- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി വിസമ്മതം തുടരുന്നതിനിടെ സമ്മർദ്ദം ശക്തമാക്കാനാണ് മുതിർന്ന നേതാക്കൾ ശ്രമിക്കുന്നത്. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ നേതൃസ്ഥാനം ഒഴിയുമെന്നാണ് നേതാക്കളുടെ ഭീഷണി. കടുത്ത നിലപാട് സ്വീകരിക്കാനാണ് നേതാക്കളുടെ തീരുമാനം. പാർട്ടി അധ്യക്ഷനാകില്ലെന്ന് രാഹുൽ ഗാന്ധി നിലപാടെടുത്തതോടെ മുതിർന്ന നേതാവ് അശോക് ഗെഹ്ലോട്ടിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് ഔദ്യോഗിക പക്ഷം. മത്സരിക്കണമെന്ന ആവശ്യവുമായി സോണിയ ഗെഹ്ലോട്ടുമായി ചർച്ച നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, മുതിർന്ന നേതാക്കൾ രാഹുലിന് മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: ശശി തരൂർ ഉൾപ്പെടെയുള്ളവരുടെ വിമർശനങ്ങൾക്ക് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മറുപടി നൽകി. അപവാദം ചൊരിയുന്നവർ കണ്ണാടിയിൽ സ്വയം നോക്കണം. ഇവിടെ ഒന്നും നടക്കുന്നില്ല എന്ന് കുറച്ച് ആളുകൾ പറയുന്നതിൽ അർത്ഥമില്ല. അത്തരം ആളുകൾ എന്താണ് സംഭാവന ചെയ്തതെന്ന് അവർ സ്വയം ചിന്തിക്കണം. നെഹ്റു കുടുംബത്തിലെ അംഗമല്ലാത്തവർക്കും മത്സരിക്കാനാണ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വയം വിമർശിക്കുന്നവർ ലക്ഷ്മണരേഖയും വരയ്ക്കണം. അല്ലാത്ത പക്ഷം അത്തരക്കാരെ കോണ്‍ഗ്രസ് പ്രവർത്തകർ നിയന്ത്രിക്കും. ഭിന്നതകളാണ് കോണ്‍ഗ്രസിന്‍റെ സൗന്ദര്യം. എന്നാൽ ലക്ഷ്മണ രേഖ കടക്കരുത്. രാഹുലിന്‍റെ രാഷ്ട്രീയ പ്രസക്തിയും സ്ഥാനവും എന്താണെന്ന് ഭാരത് ജോഡോ യാത്ര വ്യക്തമാക്കും. സമൂല രാഷ്ട്രീയ പരിവർത്തനം ഭാരത് ജോഡോ യാത്ര ഉണ്ടാക്കും. സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയല്ല. താത്ക്കാലിക അധ്യക്ഷയാണ് സോണിയാ ഗാന്ധി എന്നത് ഒരു വിവക്ഷ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈഫ് പദ്ധതി ഇഴയുന്നു ; പട്ടികജാതി വിഭാഗക്കാർക്ക് വീട് നന്നാക്കാൻ ‘സേഫ്’ പദ്ധതി ആരംഭിക്കും
തിരുവനന്തപുരം: പട്ടികജാതി കുടുംബങ്ങളുടെ വീടുകൾ നന്നാക്കാനുള്ള സേഫ് (സെക്യുര്‍ അക്കൊമൊഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്മെന്റ്) പദ്ധതി ഈ വർഷം തന്നെ ആരംഭിക്കും. ഇതിനായി പട്ടികജാതി വികസന വകുപ്പ് മാർഗനിർദേശങ്ങൾ തയ്യാറാക്കി. പുതിയ ഭവന പൂർത്തീകരണ പദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ കഴിഞ്ഞയാഴ്ച നിയമസഭയെ അറിയിച്ചിരുന്നു. ഒന്നാം പിണറായി സർക്കാർ ആരംഭിച്ച ഭവന പദ്ധതിയായ ലൈഫിൽ പട്ടികജാതിക്കാർക്ക് പുതിയ വീടുകൾ നൽകുന്നുണ്ടെങ്കിലും കഴിഞ്ഞ അഞ്ച് വർഷമായി ഭവന പുനരുദ്ധാരണം നടന്നിട്ടില്ല. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ ഉൾപ്പെടെ വിവിധ ഭവന പദ്ധതികൾ ലൈഫിൽ ലയിപ്പിച്ചിരുന്നു. ലൈഫിന്റെ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് വിവിധ ദുർബല വിഭാഗങ്ങൾക്ക് വീട് നൽകുന്നതിൽ കാലതാമസം വരുത്തുന്നുവെന്നും വിമർശനമുയർന്നിട്ടുണ്ട്. സര്‍ക്കാര്‍ സഹായധനം ഉപയോഗിച്ചുള്ള വീടുകള്‍ പലപ്പോഴും അവസാനഗഡു കിട്ടാനുള്ള തട്ടിക്കൂട്ട് പൂര്‍ത്തിയാക്കല്‍ മാത്രമായി ഒതുങ്ങുന്നുവെന്നാണ് പട്ടികജാതി വകുപ്പിന്റെ വിലയിരുത്തല്‍.
