- ശബരിമല സ്വര്‍ണ്ണക്കൊള്ള ജനവിധി നിര്‍ണയിക്കുമെന്ന് സണ്ണി ജോസഫ്; ‘കൂടുതല്‍ പേര് കുടുങ്ങുമോയെന്ന ഭയത്തില്‍ സിപിഎം’
- ലോക്സഭ വോട്ട് തൃശൂരിൽ, തദ്ദേശം തിരുവനന്തപുരത്ത്, നിയമസഭാ തെരഞ്ഞെടുപ്പിലോ? സുരേഷ് ഗോപിയോട് മന്ത്രി കെ രാജൻ
- കെ.എച്ച്.എൻ.എ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി രേഷ്മ രഞ്ജൻ ചുമതലയേറ്റു
- ബിഡികെ 100 മത് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ
- സപ്ലിമെൻറ് പ്രകാശനം നിർവഹിച്ചു.
- കലണ്ടർ പ്രകാശനം ചെയ്തു
- മയക്കുമരുന്ന് കച്ചവടം: ബഹ്റൈനി വനിതയുടെ ജീവപര്യന്തം തടവ് ശരിവെച്ചു
- ബിസിനസ് ഇയര്‍: ബഹ്റൈന്‍ 2026 ആദ്യ പതിപ്പ് പ്രകാശനം ചെയ്തു
Author: News Desk
യുകെ: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖ് അൽ സെയ്ദ് നാളെ യുകെയിലേക്ക് തിരിക്കും. സുൽത്താൻ ഹൈതം ബിൻ താരിഖ് നാളെ യുകെയിലേക്ക് പോകുമെന്ന് ഒമാൻ വാർത്താ ഏജൻസി അറിയിച്ചു. യുകെയില്‍ എത്തുന്ന ഒമാന്‍ ഭരണാധികാരി ഗ്രേറ്റ് ബ്രിട്ടന്റെയും വടക്കന്‍ അയര്‍ലന്‍ഡിന്റെയും യുകെ രാജാവും കോമണ്‍വെല്‍ത്തിന്റെ തലവനുമായ ചാള്‍സ് മൂന്നാമന്‍ രാജാവിനെ അഭിനന്ദിക്കും.
തിരുവനന്തപുരം: തെരുവ് നായ കിടപ്പുമുറിയിൽ കയറി കോളേജ് വിദ്യാർത്ഥിനിയെ കടിച്ചു. കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് കടിയേറ്റത്. തെരുവുനായ മുറിയിൽ കയറി അഭയയുടെ കൈയിൽ കടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം തുടരുകയാണ്. തൃശൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവിന് തെരുവുനായയുടെ കടിയേറ്റു. വെങ്ങിണിശ്ശേരി സ്വദേശി ജിനുവിനാണ് തെരുവുനായയുടെ കടിയേറ്റത്. പന്ത് എടുക്കാൻ പോയപ്പോഴാണ് ജിനുവിനെ സമീപത്തുണ്ടായിരുന്ന തെരുവ് നായ കടിച്ചത്. ഇടുക്കിയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പാലുമായി പോയയാളുടെ ഇരുചക്രവാഹനം അപകടത്തിൽ പെട്ടു. ചെറുതോണി അട്ടക്കളം സ്വദേശി കുന്നേൽ റെജിക്കാണ് പരിക്കേറ്റത്. വളർത്തുനായയുടെ കടിയേറ്റ തോപ്രാംകുടി സ്വദേശിനിയായ വീട്ടമ്മയും ഇന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കോഴിക്കോട് രണ്ടിടത്ത് തെരുവ് നായ വാഹനങ്ങൾക്ക് കുറുകെ ചാടി നാല് പേർക്ക് പരിക്കേറ്റു. തെരുവുനായ്ക്കൾ ഇരുചക്ര വാഹനങ്ങൾക്ക് കുറുകെ ചാടിയതാണ് രണ്ടിടത്തും അപകടങ്ങൾക്ക് കാരണമായത്.
