി രൂ​പ​ക​ൽ​പ​ന ചെ​യ്യാ​നും നി​ർ​മി​ക്കാ​നും ക​രു​ത്തു​ള്ള ലോ​ക​ത്തെ ആ​റാ​മ​ത്തെ രാ​ജ്യ​മാ​യി ഇന്ത്യ മാറി. രാ​ജ്യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദൗ​ത്യം ഏ​റ്റെ​ടു​ത്ത്​ പൂ​ർ​ത്തീ​ക​രി​ച്ച​ത് കൊ​ച്ചി​യി​ലെ ക​പ്പ​ൽ​ശാ​ല​യാ​ണ്.​ വി​മാ​ന​വാ​ഹി​നി ക​പ്പ​ൽ നി​ർ​മി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ക​പ്പ​ൽ​ശാ​ല​യാ​യി കൊ​ച്ചി മാ​റു​മ്പോ​ൾ കേ​ര​ള​ത്തി​നും ഇ​ത്​ അ​ഭി​മാ​ന നിമിഷമാണ്. നി​ർ​മാ​ണ​ഘ​ട്ട​ത്തി​ന്​ ശേ​ഷ​വും ക​ട​ലി​ലും തീ​ര​ത്തു​മു​ള്ള പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജൂ​ലൈ അ​വ​സാ​നം​ വി​ക്രാ​ന്ത് നാ​വി​ക​സേ​ന​ക്ക്​ കൈ​മാ​റി​യി​രു​ന്നു. ഇ​ന്‍റീ​ജ​ന​സ് എ​യ​ർ ക്രാ​ഫ്റ്റ് കാ​രി​യ​ർ-1 (ഐ.​എ.​സി-1)​എ​ന്നാ​ണ്​ നാ​വി​ക​സേ​ന രേ​ഖ​ക​ളി​ൽ ഈ ​ക​പ്പ​ൽ നി​ല​വി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്

Read More

കണ്ണൂർ: സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിലും നേതൃത്വത്തിനെതിരെ വിമർശനമുയർന്നു. സി.പി.എമ്മിനെ വിമർശിക്കാൻ കാനത്തിന് ഭയമാണെന്നാണ് പൊതുസംവാദത്തിലെ വിമർശനം. എംഎം മണി ആനി രാജയെ അധിക്ഷേപിച്ചപ്പോൾ കാനം പ്രതികരിച്ചില്ല. പ്രിയ വർഗീസിന്‍റെ നിയമന വിഷയത്തിൽ പാർട്ടി നിലപാട് പരസ്യമാക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. സർക്കാർ പരസ്യങ്ങളിൽ പിണറായിയുടെ ചിത്രം മാത്രമാണുള്ളത്. മുന്നണി ഭരണമാണെന്ന കാര്യം സി.പി.എം മറക്കുകയാണെന്ന് സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ആരോപണമുയർന്നു. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ചതിനെ ഭക്ഷ്യമന്ത്രി ജി ആർ അനിൽ വിമർശിച്ചപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തെ അപമാനിച്ചു. സി.പി.ഐ മന്ത്രിമാർക്ക് പോരായ്മകളുണ്ടെങ്കിൽ അവ തിരുത്തേണ്ടത് പാർട്ടി നേതൃത്വമാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയത് ശരിയല്ല. കൃഷിവകുപ്പ് കാര്യക്ഷമമല്ലെന്നും വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നതെന്നും പരാതി ഉയർന്നിരുന്നു. പാർട്ടിയിൽ ഗ്രൂപ്പ് ഇല്ലെന്ന് പറയുന്നത് ലജ്ജാകരമാണെന്നും വർദ്ധിച്ചുവരുന്ന വിഭാഗീയതയോട് കണ്ണടയ്ക്കുന്നതിൽ അർത്ഥമില്ലെന്നും വിമർശനമുയർന്നു. അതേസമയം എന്തിനും ഏതിനും സി.പി.എമ്മിനെ വിമർശിക്കേണ്ട…

