- കേരളത്തിന്റെ ഉള്ളടക്കം യു.ഡി.എഫ് :കെഎംസിസി ബഹ്റൈൻ
- 1.4 ടൺ മയക്കുമരുന്നും നിയമവിരുദ്ധ വസ്തുക്കളും കത്തിച്ചു
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- നാലു കോര്‍പ്പറേഷനില്‍ യുഡിഎഫ്; തിരുവനന്തപുരത്ത് എന്‍ഡിഎ, കോഴിക്കോട് എല്‍ഡിഎഫിന് മുന്‍തൂക്കം
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
Author: News Desk
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നാളെ ആരംഭിക്കും. വൈകിട്ട് അഞ്ചിന് കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ യാത്ര ഉദ്ഘാടനം ചെയ്യും. അച്ഛൻ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിലെ സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് രാഹുൽ കന്യാകുമാരിയിലേക്ക് പോകുന്നത്. ‘മൈൽ കദം, ജൂഡെ വതാൻ’ എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. ‘ഒരുമിച്ച് ചേരൂ, രാജ്യം ഒന്നിക്കും’ എന്നതാണ് മുദ്രാവാക്യത്തിന്റെ അർത്ഥം. കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പദയാത്രയായിരിക്കും ഭാരത് ജോഡോ യാത്ര. അഞ്ച് മാസം നീണ്ടുനിൽക്കുന്ന പദയാത്രയിൽ രാഹുൽ ഗാന്ധി 3,500 കിലോമീറ്ററിലധികം സഞ്ചരിക്കും. 12 സംസ്ഥാനങ്ങളിലൂടെയാണ് യാത്ര പ്രധാനമായും കടന്നുപോകുന്നത്. കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്കുള്ള യാത്രയിൽ രാഹുലിനൊപ്പം 300 പേരാണ് എത്തുക. രാഹുൽ ഉൾപ്പെടെയുള്ളവർ ഹോട്ടലുകളിൽ തങ്ങില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്നറുകളിലാണ് ഇവരെ പാർപ്പിക്കുക. നാളെ ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ…
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണിൽ അട്ടിമറികൾ തുടരുന്നു. ടെന്നീസ് ഇതിഹാസം സ്പെയിനിന്‍റെ റാഫേൽ നദാൽ, ലോക ഒന്നാം നമ്പർ താരം റഷ്യയുടെ ഡാനിൽ മെദെ്‌വദേവ് എന്നിവർ യു.എസ്. ഓപ്പണില്‍ നിന്ന് പുറത്തായി. ഇരുവരും പ്രീക്വാർട്ടറിലാണ് പുറത്തായത്. ലോക 22-ാം നമ്പർ താരം അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോയാണ് നദാലിനെ പരാജയപ്പെടുത്തിയത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു വിജയം. 6-4, 4-6, 6-4, 6-3 എന്ന നിലയിലായിരുന്നു സ്കോർ. ഈ വിജയത്തോടെ ടിയാഫോ ക്വാർട്ടറിൽ എത്തി. ക്വാർട്ടർ ഫൈനലിൽ ലോക എട്ടാം നമ്പർ താരം ആന്ദ്രെ റുബലേവിനെയാണ് ടിയാഫോ നേരിടുക. ആർതർ ആഷെ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനമാണ് ടിയാഫോ നടത്തിയത്. നദാൽ അനായാസം ജയിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നിരുന്നാലും, ടിയാഫോ കോർട്ടിൽ ഫോമിലേക്ക് ഉയരുകയും അർഹമായ വിജയം നേടുകയും ചെയ്തു. താരത്തിൻ്റെ കരിയറിലെ രണ്ടാമത്തെ ഗ്രാൻഡ്സ്ലാം ക്വാർട്ടർ ഫൈനൽ പ്രവേശനമാണിത്.
