- ‘അനന്തപത്മനാഭനെ വണങ്ങി, പാളയത്തെ രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന’; സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ചലച്ചിത്ര പ്രേമികളുടെ മനംകവര്‍ന്ന് ‘കേരള സവാരി’; എണ്ണായിരത്തി നാന്നൂറ് പേര്‍ക്ക് തുണയായി, അഭിമാനകരമെന്ന് മന്ത്രി ശിവന്‍കുട്ടി
- വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
- സ്ത്രീശാക്തീകരണത്തിന് പുത്തൻ ദിശാബോധം നൽകി ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി
- ‘അഭിമാനത്തിന് കോട്ടം വരുന്നതൊന്നും ചെയ്തിട്ടില്ല; മലയാള സിനിമ എന്താണ് ശ്രീനിക്ക് തിരിച്ചുനല്‍കിയത്?’
- നിലമ്പൂര്‍ തേക്ക് എന്നു പറഞ്ഞാല്‍ ഇതാണ്!; രണ്ടു കഷ്ണങ്ങള്‍ക്ക് ലഭിച്ചത് 31.85 ലക്ഷം രൂപ
- കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
- മലയാളത്തിന്റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര
Author: News Desk
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറുകളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ മഴ കനക്കാനാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഇന്ന് (സെപ്റ്റംബർ 4) മുതൽ സെപ്റ്റംബർ 8 വരെ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. സെപ്റ്റംബർ 6, 7, 8 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോമറിൻ പ്രദേശത്തിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്‍റെ ഫലമായി വ്യാപകമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍…
ദിസ്പുര്‍: ഗർഭകാലം പൂർത്തിയാകുന്നതിന് മൂന്നര മാസം മുമ്പ് ഗർഭിണിയെ അബദ്ധവശാൽ സിസേറിയന് വിധേയയാക്കിയെന്ന് പരാതി. കുഞ്ഞിന്റെ വളർച്ച പൂർത്തിയായിട്ടില്ലെന്ന് മനസിലാക്കിയതോടെ ഗർഭിണിയുടെ വയർ വീണ്ടും തുന്നിക്കെട്ടിയതായും പരാതിയിൽ പറയുന്നു. അസമിലെ കരിംഗഞ്ചിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പരാതി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 21നാണ് ഗർഭിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം അൾട്രാസൗണ്ട് സ്കാൻ പോലും നടത്താതെയാണ് ഡോക്ടർ ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ശസ്ത്രക്രിയ നടത്തിയപ്പോള്‍ കുഞ്ഞിന് വളർച്ചയെത്തിയില്ലെന്ന് മനസ്സിലായതോടെ മുറിവ് തുന്നിക്കെട്ടുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് യുവതിയുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 31 ന് യുവതിയെ ഡിസ്ചാർജും ചെയ്തു. സംഭവം പുറത്തറിയാതിരിക്കാൻ യുവതിയുടെ കുടുംബാംഗങ്ങളെ സ്വാധീനിക്കാൻ ഡോക്ടർ പരമാവധി ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം യുവതിയുടെ നില വഷളാവുകയും അയൽവാസികളും ബന്ധുക്കളും വിവരമറിഞ്ഞതോടെ ഡോക്ടർക്കെതിരെ പരാതി നൽകുകയുമായിരുന്നു.
സിംഗപ്പൂർ: സിംഗപ്പൂരിൽ, 2020 മാർച്ചിന് ശേഷമുള്ള ആദ്യത്തെ സിക കേസ് ഓഗസ്റ്റ് 21 മുതൽ 27 വരെയുള്ള ആഴ്ചയിൽ റിപ്പോർട്ട് ചെയ്തതായി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ച ഈഡിസ് കൊതുകിന്‍റെ കടിയേറ്റാൽ പകരുന്ന ഒരു വൈറൽ അണുബാധയാണ് സിക. ഡെങ്കിപ്പനി, ചിക്കുൻഗുനിയ വൈറസുകളുടെ വാഹകനും ഈ പ്രാണിയാണെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഐഎൻഎസ് വിക്രാന്തിനെ ഇന്ത്യയിലെത്തിക്കാൻ പോയവരിൽ ജയനും ഉൾപ്പെട്ടിട്ടുണ്ടെന്ന് എഴുത്തുകാരൻ എൻഎസ് മാധവൻ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ കമ്മീഷൻ ചെയ്തത്. ഐഎൻഎസ് വിക്രാന്തിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടെയാണ് എഴുത്തുകാരൻ എൻഎസ് മാധവന്‍റെ ട്വീറ്റ്. “1961-ൽ ബ്രിട്ടീഷ് നിർമിത എച്ച്എംഎസ് ഹെർക്കുലീസ് വിമാനവാഹിനിക്കപ്പൽ (പിന്നീട് ഐഎൻഎസ് വിക്രാന്ത് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) ഇന്ത്യ വാങ്ങിയപ്പോൾ അത് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പോയവരിൽ ഒരാളായിരുന്നു കൊല്ലം സ്വദേശിയായ കൃഷ്ണൻ നായർ. പിന്നീട് ജയൻ എന്ന പേരിൽ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം കേരളത്തിലെ ആദ്യത്തെ സൂപ്പർഹീറോയായി മാറി,” മാധവൻ ട്വിറ്ററിൽ കുറിച്ചു.