Read More

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആർ.എസ്.എസിനെ ന്യായീകരിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ(എം). ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ തൃണമൂൽ കോണ്‍ഗ്രസ് ആത്മാർത്ഥത പുലർത്തുന്നില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞതായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രബർത്തി പറഞ്ഞു. ആർ.എസ്.എസ് അത്ര മോശമല്ലെന്ന് മമത പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. “ആർഎസ്എസിൽ നിരവധി നല്ല ആളുകൾ ഉണ്ട്, അവരാരും ബിജെപിയെ പിന്തുണയ്ക്കുന്നില്ല. ഒരു ദിവസം അവരെല്ലാം അവരുടെ നിശബ്ദത ലംഘിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എന്നായിരുന്നു മമതയുടെ പ്രതികരണം. മമത ബാനർജി ആർഎസ്എസിന്‍റെ പിൻഗാമിയാണെന്നതിന്‍റെ ഉദാഹരണമാണ് ഈ പരാമർശമെന്ന് ചക്രവർത്തി പറഞ്ഞു. മമതയുടെ പരാമർശത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. ആർഎസ്എസിനോടുള്ള നന്ദി മമത നേരത്തെ പ്രകടിപ്പിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഇടതുമുന്നണി സർക്കാരിനെ താഴെയിറക്കണമെന്ന് ആർഎസ്എസ് വേദിയിൽ പ്രസംഗിച്ചയാളാണ് മമതയെന്നും ചൗധരി കുറ്റപ്പെടുത്തി.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കും. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 4 ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Read More

പത്തനംതിട്ട: വനംവകുപ്പ് നിയമമനുസരിച്ച് ആദ്യമായി പാമ്പിനെ പിടികൂടി വാവ സുരേഷ്. പത്തനംതിട്ട തലമാനത്തെ ജനവാസമേഖലയിൽ ഇറങ്ങിയ രാജവെമ്പാലയെ വനംവകുപ്പിന്‍റെ ഉപകരണങ്ങൾ ഉപയോഗിച്ചാണ് വാവ സുരേഷ് പിടികൂടിയത്. വനംവകുപ്പ് നിയമപ്രകാരമുള്ള സുരേഷിന്‍റെ ആദ്യ പാമ്പുപിടുത്തമാണിത്. അടുത്തിടെ പാമ്പ് കടിയേറ്റ വാവ സുരേഷ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. വകുപ്പിന്‍റെ ചട്ടപ്രകാരമല്ല വാവ സുരേഷ് പാമ്പിനെ പിടിക്കുന്നതെന്ന് പരാതിയുണ്ടായിരുന്നു. അതാണ് ഇപ്പോൾ പരിഹരിച്ചിരിക്കുന്നത്. സേഫ്റ്റിബാഗും ഹുക്കും ഉപയോഗിച്ചാണ് വാവ സുരേഷ് രാജവെമ്പാലയെ പിടികൂടിയത്.

Read More

കോട്ടയം: അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധയും വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയ്‌യുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്തെ വസതിയിൽ നടക്കും. മേരി റോയ്‌യുടെ ആഗ്രഹപ്രകാരം കോട്ടയം കളത്തിപ്പടി പള്ളിക്കൂടം സ്കൂളിനോട് ചേർന്നുള്ള വീട്ടുവളപ്പിൽ അന്ത്യകർമങ്ങൾ നടക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കുക. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ രംഗത്തെ നിരവധി പേരാണ് മേരി റോയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഇന്ന് ഉച്ചയ്ക്ക് 11 മണി വരെ പൊതുദർശനം ഉണ്ടായിരിക്കും. -കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രിംകോടതി വിധിക്ക് വഴിയൊരുക്കിയത്.

Read More

ചെന്നൈ: മുസ്ലീം ലീഗിന്‍റെ ദേശീയ നിർവ്വാഹക സമിതി യോഗം ഇന്ന് ചെന്നൈയിൽ ചേരും. വൈകിട്ട് അഞ്ചിന് യോഗം ചേരും. കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ രാജി ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. ലീഗിന്‍റെ 75-ാം വാർഷികം, മാതൃസംഘടനകളെ ശക്തിപ്പെടുത്തൽ, ദേശീയ തലത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ എന്നിവയും ചർച്ചയാകും. യോഗത്തിന് ശേഷം സൗഹൃദ സംഗമവും നടക്കും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പും യോഗത്തിന്‍റെ പ്രധാന ചർച്ചാ വിഷയമാണ്.