പത്തനംതിട്ട: ഓണപൂജകൾക്കായി ശബരിമല ശ്രീധർമ്മ ശാസ്താക്ഷേത്ര നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. ഉത്രാടം മുതൽ ചതയം വരെ ഭക്തർക്ക് ഓണസദ്യ ഒരുക്കിയിട്ടുണ്ട്. നട തുറക്കുന്ന ദിവസങ്ങളിൽ ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടക്കും. സെപ്റ്റംബർ 10 ശനിയാഴ്ച രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ഭക്തർ ദർശനത്തിനായി വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്ക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
നടിയെ അക്രമിച്ച കേസ്; അതിജീവിതയുടെ വിചാരണ കോടതി മാറ്റത്തിനെതിരെയുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓണാവധിക്കായി കോടതി അടച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തുന്നത്. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റിയതിനെതിരെയാണ് ഹർജിയിൽ അടച്ചിട്ട മുറിയിൽ രഹസ്യ വാദം കേൾക്കുന്നത്. കേസിൽ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത കഴിഞ്ഞ മാസമാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിൽ കഴിഞ്ഞയാഴ്ച വാദം നടന്നിരുന്നു. നേരത്തെ, ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയിരുന്നു.
ന്യൂഡൽഹി: ഓണക്കാലത്ത് വിമാനക്കമ്പനികൾ യാത്രാക്കൂലി വർദ്ധിപ്പിക്കുന്നതിനെതിരെ വി.ശിവദാസൻ എം.പി രംഗത്ത്. ഓണക്കാലം വിമാനക്കമ്പനികൾക്ക് ലാഭമുണ്ടാക്കാനുള്ള അവസരമാണെന്നത് അപലപനീയമാണെന്ന് വി.ശിവദാസൻ എം.പി ഫേസ്ബുക്കിൽ കുറിച്ചു. ഓണം ഉൾപ്പെടെയുള്ള ഉത്സവവേളകളിൽ വിമാനക്കമ്പനികൾ ഇത്തരം ചൂഷണങ്ങൾ നടത്തുന്നതിനെതിരെ എംപി സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു. വീട്ടിലെത്താൻ ആഗ്രഹിക്കുന്നവരെ ചൂഷണം ചെയ്യാനുള്ള അവസരമായി ‘ഓണം’ ഉപയോഗിക്കരുത്. എല്ലാ മലയാളികൾക്കും നാട്ടിലെ ബന്ധുക്കളുമായി ഒത്തുചേരാനുള്ള അവസരമാണ് ഓണം. വിമാനക്കമ്പനികൾ ഈ സന്തോഷകരമായ സന്ദർഭത്തെ കൊള്ളയടിക്കുന്ന ലാഭമുണ്ടാക്കാനുള്ള അവസരമാക്കി മാറ്റുന്നത് അപലപനീയമാണ്. ഓണം എത്തിയതോടെ തിരഞ്ഞെടുത്ത റൂട്ടുകളിൽ വിമാനക്കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കുകയാണ്. നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന ആഭ്യന്തര, അന്തർദ്ദേശീയ യാത്രക്കാരെ ഇത് ബാധിച്ചു. തിരുവനന്തപുരത്ത് നിന്ന് മറ്റ് നഗരങ്ങളിലേക്കുള്ള വിമാനയാത്രാ ചെലവ് കുതിച്ചുയരുകയാണ്. ഓണത്തിന് ശേഷം വിദേശ യാത്രകൾക്ക് കൂടുതൽ ചെലവ് വരുമെന്നാണ് റിപ്പോർട്ടുകൾ. ഓണക്കാലത്ത് വിമാനക്കൂലി 8 മുതൽ 10 മടങ്ങ് വരെ കൂടുതലാണ്. ഓണത്തിന് ശേഷമുള്ള മടക്കയാത്രകളുടെ നിരക്കും വളരെ കൂടുതലായിരിക്കുമെന്ന ആശങ്കയുണ്ട്, കാരണം…
