Author: News Desk

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ പ്രതിഷേധം. സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകം അനാച്ഛാദനം ചെയ്യാനെത്താത്തതിലാണ് പ്രതിഷേധം. അന്തരിച്ച പത്മശ്രീ ഗോപിനാഥന്‍ നായരുടേയും കെ.ഇ. മാമന്റേയും ബന്ധുക്കളും കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ കാത്തുനിന്നിട്ടും രാഹുല്‍ ഗാന്ധി ചടങ്ങിനെത്തിയില്ല. രാഹുൽ ഗാന്ധിയുടെ അഭാവത്തിൽ കെ സുധാകരനും ശശി തരൂർ എംപിയും പ്രതിഷേധിച്ചു. ഭാരത് ജോഡോ യാത്ര നെയ്യാറ്റിൻകരയിൽ എത്തുമ്പോൾ കെ ഇ മാമ്മന്‍റെയും ഗോപിനാഥൻ നായരുടെയും സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യാനും തൈ നടാനുമായിരുന്നു തയ്യാറെടുപ്പ്. സ്വാതന്ത്ര്യസമര സേനാനികൾ ചികിത്സയിൽ കഴിഞ്ഞ നിംസ് ആശുപത്രിയും നെയ്യാറ്റിൻകര ഗാന്ധി മാത്ര മണ്ഡലും സംയുക്തമായാണ് സ്മൃതി മണ്ഡപം സ്ഥാപിച്ചത്. ഗോപിനാഥൻ നായരുടെ ഭാര്യ സരസ്വതിയമ്മ കെ ഇ മാമന്‍റെ കൊച്ചുമകൻ വർഗീസ്, ബന്ധുക്കളും സുഹൃത്തുക്കളും, കോണ്‍ഗ്രസ് പ്രവർത്തകർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. രാഹുലിന്‍റെ വരവിനായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ, ശശി തരൂർ എം.പി, എം.എം ഹസൻ തുടങ്ങിയവർ…

Read More

കൊല്‍ക്കത്ത: നിരവധി കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തിയ റെയ്ഡുകളിലും പരിശോധനകളിലുമായി 100 കോടിയോളം രൂപയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തത്. മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു ബിസിനസുകാരന്‍റെ വീട്ടിൽ നിന്ന് 17 കോടിയിലധികം രൂപ പിടിച്ചെടുത്തതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. എന്നാൽ ഇഡി പിടിച്ചെടുത്ത മുഴുവൻ പണവും എന്താണ് ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ പണമെല്ലാം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്? അടുത്തിടെ നടന്ന നിരവധി റെയ്ഡുകളിൽ കോടിക്കണക്കിന് രൂപ പിടിച്ചെടുത്തതോടെ, കണ്ടെടുത്ത പണം എണ്ണാൻ സഹായിക്കുന്നതിനായി ഇഡി ഉദ്യോഗസ്ഥർ ബാങ്ക് ഉദ്യോഗസ്ഥരേയും കറന്‍സി എണ്ണുന്ന യന്ത്രത്തേയും സഹായത്തിനായി സമീപിച്ചിരുന്നു. പശ്ചിമ ബംഗാൾ എസ്.എസ്.സി തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായി അർപിത മുഖർജിയുടെ അപ്പാർട്ട്മെന്‍റുകളിൽ നിന്ന് 50 കോടി രൂപ കണ്ടെടുത്തു.

Read More

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സ്കോട്ട്ലൻഡിന്‍റെ തലസ്ഥാനമായ എഡിൻബർഗിൽ എത്തി. സ്കോട്‌ലാൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽനിന്നും എഡിൻബർഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലേക്ക് കാർ മാർഗമാണ് ഭൗതികശരീരം എത്തിച്ചത്. പ്രാദേശിക സമയം രാവിലെ 10 മണിക്ക് ആരംഭിച്ച വിലാപയാത്ര എഡിൻബർഗിലെത്താൻ ആറ് മണിക്കൂറിലധികം സമയമെടുത്തു. രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരക്കണക്കിനാളുകൾ സ്കോട്ട്ലൻഡിലെ തെരുവുകളിൽ കാത്തുനിന്നു. രാജ്ഞിയുടെ ശവപ്പെട്ടിയിലെ റീത്ത് ബാൽമോറൽ കൊട്ടാരത്തിൽ നിന്നുള്ള പൂക്കൾ കൊണ്ടാണ് നിർമ്മിച്ചത്. ഗാർഡ് ഓഫ് ഓണറിന് ശേഷം മൃതദേഹം ഇന്ന് രാത്രി ഹോളിറൂഡ് ഹൗസ് പാലസിൽ സൂക്ഷിക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സെന്‍റ് ഗൈൽസ് കത്തീഡ്രലിലേക്ക് പോകും. പൊതുജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരമുണ്ടാകും. ആൻ രാജകുമാരി, ആൻഡ്രൂ രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ എന്നിവരും എഡിൻബർഗിലുണ്ട്. ലണ്ടനിലുള്ള ചാൾസ് മൂന്നാമൻ രാജാവ് തിങ്കളാഴ്ച എഡിൻബർഗിലെത്തും. ബാൽമോറൽ കൊട്ടാരത്തിൽ വ്യാഴാഴ്ചയായിരുന്നു രാജ്ഞിയുടെ അന്ത്യം. ശവസംസ്കാരം സെപ്റ്റംബർ 19ന് രാവിലെ 11 മണിക്ക് വെസ്റ്റ് മിനിസ്റ്റർ ആബെയിൽ നടക്കും. രാജ്ഞിയുടെ അനുസ്മരണച്ചടങ്ങിൽ…

