Author: News Desk

ജഗതി ശ്രീകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്. നന്ദനം എന്ന ചിത്രത്തിലെ കുമ്പിടി എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കുമ്പിടിയുടെ കാരിക്കേച്ചർ ആണിത്. ചിത്രം വരച്ച നിധിന്‍ എന്ന കലാകാരന് നന്ദി പറഞ്ഞുകൊണ്ട് ഗ്‌ളാനിര്‍ ഭവതി ഭാരതാ എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഉണ്ണിയമ്മേ കുമ്പിടി വന്നു, ഉപദ്രവിക്കരുത് ജീവിതമാണ്, അനിയാ നിൽ, കുട്ടിശാസ്താവേ ശരണം, എന്താ കേശവാ, ശശി പാലാരിവട്ടം ശശി, ജംബോ ഫലാനി പക്വാനി തുടങ്ങി സിനിമയിലെ പ്രശസ്ത ഡയലോഗുകളും ചിത്രത്തിൽ കുറിച്ചിട്ടുണ്ട്. 2012ൽ കോഴിക്കോട് തേഞ്ഞിപ്പലത്ത് വെച്ചുണ്ടായ കാറപകടത്തിൽ ജഗതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഏറെക്കാലമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് അദ്ദേഹം. സിബിഐ 5 ൽ തന്റെ ഐക്കോണിക് കഥാപാത്രമായ വിക്രം എന്ന ഇൻസ്പെക്ടറുടെ വേഷം ജഗതി തന്നെ അവതരിപ്പിച്ചിരുന്നു.

Read More

സിയോള്‍: ദക്ഷിണ കൊറിയയുടെ ആദ്യ ചാന്ദ്രദൗത്യമായ ദാനുരി സുപ്രധാന സഞ്ചാരപഥ മാറ്റത്തിന് തയ്യാറെടുക്കുന്നു. കഴിഞ്ഞ മാസമാണ് സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിൽ കൊറിയ പാത്ത് ഫൈൻഡർ ലൂണാർ ഓർബിറ്റർ വിക്ഷേപിച്ചത്. ഓർബിറ്റർ ഇപ്പോൾ ചന്ദ്രനിലേക്കുള്ള സഞ്ചാരപാതയിലാണ്. ബാലിസ്റ്റിക് ലൂണാർ ട്രാൻസ്ഫർ ട്രാജക്ടറിയിൽ ആണ് ഓർബിറ്റർ സഞ്ചരിക്കുന്നത്. ഈ വിധത്തിൽ, ഭൂമിയിൽ നിന്ന് വിക്ഷേപിക്കുന്ന പേടകം സൂര്യന്‍റെ ദിശയിൽ സഞ്ചരിക്കുകയും തുടർന്ന് സൂര്യന്‍റെ ഗുരുത്വാകർഷണ ബലം പ്രയോജനപ്പെടുത്തി തിരികെ ഇറങ്ങുകയും ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തുകയും ചെയ്യും. നേരിട്ട് ചന്ദ്രനിലേക്ക് പോകുന്നതിനേക്കാൾ കൂടുതൽ ദൂരം ഈ രീതിയിൽ സഞ്ചരിക്കേണ്ടിവരും. എന്നാൽ, ഈ രീതി നല്ല രീതിയിൽ ഇന്ധനം ലാഭിക്കാൻ സഹായിക്കും. ദാനുരി ഓർബിറ്റർ ഡിസംബറോടെ ചന്ദ്രനിലെത്തും. ഭൂമിയില്‍നിന്ന് സൂര്യനെ ലക്ഷ്യമാക്കി കുതിക്കുന്ന ഓര്‍ബിറ്ററിനെ തിരിച്ച് ചന്ദ്രനിലേക്ക് തിരിച്ചുവിടുന്ന സുപ്രധാന പ്രക്രിയയാണിത്. 48 മണിക്കൂറിന് ശേഷം ഇത് വിജയകരമായോ എന്നറിയാന്‍ സാധിക്കുമെന്ന് ദാനുരി ദൗത്യ മേധാവി ചോ യങ് ഹോ പറഞ്ഞു.

