Author: News Desk

കോഴിക്കോട്: ആറാം ക്ലാസ് വിദ്യാർത്ഥിയെ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചു. വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പിൽ ജയന്‍റെ മകൻ ജയസൂര്യയ്ക്കാണ് (12) കടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെ വിലങ്ങാട് പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. സഹോദരനോടൊപ്പം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങവെയാണ് റോഡിലുണ്ടായിരുന്ന നായ കടിച്ചത്. പരിക്കേറ്റ കുട്ടിയെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

പാകിസ്ഥാൻ : ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോർട്ട് അനുസരിച്ച്, പാകിസ്ഥാനിലെ ആത്മഹത്യാ നിരക്ക് എട്ട് ശതമാനം കടന്നു. ഇത് രാജ്യത്തെ മാനസികാരോഗ്യ വിദഗ്ധർക്കിടയിൽ ആശങ്ക ഉയർത്തി. രാജ്യത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച 200 പേരിൽ ഒരാൾ മരിച്ച സാഹചര്യത്തിൽ ശനിയാഴ്ച കറാച്ചിയിൽ ഒരു സെമിനാർ സംഘടിപ്പിച്ചതായാണ് റിപ്പോർട്ട്. ഈ അപകടകരമായ പ്രശ്നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി, മാനസികാരോഗ്യ അവബോധത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള ചർച്ചകളും ആത്മഹത്യയ്ക്ക് കാരണമാകുന്ന വിഷാദത്തിന്‍റെയും മറ്റ് മാനസിക വൈകല്യങ്ങളുടെയും ചികിത്സയും പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരുന്നു. പാകിസ്ഥാനിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യാ നിരക്കിനെക്കുറിച്ച് നിരവധി വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെ ഉദ്ധരിച്ച്, പാകിസ്ഥാനിലെ ആത്മഹത്യാ നിരക്ക് എട്ട് ശതമാനം കടന്നതായും ഇത് ആശങ്കാജനകമാണെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു. അതേസമയം, ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ അടുത്തിടെ യുവാക്കൾക്കിടയിൽ ആത്മഹത്യാ കേസുകളിൽ ആശങ്കാജനകമായ വർദ്ധനവുണ്ടായി.

Read More

ഗുരുഗ്രാം : ചൈനീസ് ഓൺലൈൻ ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട് ഗുരുഗ്രാമിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശികളായ ദീപക്, അങ്കിത്, സാക്ഷി, ദിവ്യാൻഷ് എന്നിവരാണ് അറസ്റ്റിലായത്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈനീസ് പൗരനാണ് ഇവരുടെ തലവനെന്നും ഇയാളുടെ നിർദേശ പ്രകാരമാണ് പ്രതികൾ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. കമ്പനിയുടെ ഡയറക്ടർ, മാനേജ്മെന്‍റ് സ്റ്റാഫ് തസ്തികകളിലാണ് പ്രതികൾ ജോലി ചെയ്തിരുന്നത്. ഗുരുഗ്രാമിലും നോയിഡയിലും കോൾ സെന്‍ററുകളും ഇവർ പ്രവർത്തിപ്പിച്ചിരുന്നു. 2021 മുതൽ ഇവർ ചൈനീസ് ആപ്ലിക്കേഷനുകൾ വഴി വായ്പ നൽകുന്നുണ്ടെന്നും ഇതുവരെ ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം ആളുകൾക്ക് വായ്പ നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 25 മുതൽ 30 ശതമാനം വരെ പലിശ നിരക്കിലാണ് ആപ്പ് വഴി ചെറിയ തുക വായ്പയായി നൽകിയിരുന്നത്. ഇതിനായി വലിയ പ്രോസസ്സിംഗ് ഫീസും ഈടാക്കിയിരുന്നു. പ്രതിമാസ ഗഡുക്കളായി പണം തിരിച്ചടയ്ക്കണമെന്നതാണ് നിബന്ധന. എന്നാൽ തിരിച്ചടവ് തെറ്റിക്കഴിഞ്ഞാൽ, ഭീഷണി ആരംഭിക്കും. ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ, ഫോണിൽ നിന്ന് ലഭിക്കുന്ന…

