Author: News Desk

ഈ വർഷം ഏപ്രിൽ-ജൂൺ കാലയളവിൽ 13.24 ലക്ഷം വീഡിയോകൾ ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തെന്ന് യൂട്യൂബ്. അമേരിക്ക, ഇന്തോനേഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് പിന്നിൽ. എന്നാൽ അവയെക്കാൾ രണ്ടിരട്ടി വീഡിയോകൾ വിവിധ കാരണങ്ങളാൽ ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തു. യൂട്യൂബിന്‍റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ എൻഫോഴ്സ്മെന്‍റ് റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. യുഎസിൽ 445,148 വീഡിയോകൾ മാത്രമാണ് യൂട്യൂബ് നീക്കം ചെയ്തത്. ഇന്തോനേഷ്യയിൽ നിന്ന് 427,748, ബ്രസീലിൽ നിന്ന് 222,826, റഷ്യയിൽ നിന്ന്‌ 192,382, പാകിസ്ഥാനിൽ നിന്ന് 1,30,663 വീഡിയോകളും നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മൊത്തം വീഡിയോകളുടെ 30 ശതമാനം നീക്കം ചെയ്തപ്പോൾ, അക്രമാസക്തമോ ഗ്രാഫിക് ഉള്ളടക്കമുള്ളതോ ആയ 20 ശതമാനം വീഡിയോകൾ നീക്കം ചെയ്തു. 14.8 ശതമാനം നഗ്നതയോ ലൈംഗികതയോ ഉള്ളതാണ്. 11.9 ശതമാനം ആരോഗ്യത്തിന് ഹാനികരമോ അപകടകരമോ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Read More

ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) അധ്യക്ഷനായി ശരദ് പവാറിനെ വീണ്ടും തിരഞ്ഞെടുത്തു. 81 കാരനായ ശരദ് പവാർ അടുത്ത നാല് വർഷത്തേക്കാണ് പാർട്ടിയുടെ അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഡൽഹിയിൽ ചേർന്ന പാർട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷത്തെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാളായ ശരദ് പവാർ, 1999 ൽ കോൺഗ്രസ് വിട്ട് എൻസിപി രൂപീകരിച്ചതു മുതൽ പാർട്ടിയുടെ അധ്യക്ഷനാണ്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ശിവസേനയെ കൂട്ടുപിടിച്ച് കോൺഗ്രസ്-എൻസിപി പിന്തുണയോടെ മഹാരാഷ്ട്രയിൽ അധികാരം പിടിച്ചത് പവാറിന്‍റെ നേതൃത്വത്തിലാണ്. ഈ വർഷമാണ് സർക്കാർ താഴെ വീണത്.

Read More

ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് മീഡിയം-ഹെവി കൊമേഴ്സ്യൽ വെഹിക്കിൾ വിഭാഗത്തിൽ രാജ്യത്തെ ആദ്യത്തെ സിഎൻജി ട്രക്ക് അവതരിപ്പിച്ചു. 28, 19 ടണ്‍ ശ്രേണിയിലാണ് പുതിയ രണ്ട് സി.എന്‍.ജി ട്രക്കുകള്‍ ടാറ്റ അവതരിപ്പിച്ചത്. ഇതോടൊപ്പം, ഇന്‍റർമീഡിയറ്റ് ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾ ശ്രേണിയിലെ മൂന്ന് സിഎൻജി മോഡലുകൾ ഉൾപ്പെടെ ടാറ്റ ലൈനപ്പിലെ 14 ട്രക്കുകളും ടിപ്പറുകളും കമ്പനി അപ്ഗ്രേഡ് ചെയ്യുകയും മുംബൈയിൽ നടന്ന ചടങ്ങിൽ അവ അവതരിപ്പിക്കുകയും ചെയ്തു. സുരക്ഷയ്ക്ക് കൂടുതൽ മുൻഗണന നൽകി ടാറ്റ മോട്ടോഴ്സ് ട്രക്കുകളിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എഡിഎഎസ്) ഉൾപ്പെടുത്തിയിട്ടുണ്ട്.

Read More

സംസ്ഥാനങ്ങള്‍ക്കുള്ള അരി വിതരണത്തില്‍ കേന്ദ്രതീരുമാനത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആർ അനിൽ. അശാസ്ത്രീയമായ തീരുമാനങ്ങളാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. കേരളത്തിന് ആവശ്യമായ അളവിൽ അരി നൽകുന്ന കാര്യത്തിൽ കേന്ദ്രം നിലപാട് സ്വീകരിക്കണമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. വിതരണം ചെയ്യുന്ന അരിയുടെ അളവ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. സംസ്ഥാനത്തിന് ആവശ്യത്തിന് അരി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സമീപിച്ചിരുന്നു. കേരളത്തിന് കൂടുതൽ അരി അനുവദിക്കില്ലെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ തീരുമാനങ്ങൾ എടുക്കണമെന്ന് ജി.ആർ. അനിൽ പറഞ്ഞു. വരും ദിവസങ്ങളിൽ അരിയുടെ വിലയിൽ വലിയ വര്‍ധനവാണ് രാജ്യത്തെ കാത്തിരിക്കുന്നത്. ഈ സാഹചര്യം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഈ സീസണിൽ രാജ്യത്തെ അരി ഉൽപാദനത്തിൽ 12 ദശലക്ഷം ടണ്ണിന്റെ കുറവുണ്ട്. രാജ്യത്തെ നാല് പ്രധാന നെൽ ഉത്പാദക സംസ്ഥാനങ്ങളിൽ വിളവ് കുത്തനെ ഇടിഞ്ഞു.