Read More

ന്യൂഡല്‍ഹി: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ലിസ്റ്റ് ചെയ്തു. വി.എസ്. അച്യുതാനന്ദന്‍റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാൻ 2021ൽ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുന്നത്. കെട്ടിക്കിടക്കുന്ന കേസുകൾ ലിസ്റ്റ് ചെയ്യണമെന്ന ചീഫ് ജസ്റ്റിസ് യു.യു.ലളിതിന്‍റെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹർജി ലിസ്റ്റ് ചെയ്തത്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 2021 മെയ് 20 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് നടന്നത്. 2021 മെയ് 18നാണ് ചടങ്ങിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് ആരോപിച്ച് കെ.എം ഷാജഹാൻ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. കേന്ദ്ര സർക്കാർ, സംസ്ഥാന ചീഫ് സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്നിവരാണ് ഹർജിയിലെ എതിർകക്ഷികൾ. ഹർജി അടുത്ത…

Read More

കൊച്ചി: ഇന്ത്യ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരുവിലേക്ക് പുറപ്പെട്ടു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി അനിൽകാന്ത് എന്നിവർ ചേർന്നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രധാനമന്ത്രിയെ യാത്രയാക്കിയത്. യാത്രപറയുമ്പോൾ മുഖ്യമന്ത്രിയുടെ കൂപ്പുകൈകളിൽ പ്രധാനമന്ത്രി ചേർത്ത് പിടിച്ച ചിത്രം ശ്രദ്ധേയമായി. ഇന്ന് രാവിലെ 9.30 നാണ് ഐഎൻഎസ് വിക്രാന്ത് കമ്മീഷനിങ് ചടങ്ങുകൾ നടന്നത്. നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആരിഫ് മുഹമ്മദ് ഖാൻ, പിണറായി വിജയൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Read More

ന്യൂഡല്‍ഹി: 1999 ന് ശേഷം അധികാരത്തിൽ വന്ന സർക്കാരുകളുടെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് യാഥാർത്ഥ്യമായതെന്ന് കോൺഗ്രസ്. വിമാനവാഹിനിക്കപ്പൽ കമ്മീഷൻ ചെയ്ത ഉടൻ തന്നെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അംഗീകരിക്കുന്നുണ്ടോ എന്ന് ചോദിച്ചു. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്ത ആദ്യ ഐഎൻഎസ് വിക്രാന്ത് യു.കെയിൽ നിന്ന് ലഭ്യമാക്കുന്നതിൽ മുൻ പ്രതിരോധ മന്ത്രി വി കെ കൃഷ്ണ മേനോൻ വഹിച്ച പങ്കും രമേശ് ചൂണ്ടിക്കാട്ടി. 2009ൽ യുപിഎ സർക്കാരിന്റെ കാലത്താണ് ഐഎൻഎസ് വിക്രാന്തിന് തുടക്കമിട്ടത്. 2013ൽ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്‍റണിയാണ് വിമാനവാഹിനിക്കപ്പൽ നീറ്റിലിറക്കിയതെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി ഇന്ന് കമ്മിഷൻ ചെയ്തു. 2014-ന് മുമ്പും സ്വാശ്രയ (ആത്മനിർഭർ) ഇന്ത്യയുണ്ടായിരുന്നു. അതിനാൽ, മറ്റെല്ലാ പ്രധാനമന്ത്രിമാരെയും അംഗീകരിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ നിര്‍മിച്ച ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര…

Read More

തിരുവനന്തപുരം: എം.ബി രാജേഷ് മന്ത്രിയാകുന്നതോടെ എ എൻ ഷംസീർ സ്പീക്കറാകും. സിപി െഎഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എം.ബി രാജേഷിന്റെ വകുപ്പ് ഏതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