Read More

റായ്പുര്‍: മനേന്ദ്രഗഡ് ചിർമിരി ഭരത്പൂരിനെ സംസ്ഥാന സർക്കാർ ഛത്തീസ്ഗഡിലെ 32-ാമത്തെ ജില്ലയായി പ്രഖ്യാപിച്ചു. അങ്ങനെ പുതിയ ജില്ലയ്ക്കായി പോരാടിയവരിൽ അവശേഷിക്കുന്ന ഒരേയൊരു വ്യക്തി 21 വർഷങ്ങൾക്ക് ശേഷം തന്‍റെ താടി വടിച്ചു. 2001ലാണ് പുതിയ ജില്ല നിലവിൽ വന്നാൽ മാത്രമേ താടി വടിക്കുകയുള്ളൂവെന്ന് രാംശങ്കർ ഗുപ്ത പ്രതിജ്ഞയെടുത്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജില്ല പ്രഖ്യാപിച്ചെങ്കിലും ഉദ്ഘാടനത്തിന് ശേഷം മാത്രം താടി വടിക്കാനുള്ള തീരുമാനത്തിൽ രാംശങ്കർ ഗുപ്ത ഉറച്ചുനിന്നു. വെള്ളിയാഴ്ച ഓച്ചുവിൽ അത് സംഭവിച്ചു. ജില്ലയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം തന്‍റെ നീണ്ട താടി നീക്കം ചെയ്തു. “40 വർഷമായി ഈ പോരാട്ടം തുടങ്ങിയിട്ട്. ഒരുപക്ഷേ, ജില്ല യാഥാർത്ഥ്യമായില്ലായിരുന്നുവെങ്കിൽ, ഒരിക്കലും താടി വടിക്കില്ലായിരുന്നു. വാസ്തവത്തിൽ, ഈ പോരാട്ടം നടത്തിയവർ ആരും ഇപ്പോൾ ജീവിച്ചിരിപ്പില്ല,” ഗുപ്ത പറഞ്ഞു. ദീർഘകാലത്തെ ആവശ്യം നിറവേറ്റിയതിന് സർക്കാരിനും മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനും ഗുപ്ത നന്ദി പറഞ്ഞു.

Read More

കന്യാകുമാരി: സാധാരണക്കാരുമായി സംവദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ കേരളത്തിൽ പ്രവേശിച്ചു കഴിഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ മൂന്ന് ദിവസത്തെ കാൽനടയാത്രയിൽ ചർച്ച ചെയ്തു. ഇതിനിടയിൽ രാഹുലിനും സംഘത്തിനും രസകരമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായി. മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ജയറാം രമേശാണ് ഇക്കൂട്ടത്തിലെ രസകരമായ ഒരു ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. ഭാരത് ജോഡോ യാത്ര തമിഴ്നാട്ടിലൂടെ കടന്നുപോകുമ്പോൾ രാഹുൽ ഗാന്ധിയുടെ കൈ നോക്കുന്ന സ്ത്രീയുടെ ചിത്രമാണ് ഇത്. രാഹുലിന് തമിഴ്നാടിനോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് അറിയാമെന്നും ഒരു തമിഴ് പെൺകൊടിയെ കണ്ടെത്തി നൽകാമെന്നും കൂട്ടത്തിൽ ഒരു സ്ത്രീ പ‌റഞ്ഞുവെന്ന് ജയ്റാം രമേശ് കുറിച്ചു. ചിരിയായിരുന്നു രാഹുലിന്റെ പ്രതികരണം. മാർത്താണ്ഡത്ത് യാത്ര എത്തിയപ്പോഴാണ് രസകരമായ ഈ സംഭവമുണ്ടായതെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.

Read More

ന്യൂഡൽഹി: എക്സൈസ് നയത്തിന് പിന്നാലെ ഡൽഹിയിലെ ആം ആദ്മി സർക്കാർ വീണ്ടും സിബിഐ അന്വേഷണം നേരിടേണ്ടി വന്നേക്കും. ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 1000 ലോ ഫ്ലോർ ബസുകൾ വാങ്ങിയതിലെ അഴിമതി അന്വേഷിക്കാൻ സിബിഐക്ക് പരാതി അയക്കാനുള്ള നിർദേശം ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന അംഗീകരിച്ചു. ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകൾ വാങ്ങിയതിൽ അഴിമതി നടന്നതായി ഈ വർഷം ജൂണിൽ ലഫ്റ്റനന്റ് ഗവർണർക്ക് അയച്ച പരാതിയിൽ പറഞ്ഞിരുന്നു. ടെൻഡറിങ്ങിനും വാങ്ങുന്നതിനുമായി രൂപീകരിച്ച സമിതിയുടെ ചെയർമാനായി ഗതാഗത മന്ത്രിയെ നിയമിക്കുന്നത് മുൻകൂട്ടി തീരുമാനിച്ചതാണ്. ബിഡ് മാനേജ്‌മെന്റ് കൺസൾട്ടന്റായി ഡിഐഎംടിഎസിനെ നിയമിച്ചത് തെറ്റായ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും പരാതിയിൽ ആരോപിക്കുന്നു. 1000 ലോ ഫ്ലോർ ബിഎസ്-IV, ബിഎസ്-VI ബസുകൾ വാങ്ങുന്നതിനും പരിപാലിക്കുന്നതിനുമുള്ള കരാറിലെ ക്രമക്കേടുകൾ പരാതിയിൽ അടങ്ങിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. BS-IV സംഭരണത്തിനുള്ള കരാർ 2019 ജൂലൈയിലും BS-VI 2020 മാർച്ചിലും നടന്നു. ഡൽഹി സർക്കാരിന്റെ വകുപ്പുകളിൽ നിന്ന് അഭിപ്രായം തേടാൻ ജൂലൈ 22ന്…