ബേസിൽ ജോസഫ് നായകനായി എത്തിയ ‘പാല്‍തു ജാന്‍വര്‍’ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ കളക്ഷനെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. 70-75 ലക്ഷം രൂപയാണ് ചിത്രം ആദ്യ ദിനം തന്നെ കേരള ബോക് സോഫീസിൽ കളക്ട് ചെയ്തത്. നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും ട്രാക്കര്‍മാരാണ് 70-75 ലക്ഷത്തിനുള്ളില്‍ കളക്ട് ചെയ്തതെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച പാല്‍തു ജാന്‍വര്‍ ആദ്യ ദിനം നേടിയത് 710 ഷോകളാണ്. സംഗീത് പി രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിലിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആന്‍റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയാ കുറുപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യുഎസ് ഓപ്പണിൽ നിലവിലെ ചാമ്പ്യനായ ഡനിൽ മെദ്‌വെദെവ് ക്വാർട്ടർ കാണാതെ പുറത്ത്. നിക്ക് കിർഗിയോസാണ് നിലവിലെ ഒന്നാം നമ്പർ താരമായ ഡനിലിനെ ഇന്ന് നടന്ന നാലാം റൗണ്ട് മത്സരത്തിൽ പരാജയപ്പെടുത്തിയത്. സ്കോർ: 7-6,6-3,6-3,6-3,6-2 കിർഗിയോസിന്‍റെ ആദ്യ യുഎസ് ഓപ്പൺ ക്വാർട്ടറാണിത്. യുഎസ് ഓപ്പണിലെ കിർഗിയോസിന്‍റെ മിന്നുന്ന പ്രകടനം ഈ വർഷം ആദ്യം വിംബിൾഡണിൽ ഫൈനലിൽ എത്തിയതിന്‍റെ തുടർച്ചയാണ്. വിംബിൾഡണിൽ നടന്ന ഫൈനലിൽ നൊവാക് ജോക്കോവിച്ചിനോട് കിർഗിയോസ് പരാജയപ്പെട്ടിരുന്നു. ഈ വർഷം ആദ്യം നടന്ന ഓസ്ട്രേലിയൻ ഓപ്പണിന്‍റെ രണ്ടാം റൗണ്ടിൽ കിർഗിയോസിനെ മെദ്‌വെദെവ് പുറത്താക്കിയിരുന്നു. ഇതിനുള്ള പകരം വീട്ടൽ കൂടിയായി കിർഗിയോസിന് ഈ വിജയം.
ഒട്ടാവ: കാനഡയിൽ നടന്ന കത്തി ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാനഡയിലെ സസ്കാച്ചെവൻ പ്രവിശ്യയിലായിരുന്നു സംഭവം. കാനഡയിലെ തദ്ദേശീയ കമ്മ്യൂണിറ്റിയായ ജെയിംസ് സ്മിത്ത് ക്രീ നേഷനിലെയും, സമീപ നഗരമായ വെൽഡനിലെയും 13 ഇടങ്ങളിലാണ് അക്രമം നടന്നത്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അടിയന്തര ഫോൺകോൾ ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ 10 പേർ കൊല്ലപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിലെ അസിസ്റ്റന്‍റ് കമ്മീഷണർ റോണ്ട ബ്ലാക്ക്മോർ പറഞ്ഞു.