ധർമപുരി: പ്രണയബന്ധത്തിന് തടസം നിന്നതിന് യുവതി ഭർത്താവിനെ അടിച്ചു കൊന്നതിനു ശേഷം കത്തിച്ചു. തമിഴ്നാട്ടിലെ ധർമപുരിയിൽ 26 കാരിയായ യുവതിയാണ് കാമുകന്‍റെയും സുഹൃത്തിന്‍റെയും സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി കത്തിച്ചത്. ശ്മശാനത്തിൽ കണ്ടെത്തിയ പാതി കത്തിക്കരിഞ്ഞ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണമാണ് പ്രണയം നിലനിർത്താനുള്ള ക്രൂരത വെളിച്ചത്തു കൊണ്ടുവന്നത്. ഇവർക്ക് രണ്ടു വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയും കാമുകനും ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പ് ധർമ്മപുരിയിലെ നരസിപൂരിലെ ശ്മശാനത്തിൽ അജ്ഞാത മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. മുഖമില്ലാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്നാൽ, പാന്‍റിന്‍റെ പോക്കറ്റിൽ നമ്പർ മാത്രം കത്താത്ത വിധത്തിൽ പൊലീസ് ആധാർ കാർഡ് കണ്ടെത്തി. പൊന്നാരം സോംപെട്ടി സ്വദേശി മണി (30)യുടേതായിരുന്നു ആധാർ. പൊലീസെത്തി അന്വേഷിച്ചപ്പോൾ ഒരാഴ്ചയായി മണിയെ കാണാനില്ലെന്ന് ഭാര്യ ഹംസവല്ലി മറുപടി നൽകി. മണിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയെന്ന് കേട്ടപ്പോൾ കരഞ്ഞെങ്കിലും, ഹംസവല്ലിക്ക് കാര്യമായ ഭാവ വെത്യാസമുണ്ടായില്ല. തുടർന്നുള്ള നിരീക്ഷണത്തിൽ…
മണ്ണാര്‍ക്കാട്: കോടതിയിൽ കള്ളസാക്ഷി പറഞ്ഞതിന് അട്ടപ്പാടി മധു വധക്കേസിലെ സാക്ഷി സുനിൽ കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. മധുവിന്‍റെ സഹോദരിയടക്കം രണ്ട് സാക്ഷികളുടെ വിസ്താരവും ഇന്ന് നടക്കും. മൊഴി നൽകിയ സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നത് നിയമവിരുദ്ധമാണെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം തള്ളിയാണ് കേസിലെ 29-ാം സാക്ഷിയായ സുനിൽ കുമാറിനെ ഇന്നലെ കോടതി വീണ്ടും വിസ്തരിച്ചത്. വാഗ്വാദങ്ങള്‍ക്കൊടുവില്‍ നേരത്തെ കാണിച്ച ദൃശ്യത്തിലുളളത് താനാണെന്നും മധു മര്‍ദ്ദനമേറ്റിരിക്കുന്നത് കണ്ടിരുന്നുവെന്നും സുനില്‍കുമാര്‍ കോടതിയില്‍ അറിയിച്ചു. ഇന്നലെ മാത്രം നാല് സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.ഇതോടെ ആകെ കൂറുമാറിയവരുടെ എണ്ണം 20 ആയി.