Read More

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 5,076 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബകാര്യ മന്ത്രാലയം. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 47,945 ആണ്, ഇത് മൊത്തം കേസുകളുടെ 0.11 ശതമാനമാണ്. നിലവിൽ രോഗമുക്തി നിരക്ക് 98.71 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,970 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,39,19,264 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.58 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.72 ശതമാനവുമാണ്. ഇതുവരെ നടത്തിയ 88.94 കോടി ടെസ്റ്റുകളിൽ 3,20,784 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയത്. രാജ്യവ്യാപകമായ വാക്സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോവിഡ് -19 വാക്സിനുകൾ സൗജന്യമായാണ് കേന്ദ്ര സർക്കാർ നൽകുന്നത്. കോവിഡ് -19 വാക്സിനേഷൻ യജ്ഞത്തിന്‍റെ സാർവത്രികവൽക്കരണത്തിന്‍റെ പുതിയ ഘട്ടത്തിൽ, രാജ്യത്തെ വാക്സിൻ നിർമ്മാതാക്കൾ ഉൽപ്പാദിപ്പിക്കുന്ന വാക്സിനുകളുടെ 75 ശതമാനം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ സംഭരിച്ച്…

Read More

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ ‘സ്കൈ ബസ്’ എന്ന ആശയവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഗതാഗത വികസനവുമായി ബന്ധപ്പെട്ട ദേശീയ ശിൽപശാലയിലാണ് കേന്ദ്രമന്ത്രി ഈ ആശയം അവതരിപ്പിച്ചത്. പദ്ധതിയെക്കുറിച്ച് പ്രാഥമിക പഠനം നടത്താൻ ഏജൻസിയെ നിയോഗിക്കാമെന്നും കേന്ദ്രത്തിന്‍റെ സാമ്പത്തിക സഹായം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സിംഗപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്കൈ ബസുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. പുതിയ റോഡുകളുടെ നിർമ്മാണവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ ഭൂമി ഏറ്റെടുത്താൽ മതിയാകുമെന്നതാണ് സ്കൈ ബസ് പദ്ധതിയുടെ പ്രധാന നേട്ടം. കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും സ്കൈ ബസിൽ യാത്ര ചെയ്താൽ റോഡിലെ ഗതാഗതക്കുരുക്ക് ഇല്ലാതാകുമെന്നാണ് കണക്കുകൂട്ടൽ. ഗതാഗതക്കുരുക്ക് അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ പദ്ധതികൾ കൊണ്ടുവരേണ്ടത് നഗരത്തെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. മെട്രോ സർവീസ് നടത്തിയിട്ടും റോഡിലെ തിരക്ക് കുറഞ്ഞിട്ടില്ല. പുതിയ വഴികൾ കണ്ടെത്തിയില്ലെങ്കിൽ, നഗരത്തില്‍ നിന്ന് ഐ.ടി. കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ മറ്റ് നഗരങ്ങളിലേക്ക് മാറ്റുമെന്നതുള്‍പ്പെടെയുള്ള സാഹചര്യവുമുണ്ട്.

Read More

തിരുവനന്തപുരം: കേരളത്തിൽ മൂന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ. ചെമ്പഴന്തിയിൽ തിരുജയന്തി മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇപ്പോഴത്തെ സർക്കാർ വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പിണറായി സർക്കാർ പല മഹത്തായ കാര്യങ്ങളും ചെയ്യാൻ മുന്നോട്ടുവന്നപ്പോൾ ഇവിടത്തെ ജനങ്ങൾ പക്ഷപാതമില്ലാതെ അതിനെ പിന്തുണയ്ക്കുകയും രണ്ടാം പിണറായി സർക്കാർ കേരളത്തിൽ അധികാരത്തിൽ വരികയും ചെയ്തു. ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് മൂന്നാം പിണറായി സർക്കാരും വരുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെമ്പഴന്തി ഗുരുകുലത്തിൽ ശ്രീനാരായണഗുരു ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് സച്ചിതാനന്ദ സ്വാമിയുടെ പ്രവചനം. അതേസമയം, ശ്രീനാരായണ ഗുരുവിന്‍റെ മഹത്വം ജീവിച്ച നൂറ്റാണ്ട്‌ കടന്ന്‌ അടുത്ത നൂറ്റാണ്ടിലേക്കു കടന്നുവെന്നും ഗുരുവിനു സമാനമായി ഗുരുമാത്രമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read More

തിരുവനന്തപുരം: ‘ഭാരത് ജോഡോ യാത്ര’യിൽ പങ്കെടുക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ വിഴിഞ്ഞം, സിൽവർ ലൈൻ സമരങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് വച്ചാണ് യോഗം. എന്നാൽ രാഹുൽ വിഴിഞ്ഞം സന്ദർശിക്കാൻ സാധ്യതയില്ല. അതേസമയം, തുറമുഖത്തിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന നിലപാടിലാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത. നിയമാനുസൃതമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ ഇന്ന് അയച്ച സർക്കുലറിൽ പറയുന്നു. അടുത്ത ഞായറാഴ്ച വിഴിഞ്ഞം തുറമുഖ കവാടത്തിലേക്കുള്ള മാർച്ചിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തുടർച്ചയായ മൂന്നാം ഞായറാഴ്ചയാണ് അതിരൂപത സമരത്തിന് പിന്തുണ തേടി സർക്കുലർ ഇറക്കുന്നത്.

Read More