മങ്കയം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് വാളിക്കോട് സ്വദേശിനി ഷാനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം മൂന്നാർ മുക്കിൽ നിന്ന് കണ്ടെത്തിയത്. മങ്കയത്ത് ബ്രൈമൂറിന് സമീപം ഇന്നലെ വൈകുന്നേരമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വാഴത്തോപ്പ് കടവിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ഷാനിയുടെ ബന്ധുവായ ആറുവയസുകാരി നസ്രിയ ഇന്നലെ മരിച്ചിരുന്നു. മൂന്ന് കുടുംബങ്ങളിലെ 10 പേരടങ്ങിയ സംഘമാണ് മലവെള്ളപ്പാച്ചിലില്‍ പെട്ടത്. മങ്കയം വെള്ളച്ചാട്ടത്തിൽ ഇന്നലെ വൈകുന്നേരമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്തെ കുളിക്കടവില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. നെടുമങ്ങാട് നിന്നെത്തിയവരായിരുന്നു ഇവര്‍. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
ജാർഖണ്ഡ്: ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാർ ഇന്ന് നിയമസഭയിൽ വിശ്വാസവോട്ട് തേടും. ഇതിനായി ഇന്ന് നിയമസഭയുടെ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ചേരും. ഹേമന്ത് സോറനെതിരായ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അയോഗ്യതയ്ക്ക് പിന്നാലെ ബി.ജെ.പി ‘ഓപ്പറേഷൻ താമര’ നീക്കങ്ങൾ സജീവമാക്കുന്ന പശ്ചാത്തലത്തിലാണ് വിശ്വാസവോട്ട് തേടുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ അയോഗ്യതാ കേസിൽ ഗവർണറുടെ തീരുമാനം അനിശ്ചിതമായി നീളുന്നതിനിടെയാണ് യുപിഎ സഖ്യ സർക്കാരിന്റെ അപ്രതീക്ഷിത നീക്കം. സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പിക്ക് അവസരം നൽകാനാണ് ഗവർണറുടെ തീരുമാനം വൈകുന്നതെന്ന് ആരോപണമുയർന്നിരുന്നു. ഈ സമ്മർദ്ദ സാഹചര്യത്തെ മറികടക്കാനുള്ള ശ്രമമാണ് വിശ്വാസവോട്ടിലൂടെ തേടുന്നത്. അതിനായാണ് ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നത്. വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ റായ്പൂരിലേക്ക് മാറ്റിയ യുപിഎ എംഎൽഎമാരെ ഇന്നലെ രാത്രി പ്രത്യേക വിമാനത്തിൽ റാഞ്ചിയിൽ എത്തിച്ചു. പ്രതിപക്ഷം കുഴിച്ച കുഴിയിൽ പ്രതിപക്ഷം തന്നെ വീഴുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ സഭയിൽ പ്രതിഷേധിക്കും.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നിരാഹാര സമരം ഇന്ന് മുതൽ. ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, മുൻ ആർച്ച് ബിഷപ്പ് സൂസപാക്യം എന്നിവരുടെ നേതൃത്വത്തിലാണ് നിരാഹാര സമരം. ആറ് വൈദികരാണ് ഇന്ന് ഉപവാസമിരിക്കുന്നത്. പാളയം ഇമാം വി.പി.സുഹൈബ് മൗലവി നിരാഹാരസമരം ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിലും സമരപ്പന്തലിലെത്തും. വിഴിഞ്ഞത്തെ ഉപരോധം 21-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കൊല്ലങ്കോട്, പരുത്തിയൂർ ഇടവകകളിലെ മത്സ്യത്തൊഴിലാളികൾ ഇന്ന് സമരത്തിനെത്തുക. അടുത്ത ദിവസങ്ങളിൽ, മറ്റ് പുരോഹിതൻമാരും സന്യാസ്തരും അൽമായരും ഉപവാസമിരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ വൈദികർ ഉപവാസം ഇരിക്കുമെന്നാണ് ലത്തീൻ സഭ പറയുന്നത്.
തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നായ്ക്കളിൽ പേവിഷബാധ ഇരട്ടിയിലധികം വർദ്ധിച്ചെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാഫലം. വളർത്തുനായ്ക്കളുടെയും ചത്ത നായ്ക്കളുടെയും സാമ്പിളുകൾ ഉൾപ്പെടെ 300 സാമ്പിളുകൾ പരിശോധിച്ചതിൽ 168 എണ്ണം പോസിറ്റീവാണെന്ന് കണ്ടെത്തി. പൂച്ച ഉൾപ്പെടെയുള്ള മറ്റ് മൃഗങ്ങളിലും വൈറസിന്‍റെ സാന്നിധ്യം ഇരട്ടിയായി. വന്ധ്യംകരണത്തോടൊപ്പം നടത്തിയിരുന്ന തെരുവുനായ്ക്കളുടെ വാക്സിനേഷൻ നിലച്ചതാണ് പേവിഷബാധ വർദ്ധിക്കാനുള്ള പ്രധാന കാരണം. പേവിഷബാധയേറ്റ് 20 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുന്നതിനിടെ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത കൂടി വെളിപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് മൃഗങ്ങളിലെ പേവിഷബാധയുടെ തോതും ഉയരുകയാണ് എന്നതാണത്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. പരിശോധനയ്ക്കായി എടുത്ത 300 സാമ്പിളുകളിൽ 168 എണ്ണത്തിലും പേവിഷബാധയ്ക്ക് കാരണമാകുന്ന റാബീസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. 2016ൽ 150 സാമ്പിളുകൾ പരിശോധിച്ചതിൽ 48 എണ്ണമായിരുന്നു പോസിറ്റീവ്. നായ്ക്കൾക്ക് പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും കൃത്യമായ ഇടവേളകളിൽ ബൂസ്റ്റർ ഡോസ് എടുക്കുകയും ചെയ്താൽ മാത്രമേ പേവിഷബാധ തടയൽ സാധ്യമാകൂ.…
