Author: News Desk

നിവിൻ പോളി നായകനാകുന്ന പടവെട്ടിന്‍റെ ടീസർ പുറത്തിറങ്ങി. വികസനത്തെക്കുറിച്ചുള്ള ഒരു സംഭാഷണത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ‘പടവെട്ട്’ രാഷ്ട്രീയത്തെയും പോരാട്ടത്തെയും കുറിച്ചുള്ള സിനിമയാണ്. മികച്ച ഡയലോഗുകളും രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ലിജു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകളിലെത്തും.  തമിഴ് നടി അദിതി ബാലനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിലുണ്ട്. ദീപക് ഡി മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് മേനോൻ സംഗീതം നൽകുന്നു. എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ്‌ കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ്‌ സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകൻ ലിജു കൃഷ്ണയെ അറസ്റ്റ് ചെയ്തത് സിനിമയെ വിവാദത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു.…

Read More

തിരുവനന്തപുരം: ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ സംസ്ഥാനത്ത് റെക്കോഡ് നേട്ടമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. 30 ലക്ഷം ആഭ്യന്തര ടൂറസിറ്റുകളാണ് കേരളത്തിലേക്ക് എത്തിയത്. കൊവിഡ് കാലത്തെ അതിജീവിച്ച് കേരളം ടൂറിസം രംഗത്ത് വളരുകയാണെന്നും ഗതാഗത കണക്റ്റിവിറ്റിയാണ് ഏറ്റവും വലിയ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ഗതാഗത മേഖലയിലെ വിഷയങ്ങളിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനി ഗ്രൂപ്പ് വൈസ് പ്രസിഡന്‍റ് ജീത് അദാനി, എംപിമാരായ ശശി തരൂർ, ജോൺ ബ്രിട്ടാസ്, എൻ.കെ പ്രേമചന്ദ്രൻ, ആന്‍റോ ആന്‍റണി, എയർലൈൻ വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Read More

കണ്ണൂര്‍: നിയമസഭാ കയ്യാങ്കളിക്കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് എൽ.ഡി.എഫ് കൺവീനറും സി.പി.ഐ(എം) നേതാവുമായ ഇ.പി ജയരാജൻ. കൂടുതൽ തെളിവുകൾ ഹാജരാക്കാനുള്ള അവസരമായാണ് കോടതി വിധിയെ കാണുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു. യു.ഡി.എഫ് എം.എൽ.എമാർ നേതാക്കളെ ആക്രമിച്ചപ്പോൾ താൻ നോക്കി നിൽക്കണമായിരുന്നോ എന്നും ഇ.പി ജയരാജൻ ചോദിച്ചു. നിയമസഭാ കയ്യാങ്കളി കേസ് നിയമപരമായി നേരിടുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. സി.പി.ഐ സമ്മേളനത്തിൽ ഉണ്ടാകുന്ന വിമർശനങ്ങളിൽ പലതും മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐ – സി.പി.ഐ.എം പാർട്ടികളെ ഭിന്നിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ഇടതുപാർട്ടികളുടെ ഐക്യം പരമപ്രധാനമാണെന്ന് പാർട്ടി നേതൃത്വത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ വിമാന കമ്പനിയായ ഇന്‍ഡിഗോ മാപ്പ് പറഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി.

Read More

അബുദാബി: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതുതാത്പര്യങ്ങൾ നിറവേറ്റുന്നതിനുമുള്ള സാധ്യതകളെക്കുറിച്ചുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് നൽകി. യുഎഇ-ഇന്ത്യ സംയുക്ത സമിതിയുടെ പതിനാലാമത് സമ്മേളനത്തിലും യുഎഇ–ഇന്ത്യ സ്ട്രാറ്റജിക് ഡയലോഗിന്റെ മൂന്നാം സമ്മേളനത്തിലും പങ്കെടുക്കാൻ യുഎഇ സന്ദർശിക്കുന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷെയ്ഖ് മുഹമ്മദിന് കത്ത് കൈമാറിയത്. അൽ ഷാതി പാലസിൽ നടന്ന യോഗത്തിന്‍റെ തുടക്കത്തിൽ യു.എ.ഇക്കും അവിടുത്തെ പൗരൻമാർക്കും കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും നേർന്നു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ആശംസകൾ അറിയിച്ചു. യു.എ.ഇ പ്രസിഡന്‍റും ഇന്ത്യയ്ക്ക് ആശംസകൾ നേർന്നു. ഷെയ്ഖ് മുഹമ്മദും എസ് ജയശങ്കറും തങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്‍റെ വിവിധ വശങ്ങളും സമഗ്രമായ പങ്കാളിത്തവും ചർച്ച ചെയ്തു. യു.എ.ഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സി.ഇ.പി.എ)യും അവ മെച്ചപ്പെടുത്തുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനും സഹകരിക്കേണ്ടതിന്‍റെ പ്രാധാന്യവും ഇരുവരും ചർച്ച ചെയ്തു. പ്രാദേശികവും അന്തർദ്ദേശീയവുമായ പ്രശ്നങ്ങളും ചർച്ച…

Read More

കൊല്‍ക്കത്ത: കൽക്കരി കള്ളക്കടത്ത് അന്വേഷണത്തിന്‍റെ ഭാഗമായി ഇ.ഡി എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്തതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി. അമിത് ഷായാണ് ഏറ്റവും വലിയ ‘പപ്പു’ എന്ന് അഭിഷേക് പറഞ്ഞു. മറ്റൊരു പാർട്ടിയുടെ നേതാവ് പപ്പു ആണെന്നാണ് ബി.ജെ.പിക്കാർ അവകാശപ്പെടുന്നത്. എന്നാൽ ഏറ്റവും വലിയ പപ്പു അമിത് ഷായാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിക്കാതെ അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ കഴിയില്ല.” – അഭിഷേക് കുറ്റപ്പെടുത്തി. ബംഗാളിലെ കൽക്കരി കള്ളക്കടത്തിൽ സിഐഎസ്എഫിന് നേരിട്ട് പങ്കുണ്ടെന്ന് അഭിഷേക് ആരോപിച്ചു. അതിർത്തിയിൽ കന്നുകാലി കള്ളക്കടത്ത് നടന്നപ്പോൾ ബിഎസ്എഫ് എന്ത് ചെയ്യുകയായിരുന്നു? ഇന്ന് കന്നുകാലി കടത്ത് അഴിമതിയല്ല, മറിച്ച് ആഭ്യന്തരമന്ത്രി അഴിമതിയാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നഷിത് പ്രമാണിക് തന്നെ കന്നുകാലി മോഷ്ടാവാണ്. കന്നുകാലി കള്ളക്കടത്തിനെക്കുറിച്ച് കന്നുകാലി മോഷ്ടാക്കൾ തന്നെ അന്വേഷിക്കുകയാണെന്നും അഭിഷേക് പറഞ്ഞു.

Read More

തൊടുപുഴ: ഇടുക്കി മാങ്കുളത്ത് ആക്രമിച്ച പുലിയെ ആദിവാസി വെട്ടിക്കൊന്നു. ചിക്കണാംകുടി കോളനിയിലെ ഗോപാലനെയാണ് പുലി ആക്രമിച്ചത്. കൈയിലും കാലിലും കടിച്ച പുലിയെ ഗോപാലൻ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ഗോപാലൻ സഹോദരന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. സ്വയരക്ഷയ്ക്കായാണ് പുള്ളിപ്പുലിയെ കൊന്നതെന്ന് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസം കോഴിക്കൂട് തപ്പിയെത്തിയ പുലി പ്ലാസ്റ്റിക് വലയിൽ കുടുങ്ങിയെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തും മുൻപേ വല മുറിച്ച് രക്ഷപ്പെട്ടിരുന്നു. ആറാം മൈലിനു സമീപം കോട്ടായി ബിനോയിയുടെ വീടിനടുത്ത് കോഴിക്കൂടിനു വിരിച്ചിരുന്ന വലയിലാണു പുലർച്ചെ പുലി കുടുങ്ങിയത്. ബഹളം കേട്ട് ബിനോയിയും സമീപവാസികളും എത്തിയെങ്കിലും അതിനിടെ വല പൊട്ടിച്ച് പുലി ഓടിക്കളഞ്ഞു. കൂട്ടിലുണ്ടായിരുന്ന 5 കോഴികളെ പുലി കൊന്നതായി ബിനോയ് പറഞ്ഞു. രണ്ടാഴ്ച മുൻപ് ആറാംമൈൽ അടയ്ക്കാപറമ്പിൽ ബിജു ജോണിന്റെ 2 ആടുകളെ പുലി കൊന്നിരുന്നു.

Read More

ഇടുക്കി: ഏലത്തോട്ടങ്ങളിൽ നാശം വിതയ്ക്കുന്ന കുരങ്ങന്മാരെ തുരത്താൻ തോട്ടത്തിന് കാവൽ നിൽക്കുന്നത് ചൈനീസ് പാമ്പുകൾ. ഇടുക്കി ഉടുമ്പൻചോലയിൽ സ്വകാര്യ തോട്ടത്തിലെ ജീവനക്കാരനായ ബിജുവാണ് കുരങ്ങിനെ തുരത്താൻ പാമ്പുകളുമായി കൈകോർത്തത്. ഒരുപറ്റം പാമ്പുകളെ വാലിൽ തൂക്കി പിടിച്ചുകൊണ്ട് പോകുന്ന ബിജു പ്രദേശത്തെ സ്ഥിരം കാഴ്ചയാണ്. പാമ്പുകളുമായി ബിജു നടന്നുവരുന്ന വഴിയരുകിൽ നിൽക്കുന്നവർ പോലും ഭയത്തോടെ അകന്ന് മാറും. എന്നാൽ ഈ പാമ്പുകൾ കടിക്കില്ല. കുറഞ്ഞ വിലയ്ക്ക് വിപണിയിൽ ലഭ്യമായ ചൈനീസ് റബ്ബർ പാമ്പുകളാണിവ. ബിജു നോക്കിനടത്തുന്ന ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിൽ കൂട്ടത്തോടെ എത്തുന്ന വാനരപ്പട വ്യാപകമായി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ ഇവയെ തുരത്താൻ വഴിയന്വേഷിച്ച് നടക്കുമ്പോളാണ് തോട്ടത്തിൽ ചത്ത് കിടന്ന പാമ്പിനെ കണ്ട് വാനരന്മാർ ഓടുന്നത് ബിജു കണ്ടത്. പിന്നീടാണ് അദ്ദേഹം പരീക്ഷണത്തിനായി ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് റബ്ബർ പാമ്പിനെ വാങ്ങി കുരങ്ങൻ വരുന്ന വഴിയിൽ കെട്ടിവെച്ചത്. ഇത് വിജയിച്ചതോടെ കൂടുതൽ പാമ്പുകളെ വാങ്ങി തോട്ടത്തിൽ സ്ഥാപിച്ചു. ഇന്ന് ഇരുനൂറോളം ചൈനീസ് പാമ്പുകളാണ് മരത്തിലും…