മധ്യപ്രദേശ്: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി മോട്ടോർസൈക്കിൾ ടൂർസ് അസോസിയേഷൻ നടത്തിയ “റോഡ് ടു റെക്കോർഡ്” റൈഡ് മധ്യപ്രദേശിലെ കരുണ്ടിയിൽ സമാപിച്ചു. സെപ്റ്റംബർ നാലിന് കന്യാകുമാരിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. മധ്യപ്രദേശിലെ കരോണ്ടി ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ മധ്യബിന്ദുവാണ്. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു ടീം ഈ വിഭാഗത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന് വേണ്ടി പ്രവർത്തിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഇരുപതിലധികം യാത്രക്കാരാണ് യാത്രയിൽ പങ്കെടുത്തത്. ഏകദേശം 2200 കിലോമീറ്റർ സഞ്ചരിച്ചാണ് എംടിഎ റൈഡേഴ്സ് പര്യടനം പൂർത്തിയാക്കിയത്. ടൂർസ് അസോസിയേഷന്‍റെ പ്രസിഡന്‍റ് കൂടിയായ 59 കാരനായ ജാക്സൺ ഫെർണാണ്ടസാണ് സംഘത്തിലെ ഏറ്റവും പ്രായം കൂടിയയാൾ. 21 കാരനായ രാഹുൽ സി രാജാണ് ഏറ്റവും പ്രായം കുറഞ്ഞയാൾ.
കൊല്ലം: കൊല്ലം ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു. ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനെയാണ് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗാർഹിക പീഡനം ആരോപിച്ച് യുവതിയുടെ സഹോദരൻ ചടയമംഗലം പൊലീസിൽ പരാതി നൽകി. ഇന്നലെ ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനിൽ സാരിയിൽ കെട്ടിതൂങ്ങി മരിക്കുകയായിരുന്നു.ചടയമംഗലം മേടയിൽ ശ്രീമൂല നിവാസിൽ കണ്ണൻ നായരാണ് ഐശ്വര്യയുടെ ഭർത്താവ്. മൃതദേഹം ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്മോർട്ടത്തിനായുള്ള ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. വിവാഹം കഴിഞ്ഞതിനു ശേഷം 1 വർഷത്തോളം ഇരുവരും പിണങ്ങി താമസിക്കുകയും പിന്നീട് കൗൺസിലിംഗ് നടത്തി ഒരുമിച്ച് താമസിച്ചു വരുകയായിരുന്നു. തന്റെ സഹോദരി ഭർത്താവിൽ നിന്നും ശരീരികവും മാനസികവുമായിട്ടുള്ള പീഡനം സഹിക്കാതെയാണ് ആത്മഹത്യ ചെയ്തതെന്നും മരണത്തിൽ സംശയം ഉണ്ടെന്നും കാട്ടി ഐശ്വര്യയുടെ സഹോദരൻ ചടയമംഗലം പോലീസിൽ പരാതി നൽകി. തുടർന്ന് ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭർത്താവ് കണ്ണൻ നായർ അഭിഭാഷകനാണ്.
ആലപ്പുഴയിൽ ഭാരത് ജോഡോ യാത്രയുടെ പര്യടന ദിവസങ്ങളിൽ ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസം മുതൽ 20 വരെ വലിയ ചരക്ക് വാഹനങ്ങൾ വഴിതിരിച്ചുവിടും. തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിലറുകളും കണ്ടെയ്നറുകളും അങ്കമാലിയിൽ നിന്ന് തിരിഞ്ഞുപോകണം. വൈറ്റില, കുണ്ടന്നൂർ ഭാഗത്തുനിന്നുള്ള കണ്ടെയ്നറുകളും ടാങ്കറുകളും തൃപ്പൂണിത്തുറ വഴി പോകണം. ഭാരത് ജോഡോ യാത്രയ്ക്ക് പുറമെ ഗുജറാത്തിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള അടുത്ത യാത്രയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വർഷം ആദ്യം യാത്ര ആരംഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് പറഞ്ഞു. കന്യാകുമാരി മുതൽ കശ്മീർ വരെ 150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. പടിഞ്ഞാറ് ഗുജറാത്തിൽ നിന്ന് കിഴക്ക് അരുണാചൽ പ്രദേശ് വരെയാണ് യാത്ര. ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും ജയറാം രമേശ് പറഞ്ഞു.
