Author: News Desk

കീവ്: ഹാർകീവിലെ വിജയത്തിൽ യുക്രൈൻ സേന രാജ്യത്തിന്‍റെ തെക്കൻ മേഖലയിൽ റഷ്യയ്ക്കെതിരെ ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് ജനവാസ മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കിയതായി യുക്രൈൻ അറിയിച്ചു. പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയുടെ ജൻമനാടായ ക്രിവ്യി റി നഗരത്തിലെ കറാച്ചുൻ ഡാം റഷ്യൻ സൈന്യം തകർത്തതായും എട്ട് റഷ്യൻ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വൈകുന്നേരം പറഞ്ഞു. ഡാമും പമ്പിംഗ് സ്റ്റേഷനും തകർന്നതിനെ തുടർന്ന് നഗരം വെള്ളത്തിനടിയിലാണെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും യുക്രൈൻ പ്രസിഡന്‍റിന്‍റെ ഓഫീസ് ഡപ്യൂട്ടി മേധാവി കൈറിലോ ടിമോഷെങ്കോ അറിയിച്ചു. “ആക്രമണത്തിൽ അണക്കെട്ടിന് കാര്യമായ നാശനഷ്ടങ്ങളുണ്ട്. സമീപത്തെ പാലങ്ങളെല്ലാം ഒലിച്ചുപോയി. യുദ്ധത്തിനു മുൻപ് ,650,000 ആളുകൾ പാർത്തിരുന്ന നഗരത്തിലെ ഭൂരിഭാഗം കെട്ടിടങ്ങളിലും വെള്ളം കയറുകയാണ്” ടിമോഷെങ്കോ പറഞ്ഞു. ക്രിമിയയുടെ വടക്കുപടിഞ്ഞാറായി ഡൈനിപ്പര്‍ നദീമുഖത്തുള്ള നഗരമാണ് ക്രിവ്യി റി. കരിങ്കടലിലേക്ക് തന്ത്രപരമായ പ്രവേശനം നല്‍കുന്ന ഖേഴ്‌സൻ നഗരത്തിന് ഏകദേശം 100 മൈല്‍ അകലെ വടക്കുകിഴക്കായാണ്…

Read More

തിരുവനന്തപുരം : തിരുവനന്തപുരം പാലോട് താന്നിമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുറ്റിച്ചാൽ സ്വദേശി സൂരജാണ് കാർ ഓടിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന് തീപിടിച്ചതിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഹ്യുണ്ടായ് സാൻട്രോ കാറിനാണ് തീപിടിച്ചത്.

Read More

മോസ്‌കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് നേരെ വീണ്ടും വധശ്രമം നടന്നതായി റിപ്പോര്‍ട്ട്. എന്നാൽ എപ്പോഴാണ് വധശ്രമം നടന്നതെന്ന് വ്യക്തമല്ല. പുടിൻ തന്‍റെ ഓഫീസിൽ നിന്ന് ഔദ്യോഗിക വസതിയിലേക്ക് പോകുമ്പോൾ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുന്‍ഭാഗത്ത് എന്തോ വന്നിടിക്കുകയായിരുന്നു. തുടർന്ന് പുടിന്‍റെ വാഹനത്തിൽ നിന്ന് പുക ഉയർന്നു. അപകട മുന്നറിയിപ്പിനെ തുടർന്ന് പുടിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രസിഡന്‍റിന് പരിക്കേറ്റിട്ടില്ലെന്നും, സംഭവവുമായി ബന്ധപ്പെട്ട് കുറച്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. പുടിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരവധി കിംവദന്തികൾ ഉയരുന്നതിനിടെയാണ് വധശ്രമത്തിന്‍റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തനിക്കെതിരെ കുറഞ്ഞത് അഞ്ച് വധശ്രമങ്ങളെങ്കിലും നടന്നിട്ടുണ്ടെന്ന് പുടിൻ തന്നെ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

Read More

ഹരിപ്പാട്(ആലപ്പുഴ): യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ മോഷ്ടിച്ച കേസിലെ പ്രതികൾക്ക് ജാമ്യം. കാർത്തികപ്പള്ളി വിഷ്ണുഭവനത്തിൽ വിഷ്ണു (29), പിലാപ്പുഴ വലിയതെക്കത്തിൽ ആദർശ് (30) എന്നിവരാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ദേശീയപാതയിൽ വെട്ടുവേനി ജംഗ്ഷനിൽ തട്ടുകടയ്ക്ക് സമീപം സെപ്റ്റംബർ രണ്ടിന് വൈകുന്നേരമായിരുന്നു സംഭവം. തട്ടുകടയിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കിൽ മടങ്ങുകയായിരുന്ന കാർത്തികപ്പള്ളി സ്വദേശിയായ യുവാവിനെ പ്രതികൾ തടഞ്ഞുനിർത്തി മർദ്ദിച്ചു. തുടർന്ന് യുവാവിന്‍റെ പക്കൽ നിന്ന് ബീഫ് ഫ്രൈ തട്ടിയെടുത്ത് കാറിൽ രക്ഷപ്പെടുകയായിരുന്നു. മദ്യലഹരിയിലാണ് പ്രതികൾ യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

Read More

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അതിന്‍റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ജനാധിപത്യ ധ്വംസനത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എ ഐ ഐ സിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അന്താരാഷ്ട്ര ജനാധിപത്യ ദിനം ആചരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ന്യൂനപക്ഷ വിരുദ്ധ, ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി ഇന്ത്യയുടെ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കി ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള ശ്രമം ഒരുവശത്തും മറുവശത്ത് പണവും അധികാരവും ഉപയോഗിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Read More