Read More

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ കേരളത്തിലെത്തും. പദയാത്രയെ വരവേൽക്കാൻ കെ.പി.സി.സിയുടെ നേതൃത്വത്തിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പാറശാലയില്‍ നിന്നും രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും. കേരളത്തിൽ നിന്നുള്ള പദയാത്രികരും യാത്രയിൽ പങ്കുചേരും. സെപ്റ്റംബർ ഏഴിനാണ് കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ഞായറാഴ്ച രാത്രിയോടെ കേരള അതിർത്തിയിലെ പാറശ്ശാല ചെറുവരക്കോണത്ത് യാത്ര എത്തും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ മുരളീധരൻ എംപി, ശശി തരൂർ എംപി എന്നിവർ സെപ്റ്റംബർ 11ന് രാവിലെ ഏഴിന് പാറശ്ശാലയിൽ ജാഥയെ സ്വീകരിക്കും. കേരളത്തിൽ ഭാരത് ജോഡോ യാത്ര ഏഴ് ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. തിരുവനന്തപുരത്തു നിന്ന് തൃശൂരിലേക്ക് ദേശീയ പാത വഴിയും തുടർന്ന് സംസ്ഥാന പാത വഴി നിലമ്പൂരിലേക്കുമാണ് പദയാത്ര.…

Read More

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക വേണമെന്ന ശശി തരൂർ എം.പിയുടെ നിരന്തര ആവശ്യം ഒടുവിൽ ഫലം കണ്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി ഈ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവർക്കും വോട്ടർപട്ടിക ലഭ്യമാക്കുമെന്ന് തരൂരിനെ അറിയിച്ചു. തിരഞ്ഞെടുപ്പിൽ സുതാര്യത ആവശ്യപ്പെട്ട് അഞ്ച് എംപിമാർ കത്തെഴുതിയതിനെ തുടർന്നാണ് നടപടി. ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബോര്‍ദോലോയ്, അബ്ദുൾ ഖലീഖ് എന്നിവർ സെപ്റ്റംബർ ആറിന് മിസ്ത്രിക്ക് കത്തയച്ചിരുന്നു. പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് എത്രത്തോളം സുതാര്യമായാണ് നടത്തുക എന്ന് അവർക്കുള്ള മറുപടിയിൽ മിസ്ത്രി വിശദീകരിച്ചു. കത്തിൽ മൂന്നു കാര്യങ്ങൾ പറയുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്ന ആർക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശങ്ങൾ സ്വീകരിക്കാൻ പ്രത്യേക സംവിധാനമുണ്ട്. 10 പേരുടെ പിന്തുണ ഇതിന് വേണം. അതത് സംസ്ഥാനങ്ങളിൽ നിന്ന് തങ്ങളെ പിന്തുണയ്ക്കുന്നവരെ കണ്ടെത്താൻ വോട്ടർ പട്ടിക പിസിസി ഓഫീസുകളിൽ പരിശോധിക്കാം. ചരിത്രത്തിലാദ്യമായി ക്യൂആർ കോഡുള്ള വോട്ടർ ഐഡി കാർഡ് പുറത്തിറക്കും.…

Read More

മലപ്പുറം: സിദ്ദീഖ് കാപ്പന്‍റെ രാഷ്ട്രീയത്തോട് ശക്തമായി വിയോജിക്കാൻ കഴിയും, പക്ഷേ അദ്ദേഹത്തെ അന്യായമായി രണ്ട് വർഷം ഇരുട്ടിൽ പാർപ്പിച്ച കടുത്ത അനീതിയോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്ന് കെ ടി ജലീൽ എം.എൽ.എ. മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ച വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂട ഭീകരതയോടുള്ള സുപ്രീം കോടതിയുടെ കടുത്ത സമീപനം അങ്ങേയറ്റം പ്രതീക്ഷയ്ക്ക് വക നൽകുന്നു. കാപ്പന് ഉപാധികളോടെ ജാമ്യം അനുവദിച്ച ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് യുപി പൊലീസിനെതിരെ ഉയർത്തിയ രൂക്ഷ വിമർശനം നീതിന്യായ ചരിത്രത്തിലെ രജതരേഖയാണെന്ന് നിസംശയം പറയാം, ജലീൽ പറഞ്ഞു. സിദ്ദീഖ് കാപ്പൻ വിഷയത്തിൽ മാധ്യമ പ്രവർത്തകരുടെ ഔദ്യോഗിക കൂട്ടായ്മ നടത്തിയ ഫലപ്രദമായ ഇടപെടൽ അഭിനന്ദനാർഹമാണ്. ചെയ്ത കുറ്റമെന്താണെന്ന് പോലും അറിയാതെ വര്‍ഷങ്ങളായി ഇരുമ്പഴികള്‍ക്കുളളില്‍ കഴിയുന്ന പാവം മനുഷ്യരുടെ മോചനത്തിന് രാജ്യവ്യാപകമായി ഒരു നിയമ സഹായ സമിതിക്ക് രൂപം നല്‍കേണ്ട സമയം…

