Author: News Desk

ബെംഗളൂരു: കന്നഡ ടെലിവിഷന്‍ താരവും നടനുമായ രവി പ്രസാദ് അന്തരിച്ചു. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 42 കാരനായ താരത്തിൻ്റെ അന്ത്യം. മാണ്ഡ്യയിലെ നാടക ഗ്രൂപ്പുകളിലെ അഭിനയത്തിലൂടെയാണ് രവി പ്രസാദ് പ്രശസ്തനായത്. അതിനുശേഷം ടെലിവിഷൻ, സിനിമാ രംഗങ്ങളിൽ സജീവമായി. ചിത്രലേഖ, മിഞ്ചു ആന്റ് മുക്ത മുക്ത തുടങ്ങി നിരവധി ശ്രദ്ധേയമായ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ശവസംസ്കാരം മാണ്ഡ്യയിലെ വസതിയിൽ നടക്കും. 

Read More

റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്രയുടെ വിജയത്തെ ചോദ്യം ചെയ്ത നടി കങ്കണ റണാവത്തിനെ പരിഹസിച്ച് ഹാസ്യനടൻ കുനാൽ കർമ. കരൺ ജോഹറിന്‍റെ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകളെല്ലാം വ്യാജമാണെന്ന് കങ്കണ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് കുനാൽ കർമ. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ദേശീയ അന്വേഷണ ഏജൻസി, സിബിഐ എന്നിവയെ പോലെ ധർമ്മ പ്രൊഡക്ഷൻസും കേന്ദ്ര സർക്കാരിന് കീഴിലാണെന്നാണ് കങ്കണ കരുതുന്നതെന്ന് കുനാൽ കർമ ട്വീറ്റ് ചെയ്തു. സെപ്റ്റംബർ 9ന് റിലീസ് ചെയ്ത ചിത്രം രണ്ട് ദിവസം കൊണ്ട് 160 കോടിയാണ് നേടിയത്. ബോക്സ് ഓഫീസ് ഇന്ത്യ അവകാശപ്പെടുന്ന കണക്കുകൾ തെറ്റാണെന്നും ചിത്രത്തിന്‍റെ വിജയത്തെ പൊലിപ്പിച്ച് കാണിക്കുകയാണെന്നും കങ്കണ ആരോപിച്ചു. കരൺ ജോഹറിൽ നിന്ന് കണക്ക് പഠിക്കാൻ ആഗ്രഹമുണ്ടെന്നും കങ്കണ പറഞ്ഞു.

Read More

ഇസ്ലാമാബാദ്: ഈ വർഷത്തെ ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ട്വന്‍റി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് മുൻ പാകിസ്താൻ ഓൾറൗണ്ടർ ഷുഐബ് അക്തർ. ടി20 ലോകകപ്പിന് ശേഷം കോഹ്ലി വിരമിച്ചേക്കാം. മറ്റ് ഫോർമാറ്റുകളിൽ കൂടുതൽ സമയം തുടരാൻ വേണ്ടി കോഹ്ലി അങ്ങനെ ചെയ്തേക്കാം. കോഹ്ലിയുടെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ, മുന്നോട്ടുള്ള സമയം കണക്കിലെടുത്ത് ഒരു തീരുമാനം എടുക്കുമായിരുന്നുവെന്നും അക്തർ പറഞ്ഞു. ഒക്ടോബർ 16 മുതൽ നവംബർ 13 വരെ ഓസ്ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുക. അടുത്തിടെ ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ കോഹ്ലി തന്‍റെ ട്വന്റി 20 കരിയറിലെ ആദ്യ സെഞ്ച്വറി നേടിയിരുന്നു. രണ്ടര വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലെ കോഹ്ലിയുടെ ആദ്യ സെഞ്ച്വറി കൂടിയാണിത്. ടൂർണമെന്‍റിലെ അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 276 റൺസ് നേടിയ അദ്ദേഹം ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു.