ഗൂഗിൾ അതിന്‍റെ പിക്സൽ ഫോൺ നിർമ്മാണ ശാലകളിൽ ചിലത് ഇന്ത്യയിലേക്ക് മാറ്റാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ കമ്പനികളിൽ നിന്ന് ഗൂഗിൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 5 ലക്ഷം മുതൽ 10 ലക്ഷം വരെ പിക്സൽ ഫോൺ യൂണിറ്റുകൾ നിർമ്മിക്കാൻ ശേഷിയുള്ള കമ്പനികളെയാണ് ഗൂഗിൾ ക്ഷണിക്കുന്നത്. പിക്സൽ ഫോണുകളുടെ വാർഷിക ഉൽപാദനത്തിന്‍റെ 10 മുതൽ 20 ശതമാനം വരുമിത്. ആപ്പിളിനെപ്പോലെ ഗൂഗിളും ചൈനയെ ഉപേക്ഷിച്ച് ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് നിർമ്മാണ പ്രവർത്തനങ്ങൾ കൊണ്ടുപോകുന്നതിന്റെ ഭാഗമാണിത്.

Read More

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമീപത്തേക്ക് എത്തിയ നായയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എ.കെ.ജി ഭവനിലെത്തിയപ്പോഴാണ് നായ മുഖ്യമന്ത്രിയുടെ കാറിന് സമീപമെത്തിയത്. മുഖ്യമന്ത്രി കാറിൽനിന്നിങ്ങുന്നതിനു തൊട്ടുമുൻപെത്തിയ നായയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാലുകൊണ്ട് തടയുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Read More

കോട്ടയം: സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന സർവകലാശാല നിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സൂചന നൽകി. സർക്കാർ ചൂണ്ടിക്കാണിക്കുന്നിടത്ത് ഒപ്പിടാനുള്ള റബ്ബർ സ്റ്റാമ്പല്ല താനെന്ന് ഗവർണർ ആവർത്തിച്ചു. സർവകലാശാലാ നിയമ ഭേദഗതിയുടെയും ലോകായുക്ത നിയമ ഭേദഗതിയുടെയും പേര് പരാമർശിക്കാതെ അദ്ദേഹം ഉള്ളടക്കത്തെ ചോദ്യം ചെയ്തു. ഇതുവരെ നടന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളെയും നിയമവിധേയമാക്കാനാണ് ബില്ലുകൾ ഉദ്ദേശിക്കുന്നതെന്നും ഗവർണർ ആരോപിച്ചു. സർവകലാശാല നിയമ ഭേദഗതി ബില്ലിൽ ഒപ്പിടുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗവർണർ. “സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. ബന്ധുനിയമനം അനുവദിക്കില്ല. മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് ഒരു സ്റ്റാഫ് അംഗത്തിന്‍റെ ബന്ധുവിനെ നിയമിക്കാൻ കഴിയുക? സ്വയംഭരണം പരിപാവനമായ ആശയമാണ്. ഭരണഘടനാപരമായ തീരുമാനം മാത്രമേ എടുക്കൂ.” ഗവർണർ പറഞ്ഞു. ഇന്ത്യയ്ക്കു പുറത്ത് ഉടലെടുത്ത രാഷ്ട്രീയ ആദർശം മുറുകെപ്പിടിക്കുന്ന ഒരു പാർട്ടി ഭീഷണിപ്പെടുത്തി ഭരിക്കാമെന്നാണ് കരുതുന്നത്. ഞാൻ…

Read More

ആഫ്രിക്ക: കുറഞ്ഞ വാക്സിനേഷൻ നിരക്ക് കണക്കിലെടുക്കുമ്പോൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കോവിഡ്-19 മഹാമാരി ഇപ്പോഴും ഭീഷണിയാണെന്ന് ആഫ്രിക്ക സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ ആക്ടിംഗ് ഡയറക്ടർ വ്യാഴാഴ്ച പറഞ്ഞു. “വൈറസ് ഇപ്പോഴും പടരുന്നു, വാക്സിനേഷന്റെ കുറഞ്ഞ നിരക്കിനൊപ്പം പകർച്ചവ്യാധി ഇപ്പോഴും ഭൂഖണ്ഡത്തിൽ നമ്മോടൊപ്പമുണ്ട്,” അഹമ്മദ് ഓഗ്വെൽ ഓമ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. കോവിഡ്-19 മഹാമാരിയുടെ അവസാനം ഇപ്പോൾ കാണുന്നുവെന്ന ലോകാരോഗ്യ സംഘടനയുടെ മേധാവിയുടെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Read More

ദുബായ്: ഓസ്ട്രേലിയയിൽ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താൻ ടി20 ലോകകപ്പിനുള്ള ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞതായി ഐസിസി അറിയിച്ചു. വിൽപ്പന ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ അധിക സ്റ്റാൻഡിംഗ് റൂം ടിക്കറ്റുകൾ പോലും വിറ്റുപോയതായി ഐസിസി അറിയിച്ചു. ഒക്ടോബർ 23ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) നടക്കുന്ന മത്സരത്തിന്‍റെ ടിക്കറ്റുകൾ നിമിഷനേരം കൊണ്ടാണ് വിറ്റുപോയത്. അടുത്ത മാസം നടക്കാനിരിക്കുന്ന ടൂർണമെന്‍റിനുള്ള 500,000 ടിക്കറ്റുകൾ ഇതിനകം വിറ്റതായി ഐസിസി അറിയിച്ചു. 82 രാജ്യങ്ങളിൽ നിന്നുള്ളവർ ടിക്കറ്റ് വാങ്ങിയിട്ടുണ്ട്.

Read More