Read More

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിലെ വി.കെ പടിയില്‍ ദേശീയപാത വികസനത്തിന് വേണ്ടി മരം മുറിച്ചപ്പോള്‍ പക്ഷികള്‍ ചത്ത സംഭവത്തില്‍ കേസെടുക്കാന്‍ തീരുമാനം. പദ്ധതിയുടെ കരാറുകാര്‍ക്കെതിരെ വനം വകുപ്പാണ് കേസ് എടുക്കുന്നത്. വന്യജീവി സംരക്ഷണം നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങള്‍ പറക്കാനായ ശേഷമേ മരം മുറിക്കാവൂ എന്ന നിര്‍ദേശം കരാറുകാരന്‍ ലംഘിച്ചെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്ന് പ്രദേശവാസികളില്‍ നിന്നും വിശദമൊഴി എടുത്ത ശേഷമായിരിക്കും നടപടിയെടുക്കുക. മരം മുറിച്ചതോടെ പക്ഷികള്‍ ചത്തുവീഴുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് വനം വകുപ്പ് നടപടി.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകീട്ട് കോവളത്താണ് യോഗം ചേരുന്നത്. അന്തർ സംസ്ഥാന വിഷയങ്ങളും ജല കരാറുകളും ചർച്ച ചെയ്യും. മുല്ലപ്പെരിയാർ, ശിരു‍വാണി ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയാകും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. ദക്ഷിണേന്ത്യൻ സംസ്ഥാന കൗൺസിലിൽ പങ്കെടുക്കാനാണ് എംകെ സ്റ്റാലിൻ തിരുവനന്തപുരത്ത് എത്തുന്നത്.

Read More

ആലപ്പുഴ: കുടുംബവുമായി വഴക്കിട്ട ശേഷം സൈക്കിളുമായി വീടുവിട്ടിറങ്ങിയ പത്താംക്ലാസുകാരനെ വഴിയാത്രക്കാരന്‍ ഉപദേശിച്ചു വീട്ടിലേക്കു മടക്കിയയച്ചു. കഞ്ഞിക്കുഴി സ്വദേശിയായ 14കാരനെയാണ് ആലപ്പുഴ ടൗണിലെ അജ്ഞാതൻ വീട്ടിലേക്ക് അയച്ചത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. പരീക്ഷയ്ക്ക് തയ്യാറെടുക്കാതെ ഫോണിൽ കളിച്ചതിന് ശകാരിച്ചപ്പോൾ വീട്ടിൽ നിന്ന് ഷൂസ് പോലും ധരിക്കാതെ സൈക്കിളിൽ ഇറങ്ങി. രാത്രിയിൽ കുടുംബാംഗങ്ങളും നാട്ടുകാരും എല്ലായിടത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സൈക്കിള്‍ചവിട്ടി കുട്ടി ആലപ്പുഴ ബോട്ട്‌ജെട്ടിയിലെത്തി. രാത്രിയിൽ ഒരു ഒഴിഞ്ഞ പുരവഞ്ചിയില്‍ കിടന്നുറങ്ങി. രാവിലെ യാത്ര തുടരാൻ ബോട്ടുജെട്ടിക്കു സമീപത്തെ റോഡിലൂടെ നടക്കുകയായിരുന്ന വ്യക്തിയോടു വഴി ചോദിച്ചു. അദ്ദേഹം കാര്യം ആരാഞ്ഞപ്പോൾ കുട്ടി വീടുവിട്ട കാര്യം പറഞ്ഞു. ഭക്ഷണം വാങ്ങിനല്‍കിയ ശേഷം, കുട്ടിയെ കാണാതായപ്പോള്‍ വീട്ടുകാര്‍ക്കുണ്ടാകുന്ന പ്രയാസം വിശദീകരിച്ചു കൊണ്ട് അദ്ദേഹം നടത്തിയ ഉപദേശം ഫലംകണ്ടു. വിദ്യാര്‍ഥി മടങ്ങാന്‍ തയ്യാറായി.

Read More