ന്യൂഡല്‍ഹി: മൃതദേഹം മെഡിക്കൽ കോളേജുകൾക്ക് കൈമാറുന്ന കാര്യത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃക. ‘ദാദിച്ചി ദേഹാദാന്‍ സമിതി’ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തിൽ അവതരിപ്പിച്ച കണക്കിലാണ് ഇക്കാര്യമുള്ളത്. 22 സംസ്ഥാനങ്ങളിൽ നിന്നുള്ള 200 സന്നദ്ധസംഘടനാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. മരണ ശേഷം ഏറ്റവും കൂടുതൽ പേർ മൃതദേഹം ദാനം ചെയ്തത് കേരളത്തിലാണ്. കഴിഞ്ഞ 40 വർഷത്തിനിടെ 200ലധികം പേർ മെഡിക്കൽ കോളേജുകൾക്ക് മൃതദേഹം വിട്ട് നല്‍കി. ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ എന്‍.ജി.ഒ.യായ എ.ടി. കോവൂര്‍ ട്രസ്റ്റിലൂടെ മാത്രം കൈമാറിയത് 125 മൃതദേഹങ്ങളാണ്. 350 ജോഡി കണ്ണുകളും ദാനം ചെയ്തു. 1980 സെപ്റ്റംബർ 28 നാണ് കേരളത്തിലെ ആദ്യ ശരീരദാനം നടന്നത്. കോഴിക്കോട് ഇരിങ്ങൽ സ്വദേശിയും മാഹി ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനുമായ ഇരിങ്ങൽ കൃഷ്ണനാണ് തന്‍റെ അമ്മ കെ.കല്യാണിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് വിട്ടുനല്‍കിയത്. ഇത് തുടർന്നുള്ള ശരീര, അവയവ ദാനങ്ങൾക്ക് പ്രചോദനമായെന്ന് എ.ടി.കോവൂർ ട്രസ്റ്റ് സെക്രട്ടറി ധനുവച്ചപുരം…
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയെക്കുറിച്ച് പഠനം നടത്താൻ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് വീണാ ജോർജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് സമിതി രൂപീകരിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലാണ് സമിതി രൂപീകരണം. ഡബ്ല്യുഎച്ച്ഒ കോളാബെറേറ്റ് സെന്റർ ഫോർ റഫറൻസ് ആന്റ് റിസർച്ച് ഫോർ റാബീസ് നിംഹാൻസ് ബംഗളൂരു അഡീഷണൽ പ്രൊഫസർ ഡോ. റീത്ത എസ്. മണി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സ്വപ്ന സൂസൻ എബ്രഹാം, ആരോഗ്യ വകുപ്പിന്റെ പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടർ എന്നിവർ അംഗങ്ങളാണ്. ഇതോടൊപ്പം ടേംസ് ഓഫ് റഫറൻസും പുറത്തിറക്കിയിട്ടുണ്ട്. പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് 12 വയസുകാരി അഭിരാമി മരിച്ച സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ കോലം കത്തിച്ചിരുന്നു. അഭിരാമിയെ ആദ്യം ചികിത്സയ്ക്കായി കൊണ്ടുപോയ പെരുനാട് ആരോഗ്യ കേന്ദ്രത്തിന് മുന്നിലാണ്…
തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇത് നാലാം തവണയാണ് സർക്കാർ സമരസമിതിയുമായി ചർച്ച നടത്തുന്നത്. പ്രതിഷേധക്കാരെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന് ലത്തീൻ അതിരൂപത പറഞ്ഞു. സമരം സംസ്ഥാനവ്യാപകമാക്കും. കൊച്ചിയിലെ ചെല്ലാനത്ത് നിന്ന് സമരം ആരംഭിക്കുമെന്ന് സമരസമിതി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധിയിൽ സർക്കാർ നിലപാട് സ്വീകരിക്കുന്നില്ലെന്നും പ്രതിഷേധക്കാർ വിമർശിച്ചു. അതേസമയം, സമരം തുടരുന്നത് എന്തിനാണെന്ന് വ്യക്തമല്ലെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് പുനരധിവാസ സഹായം വിതരണം ചെയ്യുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലത്തീൻ അതിരൂപതയെ രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാരിന് നല്ല ഉദ്ദേശ്യങ്ങൾ മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല ഉദ്ദേശ്യമുണ്ടെങ്കിൽപ്പോലും എതിർക്കാൻ ആരെങ്കിലുമുണ്ടാകും. അത് എതിർക്കുന്നവരുടെ മാനസികാവസ്ഥ വച്ചു ചെയ്യുന്ന കാര്യമാണ്. എന്തുകൊണ്ടാണ് അതിനെ എതിർക്കുന്നതെന്ന് വ്യക്തമാക്കേണ്ടത് അവരാണ്. സർക്കാരിനെ സംബന്ധിച്ചിടത്തോളം മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ സംസ്ഥാനത്തെ ഏറ്റവും സജീവമായ പ്രശ്നങ്ങളാണ്. അത് പരിഹരിക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്ന ഒരു സർക്കാരാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: പത്തനംതിട്ടയിൽ 12 വയസുകാരി തെരുവ് നായയുടെ കടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ശരിയായ ഗുണനിലവാര പരിശോധനയില്ലാതെയാണ് ആന്‍റി റാബിസ് വാക്സിൻ മനുഷ്യരിൽ പ്രയോഗിച്ചതെന്ന വെളിപ്പെടുത്തൽ ഗുരുതരമാണ്. നിയമസഭയിൽ കള്ളം പറയുന്ന ആരോഗ്യമന്ത്രിയെ സംരക്ഷിക്കുന്ന സി.പി.എമ്മിന് പൊതുജനാരോഗ്യത്തിൽ എന്ത് ഉത്തരവാദിത്തമാണുള്ളതെന്നും മന്ത്രി ചോദിച്ചു. പേവിഷബാധയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുമ്പോൾ ആരോഗ്യമന്ത്രിയുടെയും ആരോഗ്യവകുപ്പിന്‍റെയും നിസ്സംഗത അവസാനിപ്പിക്കണം. വാക്സിന്‍റെ ഗുണനിലവാരം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ ആശുപത്രിയിൽ നിന്ന് മൂന്ന് ഡോസ് മരുന്ന് സ്വീകരിച്ച കുഞ്ഞ് മരണത്തിന് കീഴടങ്ങിയെങ്കിലും മാഗ്സസെയാണ് സർക്കാരിനെ സംബന്ധിച്ചിടത്തോളം ചർച്ചാവിഷയം. അഭിരാമിയുടെ ജീവന് മാഗ്സസെ മത്സരാർത്ഥികൾ മറുപടി പറയണമെന്നും മന്ത്രി പറഞ്ഞു.
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചൊവ്വാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ ഐക്യം ചർച്ച ചെയ്തു. ദില്ലിയിലെ തുഗ്ലക്ക് റോഡിലെ രാഹുൽ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയാകുകയല്ല തന്‍റെ ലക്ഷ്യമെന്ന് നിതീഷ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക പാർട്ടികളെ ദുർബലപ്പെടുത്താനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനാണ് ശ്രമം. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി സ്വയം ഉയർത്തിക്കാട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ജനതാദൾ (എസ്) നേതാവ് എച്ച്ഡി കുമാരസ്വാമി, എൻസിപി നേതാവ് ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായും നിതീഷ് കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസുമായും പ്രാദേശിക പാർട്ടികളുമായും ബീഹാർ മോഡൽ വിശാല സഖ്യമാണ് നിതീഷ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് അദ്ദേഹത്തിന്‍റെ വസതി സന്ദർശിക്കുകയും അദ്ദേഹവുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഉപമുഖ്യമന്ത്രി തേജസ്വി യാദവും ചർച്ചയിൽ പങ്കെടുത്തു.…