Read More

ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ശ്രീലങ്കയ്ക്ക് 171 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. ഭാനുക രജപക്സെയുടെ ഇന്നിങ്സാണ് ശ്രീലങ്കയ്ക്ക് തുണയായത്. 45 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും സഹിതം 71 റൺസുമായി അദ്ദേഹം പുറത്താകാതെ നിന്നു. ആറാം വിക്കറ്റിൽ വാനിന്ദു ഹസരംഗയെയും ഏഴാം വിക്കറ്റിൽ ചാമിക കരുണരത്നയേയും കൂട്ടു പിടിച്ച് രജപക്സെ ശ്രീലങ്കയുടെ സ്കോർ 170ൽ എത്തിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. കുശാൽ മെൻഡിസിനെ (0) മൂന്നാം പന്തിൽ നസീം ഷാ പുറത്താക്കി. നാലാം ഓവറിൽ പത്തും നിസംഗയും (8) കാര്യമായ സംഭാവന നൽകാതെ മടങ്ങി. തുടർന്ന് ഹാരിസ് റൗഫ് ധനുഷ്ക ഗുണതിലകയെ (1) മടക്കി അയച്ച് ശ്രീലങ്കയെ പ്രതിരോധത്തിലാക്കി. പിന്നാലെ നിലയുറപ്പിച്ച ധനഞ്ജയ ഡി സിൽവയെ ഇഫ്തിഖർ അഹമ്മദ് തിരിച്ചയച്ചു. 21 പന്തിൽ…

Read More

ബെയ്ജിങ്: രണ്ട് വർഷത്തിന് ശേഷം ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് രാജ്യത്തിന് പുറത്തേക്ക് പോകാനൊരുങ്ങുകയാണ്. ബുധനാഴ്ച കസാക്കിസ്ഥാൻ സന്ദർശിക്കുന്ന ചൈനീസ് പ്രസിഡന്‍റ് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഷീ ജിന്‍പിങ് ചൈനയ്ക്ക് പുറത്ത് യാത്ര ചെയ്യുന്നത്. പുടിനും ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് പുടിന്‍റെ വിദേശകാര്യ വക്താവ് യൂറി ഉഷകോവ് നേരത്തെ സൂചന നൽകിയിരുന്നു. എന്നിരുന്നാലും, ഏതൊക്കെ വിഷയങ്ങളാണ് ഇരുവരും ചർച്ച ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക നീക്കം യൂറോപ്യന്‍ രാജ്യങ്ങളേയും അമേരിക്കയും അകറ്റിയിട്ടുണ്ട്. തായ്‌വാനില്‍ ചൈന നടത്തുന്ന നീക്കങ്ങളും അമേരിക്ക വിമര്‍ശിച്ചിരുന്നു.

Read More

ദ്വാരക: ദ്വാരകപീഠ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി (99) അന്തരിച്ചു. മധ്യപ്രദേശിലെ നർസിംഗ്പൂരിലെ ശ്രീധാം ജോതേശ്വർ ആശ്രമത്തിൽ ഞായറാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അന്ത്യം. ദണ്ഡി സ്വാമി എന്നറിയപ്പെടുന്ന സ്വാമി സദാനന്ദ മഹാരാജിന്‍റെ നേതൃത്വത്തിലായിരിക്കും തുടർ കർമ്മങ്ങൾ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ഗുജറാത്തിലെ ദ്വാരക ശാരദാപീഠത്തിലെയും ബദ്രിനാഥിലെ ജ്യോതിർ മഠത്തിലെയും ശങ്കരാചാര്യനായിരുന്നു സ്വാമി സ്വരൂപാനന്ദ സരസ്വതി. 1924-ൽ മധ്യപ്രദേശിലെ സിയോണി ജില്ലയിലെ ദിഗോറി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്‍റെ ആദ്യകാല പേര് പോതിറാം ഉപാധ്യായ എന്നായിരുന്നു. ഒൻപതാം വയസ്സിൽ, ആത്മീയാന്വേഷണങ്ങൾക്കായി അദ്ദേഹം വീടുവിട്ടിറങ്ങി. സ്വാതന്ത്ര്യസമരകാലത്ത് അദ്ദേഹം ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. 1981 ലാണ് അദ്ദേഹത്തിന് ശങ്കരാചാര്യ പദവി ലഭിച്ചത്.