Read More

ജയ്പൂര്‍: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളില്‍ പകുതിയിലധികവും വ്യാജമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് രാജസ്ഥാനിലാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഗെലോട്ടിന്‍റെ പ്രസ്താവന. നിർബന്ധിത എഫ്ഐആർ രജിസ്ട്രേഷൻ നയമാണ് കേസുകളുടെ എണ്ണം ഇത്രയധികം ഉയരാൻ കാരണമെന്നും എന്നാൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതില്‍ 56 ശതമാനവും വ്യാജമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടുവെന്നും രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു.

Read More

വിലക്കയറ്റത്തിനെതിരെയുള്ള കോൺഗ്രസിന്റെ മഹാറാലി നാളെ. ’മെ ഹാംഗായ് പർ ഹല്ലാ ബോൽ ചലോ ഡൽഹി’ മഹാറാലിയുടെ പ്രധാന വേദിയായ രാമലീല മൈതാനത്ത് ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ് . രാജ്യത്തെ വിലക്കയറ്റത്തിനും മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും എതിരെയാണ് കോൺഗ്രസിന്റെ മഹാറാലി. ഓഗസ്റ്റ് 17 മുതൽ ഒരാഴ്ച എല്ലാ നിയമസഭാ മണ്ഡലങ്ങളിലും, മാർക്കറ്റുകളിലും ‘മെഹാംഗൈ പർ ഹല്ലാ ബോൽ’ പ്രചരണത്തിന്റെ ഭാഗമായി യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. കുതിച്ചുയരുന്ന പണപ്പെരുപ്പവും, തൊഴിലില്ലായ്മയും നിയന്ത്രിക്കുന്നതിൽ മോദി സർക്കാർ പരാജയമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. മുഴുവൻ പി.സി.സികളും ബ്ലോക്ക്, ജില്ലാ തലങ്ങളും സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ പരിസമാപ്തിയാണ് രാംലീല മൈതാനത്ത് നടക്കുക. 1.5 ലക്ഷം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന രാംലീല മൈതാനത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഓഗസ്റ്റ് 28 നാണ് മെഗാ റാലി നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് മഹാമാരി കണക്കിലെടുത്ത് സെപ്റ്റംബർ 4 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

Read More

കൊച്ചി: സംഘടനാ തിരഞ്ഞെടുപ്പോടെ രാജ്യത്ത് കോണ്‍ഗ്രസ് പാടെ തകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ പ്രധാനമന്ത്രി ബി.ജെ.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. താജ് മലബാറില്‍ നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം നിര്‍ദേശങ്ങള്‍ വെച്ചത്. കോണ്‍ഗ്രസില്‍നിന്ന് പല പ്രമുഖരും പുറത്തുവരും. കേരളത്തിലും അതിന്റെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയണം. പുതിയ നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. നാടിന്‍റെ വികസനത്തിൽ നിന്ന് മലയാളികൾക്ക് മാത്രം മാറിനിൽക്കാനാവില്ല. മലയാളികൾ ലോകമെമ്പാടും സഞ്ചരിക്കുന്നു. അവർക്ക് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകും. ലോകത്ത് നടക്കുന്ന വികസനം കാണുന്ന മലയാളികൾക്ക് രാജ്യത്ത് നടക്കുന്ന വികസന പുരോഗതി മനസ്സിലാക്കാൻ കഴിയും. അതിനാൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ മോദി നേതാക്കളോട് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റികളോ മേല്‍ കമ്മിറ്റികളോ അല്ല, ബൂത്തുകളാണ് ശക്തിപ്പെടുത്തേണ്ടത്. ബൂത്തുകളിൽ പാർട്ടിക്ക് നല്ല ശക്തിയുണ്ടാകണം. പൊതുസമ്മതരായവരെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ കഴിയണം. പരിചിതമായ മുഖങ്ങൾ മാത്രമേ ഇവിടെയുള്ളൂ. പുതിയവർ വരണം. ഇക്കാര്യത്തിൽ…

Read More