ഡീസൽ എക്സ്ഹോസ്റ്റ് പുക ശ്വസിക്കുന്നതിന്‍റെ ആഘാതം പുരുഷന്മാരേക്കാൾ സ്ത്രീകളിൽ കൂടുതലാണെന്ന് ഒരു പുതിയ പഠനം. ഡീസൽ എക്സ്ഹോസ്റ്റുമായി സമ്പർക്കം പുലർത്തുന്നതിലൂടെ ആളുകളുടെ രക്തത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഗവേഷകർ പരിശോധിച്ചു. സ്ത്രീകളിലും പുരുഷന്മാരിലും വീക്കം, അണുബാധ, കാർഡിയോവാസ്കുലാർ രോഗം എന്നിവയുമായി ബന്ധപ്പെട്ട് രക്ത ഘടകങ്ങളിൽ മാറ്റങ്ങൾ കണ്ടെത്തി. പക്ഷേ പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ഈ മാറ്റങ്ങൾ കൂടുതലാണെന്നാണ് കണ്ടെത്തൽ.
സാന്‍ഫ്രാന്‍സിസ്‌കോ: യുഎസില്‍ ആന്‍ഡ്രോയിഡ് ഫോണുകളെ മറികടന്ന് ആപ്പിള്‍ ഐഫോണ്‍. രാജ്യത്തെ ഐഫോൺ ഉപയോക്താക്കളിൽ പകുതിയിലധികം പേരും ഇപ്പോൾ ഐഫോൺ ഉപയോക്താക്കളാണെന്ന് പുതിയ റിപ്പോർട്ട് പറയുന്നു. കൗണ്ടർപോയിന്‍റ് റിസർച്ചിന്‍റെ കണക്കനുസരിച്ച്, ഐഫോൺ ഉപയോക്താക്കളുടെ എണ്ണം ജൂണിൽ 50 ശതമാനം കവിഞ്ഞു. മറ്റ് 150 ഓളം മൊബൈൽ ബ്രാൻഡുകൾ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നു. “ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ മതങ്ങൾ പോലെയാണ്. അതൊരിക്കലും കാര്യമായി മാറില്ല. എന്നാൽ കഴിഞ്ഞ നാല് വർഷമായി, ആൻഡ്രോയിഡിൽ നിന്ന് ഐഒഎസിലേക്കുള്ള ഒഴുക്ക് ക്രമാനുഗതമായി തുടരുകയാണ്. ഇതൊരു വലിയ നാഴികക്കല്ലാണെന്ന് കൗണ്ടർപോയിന്‍റ് റിസർച്ച് ഡയറക്ടർ ജെഫ് ഫീൽഡ്ഹാക്ക് പറഞ്ഞു. മറ്റ് സമ്പന്ന രാജ്യങ്ങളിലും ഇത് കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നത് റെയ്ഡിലേക്ക് നയിക്കുമെന്ന് പറഞ്ഞ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി നിയമമന്ത്രി കിരൺ റിജിജു. ജഡ്ജി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹം പ്രവർത്തിച്ച സംവിധാനത്തോടുള്ള അവഹേളനമാണെന്നും ഇത്തരക്കാർ അടിയന്തരാവസ്ഥയ്ക്കെതിരെ ഒന്നും സംസാരിക്കുന്നില്ലെന്നും കിരൺ റിജിജു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചാൽ ഒരു കാരണവുമില്ലാതെ വീട് റെയ്ഡ് ചെയ്യുമെന്നും, അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും സുപ്രീം കോടതി മുൻ ജഡ്ജി ബിഎൻ ശ്രീകൃഷ്ണ നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നിയമമന്ത്രി ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചത്. “ജനങ്ങൾ തിരഞ്ഞെടുത്ത പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവരാണ് ഇപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്നത്. കോൺഗ്രസിന്‍റെ അടിയന്തരാവസ്ഥയെക്കുറിച്ച് അവർ ഒരിക്കലും സംസാരിക്കില്ല. മാത്രമല്ല, ചില പ്രാദേശിക പാർട്ടികളുടെ മുഖ്യമന്ത്രിമാരെ കുറിച്ചും അവർ ഒരിക്കലും സംസാരിക്കാറില്ല,” മന്ത്രി ട്വിറ്ററിൽ കുറിച്ചു.