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ സംസ്ഥാനത്തെ 170 ഹോട്ട്സ്പോട്ടുകളിൽ പേവിഷബാധയ്ക്കെതിരെ മുൻഗണനാക്രമത്തിൽ തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള തീവ്രയജ്ഞ പരിപാടി 20ന് ആരംഭിക്കും. ഒക്ടോബർ 20 വരെ തുടരാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വളർത്തുമൃഗങ്ങളെ തെരുവുനായ്ക്കൾ കടിക്കുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ് ഹോട്ട്സ്പോട്ട് തയ്യാറാക്കിയിരിക്കുന്നത്. അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതി അടുത്ത മാസം ആദ്യവാരം മുതൽ നടപ്പാക്കും. 37 എ.ബി.സി സെന്‍ററുകൾ പ്രവർത്തിപ്പിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഒരു പഞ്ചായത്തിൽ പത്തിലധികം പേർക്ക് നായയുടെ കടിയേറ്റാൽ പ്രദേശം ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കും. നാലു ലക്ഷം ഡോസ് അധികമെത്തിക്കാൻ നിർദേശിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അവ ഇവിടെയെത്തും. ആലപ്പുഴ, കണ്ണൂർ, തൃശൂർ, കോട്ടയം ജില്ലകളിൽ വാക്സിനേഷൻ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
യു എസ്: ഉക്രേനിയൻ സൈനിക പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ 600 മില്യൺ ഡോളറിന്‍റെ പുതിയ ആയുധ പാക്കേജ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ബൈഡൻ തന്‍റെ പ്രസിഡന്‍റ് ഡ്രോഡൗൺ അധികാരം ഉപയോഗിച്ച് സഹായത്തിന് അധികാരം നൽകി. ഇത് യുഎസ് സ്റ്റോക്കുകളിൽ നിന്ന് അധിക ആയുധങ്ങൾ കൈമാറാൻ പ്രസിഡന്‍റിനെ അനുവദിക്കും. ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സംവിധാനങ്ങൾ (ഹിമാർസ്), നൈറ്റ് വിഷൻ ഗോഗിളുകൾ, ക്ലേമോർ മൈനുകൾ, മൈൻ ക്ലിയറിംഗ് ഉപകരണങ്ങൾ, 105 എംഎം പീരങ്കി റൗണ്ടുകൾ, 155 എംഎം പ്രിസിഷൻ ഗൈഡഡ് പീരങ്കി റൗണ്ടുകൾ എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. സൈനിക വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി ഈ പണം വിനിയോഗിക്കുമെന്നും വൈറ്റ് ഹൗസ് മെമ്മോയിൽ അറിയിച്ചു. റഷ്യൻ അധിനിവേശത്തിനുശേഷം, വാഷിംഗ്ടൺ 15.1 ബില്യൺ ഡോളർ സുരക്ഷാ സഹായം കീവ് സർക്കാരിന് അയച്ചു. “ഉക്രെയ്നിന്‍റെ വികസിച്ചുകൊണ്ടിരിക്കുന്ന യുദ്ധഭൂമി ആവശ്യകതകൾ നിറവേറ്റുന്നതിന്, ഉക്രെയ്നിന് പ്രധാന കഴിവുകൾ നൽകുന്നതിന് സഖ്യകക്ഷികളുമായും പങ്കാളികളുമായും അമേരിക്ക പ്രവർത്തിക്കുന്നത് തുടരും,” പെന്‍റഗൺ പറഞ്ഞു.
ആറുവർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷൻ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം വെള്ളിയാഴ്ച്ച മുതൽ പ്രേക്ഷകരിലേക്ക്. കണ്ണൂരിന്റെ രാഷ്ട്രീയത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘കൊത്ത്’. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ രഞ്ജിത്തും പി.എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിഖില വിമൽ ആണ് നായിക. രഞ്ജിത്ത്, വിജിലേഷ്, അതുൽ, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം തുടങ്ങിയവരും അഭിനയിക്കുന്നു.