Read More

സെപ്റ്റംബർ 16ന് ആചരിക്കാനിരുന്ന ദേശീയ ചലച്ചിത്ര ദിനം സെപ്റ്റംബർ 23ലേക്ക് മാറ്റി. 75 രൂപയ്ക്ക് സിനിമാ ടിക്കറ്റ് പ്രേക്ഷകർക്ക് ലഭ്യമാക്കിയാണ് ദേശീയ ചലച്ചിത്ര ദിനം ആഘോഷിക്കാൻ തീരുമാനിച്ചിരുന്നത്. രാജ്യത്തെ നിരവധി മൾട്ടിപ്ലക്സുകൾ ഇതിൽ പങ്കെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ബോളിവുഡ് ചിത്രമായ ബ്രഹ്മാസ്ത്രയുടെ സ്വീകാര്യതയാണ് സിനിമ ദിനം മാറ്റിവയ്ക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അയാൻ മുഖർജിയുടെ ‘ബ്രഹ്മാസ്ത്ര’ ബോക്സ് ഓഫീസിൽ 200 കോടിയിലധികം നേടി. ഏറെക്കാലത്തിന് ശേഷമാണ് ഒരു ബോളിവുഡ് ചിത്രം തീയേറ്ററുകളിൽ വിജയിക്കുന്നത്. വാരാന്ത്യം അടുക്കുമ്പോൾ വെള്ളിയാഴ്ച കൂടുതൽ ആളുകൾ തിയേറ്ററുകളിലെത്തും. മാത്രമല്ല, ഒരു സിനിമ റിലീസ് ചെയ്താൽ, ആദ്യത്തെ രണ്ടാഴ്ചത്തെ വരുമാനം നിർണ്ണായകമാണ്. ഇതെല്ലാം കണക്കിലെടുത്താണ് സിനിമാ ദിനം മാറ്റിവച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read More

കോഴിക്കോട്: തെരുവുനായ്ക്കളുടെ പ്രശ്നത്തിൽ പ്രതികരണവുമായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുകയല്ല പരിഹാരമെന്നും, തെരുവുനായ്ക്കളെ വ്യാപകമായി നശിപ്പിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായതെന്നും അവർ പറഞ്ഞു. “‘തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയതിന്റെ ഫലമായാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായത്. നായകളും അവയുടേതായ കർത്തവ്യങ്ങൾ വഹിക്കുന്നുണ്ട്. നമ്മൾ അത് ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. നായ്ക്കളും മനുഷ്യരും സമാധാനപരമായി ഒരുമിച്ച് ഈ ഭൂമിയിൽ ജീവിക്കുന്ന അവസ്ഥയിലേക്ക് വരാൻ നമ്മൾ ശ്രമിക്കണം. മനുഷ്യന് ഏറ്റവും അടുപ്പമുള്ള മൃഗമാണ് നായ. നായ്ക്കളെ പരിപാലിക്കാൻ നാം ശ്രദ്ധിക്കണം. അകാരണമായ ഭീതി ഒഴിവാക്കി നായ്ക്കളെ സ്‌നേഹിച്ച് സൗമ്യരാക്കാൻ നമുക്ക് സാധിക്കും.” കോഴിക്കോട് മേയർ ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു.

Read More

എടപ്പാടി: സേലത്ത് നിന്നുള്ള ഒരു യുവാവ് റിവേഴ്സ് ഗിയറിൽ 16 കിലോമീറ്ററിലധികം പിന്നിലേക്ക് ഓടിച്ച് റെക്കോർഡ് സൃഷ്ടിച്ചു. സേലം ജില്ലയിലെ എടപ്പാടി ബൈപ്പാസിലാണ് 35 കാരനായ ചന്ദ്രമൗലിയുടെ പ്രകടനം. ചന്ദ്രമൗലി ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ പിറകോട്ട് ഡ്രൈവ് ചെയ്യുന്ന വ്യക്തിയായി മാറി. മലയാളിയായ ടെസ്സൻ തോമസിന്‍റെ റെക്കോർഡാണ് അദ്ദേഹം തകർത്തത്. 29 മിനിറ്റും 10 സെക്കൻഡും കൊണ്ട് ചന്ദ്രമൗലി 16 കിലോമീറ്ററും 140 മീറ്ററും പിന്നിട്ടു. പത്തനംതിട്ട സ്വദേശി ടെസ്സൻ മാത്യു 30 മിനിറ്റിനുള്ളിൽ 14 കിലോമീറ്ററും 200 മീറ്ററും താണ്ടിയിരുന്നു. ഏറ്റവും ദൈർഘ്യമേറിയ റിവേഴ്‌സ് ഡ്രൈവിംഗിനുള്ള ലോക റെക്കോർഡ് അമേരിക്കൻ ജോഡികളായ ബ്രയാൻ കീൻ- ജെയിംസ് റൈറ്റ് എന്നിവരുടെ പേരിലാണ്. 37 ദിവസം കൊണ്ട് 14,534 കിലോമീറ്റർ ദൂരം അവർ പിന്നിട്ടു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രകാരം, 1984 ൽ, അവർ 15 യുഎസ് സംസ്ഥാനങ്ങളിലൂടെയും കാനഡയുടെ ചില ഭാഗങ്ങളിലൂടെയും സഞ്ചരിച്ചു.

Read More

തേഞ്ഞിപ്പലം: സുന്നി ജംഇയ്യത്തുൽ ഉലമ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡി ലിറ്റ് നൽകാൻ കാലിക്കറ്റ് സർവകലാശാല തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ ഒരു തീരുമാനമോ ചർച്ചയോ നടന്നിട്ടില്ലെന്ന് വിസി ഡോ. എം.കെ.ജയരാജ് പറഞ്ഞു. ഉന്നത സ്ഥാനങ്ങളിലുള്ള ഇരുവരെയും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനും തയ്യാറല്ല. പ്രമേയം തയാറാക്കി എത്തിച്ച സിൻഡിക്കറ്റ് അംഗത്തോട് അത് അവതരിപ്പിക്കാൻ പറ്റില്ലെന്ന കാര്യം അറിയിച്ചിരുന്നു. അദ്ദേഹം അത് അവതരിപ്പിച്ചില്ല. സിൻഡിക്കേറ്റിന് ഡി ലിറ്റ് കമ്മിറ്റി ആരുടെയും പേര് സമർപ്പിച്ചിട്ടില്ലെന്ന് വിസി പറഞ്ഞു.

Read More

കൊൽക്കത്ത: മൊഹമ്മദൻസ് സ്പോർട്ടിംഗിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് മുംബൈ സിറ്റി എഫ്സി ഡ്യൂറണ്ട് കപ്പിന്‍റെ ഫൈനലിൽ പ്രവേശിച്ചു. 90-ാം മിനിറ്റിൽ ബിപിൻ സിങ്ങാണ് ഗോൾ നേടിയത്. ബെംഗളൂരു-ഹൈദരാബാദ് സെമി ഫൈനലിലെ വിജയികൾ ഫൈനലിൽ മുംബൈയെ നേരിടും. ഫൈനൽ ഞായറാഴ്ചയാണ്.

Read More

ന്യൂ ഡൽഹി: ശിരോവസ്ത്രവുമായി ബന്ധപ്പെട്ട കേസുകൾ ശരിയായ കാഴ്ചപ്പാടിൽ കണ്ടില്ലെങ്കില്‍ പ്രശ്നമാണെന്ന് ഹിജാബ് വിഷയത്തിൽ ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. ശിരോവസ്ത്രം ഒരു അനിവാര്യമായ ആചാരമാണെന്ന് കേരള ഹൈക്കോടതിയുടെ വിധിയുണ്ടെന്ന് ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി പരിഗണിക്കവേ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കാനുള്ള കർണാടക ഹൈക്കോടതിയുടെ തീരുമാനത്തെ ശരിവച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് 23 ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

Read More

ന്യൂഡല്‍ഹി: രാജ്യത്ത് ബീഫ് നിരോധിക്കണമെന്ന് ആർഎസ്എസ് ബൗദ്ധിക വിഭാഗം തലവൻ ജെ നന്ദകുമാർ. നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്നും ജെ നന്ദകുമാർ പറഞ്ഞു. ഇത് ആർ.എസ്.എസിന്‍റെ അഭിപ്രായമല്ലെന്നും തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും നന്ദകുമാർ പ്രതികരിച്ചു. ‘രാജ്യത്തെ വൈവിധ്യത്തെ ആഘോഷിക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കി സെപ്റ്റംബർ 20 മുതൽ ആരംഭിക്കുന്ന ത്രിദിന കോണ്‍ക്ലേവിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നന്ദകുമാർ. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാതെ സംഘ്പരിവാർ സംഘടനകൾ ജനങ്ങളുടെ ഭക്ഷണശീലത്തിൽ ഇടപെടുന്നു എന്ന വിമർശനാത്മക ചോദ്യത്തിന് മറുപടിയായാണ് നന്ദകുമാർ രാജ്യത്ത് മാംസാഹാരത്തിന് നിയന്ത്രണമില്ലെന്നും അതിന് കഴിയില്ലെന്നും പറഞ്ഞത്.

Read More