Read More

തിരുവനന്തപുരം: തെക്കൻ ഒഡീഷ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മൺസൂൺ പാത്തി നിലവിൽ അതിന്‍റെ സാധാരണ സ്ഥാനത്തിന് തെക്ക് മാറിയാണ് സ്ഥിതി ചെയ്യുന്നത്. ഇതിനാൽ, അടുത്ത 3 ദിവസത്തേക്ക് തൽസ്ഥിതി തുടരാൻ സാധ്യതയുണ്ട്. അതേസമയം, അടുത്ത 24 മണിക്കൂറിനുള്ളിൽ ഒഡീഷ തീരത്തെ തീവ്ര ന്യൂനമർദം ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ കേരളത്തിലെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. സെപ്റ്റംബർ 11, 12 തീയതികളിൽ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക തീരങ്ങളിൽ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 11, 12 തീയതികളിൽ കേരള തീരത്തും അതിനോട് ചേർന്നുള്ള മധ്യ, കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന്…

Read More

ലഖ്‌നൗ: ഗ്യാൻവാപി മസ്ജിദ്-ശൃംഗാർ ഗൗരി കേസിലെ പരിപാലനം സംബന്ധിച്ച ഹർജിയിൽ ജില്ലാ കോടതി നാളെ വിധി പറയാനിരിക്കെ വാരണാസിയിൽ നിരോധന ഉത്തരവുകൾ കർശനമാക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. കഴിഞ്ഞ മാസം ജില്ലാ ജഡ്ജി എ.കെ.വിശ്വേഷ് 12ന് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചിരുന്നു. വാരണാസി കമ്മീഷണറേറ്റിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സമാധാനം നിലനിർത്താൻ അതാത് പ്രദേശങ്ങളിലെ മതനേതാക്കളുമായി ആശയവിനിമയം നടത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കമ്മീഷണർ എ സതീഷ് ഗണേഷ് പറഞ്ഞു. ക്രമസമാധാന പാലനത്തിനായി നഗരത്തെ മുഴുവൻ മേഖലകളായി തിരിച്ചിട്ടുണ്ടെന്നും ആവശ്യാനുസരണം പോലീസ് സേനയെ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

ബീഹാർ: കീഴുദ്യോഗസ്ഥരുടെ പ്രകടനം മതിയാകാതെ വന്നതോടെ വിചിത്രമായ നടപടി നടപടി സ്വീകരിച്ച് ഉന്നത ഉദ്യോഗസ്ഥൻ. ബീഹാറിലെ ഒരു പോലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നവാഡ ജില്ലയിലെ എസ്.പി കീഴുദ്യോഗസ്ഥർക്ക് കടുത്ത ശിക്ഷയാണ് നൽകിയത്. തന്‍റെ അഞ്ച് കീഴുദ്യോഗസ്ഥരെ അദ്ദേഹം ജയിലിലടച്ചു. ഏകദേശം രണ്ട് മണിക്കൂറോളം ഉദ്യോഗസ്ഥർ ഈ ശിക്ഷ അനുഭവിച്ചു. ഇവരുടെ പ്രകടനത്തിൽ ഒട്ടും തൃപ്തനല്ലെന്ന് പറഞ്ഞായിരുന്നു എസ്.പിയുടെ നടപടി. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Read More

ഉക്രൈൻ: റഷ്യ-ഉക്രൈൻ സംഘർഷം തുടരുന്നതിനിടെ, ഉക്രെയ്നിൽ നിന്നുള്ള ധാന്യ കയറ്റുമതി തുടരുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള ധാന്യ കയറ്റുമതിയെ പിന്തുണച്ച് തുർക്കി രംഗത്തെത്തി. “റഷ്യയില്‍ നിന്നും ധാന്യ കയറ്റുമതി ആരംഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇത് പ്രതീക്ഷിക്കുന്നുണ്ട്,” തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. ത്രിരാഷ്ട്ര ബാൽക്കൻ പര്യടനത്തിന്‍റെ ഭാഗമായി ക്രൊയേഷ്യയിലെത്തിയ ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എര്‍ദോഗന്‍. നിര്‍ഭാഗ്യവശാല്‍, ഉക്രൈനില്‍ നിന്നുള്ള ധാന്യം ദരിദ്ര രാജ്യങ്ങളിലേക്കല്ല മറിച്ച് സമ്പന്ന രാജ്യങ്ങളിലേക്കാണ് പോകുന്നത് എന്നും, ഇക്കാര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞത് ശരിയാണെന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു.

Read More