മധ്യപ്രദേശ്: ബലാത്സംഗ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് പരാതിക്കാരി സ്വയം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ 26കാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൃത്യവിലോപം കാണിച്ചതിന് രണ്ട് പൊലീസുകാർക്കെതിരെ നടപടിയെടുത്തു. മധ്യപ്രദേശിലെ ഷഹ്ദോലിലെ അമലൈ പൊലീസ് സ്റ്റേഷൻ വളപ്പിലാണ് സംഭവം. അമലൈ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് മുഹമ്മദ് സമീർ, സബ് ഇൻസ്പെക്ടർ സാവിത്രി സിംഗ് എന്നിവർക്കെതിരെയാണ് നടപടി. ഇരുവരെയും ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് നീക്കിയതായി പൊലീസ് സൂപ്രണ്ട് കുമാർ പ്രതീക് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ ഓഫീസർ ബ്രിജ് ബഹദൂറിനെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാഹവാഗ്ദാനം നൽകി പ്രതി തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് ഓഗസ്റ്റ് 12നാണ് യുവതി പരാതി നൽകിയത്. എന്നാൽ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തില്ല. പിന്നീട് യുവതി മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിൽ പരാതി നൽകി. തുടർന്ന് സെപ്റ്റംബർ 2 ന് ഇരയെയും പ്രതിയെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.…
മാഗ്സസെ അവാര്‍ഡ് നല്കി ശൈലജയെ അപമാനിക്കാന്‍ ശ്രമം, വാങ്ങേണ്ട എന്നത് പാര്‍ട്ടി നിലപാട്: ഗോവിന്ദന്‍
തിരുവനന്തപുരം: മാർക്സിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗത്തിന് മാഗ്സസെയുടെ പേരിൽ അവാർഡ് നൽകി അപമാനിക്കാൻ ശ്രമം നടന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തനിക്ക് ലഭിച്ച മാഗ്സസെ പുരസ്കാരം നിരസിക്കാൻ തീരുമാനിച്ചതായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു. പാർട്ടിയുമായി കൂടിയാലോചിച്ചാണ് അവാർഡ് നിരസിക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. ഇക്കാര്യത്തിൽ പ്രതികരിക്കുകയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി. “മാഗ്സസെ ആരാണെന്ന് ഞങ്ങൾക്ക് നല്ല ധാരണയുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും തൊഴിലാളിവർഗ പ്രസ്ഥാനത്തിലെയും നൂറുകണക്കിന് അണികളെ ശക്തമായി അടിച്ചമർത്തിയ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കമ്യൂണിസ്റ്റ് വിരുദ്ധരിൽ ഒരാളായ മാഗ്സസെയുടെ പേരിൽ ഒരു അവാർഡ് നൽകി കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗത്തെ അപമാനിക്കാൻ ശ്രമിക്കരുത്. അതുകൊണ്ടാണ് ആ പുരസ്കാരം സ്വീകരിക്കുന്നത് ശരിയല്ലെന്ന നിലപാട് പാർട്ടി സ്വീകരിച്ചത്. അത് കൃത്യമായി മനസ്സിലാക്കി കെ.കെ. ശൈലജ നിലപാട് സ്വീകരിച്ചു’, ഗോവിന്ദന്‍ പറഞ്ഞു. നിപ പ്രതിരോധവും കോവിഡ് കാലത്തെ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് ശൈലജയെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് മാഗ്സസെ…
ന്യൂഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 2023 സീസണിലും ധോണി ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കും. ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 2022 സീസൺ (ഐപിഎൽ) ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ്, ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) രവീന്ദ്ര ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. എന്നാല്‍ ടീം തുടര്‍ തോല്‍വിയിലേക്ക് വീണതോടെ ടൂര്‍ണമെന്റിന്റെ മധ്യത്തില്‍ വെച്ച് ജഡേജയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുകയും ധോണി വീണ്ടും നായകനാവുകയും ചെയ്തു. 2022ലെ ഐപിഎൽ സീസൺ അവസാനത്തോടെ ധോണി ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ കാണികള്‍ക്ക് മുന്‍പില്‍ വെച്ച് ഗുഡ്‌ബൈ പറയാതെ പോകുന്നത് അനീതിയാവും എന്നാണ് ധോണി പ്രതികരിച്ചത്.