Read More

കൊച്ചി: താര സംഘടനയായ അമ്മയുടെ ഇടപാടുകളില്‍ പരിശോധനയുമായി സംസ്ഥാന ജി എസ് ടി വകുപ്പ്. അമ്മയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേട് നടന്നെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് ജിഎസ്ടി വകുപ്പിന്‍റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനോട് ജിഎസ്ടി വകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും സംഘടനയുടെ വരവ് ചെലവ് കണക്കുകൾ മാത്രമാണ് ജിഎസ്ടി സംഘം ആവശ്യപ്പെട്ടതെന്നും ഇടവേള ബാബു വ്യക്തമാക്കി. അന്വേഷണ സംഘത്തിന് മൊഴി നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് ഇപ്പോള്‍ ഒരു അന്വേഷണം എന്നത് അന്വേഷിക്കാന്‍ വന്നവരാണ് വ്യക്തമാക്കേണ്ടത്. വരവ്-ചെലവുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചു. സ്വാഭാവികമായും, മുൻകാലങ്ങളിൽ നടത്തിയ ചില പരിപാടികളുമായി ബന്ധപ്പെട്ട കാര്യവും അതിൽ ഉണ്ടായിരിക്കും. അമ്മയുടെ സെക്രട്ടറി എന്ന നിലയിലാണ് മൊഴി നൽകിയതെന്നും ഇടവേള ബാബു പറഞ്ഞു.

Read More

തിരുവനന്തപുരം: മകന്‍റെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തന്‍റെ മകന് നിയമാനുസൃതമായാണ് ജോലി ലഭിച്ചതെന്നും ഒരു തരത്തിലുമുള്ള അസ്വാഭാവിക ഇടപെടലും ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. “മൂന്ന് മാസം മുമ്പത്തെ നിയമനത്തെക്കുറിച്ചുള്ള വാർത്തകൾ ഇന്ന് തന്നെ നൽകുന്നത് എന്തുകൊണ്ടാണെന്ന് ചോറ് കഴിക്കുന്ന എല്ലാവർക്കും അറിയാം. 100 ശതമാനം വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കും”. ‘എല്ലാവരേയും പോലെ, എന്‍റെ മകനും നാല് പ്രധാന പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിൽ അപേക്ഷിച്ചു. പൂര്‍ണമായും നടപടിക്രമങ്ങള്‍ പാലിച്ചാണിത്. സിപിഐഎമ്മിന് വേണ്ടിയാണ് വാര്‍ത്തയെഴുതുന്നതെങ്കില്‍ എന്നെ അതില്‍പെടുത്തേണ്ട. ഇതൊരു സാധാരണ ജോലി മാത്രമാണ്’. ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

Read More

ആലപ്പുഴ: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലെ മകന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ബന്ധുനിയമനം നടത്തിയെന്ന ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യോഗ്യതയുള്ളതുകൊണ്ടാണ് മകന് ആർജിസിബിയിൽ ജോലി ലഭിച്ചതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സുരേന്ദ്രന്‍റെ മകൻ കെ.എസ്. ഹരികൃഷ്ണനെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിൽ നിയമിച്ചതെന്നാണ് ആരോപണം. സയൻസ് വിഷയത്തിൽ അടിസ്ഥാന യോഗ്യത വേണ്ടതിന് ബിടെക്കിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയെന്നും ആരോപണമുയർന്നു. ഈ വർഷം ജൂണിലാണ് ഹരികൃഷ്ണനെ ആർജിസിബി നിയമിച്ചതെന്നാണ് റിപ്പോർട്ടുകൾ. പരിശീലന കാലയളവിൽ അടിസ്ഥാന ശമ്പളം ഉൾപ്പെടെ 70,000 രൂപ വരെ ലഭിക്കും. ഹരികൃഷ്ണൻ ഇപ്പോൾ ഡൽഹിയിലെ ഒരു സാങ്കേതിക സ്ഥാപനത്തിൽ വിദഗ്ധ പരിശീലനത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

Read More

ന്യൂഡല്‍ഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന് കോടതി ജാമ്യം അനുവദിച്ചു. ടീസ്തയ്ക്ക് സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. തുടരന്വേഷണവുമായി പൂർണ്ണ സഹകരണം ഉറപ്പാക്കുക, പാസ്പോർട്ട് കോടതിയിൽ ഹാജരാക്കുക തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസ് ഹൈക്കോടതിക്ക് സ്വതന്ത്രമായി പരിഗണിക്കാമെന്നും കോടതി നിർദ്ദേശിച്ചു.

Read More