Read More

തിരുവനന്തപുരം: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന നയമാണ് സി.പി.എമ്മിനുള്ളതെന്ന് എകെജി സെന്റര്‍ ആക്രമിക്കപ്പെട്ട വിഷയത്തില്‍ കെ.സുധാകരൻ. എ.കെ.ജി സെന്‍ററിന് നേരെ ആക്രമണം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പ്രതികളുടെ പേര് പറയാൻ പോലും സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. ഇവിടത്തെ ജനങ്ങള്‍ വിഡ്ഡികളാണെന്നാണോ സി.പി.എം കരുതുന്നതെന്നും കെ.സുധാകരൻ ചോദിച്ചു. എ.കെ.ജി സെന്റർ ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത് പെട്ടിക്കട നടത്തുന്ന സി.പി.എം അനുഭാവി ദൃക്സാക്ഷിയാണെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഒരു കൗണ്‍സിലറുടെ പേരാണ് അന്ന് അയാള്‍ പറഞ്ഞിരുന്നത്. ഇപ്പോൾ കൗൺസിലർ ഇല്ല, പെട്ടിക്കടക്കാരനുമില്ല. കോൺഗ്രസ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്നാണ് ഇപ്പോൾ പറയുന്നത്. സി.പി.എമ്മിനോടും ഇടത് സർക്കാരിനോടും പറയാനുള്ളത് ഇതൊരു വെള്ളരിക്ക പട്ടണമല്ല എന്നാണ്. വെള്ളരിക്ക പട്ടണം പോലെ പോലീസിനെ കൊണ്ടുപോകാൻ ശ്രമിച്ചാൽ അത് രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കാത്ത കള്ളമാണ് പറയുന്നത്. ഈ നാട്ടിലെ ജനങ്ങൾക്കും സമൂഹത്തിനും വിദ്യാഭ്യാസവും സംസ്കാരവുമുണ്ട്. ഒരു കള്ളത്തരം ശെരിയാക്കാൻ നിയമം കാറ്റിൽ പറത്തുന്ന ഒരു സർക്കാരിനെ എങ്ങനെ നേരിടണമെന്ന്…

Read More

ശ്യാം ശശിയുടെ ‘വേല’ എന്ന ചിത്രത്തിലെ ഷെയിൻ നിഗത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ഒരു പൊലീസുകാരന്‍റെ വേഷത്തിലാണ് ഷെയിൻ എത്തുന്നത്. ഷെയിനിന്‍റെ അഭിനയ ജീവിതത്തിലെ ആദ്യ പൊലീസ് കഥാപാത്രം കൂടിയാണിത്. സണ്ണി വെയ്നും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പാലക്കാടുള്ള ഒരു പൊലീസ് കൺട്രോൾ റൂമിന്‍റെ പശ്ചാത്തലത്തിലാണ് വേല ഒരുക്കുന്നത്. ഷെയിൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ സിദ്ധാർത്ഥ് ഭരതൻ, അദിതി ബാലൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്രൈം ഡ്രാമ സ്വഭാവമുള്ള സിനിമയായ വേലയുടെ തിരക്കഥയൊരുക്കുന്നത് എം സജാസ് ആണ്. സിൻ സിൽ സെല്ലുലോയിഡിന്‍റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന ചിത്രത്തിൽ ബാദുഷ പ്രൊഡക്ഷൻസ് കോ പ്രൊഡ്യൂസറാണ്. വിക്രം വേദ, കൈതി തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ സാം സി എസ് ആണ് വേലയ്ക്ക് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം സുരേഷ് രാജനും വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണനും കൈകാര്യം ചെയ്യുന്നു.

Read More

ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ഗ്രേസ് ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ‘ചട്ടമ്പി’ സെപ്റ്റംബർ 23ന് റിലീസ് ചെയ്യും. ആർട്ട് ബീറ്റ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രം നിർമ്മിക്കുന്നത്. ഭീഷ്മ പർവത്തിന് ശേഷം ശ്രീനാഥ് ഭാസിയും മിന്നൽ മുരളിക്ക് ശേഷം ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More